Wednesday, August 29, 2012

മെഹ്ദി ഹസന്
(അന്തരിച്ച ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന് പ്രണാമം) ദേവദാരുക്കള്‍ പൂത്തഹിമവല്‍തടങ്ങളില്‍ഹേമനാദങ്ങള്‍ വാര്‍ന്നൊ-രുറവില്‍ നിറവാര്‍ന്നനിനവായ് കനവായുംപാടുന്നുനീ ദ്രുപദം;വാനവും ഹേ, ഗായക,രോമാഞ്ചമണിയുന്നൂ.ഏതുറവാകാം നിന്റെഗംഗോത്രി? യതോര്‍ത്തുഞാന്‍ധൂമിലചരിത്രത്തിന്‍താളുകള്‍ മറിക്കവേ,നിന്‍ഗസല്‍പ്പടലങ്ങ-ളുയര്‍ന്നൂ പ്രശാന്തിയായ്ജനനമരണങ്ങള്‍-ക്കെന്റെ വാഴ്‌വിനും പ്രഭോ.ശിലകള്‍ സമ്മോഹന-ധാരയായ്, വേനല്‍പ്പാളി-യാര്‍ദ്രമോഹനമായതാലവൃന്ദമായ് മാറിസാലപത്രത്തില്‍ മഞ്ഞുവീഴുമ്പോള്‍ തബലയി-ലേതുതാളമായെന്റെനെഞ്ചകം തുടിക്കുന്നൂ?രസലവനങ്ങളി-ലിളമാരുതന്‍ വന്നുകുസുമദലങ്ങളില്‍തേന്‍കണങ്ങളില്‍തട്ടിചന്ദനസുരഭില-കാനനങ്ങളിലെല്ലാംമന്ദഗാമിനിയായിമന്ദ്രവാദിനിയായിചന്ദ്രരശ്മികള്‍ചേര്‍ന്നുനിന്‍പദമൊഴുകുമ്പോള്‍കുന്ദകുഡ്മളങ്ങളായ്വാക്കുകള്‍ കിളിര്‍ക്കുന്നു.നീസുഗന്ധമായ് രാഗ-ബന്ധുരസംഗീതമായ്രാപ്പകലറിയാതെഞങ്ങളിലുണരുന്നൂ.വിശ്വഗായക, വിട,പോക നീ, യദൃശ്യമാംദ്യോവിന്റെ തടങ്ങളില്‍തീര്‍ത്ഥമാവുക, വിഭോ.ആവിലമെന്‍ലോകത്തി-ന്നാകുലികളെ നിന്റെവീണയിലോരോന്നായി-പ്പാടു നീയവിടെയും.ഭൂവിലെ പ്രണയവുംസ്‌നേഹവും പ്രശാന്തിയുംതെരുവില്‍ നുരിയുന്നമൗനവേദനകളുംhttp://www.thanalonline.com/ഗലിയിലമരുന്നനിശ്ശബ്ദവിലാപവുംദ്യോവിലും നിനക്കാര്‍ദ്ര-രാഗമാലികയാട്ടേ.കണ്ണീരായൊഴുകട്ടെഞാനുമെന്‍കവിതയുംഭാവഗായക, നിന്റെനിത്യമാം സ്മരണയില്‍

Friday, August 10, 2012

ഭ്രാന്താലയത്തില്‍നിന്നുള്ള കത്തുകള്‍

    പെറി 

( ഡോക്ടര്‍ രതി സാക്‌സേനയുടെ www.kritya.in എന്ന വെബ് മാസികയില്‍നിന്ന് ലഭിച്ചതാണ് ഈ രചന.
സാക്‌സേന എഴുതുന്നു:
“ഡോക്ടര്‍മാര്‍ തടഞ്ഞിട്ടും പെറിക്ക് കടലാസും പേനയും നല്കിയ നല്ലവളായ ഒരു നഴ്‌സാണ് എനിക്ക് ഭ്രാന്താലയത്തില്‍നിന്നുള്ള ഈ കത്തുകള്‍ അയച്ചുതന്നത്. സ്‌നേഹത്തിനും കവിതയ്ക്കും കൂട്ടിനും വേണ്ടി ദാഹിക്കുന്ന വിശുദ്ധമായ ഒരാത്മാവിന്റെ വിശുദ്ധമായ വാക്കുകളാണ് ഇവയില്‍ തുടിക്കുന്നത്.  ഇവകേവലം വൈകാരികപ്രലപനങ്ങളല്ല.    ഈ കത്തുകളില്‍ സാമൂഹ്യാചാരങ്ങളും പ്രകൃതിനിയമങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മാനത്തിലാണ് പ്രത്യക്ഷമാകുന്നത്.  ഒരു പക്ഷേ, നാം വായിച്ച ഏറ്റവും ദു:ഖാര്‍ദ്രമായ കത്തുകളാണിവ.  വിഭിന്ന സാഹചര്യങ്ങളിലെ ഒരു സ്ത്രീയും ഒരു പുരുഷനും.  അവര്‍ക്കിടയിലെ പാലം കവിത, കവിതമാത്രം.  ദുരന്തമിതായിരുന്നു, അവളുടെ വിശ്വസ്തതയില്ലാത്ത കമിതാവ് ഈ മനോഹരമായ പാലം തകര്‍ത്തുകളഞ്ഞു; അയാള്‍ എന്നെന്നേക്കുമായി പോയ്ക്കളഞ്ഞു.  പെറി എന്നത് അവളുടെ ശരിയായ പേരല്ല. ഒറ്റപ്പെടലിലും ഉന്മാദത്തിലും നൈരാശ്യത്തിലും പെട്ട , ജീവിതത്തിനും, പ്രണയത്തിനും, സ്വാതന്ത്ര്യത്തിനും അനശ്വരത കൈവരുത്തുന്ന ആത്മാര്‍ത്ഥതയുടെ തനതായ ആവിഷ്‌കാരമാണ് ഈ കത്തുകളിലുള്ളത്.'
വിവര്‍ത്തനം- സി.പി. അബൂബക്കര്‍

അവര്‍ പറയുന്നു, ഞാന്‍ എന്റെ ശിരസ്സ് മതിലില്‍ ഇടിച്ചു കൊണ്ടിരുന്നാല്‍, അവര്‍ എന്നെ കട്ടില്‍ക്കാലുകളില്‍ കെട്ടിയിടുമെന്ന്. അവര്‍ മതിലുകളെ സ്‌നേഹിക്കുന്നു. കാറ്റിന് കടന്നു വരാവുന്ന, തുറന്ന ജാലകങ്ങളില്ലാത്ത, അഞ്ച് മതിലുകളുള്ള തണുത്ത് വെളുത്ത ഒരു മുറിയില്‍ അടച്ചിരിക്കുകയാണ് എന്നെ.
അവര്‍ ജാലകങ്ങളെ വെറുക്കുന്നു.

ഒറ്റപ്പെട്ട ഒരിലമാത്രമാണ് ഞാന്‍, ഭംഗിയുള്ള ഒരു പച്ചയില. മറ്റിലകളെപ്പോലെ എനിക്കും വേണം ശുദ്ധവായു. എന്നിലെ ഹരിതകത്തെ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോട്ടെ; ഭ്രാന്തിക്കും ആഗ്രഹമുണ്ട്, തന്റെ മുടിയില്‍തലോടാന്‍, കാറ്റിന്റെ പുരുഷഹസ്തങ്ങള്‍ വേണമെന്ന്. ഇതവര്‍ ഓര്‍ക്കണം. അവര്‍ പറയുന്നു പരാഗണവാതം എന്ന്, ജാരനെന്ന്. ഈ മുറിയുടെ അഞ്ചാമത്തെ മതില്‍ എന്റെ മോന്തായമാണ്.
ചലിക്കുന്ന മതിലാണത്. അതിന്റെ ഭാരം മുഴുവന്‍ എന്റെ ചുമലിലാണ്. എന്റെ ഹൃദയത്തില്‍നിന്ന് അതിലേക്കുള്ള അകലം എപ്പോഴും നഷ്ടമാവുന്നു, ഓരോ നിമിഷവും. പക്ഷേ, അതൊരിക്കലും തകര്‍ന്നുവീഴുന്നില്ല.

അവരോ, നക്ഷത്രഖചിതമായ ആകാശങ്ങള്‍ക്ക് കീഴെ ജീവിക്കുന്നു. എനിക്കവര്‍സിഗരറ്റ് തരുമത്രേ, അവര്‍പറയുന്നു! ഞാന്‍ ഒരു നല്ല കുട്ടിയാവുകില്‍ മാത്രം, ഞാന്‍ കിടക്കയ്ക്കടിയിലിരുന്ന് എന്റെ ഞരമ്പുകള്‍ ഇറുമ്പുകയില്ലെങ്കില്‍ മാത്രം.

ഷോക്ക് ചികിത്സകള്‍ക്ക് മുമ്പേ, അവര്‍ എനിക്കായി ഗുളികകള്‍നിറച്ച താലങ്ങള്‍ കൊണ്ടുവരുന്നു.
ങ്ആ, നുണകള്‍ അവര്‍ക്ക് സ്വഭാവമായിരിക്കുന്നു! അവര്‍ എന്റെ മസ്തിഷ്‌കത്തില്‍നിന്ന്‌സംഗീതവും,
ശരീരത്തില്‍നിന്ന്‌നൃത്തവും കവര്‍ന്നെടുത്തിരിക്കുന്നു. പക്ഷേ, അവര്‍ക്കാവില്ലല്ലോ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള പ്രേമം, നിന്റെ സ്മരണ, നിന്റെ കവിതകള്‍ എന്റെ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള എന്റെ അഭിലാഷം കവര്‍ന്നെടുക്കാന്‍! ങ്ആ, എന്നെ കൊല്ലുന്നത് അവര്‍ക്ക് സ്വഭാവമായിരിക്കുന്നു!

(രണ്ട്)

എനിക്ക് സിഗരറ്റ് വേണ്ടാ, സൂര്യപ്രകാശം വേണ്ടാ, സ്വാതന്ത്ര്യവും വേണ്ടാ. അവരോട് പറയൂ എനിക്ക് പേനയും കടലാസും തരാന്‍; എനിക്ക് എന്നോട്തന്നെ സംസാരിക്കാമല്ലോ. നോക്കൂ, ഇവിടെ, ഡാക്ടര്‍മാരും നഴ്‌സുമാരും എല്ലാവരും ശിരസ്സറ്റ ശരീരങ്ങള്‍മാത്രം! അവരോട് ഞാന്‍ ഈ മുറിയുടെ താക്കോലിന് ഒരിക്കലും ചോദിക്കുകയില്ല, സ്വയം അടച്ചിരുന്ന് ഏകാന്തതയുടെ സ്വാതന്ത്ര്യം തൊട്ടറിയാന്‍! അവരോട് പുണ്യഗ്രന്ഥത്തിനായി ഞാന്‍ ഒരിക്കലും ആവശ്യപ്പെടുകയില്ല; കുമ്പസാരം നടത്തി അവരില്‍ നിന്ന് ശക്തി നേടാന്‍! തുറന്ന ആകാശങ്ങളില്‍ ദൈവം പോലും അടയ്ക്കാത്ത വാതിലുള്ള
ഒരു മുറിയിലെ ഭ്രാന്തിയെപ്പോലെ ആരും ഇത്രമേല്‍ ഏകാകിയല്ല. അവരോട് പറയൂ, എനിക്കൊരു പേനയും കടലാസും മാത്രം തരാന്‍.
പ്രണയം നിറഞ്ഞ ആത്മാവില്‍ന്ിന്ന്, ഊഷ്മളമായ ഒരു പ്രേമകവിത ഞാന്‍ നെയ്‌തെടുക്കട്ടെ. തണുപ്പുകാലം വരികയായി, തണുപ്പുകാലം വരികയായി.

(മൂന്ന്)

എന്താണ് ഈമതിലുകള്‍ ഇത്ര നഗ്നമായിരിക്കുന്നത്? ആള്‍ക്കണ്ണാടിയില്ല, ചിത്രങ്ങളില്ല, പാടുകളൊന്നുമില്ല, കുഞ്ഞുകൈകളുടെ അടയാളമില്ല. ഭീതിദമായ ഈ വെളുപ്പ് മാത്രം, ഭീതിദമായ ഈ വെളുപ്പ് മാത്രം.
എന്തുകൊണ്ടാണ് ഘടികാരം എന്റെ ഹൃദയത്തിലൊളിച്ചിരിക്കുന്നത്? എവിടെയെന്റെ പൂച്ച? വാക്വം ക്ലീനര്‍? കഴുകാത്ത പാത്രങ്ങളുടേയും അലക്കാത്ത വസ്ത്രങ്ങളുടെയും പര്‍വ്വതങ്ങള്‍ എവിടെ?
ഭീതിദമായ ഈ വെളുപ്പ് ലോകാവസാനത്തിന്റെ അടയാളമാണോ? ഇവിടെ എല്ലാ ദിവസങ്ങളും
ഇന്നലെയെപ്പോലെതന്നെ, നാളെയില്ല, ആള്‍ക്കണ്ണാടിയില്ല, ഘടികാരസൂചികളില്ല. കെട്ടുപോയമെഴുതിരിപോലെ മതിലില്‍ ഒരു സ്ത്രീയുടെ നിഴല്‍മാത്രം. ഈ ലോകത്തില്‍ആരെങ്കിലും കെട്ടുപോയ മെഴുതിരിയെ ഓര്‍മ്മിക്കുമോ?

(നാല്)
സ്ത്രീകള്‍ക്ക് വിശ്രമമില്ല, ഭ്രാന്തികള്‍ക്ക്‌പോലും; പാതിരാത്രികളില്‍ ശിറസ്സറ്റ മനുഷ്യന്‍, വെള്ള മേലങ്കിയണിഞ്ഞ് ഈ മുറിയിലെത്തുന്നു. അയാളുടെ വെളുത്ത ശബ്ദം പറയുന്നു: നീ ഇപ്പോഴും സുന്ദരിയാണ്. ശബ്ദം അവകാശപ്പെടുന്നു: ഞാന്‍ നിന്റെ കാന്തനാണ്. അയാള്‍ നുണ പറയുകയാണ്, എനിക്കറിയാം; എങ്കിലും എന്റെ ഭര്‍ത്താവിനെപ്പോലെ അയാളും ഒരു ചുംബനം പോലുമില്ലാതെ ആരംഭിക്കുന്നു.
എന്റെ ഭര്‍ത്താവിനെപ്പോലെ അയാള്‍ക്കും അറിയില്ല പ്രണയവും ലൈംഗികവൃത്തിയും തമ്മിലുള്ള അന്തരം.

എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ
എനിക്ക് ഷോക്ക് തരൂ. നേരം വെളുത്താല്‍ സുന്ദരിയായ ഒരു നഴ്‌സിനോടൊപ്പം അയാള്‍ വരുന്നു.
“എങ്ങിനെയുണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍?” ഞാന്‍ ചോദിക്കുന്നു. രോമാവൃതമായ വലിയകൈത്തലങ്ങള്‍ കൊണ്ട് അയാള്‍ ചിരിക്കുന്നു. പിന്നെ അയാള്‍ പറയുന്നു,
“എനിക്കറിയില്ല, ഞാന്‍നിന്റെ ഭര്‍ത്താവല്ല”,
വീണ്ടും അയാള്‍ പറയുന്നു,
“എങ്ങിനെയുണ്ട് ഇന്ന്?
ഇന്നലെ രാത്രി നീ എന്തെങ്കിലും ദുസ്വപ്നം കണ്ടുവോ?”

(അഞ്ച്)
എന്താണ് ഞാന്‍ ഇവിടെ?  ഒരിക്കലും കണ്ടുമുട്ടാത്ത ഒരാളുമായി പ്രണയത്തിലായത്‌കൊണ്ടോ? എനിക്കും എന്റെ പ്രണയത്തിനുമിടയില്‍ കവിതയല്ലാതെ ദൃശ്യമായ പാലമൊന്നുമില്ലെന്നത് കൊണ്ടോ?
ഏറ്റവും നിറവാര്‍ന്ന സ്വപ്നങ്ങള്‍ നെയ്യുന്ന, ഏറ്റവും സൈ്വരിണിയായവള്‍ ഞാനാണെന്നതോ?
സ്വപ്നങ്ങള്‍ എനിക്കുമാത്രം ദൃശ്യമാണെന്നതോ? ഹൃദയത്തിന്റെ വന്യമായ മിടിപ്പുകളെ മതത്തിനും സദാചാരത്തിനുമായി എന്നെ ഇണക്കിയെടുക്കുന്ന ചുവന്ന ഈ ഗുളികയല്ലാതെ മറ്റൊന്നും എന്നെ വിശ്വസിക്കുന്നില്ലെന്നതോ?

എന്താണ് ഞാന്‍ ഇവിടെ? എന്തുകൊണ്ടാണ് എന്റെ കണ്ണുകള്‍ നനയാത്തത്? എന്താണ് എന്നെ കാണാന്‍ പ്രേതങ്ങളല്ലാതെ മറ്റാരും വരാത്തത്? എന്തുകൊണ്ടാണ് എനിക്ക് കുടുംബാംഗങ്ങളുടെ, കുഞ്ഞുങ്ങളുടെ സന്ദര്‍ശനം അനുവദിക്കാത്തത്?
“നമ്മുടെ മകളെ ആരും വേള്‍ക്കുകയില്ല, അവളുടെ അമ്മ ഭ്രാന്താശുപത്രിയിലാണ്”.
കഴിഞ്ഞ തവണ വന്നപ്പോള്‍ എന്റെ ഭര്‍ത്താവ് പറഞ്ഞു. നല്ല വാക്ക്, നല്ല പ്രവൃത്തി, നല്ല ചിന്ത.
അത് കൊണ്ടാണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ കൊല്ലാന്‍തുനിഞ്ഞത്; ആര്‍ക്കുമായല്ല, നന്മനിറഞ്ഞ ദൈവത്തിന് വേണ്ടി!


(ആറ്)
ആരുമായിനി പങ്കുവെയ്ക്കും എന്റെയേകാന്തത? ഈ ഉറുമ്പ് ചത്തുപോയല്ലോ. നഴ്‌സ് എന്നെ ശകാരിക്കുന്നു,
“നാണമില്ലേ നിനക്ക്? ഒരുറുമ്പിന് വേണ്ടി കരയാന്‍? ലോകം മുഴുവന്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ ബോംബ് വര്‍ഷത്തില്‍ മരിക്കുന്നു!”

മറ്റുള്ളവരെ പ്പറ്റി ആലോചിക്കാന്‍ എനിക്ക് കഴിയുന്നില്ല, ഞാന്‍ പരിക്ഷീണയാണ്. ഹോ, എന്റെ നിഷ്‌കളങ്കമായ സമാധാനം കെടുത്തുന്നതിനാണ് ഇവരൊക്കെ മരിച്ചുവീഴുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍നിലനിലനില്ക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ അവര്‍മരിക്കുന്നുണ്ടോ? എനിക്കൊന്നിലും വിശ്വാസമില്ല, യുദ്ധത്തില്‍ എന്റെ കുഞ്ഞ് വെന്തുമരിച്ചതുപോലും കാവ്യാത്മകമായ ഒരു കളവാണ്. ബോംബുകള്‍ കുഞ്ഞുങ്ങളെ കൊല്ലേണ്ടതില്ല, അവയുടെ ലക്ഷ്യം ശത്രുനിരകളാണ്.

ഞാന്‍ മൃതിയടഞ്ഞ ഈ ഉറുമ്പിനെപ്പറ്റി ചിന്തിച്ചാല്‍മതി. മാദ്ധ്യമങ്ങളൊന്നും ഈ മരണം കണ്ടതായിപ്പോലും നടിക്കുന്നില്ല. ഉറുമ്പ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്നില്ല, മതനേതാവായിരുന്നില്ല, അത് ഈ ലോകത്തെ അവസാന ഉറുമ്പ്‌പോലുമായിരുന്നില്ല. അതിന്റെ ജനിമൃതികള്‍ തികച്ചും അപ്രധാനം.
അടിച്ചമര്‍ത്തപ്പെട്ട വനിതകളുടെ കവിതകള്‍ കാരുണ്യപൂര്‍വ്വം പ്രസിദ്ധം ചെയ്യുന്ന ആ കവിതാമാസികയുടെ പത്രാധിപയ്ക്ക് പോലും ഈ ഉറുമ്പ് കേവലം ഒരുറുമ്പ് മാത്രം! ഒരു നഴ്‌സിന്റെ കാലടികളില്‍
ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട പാവം ഉറുമ്പ്. ഇപ്പോള്‍ നഴ്‌സ് മുറിയില്‍നിന്ന് പോയിരിക്കുന്നു: ഞാന്‍ എന്നോട് തന്നെ ചോദിക്കട്ടെ:

എന്തുകൊണ്ടാണ് ഈ ഉറുമ്പിന്റെ മരണം ഒരു ഭ്രാന്താശുപത്രിയിലായത്? എന്തായിരുന്നു  ദെവത്തിന്റെ സന്ദേശം? ഗുളികയും ആമ്പ്യൂളും നിരത്തിയ താലത്തിന് പകരം അവര്‍ ഒരു പാത്രം നല്കിയിരുന്നെ
ങ്കില്‍ ഈ ഉറുമ്പിന്റെ നിഷ്‌കളങ്കഗാത്രം ഞാന്‍ അതില്‍ അടക്കം ചെയ്യുമായിരുന്നു. അതിന്റെ രഹസ്യം പൂവിന്റെ ചെമന്നദളങ്ങളായി മാറുമായിരുന്നു.

(ഏഴ്)
മറവിയുടെ കഴുകന്നായി ഞാന്‍ ഹൃദയം തുറന്നുകൊടുത്തു, നിങ്ങളുടെ ഓര്‍മ്മകള്‍ വിഴുങ്ങാന്‍,
എന്നിട്ട് നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാന്‍; പക്ഷേ, നിങ്ങള്‍ അത്് തരണം ചെയ്തു.

ഉന്മാദത്തിന്റെ അനന്തമായ മരുഭൂമിയില്‍ ഞാന്‍ അഭയം തേടി, നിങ്ങളാരുമില്ലാത്ത ഒരു ലോകത്തിനായി. പക്ഷേ, എക്കാലത്തേയും ഏറ്റവും വിവേകപൂര്‍ണമായ വാക്കുകള്‍ എന്നിലഭയം തേടി, നിങ്ങളെ ഓര്‍മ്മിക്കാന്‍,  എന്റെ മനസ്സിലും ഹൃദയത്തിലുമുള്ള ഒന്നുകൊണ്ടും നിങ്ങളുടെ സ്ഥാനം നേടാനാവില്ലെന്ന് കുമ്പസാരിക്കാന്‍. അവര്‍ എനിക്ക് ഗുളികയും ആമ്പ്യൂളുകളും തന്നുകൊണ്ടേയിരിക്കുന്നു,
വെളുത്ത് തണുത്ത ഈ മുറിയില്‍. ഇവിടെ ഞാന്‍ ഭൂമിയുടെ അവസാന കഴുകനായി ജീവിക്കുന്നു,
നഷ്ടപ്പെട്ട പ്രണയാകാശങ്ങള്‍ ഓര്‍മ്മിക്കുവാന്‍.

(എട്ട്)
കാന്തനോടൊത്ത് കിടന്നുറങ്ങുമ്പോള്‍, എന്താണ് എന്റെ അമ്മ മറ്റൊന്നും ആലോചിക്കാത്തത്?
എന്തിന്, കിഴങ്ങിന്റെ തൊലി പൊളിക്കുമ്പോള്‍ പോലും? ആലോചനകള്‍ എപ്പോഴും  എന്റെ ശരീരത്തെ വഞ്ചിക്കുന്നു. മഴയില്‍നനയുമ്പോള്‍ എന്താണ് അമ്മ തരിമ്പുമറിയാത്തത്? എന്താണ് അമ്മയ്ക്ക് ഒരിക്കലും പേനയും കടലാസും വേണ്ടാത്തത്? ആലോചനകള്‍ എപ്പോഴും എന്റെ ശരീരത്തെ വഞ്ചിക്കുന്നു. എന്തുകൊണ്ടാണ് അമ്മയ്ക്ക് ഭ്രാന്താലയങ്ങള്‍ ഭ്രാന്തരുടെ മാത്രം ഇടമായി തോന്നുന്നത്?
ഈ കൈയറ്റ ശരീരങ്ങള്‍ എനിക്ക്‌നേരെ നടന്നു നീങ്ങുമ്പോള്‍ എന്താണ് ഞാന്‍ അനന്തമായ ചോദ്യങ്ങള്‍ മറന്നുപോവുന്നത്?

(ഒമ്പത്)
പ്രിയനേ, ഞാന്‍ നിന്നില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നതിന് സാക്ഷി ഈ ഭ്രാന്താലയത്തിലെ
ഈ മുറിയുടെ തണുപ്പും വെളുപ്പുമാണ്. പണം വേണ്ട, മുദ്രാമോതിരം വേണ്ട, മാടപ്പിറാവിന്റെ നിഴല് പോലും എനിക്ക് വേണ്ട;
നീയെന്റെ വാക്കുകള്‍ കേള്‍ക്കണമെന്ന്, എന്റെ കാഴ്ചകള്‍ നീയും പങ്ക് വെയ്ക്കണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.
“കള്ളി, വഞ്ചകി”,
എന്നെ അധിക്ഷേപിച്ചുകൊണ്ട് നീ യാത്രയായി. എനിക്ക് കള്ളം പറയാനാവില്ലെന്നതിന്, എന്നാലും എന്റെ ചുണ്ടുകളില്‍നിന്ന് സത്യം, ഞാന്‍ അമ്മയെ വെറുക്കുന്ന സത്യം, മരണമെന്ന സത്യം, ആരും ശ്രവിച്ചിട്ടില്ലെന്നതിന് ഈ ഭ്രാന്താലയത്തിലെ ഈ മുറിയുടെ തണുപ്പും വെളുപ്പും മാത്രമാണ് സാക്ഷി.

(പത്ത്)
നിന്നിലനുരക്തയാവുമ്പോള്‍ എനിക്ക് നല്ലവനായ ഒരു ഭര്‍ത്താവുണ്ടായിരുന്നു, നാല് മുറിയുള്ള പാര്‍പ്പിടം എനിക്ക് നല്കിയ ഭര്‍ത്താവ്. നിന്നിലനുരക്തയാവുമ്പോള്‍ എനിക്ക് സുമുഖനുംഊര്‍ജസ്വലനുമായ ഒരു പുത്രനുണ്ടായിരുന്നു, സുന്ദരിയായ, മാധുര്യമൂറുന്ന പുത്രിയുണ്ടായിരുന്നു. നിന്നിലനുരക്തയാവുമ്പോള്‍ എനിക്കിതൊന്നും വേണ്ടായിരുന്നു, എന്റെ ശരീരസ്‌തോഭം മാത്രം മതിയായിരുന്നു.

പ്രേമഗാനങ്ങളാല്‍, പ്രണയലേഖനങ്ങളാല്‍ നീ എന്റെ ഹൃദയം നിറച്ചു. എന്നെ സ്വീകരിക്കുക, എന്നെ മാത്രം; ലോകത്തില്‍ സ്‌നേഹത്തിന്റെ അന്ത്യപ്രവാചകന്‍ ഞാന്‍.

നീയെന്റെ ഭര്‍ത്താവിന് എഴുതി, അദ്ദേഹത്തെ ശല്യം ചെയ്തു.
“അവളെ സ്വതന്ത്രയാക്കൂ, നശിച്ച കീടമേ”.
വിശാലമായ ആ താഴ് വാരത്തിന്റെ അറ്റത്ത് നിന്റെ കൈകളിലേക്ക് ഞാന്‍ പറക്കുകയായിരുന്നു.
സ്വപ്നങ്ങളില്‍മാത്രം മിഴിയടച്ച്, ചിറകുകളില്ലാതെ; നീ കേണപേക്ഷിച്ചു,
“ദൈവത്തെ സ്വീകരിച്ചാലും, ദൈവത്തെമാത്രം”.
“ഞാന്‍ ഭാര്യയ്ക്ക് വാക്ക് നല്കിയിരിക്കുന്നു, നിനക്കെഴുതുകയില്ലെന്ന്, മകന്ന് വേണ്ടി നല്ല അച്ഛനാവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു”.
നിന്നിലനുരക്തയാവുന്നതിന്മുമ്പ് ഘടികാരത്തിന് രണ്ട് സൂചികളുണ്ടായിരുന്നു, ഭ്രാന്താലയത്തിലെ മുറിയായിരുന്നില്ല എന്റെ ഗൃഹം.

(പതിനൊന്ന്)
ദൈവമേ, നീ മറ്റുള്ളവരെ ജീവിക്കാനായി സൃഷ്ടിച്ചു. എനിക്ക് നീ വിധിച്ചത് കവിതയായിരുന്നു,
ഏകാന്തത, ഉന്മാദം! മറ്റുള്ളവര്‍ക്കെല്ലാം നാല് ഋതുക്കളുണ്ട്; ഭൂമിയില്‍നടക്കാന്‍ രണ്ട് കാലുകള്‍.
എന്നാല്‍ ഭൂമി എന്റെ മഞ്ഞു ചിറകുകളില്‍ വിശ്രമിക്കുന്നു, അതിന്റെ എല്ലാ സൈനികപാളയങ്ങളോടും
അനാഥാലയങ്ങളോടും സ്മാരകശിലകളോടും കൂടി.

മറ്റുള്ളവര്‍ അവരുടെ മരണദിനം മാത്രം മരിക്കുന്നു; ഞാനോ? ഓരോ ദിവസവും മരിക്കുന്നു. ഒമ്പതാം വയസ്സില്‍ എനിക്ക് ദര്‍ശനങ്ങള്‍ ഉണ്ടായി, ആര്‍ക്കും എന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അര്‍ത്ഥരഹിതമായ വാക്കുകള്‍! വാക്കുകള്‍ എന്നെ ദൈവമില്ലാത്ത, വിശ്വാസികളില്ലാത്ത, ചിറകുകളില്‍നിന്ന്  മോചിപ്പിച്ച്, യഥാര്‍ത്ഥലോകത്തിലേക്ക് തിരികെവരാന്‍ ഒരു കുരിശു പോലുമില്ലാത്ത പ്രവാചികയാക്കി.
പാദുകങ്ങള്‍ക്കായി സ്വന്തം ചിറകുകള്‍ കൈമാറിയ മാലാഖയെപ്പോലെ.

(പന്ത്രണ്ട്)
ജലം എന്റെ ശയ്യയിലേക്ക് ഉയരുകയാണ്, എന്റെ ഹൃദയത്തിലേക്ക്, അഞ്ചാം മതിലിലേക്ക്, ആര്‍ക്കും ഒന്നുമില്ല! ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം മത്സ്യങ്ങളോ കക്കകളോ ആയി ജനിച്ചതാവണം.
വെള്ളമില്ലാതെ ആരും ഒരു ഭ്രാന്തിയുടെ തലമുടിയില്‍ ഇങ്ങിനെ തലോടുകയില്ല. വെള്ളമില്ലാതെ ആരും ഒരു ഭ്രാന്തിയുടെ കണ്ണീര്‍തുടയ്ക്കുകയില്ല

പ്രണയമേ എവിടെയാണ് നീ? എവിടെയാണ് ?(പതിമ ുന്ന് )   

നിന്റെ കണ്‍കളില്‍ അത് ഒരുവള്‍ മാത്രമാണ്, ഒരു പെണ്ണ്, ഒരിക്കല്‍ ആ പെണ്ണിനെ നീ സ്‌നേഹിച്ചു.
വേറൊരു നാള്‍  അവളെ നീ മറന്നു. എന്നാല്‍അവളിലെ കവിയെ നീകണ്ടില്ല, നിന്റെ കവിതകളില്‍ ലഹരി പൂണ്ട കവിയെ. എന്നും എപ്പോഴും നിന്നില്‍ ലഹരി പൂണ്ടപക്ഷിയെ നീ കണ്ടില്ല.  അതു കൊണ്ടാണ് ഒരു ധൂളീപടലം പോലെ നിന്റെ വാക്കുകള്‍ വായുവില്‍ തൂങ്ങിക്കിടന്നത്. നിനക്ക് ഞാന്‍ പ്രണയവും സ്വാതന്ത്ര്യവും  ആദരവും നല്കാം; മറ്റുപുരുഷന്മാര്‍ക്ക് വേണ്ടത് നിന്റെ ശരീരവും അടിമത്തവും മാത്രം.

എനിക്ക് നീ പുരുഷന്‍, മനുഷ്യന്‍, കവി. എന്റെ സങ്കല്പനങ്ങള്‍, എന്റെ നീഢം, എന്റെ കവിത, ഞാന്‍ നീയുമായി പങ്ക് വെച്ചു. അത് കൊണ്ടാണ് നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്, ഇതര സ്ത്രീകളെ പ്രണയിക്കാനുള്ളകെല്‌പോടെ. സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു വരാനാവാതെ, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കാണാനാവാതെ ഞാന്‍  എന്റെ മാതൃഭാഷയിലേക്ക് നിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് ഈ ഭ്രാന്താലയത്തില്‍ കഴിയുകയാണ്. നീഅപ്പോഴും നിന്റെ കാവ്യമാസികയുടെ പത്രാധിപരായി കഴിയുന്നു.

മരണസര്‍ട്ടിഫിക്കറ്റ്
അവന്‍ അവളെ മറന്നപ്പോള്‍ അവള്‍ക്കും സ്വയം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഒരു മയക്കത്തിലേക്ക് ഇമ ചിമ്മിയതോടെ അവള്‍ മരിച്ചുപോയത്. അവള്‍ ആത്മഹത്യചെയ്തുവെന്ന് കരുതേണ്ട, ജലം ലഭിക്കാതെ പൊഴിഞ്ഞുപോയ ഒരു പൂവ് പോലെ അവള്‍ വെറുതെ മരിച്ചുപോയി.

Wednesday, July 4, 2012

ആകാശത്തിന്റേയും ഭൂമിയുടേയും പ്രകാശം

( ഈ അഭിമുഖം നടന്നത1992 സപ്തംബറ#ിലായിരുന്നു).

കാലുകള്‍ തൊട്ടു വന്ദിച്ച് പടികളിറങ്ങി ഞങ്ങളെല്ലാവരും വലിയാലില്‍ ഭവനത്തിന്റെ മുറ്റത്തെത്തി, തിരിഞ്ഞു നിന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: “മരണത്തെപ്പറ്റി ഭയമോ ഭയമില്ലായ്മയോ ഇല്ല എനിക്ക്. അത് അനിവാര്യമാണ്. ക േശ െമ ാൗേെ.എല്ലാ ആത്മാവുകളും മരണത്തിന്റെ രുചി അറിയണം.”

ഞങ്ങളോടുള്ള ഭാഷണം ആരംഭിച്ചതും മരണത്തില്‍ നിന്നായിരുന്നു. അവശനായി, ഇരുത്തിയിലിരുന്ന് വായിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമം വിശേഷാല്‍ പതിപ്പ്. അതിലെ മുകുന്ദന്റെ കഥ. “വൈക്കം മുഹമ്മദ് ബഷീര്‍.”

ഇരിക്കാന്‍ കണ്ണുകള്‍ കൊണ്ട് നിര്‍ദ്ദേശിച്ചു. കടുത്ത ശ്വാസം മുട്ടലനുഭവിക്കുകയാണദ്ദേഹം. വലിവ്. ലോകാലോകങ്ങളുടെ സ്രഷ്ടാവേ, ഈ മഹാപ്രതിഭയെ ഈ വലിവില്‍ നിന്ന് മുക്തനാക്കേണമേ. അണ്ഡകടാഹങ്ങളുടെ നാഥനായുള്ളോനേ, അനന്തകോടി നക്ഷത്രങ്ങളേ, ആകാശങ്ങളുടെ ചൈതന്യങ്ങളേ, പ്രകാശങ്ങളേ, അദ്ദേഹത്തെ ഈ വലിവില്‍ നിന്ന് രക്ഷപ്പെടുത്തണമേ. എണ്‍പത്തിമൂന്ന് വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ ഭാരവും, ആസ്ത് മയും. അദ്ദേഹം പറഞ്ഞു: “ശ്വാസം മുട്ടലാണ്, ഭയങ്കരന്‍. മരണത്തിന് കടന്നുവരാനൊരുന്യായം. എന്തിനും വേണമല്ലോ ഒരു ന്യായം. ”

തുടര്‍ന്ന് വലിവ്. “ഇങ്ങനെയിരുന്നാല്‍ അല്പം സുഖം. നടന്നാല്‍ പിന്നെ കാല്‍ മിനുട്ട് , അര മിനുട്ട് ശ്വാസം നിലച്ച മട്ടാണ്.”
ഞങ്ങള്‍ ശ്വാസം പിടിച്ചിരുന്നു. അപ്പോഴാണ് ചോദിച്ചത്, ആരാ, എന്തുവേണം?


വെറുതെ കാണാന്‍, ഞങ്ങള്‍ പരിചയപ്പെടുത്തി. അഞ്ചു പേരുണ്ടായിരുന്നു, ഞങ്ങള്‍: ആര്‍.കെ. രവിവര്‍മ്മ, രാജന്‍തിരുവോത്ത്, ഡയാനാ രാഘവന്‍, സലിം, ഞാന്‍. രാവിലെ 11.30ന് ഞങ്ങള്‍ വലിയാലില്‍ എത്തിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണ്. ശാന്തമോഹനമായ നിദ്ര. മകന്‍ അനീസ് ബഷീര്‍ പുറത്തുവന്നു. രണ്ടു ണണിയോടടുത്തു വരണമെന്ന് ഞങ്ങളോടപേക്ഷിച്ചു. രണ്ടു മണിക്കൂറോളം ഞങ്ങള്‍ ബേപ്പൂര്‍കടപ്പുറത്ത് ചെലവഴിച്ചു. ചരിത്രമിരമ്പുന്ന കറുത്ത മണല്‍തത്തരികളിലിരുന്ന്, വെയിലില്‍, കാറ്റില്‍ ഞങ്ങള്‍ കടല്‍ക്കിളികളെപ്പോലെ ചിലച്ചു. കക്കത്തോടുകള്‍ കോരിയെടുക്കുന്ന കടല്‍പ്പെണണുങ്ങളുടെ ചലനങ്ങള്‍ നോക്കിയിരുന്നു. പരുന്തുകള്‍ വട്ടമിട്ടു പറന്നു. കല്ലട്ടികളില്‍ ധ്യാനിച്ചിരിക്കുന്ന ചൂണ്ടക്കാരെ നോക്കിയിരുന്നു. ഊര്‍മ്മിയായി വിടര്‍ന്ന്, തരംഗമായുലഞ്ഞ് പടര്‍ന്ന്, ഭംഗമായി ചിതറുന്ന കടല്‍ വെള്ളത്തില്‍ കണ്ണുനട്ടിരുന്നു. സഹസ്രാബ്ദങ്ങളായി തുടരുന്ന പ്രകൃതികര്‍മ്മം.

പിന്നെ ഞങ്ങളുണര്‍ന്നു. സമയമായി, അവടെ എത്താനുള്ള സമയമായി. എന്തുകൊണ്ടോ എനിക്ക് സ്വാസ്ഥ്യത്തിന്റെ ദിനമല്ല, ഇന്ന്. ഒരു കവിതവിരിയുമ്പോഴുള്ള അസ്വാസ്ഥ്യം ഇന്ന് പുലരി മുതല്‍ എന്നെ പിടി കൂടിയിരിക്കുന്നു. സമയമായി; തിരമാലകളേ വിട. ഒന്നേ മുക്കാല്‍ മണിക്ക് ഞങ്ങള്‍ വലിയാലില്‍ എത്തി.

ധ്യാനനിരതമായ വായനയാണ്, വലിവും. പരിചയപ്പെട്ട് സംഭാഷണം ആരംഭിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു;“ഒത്തിരി കാലമായി മോഷണത്തിന്റെ ആരോപണം കേട്ടു സഹിക്കുകയാണ്. ഇപ്പോള്‍ കലാകൗമുദിയില്‍ കൃഷ്ണന്‍ നായര്‍ എന്നെ കുറ്റവിമുക്തനാക്കി. കൃഷ്ണന്‍ നായര്‍ മുമ്പ് മോഷ്ടാവായി ചിത്രീകരിച്ച് എഴുതിയിരുന്നത് വേറെ കേസ്. സംഗതി അല്പം വര്‍ഗ്ഗീയമാണ്. ബാല്യകാലസഖി ആദ്യം അച്ചടിപ്പിച്ചത് അഞ്ഞൂറ് കോപ്പി.ചന്തുമേനോന്റെ ശാരദയ്ക്ക് ശേഷം മലയാളഭാഷയിലുണ്ടായ ഏറ്റവും മനോജ്ഞമായ കൃതിയായി എം.പി. പോള്‍ ബാല്യകാലസഖിയെ വാഴ്ത്തി. തിരുവനന്തപുരത്തെ സാഹിത്യയജമാനന്മാര്‍ക്ക് അത് സഹിച്ചില്ല. ണവശുെലൃശിഴ ഇമാുമശഴി.ചന്തുമേനോന്റെ ശാരദയ്ക്കും ബഷീറിന്റെബാല്യകാലസഖിക്കും ഇടയില്‍ എത്രയെത്ര നോവലുകള്‍ പിറന്നുവീണില്ല! എന്നിട്ടും ഇവിടെ സാഹിത്യതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരു സാഹിത്യനിരൂപകന്‍, എം.പി. പോള്‍ ശാരദയുടെ പിന്തുടര്‍ച്ചാവകാശം ബാല്യകാലസഖിക്ക്, ചന്തുമേനോന്റെ അനന്തരാവകാശം ബഷീറിന് വെച്ചു നീട്ടിയിരിക്കുന്നു. നായര്‍വിശന്നുവലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ലെന്ന് കണ്ടാറെ, വീട്ടിനു ചുറ്റും മണ്ടി നടക്കാന്‍ തുടങ്ങി, പലരും.... ”.

നമ്മുടെ സ്വന്തക്കാരെപ്പറ്റി പറഞ്ഞില്ലല്ലോ, സ്വരം താഴ്ത്തി, അവര്‍ പരാതിപ്പെട്ടു.

പിന്നെ പോള്‍ മരിച്ചു. പവിത്രമായ ആ ആത്മാവ് മരണത്തിന്റെരുചിയറിഞ്ഞു. പൂച്ചചത്തപ്പോള്‍ ക്ഷുദ്രമൂഷികങ്ങള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങി. നോര്‍വ്വീജിയന്‍ എഴുത്തുകാരനായ നട് ഹാന്‍സന്റെ കൃതിയില്‍നിന്നുള്ള മോഷണമത്രേ ബാല്യകാലസഖി! നമ്മുടെ കൃഷ്ണന്‍ നായര്‍ കൗമുദിമുഖേന പ്രഖ്യാപിച്ചു. സുഖം, സന്തോഷം. ബഷീര്‍ ആപുസ്തകം വരുത്തി, അബുധാബിയിലെ സുഹൃത്ത് മുഖേന അമേരികക്കയില്‍ നിന്ന് വരുത്തി. സന്തോഷം, ബാല്യകാലസഖിയുമായി അതിനൊരു ബന്ധവുമില്ല.


ഇപ്പോള്‍ കൃഷ്ണന്‍ നായര്‍ ബഷീറിനെ കുറ്റ വിമുക്തനാക്കിയിരിക്കുന്നു. ഗലീലിയോവിന്റെ കഥ ഓര്‍ത്തുപോയി. ഭൂഗോളഭ്രമണ-പരിക്രമണങ്ങളെക്കുറിഛ്ഛള്ള കോപ്പര്‍നിക്കന്‍ സങ്കല്പങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയനായ ഗലീലിയോ, മരിച്ച്, മൂന്നരനൂറ്റാണ്ടുകള്‍ക്ക് ശേഷം, കുറ്റവിമുക്തനാക്കപ്പെടുകയുണ്ടായി. ഭാഗ്യം! ബഷീറിനെ കൃഷ്ണന്‍നായര്‍തന്നെ കുറ്റവിമുക്തനാക്കിയല്ലോ. അപ്പോഴാണ് മലമുകളില്‍നിന്ന് അബ്ദുള്ളയുടെ ശബ്ദം: ബാല്യകാലസഖി അത്രമെച്ചപ്പെട്ട കൃതിയൊന്നുമല്ല. ഒ.വി.വിജയനെ ഇനാബ്‌സന്‍ഷ്യാ മാപ്പുസാക്ഷിയാക്കിക്കൊണ്ട്, നമ്മുടെ സര്‍ജ്ജന്‍ സാഹിത്യമീമാംസകനായി മാറി. കന്യാവനങ്ങളില്‍ ടാഗോറിന്റെ ഖണ്ഡികകള്‍ ഉള്‍ക്കൊള്ളിച്ചത് ഒരു തെറ്റാവുന്നില്ലെന്ന് വിശ്വസിക്കുന്ന ഈ ലേഖകന്‍ പോലും, വൈദ്യവിപത്തിന്റെ സാഹിത്യമീമാംസത്തില്‍ ലജ്ജിച്ചുപോയി. വിദേശകഥകള്‍ വായിക്കുമ്പോള്‍, ഓ, ഇത് കുഞ്ഞബ്ദുള്ളയുടെ കഥപോലിരിക്കുന്നുവെന്ന് മനം ചുളിഞ്ഞിരുന്നുപോ#േയ അനുഭവതിക്തങ്ങള്‍ തിന്നവരും ഉണ്ടാവാം. ലോറന്‍സ് ഡ്യുറലും കാള്‍ കോപ്പെക്കും ഗ്രഹാം ഗ്രീനും എന്നിഹ്ങനെ അനേകം വിദേശഎഴുത്തുകാര്‍ പകര്‍പ്പവകാശലംഘനത്തിന് നമ്മുടെ സുഹൃത്തുക്കള്‍ക്കെതചിരെ നിയമയുദ്ധം നടത്തേണ്ടി വരുന്ന അവസ്ഥ. അന്നയും കാറലും എന്ന ജര്‍മ്മന്‍ നോവലിന്റെ അപഹരണം, അപഹരണം എന്ന പേരില്‍തന്നെ പ്രസിദ്ധംചെയ്യുവാന്‍ യാതൊരു മടിയുമില്ലാത്ത അഹിംസാവാദികളുടെ നാടാണ് നമ്മുടേത്. മലമുകളില്‍ നിന്ന് മയ്യഴിപ്പുഴയുടെ തീരത്തെ പഴയ ലഹരിനിലയങ്ങള്‍ ആരോപണം ഏറ്റുവാങ്ങി. ദുര്‍ഗ്ഗന്ധപൂര്‍ണമായ ഛര്‍ദ്ദികളില്‍ നിന്ന് നാം മുക്തരായിത്തുടങ്ങിയിരിക്കുന്നുവോ?

ബഷീറിന്റെ കുഴിയാനകളെപ്പറ്റി ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധം ചെയ്ത രഘുനാഥന്‍ നായരും, എം. കെ.മേനോനും, ഗുപ്തന്‍ നായരുമെല്ലാം ഒരു കാര്യം മറന്നുപോയിരുന്നു. ഭൂമിയുടെ അവകാശികള്‍ എന്ന ബഷീര്‍ക്കഥ രണഅടോ മുന്നോ പുറമേയുള്ളൂ. അവകാശികള്‍ എന്ന പേരില്‍ ആറായിരം പുറമുള്ള ഒരു നോവല്‍ ബുക്ക് ഉണ്ട് മലയാളത്തില്‍. കോഴിയും മൂര്‍ഖനും എലിയുമെല്ലാം അടങ്ങിയ ഭൂമിയുടെ അവകാശികള്‍ എന്ന ആ കൊച്ചുകഥ, പതിനായിരം പുറങ്ങളിലൊതുങ്ങാത്ത പഠനങ്ങള്‍ അര്‍ഹിക്കുന്നു. പതിനായിരം പഠനങ്ങള്‍ ബഷീര്‍ക്കഥകളെപ്പറ്റി വരാനിരിക്കുകയാണ്. പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്ക#ുന്ന യേശുഭഗവാനെപ്പറ്റി ഏതാനും മഹനീയമായ, ഗഹനമായ കൃതി ഏതെന്ന് ചോദിച്ചാല്‍, ഞാനതിന് നല്കുന്ന ഉത്തരം ഒരു ചെറിയ വാക്യം മാത്രമായിരിക്കും: ണമലേൃ മെം ശെേ ഘീൃറ മിറ യഹൗവെലറ. ഇംഗ്ലീഷ് സാഹിത്യത്തിലെ മുത്തുമണികളില്‍ ഒന്നത്രേ ആ വാക്യം. സാഹ്ത്യത്തിന്റെ സര്‍ഗ്ഗാത്മകത, ദുര്‍മ്മേദസ്സിലല്ല, സൂക്ഷ്മതയില്‍, സംക്ഷിപ്തതയില്‍ ആണ് കാണാനാവുക. ചെറിയ, സൂക്ഷ്മമായരചനകളിലൂടെ, സ്വര്‍ഗ്ഗനരകങ്ങളിലും ഭൂമിയിലും അണ്ഡകടാഹത്തിലുടനീളവും, പറക്കുന്ന ഐരാവതങ്ങളെ സൃഷ്ടിച്ച പ്രതിഭയാണ് ബഷീറിന്റേത്.


പിന്നെ മതിലുകള്‍. അതാ വരുന്നു, പരാതി, ആര്‍തര്‍കൊയ്സ്ലരുടെ നട്ടുച്ചയ്‌ക്കൊരു കൂരിരുട്ട് എന്ന കൃതിയില്‍നിന്നെടുത്തതാണ് മതിലുകള്‍! എന്താ കാരണം? അതില്‍ പോലീസുണ്ട്, ജയിലുണ്ട്, കോടതിയുണ്ട്. എല്ലാം, തികഞ്ഞ മര്‍ദ്ദനോപകരണങ്ങള്‍! എല്ലാടത്തും എക്കാലത്തും ഒരേധര്‍മ്മം തന്നെ അവയ്ക്ക്. വേഷത്തില്‍ മാറ്റമുണ്ടാവാം, ഭാഷയിലും. ഇടയ്ക്ക് ചില അനിയന്‍ ജയിലര്‍മാര്‍ എവിടെയുമുണ്ട്. കുശാണ്ടം വാര്‍ഡര്‍മാരും എല്ലാടത്തുമുണ്ട്. മതിലുകളെപ്പറ്റി ബഷീറിന് വലിയ മതിപ്പുണ്ട്. ന്യായമായ മതിപ്പാണത്.

“ലോകസാഹിത്യത്തില്‍ അത്തരം ഒരു കഥയില്ല. അത് കൊണ്ട് മതിലുകളെപ്പറ്റി പരാതി വരണം”. നമ്മുടെ നല്ല സാഹിത്യരചനകളെല്ലാം കളവ്മുതലായിട്ടേ, അല്പവിഭവന്മാര്‍ക്ക്, സാഹിത്.യദരിദ്രന്മാര്‍ക്ക് തോന്നുന്നുള്ളൂ.

“സുഖമില്ല. ഉറക്ക് ഗുളിക കഴിച്ച് മയങ്ങിക്കിടക്കുകാണ്. അപ്പോള്‍ ഫാബി വന്നു പറഞ്ഞു, മനോരമയില്‍നിന്ന് ആള് വന്നിട്ടുണ്ടെന്ന്. മനോരമ! നമ്മുടെ ഫ്രന്റാണല്ലോ. പിന്നെ ചോദ്യവര്‍ഷങ്ങളാണ്. ”.


“എന്തിനാണ് മതിലുകള്‍ എഴുതിയത്?”.

“ഉമൃസില ൈമ േചീീി വായിച്ചിട്ടുണ്ടോ?”.

“ആര്‍തര്‍കൊയ്സ്ലരെപ്പറ്റി അറിയാമോ?”.

പിന്നെ ചോദ്യങ്ങള്‍ പ്രകോപനത്തിലേക്ക് നീങ്ങി. അവ അപവാദവര്‍ഷങ്ങളായിത്തീര്‍ന്നു. എന്തിന്? എനിക്കറിയില്ല. ഇത്തരം അപവാദങ്ങള്‍ എത്രകുട്ടികളെ കൊന്നുകളഞ്ഞിട്ടുണ്ടെന്നോ?

സാഹിത്യത്തില്‍ കവിടി നിരത്തി ജ്യോത്സ്യമെഴുതി, പുത്തന്‍ നാമ്പുകള്‍ പറിച്ചെറിഞ്ഞുകളയുന്ന അച്ചി മക്കള്‍ സാഹിത്യമീമാംസകരെപ്പറ്റി ഓര്‍ത്തുപോയി.

“കടുത്ത മനോവേദനയാണവര്‍ സര്‍ഗഗ്ഗധനന്മാര്‍ക്ക് നല്കുന്നത്.അവരോടൊപ്പം കുഞ്ഞബ്ദുല്ല ചേര്‍ന്നു, മുകുന്ദന്‍ ചേര്‍ന്നു. ?”.

പിന്നെ ദീര്‍ഘമായ ഒരു ചുമയാണ്.

“നിറയെ കഫമാണ് ഈ ശരീരം. ഇനി അധികനാളില്ല. ഓരോ ദിവസവും കിടക്കുമ്പോള്‍ വിചാരിക്കും, ഇത് അവസാനം എന്ന്. പുലരുമ്പോള്‍ പ്രപഞ്ചനാഥന് നന്ദി, വീണ്ടും ഒരു ദിനംകൂടി നല്കിയതിന് ?”.

“ബാല്യകാലസഖി ഇരുപത്തേഴ് പതിപ്പുകള്‍ ഇറങ്ങി. ഇനിയും ഇറങ്ങും. എന്നെയും സാഹിത്യത്തേയും ഇഷ്ടപ്പെടുന്ന ഒരു പാട് ഹിന്ദുക്കളുണ്ട്, മുസ്ലിംകളുണ്ട്, കൃസ്ത്യാനികളുമുണ്ട്. അവരത് വാങ്ങും”.


(രണ്ട്).


ഒരു സൂഫി വിപ്ലവകാരിയാണ് ബഷീറെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അനര്‍ഘനിമിഷം, ശബ്ദങ്ങള്‍ തുടങ്ങിയ എല്ലാ മികച്ച രചനകളും ആദിബ്രഹ്മവുമായുള്ള വിലയനത്തിന്റേയും അതോടൊപ്പം കടുത്ത ചോദ്യം ചെയ്യലിന്റേയും മാതൃകകളാണല്ലോ. അനല്‍ ഹഖും സന്ധ്യാപ്രണാമവും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.“ഞാന്‍ ഒരൊന്നാം നമ്പര്‍ ഹിന്ദുവാ. ഇസ്ലാം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഹിന്ദുവാകുമായിരുന്നു. രണ്ടിന്റേയും ആത്യന്തികസമീപനങ്ങള്‍ ഒന്നുതന്നെയാണ്. ആദി ഭഗവാന്റെ, ആദി ബ്രഹ്മത്തിന്റെ സങ്കല്പമാണ് ഹിന്ദു മതത്തിന്റെ അത്യുന്നതഭാവം. അഹം ബ്രഹ്മാസ്മി എന്ന ഉപനിഷത് വാക്യം ഈ ഭാവത്തിന്റെ പവിത്രമായ അവതരണം. അനല്‍ ഹഖ് എന്ന സൂഫി വിചാരമാണ് ഇസ്ലാമികചിന്തയുടെ ഔന്നത്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ മനോബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണ് രണ്ടും.“ദിഗാംബരന്മാരായ- പൂര്‍ണദിഗാംബരന്മാരായ മറ്റേ കൂട്ടരല്ല(ജൈനര്‍- ലേഖകന്‍)- ഹിന്ദു സന്ന്യാസിമാരുടെ കൂടെ ഞാന്‍ മൂന്ന് കൊല്ലം ജീവിച്ചു. അവര്‍ ആദ്യം കാമത്തെ കൊള്ളുന്നു. ലിംഗം ഉടച്ച് പരുവമാക്കുന്നു. ഞരമ്പുകള്‍ പരിക്ഷീണമാക്കുന്നു. പിന്നെ മൂത്രം ഒഴികക്കാനേ അത് പറ്റൂ. സൂഫികളുടെ കൂടെയും ഞാന്‍ ജീവിച്ചിടട്ടുണ്ട്. അജ്മീറില്‍ കഴിയുന്ന കാലം. ഹിന്ദു വായിട്ടാണ് ജീവിതം. സൂട്ടും കാല്‍സരായിയുമൊക്കെയിട്ട് അങ്ങനെ സ്റ്റൈലായി.... ങ്ആ, ഒരിക്കല്‍ ഒരു യാത്ര. എട്ടു നാഴിക അപ്പുറത്താണ് പുഷ്‌കരസാഗര്‍... അങ്ങോട്ട് പോവുകയാണ്. വിശുദ്ധമത്സ്യങ്ങളുള്ള കുളങ്ങളുണ്ടവിടെ. നമ്മുടെ ഹനുമാന്‍ പര്‍വ്വതമെടുത്തുപോവുമ്പോള്‍ അടര്‍ന്നു വീണതാണവയൊക്കെ. മരുഭഊമിയുടെ ഒരു മൂലയില്‍ കൂടിയാണ് യാത്ര. നടന്ന്, നടന്ന് തളര്‍ന്നു, ഷൂസിനകത്ത് മണല്‍ കയറി. ... ചുട്ടപഴുപ്പില്‍നിന്നുള്ള കൊടും തണുപ്പ്. ബോധം മറഞ്ഞു. പിന്നെ കാണുന്നത് ഒരു കരിക്കട്ടയാണ്.തമോ പിണ്ഡം. കരക്കട്ടയ്ക്കുള്ളില്‍ ഒരു ചുവന്ന വെളിച്ചം. അല്ലാഹു, ആദിബ്രഹ്മം! പിന്നെ കാറ്റ് കൊണ്ട് വെള്ളം തളിക്കുന്നു. വെള്ളം കുടിപ്പിക്കുന്നു... പിയോ, പിയോ എന്ന് പറയുന്നു.... അതെ, സന്ന്യാസിമാര്‍”.സാന്ധ്യപ്രണാമത്തില്‍ താന്‍ ചോദ്യം ചെയ്യുന്നത്, ദൈവത്തെയാണ്. അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവായ, കോടാനുകോടി ആകാശങ്ങളുടെ ചൈതന്യവും, പ്രകശവുമായ അല്ലാഹുവിനെ. എങ്കിലും വിളിച്ച് ചോദ്യം ചെയ്യുകയാണ് , കടുത്ത ഭാഷയില്‍ തന്നെ. ശബ്ദങ്ങളും മറ്റും വളരെ വിപ്ലവകരമാണ്. സൂഫിവിപ്ലവകാരിയെന്ന വിശേഷണം അദ്ദേഹം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല.

(മൂന്ന്)


ബഷീറിനെയാണ് കാണാന്‍ പോവുന്നത്. നമ്മുടെ വിശ്വസാഹിത്യകാരനെ. മതിലുകളും പാത്തുമ്മയുടെ ആടും അനര്‍ഘനിമിഷവും രചിച്ച പ്രതിഭാശാലിയെ മറ്റെന്തുപേരിലാണ് വിശേഷിപ്പിക്കുക? ശബ്ദങ്ങളും പാവപപ്പെട്ടവരുടെ വേശ്യയും എഴുതിയ മഹാകവിയെ കേരളത്തിന്റെ ചുറ്റുവടട്ടത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്താനോ? ഋതുകക്കളുടേയും ഭൂഖണ്ഡങ്ങളുടേയും ആകാശങ്ങളുടേയും ആധിപത്യമുള്ള പ്രതിഭയാണ് ബഷീറിന്റേത്. മലയാളിയുടെ ശരിയായ ജ്ഞാനപീഠം ഇതാ ബേപ്പൂരിലുണ്ട്. ബേപ്പൂരിലെ മണല്‍ നനഞ്ഞ ഇടവഴികളിലൂടെ നമുക്കവിടയെത്താം. എത്തിയാല്‍നമുക്ക് സഭാകമ്പമായി, പിന്നെ. അതുകൊണ്ട് ഞങ്ങള്‍ കുറെ ചോദ്യങ്ങള്‍ കുറിച്ചുവെച്ചിരുന്നു. എന്റെ പഴയ ദിനസരിപുസ്തകത്തിന്റെ എഴുതാപ്പുറങ്ങളില്‍ അവ പിടഞ്ഞുനിന്നു. ഒടുവില്‍ ഒരു ചോദ്യം തലയുയര്‍ത്തിനിന്നു. സൂഫി റവല്യൂഷണറിയാണെന്ന് പറഞ്ഞാല്‍ ശരിയാവുമോ?പിന്നെ ധൈര്യമായി. ചോദിക്കാമെന്നായി. ചോദ്യങ്ങളുടെ സാംഗത്യമെന്തെന്ന് ഞങ്ങള്‍ക്കറിയില്ല. ഔപചാരികമായ ഒരു ചോദ്യോത്തരപംക്തിയായിരുന്നില്ല അത്. ഒരു വിത്ത് മുളയ്ക്കുന്നത് പോലെ, പൂ വിരിയുന്നതു പോലെ, തിരയടിക്കുന്നതുപോലെ സ്വാഭാവികമായ ഒരന്തരീക്ഷം സംജാതമായിക്കഴിഞ്ഞിരുന്നു. സംസാരിക്കാനദ്ദേഹം സന്നദ്ധനായിക്കഴിഞ്ഞിരുന്നു.

ശ്വാസം മുട്ടല്‍...ചുമ...ഹോ! ്യൂഞങ്ങള്‍ ചോദ്യങ്ങള്‍, സംശയങ്ങള്‍ ഉന്നയിച്ചു. തടിനി തടവറ്റൊഴുകി.
? ഏകാന്തതയുടെ മഹാതീരത്തുനിന്നാണല്ലോ അങ്ങ് ലോകത്തെ അഭിസംബോധനചെയ്യുന്നത്. ഇപ്പോഴും ഏകാന്തത അനുഭവ പ്പെടുന്നുണ്ടോ?


ബഷീര്‍- ഏകാന്തതയാണെനിക്കിഷ്ടം. ഏകാന്തതയിലേ എഴുതാന്‍ കഴിയൂ. ചിന്ത ഏകാന്തതയില്‍നിന്നാണ് വരുന്നത്, ഭാവന യും.

? സംഘര്‍ഷപൂരിതമായ ഈ ലോകത്ത്, ഈ ശബ്ദായമാനതയില്‍ എങ്ങിനെ ഏകാന്തത ലഭിക്കുന്നു?

ബഷീര്‍- ഏകാന്തത എവിടെയും ഉണ്ട്. അത് കണ്ടെത്തണമെന്നേയുള്ളൂ. നോക്കൂ ഓരോ നിമിഷവും അനേകകോടി ജീവന്‍ കൊല്ലപ്പെടുകയാണ്. നാമതറിയുന്നുണ്ടോ? നാം സ്വന്തം തുരുത്തിലാണ്. നാം മരണരോദനം കേള്‍ക്കുന്നില്ല. നാമോ രോരുത്തരും മഹാപ്രപഞ്ചങ്ങളാണ്. നിങ്ങളും ഞാനുമൊക്കെ. ഓരോ ശരീരത്തിലുമുണ്ട് കോടാനുകോടി ജീവികള്‍. അതെ, മഹാപ്രപഞ്ചങ്ങള്‍! അങ്ങനെ കോടാനുകോടി മനുഷ്യര്‍. അണ്ഡകടാഹങ്ങള്‍, ആകാശങ്ങള്‍, സൂര്യനക്ഷത്ര ങ്ങള്‍, ഗാലക്‌സികള്‍.................. അവയിലൊരുവന്‍ ഞാന്‍............... ഏകാകി. നോക്കൂ , അഹിംസ എവിടെയുമില്ല, എവിടയും ഹിംസയാണുള്ളത്. ഹിംസ മാത്രം.

? വല്ലാത്ത ഒരു പരിസ്ഥിതി ബോധം കഥകളിലെല്ലാമുണ്ട്. ഇന്നത്തെപ്പോലെ പരിസ്ഥിതിസംവാദം ഇല്ലാതിരുന്ന കാല ത്താണ് ഭൂമിയുടെ അവകാശികള്‍ രചിക്കുന്നത്.

ബഷീര്‍- ഞാന്‍ പറഞ്ഞില്ലേ, മഹാപ്രപഞ്ചങ്ങള്‍, അത്ഭുതസമസ്യ! ഓര്‍മ്മയുടെ അറകളില്‍ ഭൂമിയുടെ മരണത്തെപ്പറ്റി ഞാന്‍ പറ യുന്നുണ്ട്. മനുഷ്യന് മാത്രമുള്ളതല്ല ഈ ഭൂമി. ഇത് മരിക്കുന്നു.

? എന്ന് വെച്ചാല്‍ ഭൂമി അവസാനിക്കും, ഖിയാമം നാള്‍ വരും. അതില്‍ വിശ്വാസം ഉണ്ടോ?

ബഷീര്‍- ഉണ്ട്, ഖിയാമം നാള്‍ വരും.

? ഈ പ്രപഞ്ചം, യൂണിവേഴ്‌സ് മരിക്കുമെന്നാണോ?

ബഷീര്‍- ചീ. അല്ല. ഡിശ്‌ലൃലെ ശ െലലേൃിമഹ. ഭൂമിനശിക്കും, സൂര്യചന്ദ്രന്മാര്‍ നശിക്കും. എന്നാല്‍ ഡിശ്‌ലൃലെ നിലനില്ക്കും.(കടുത്ത ഭൗതികവാദിക്കും ഏറെക്കുറെ ഇതേ നിലപാട് തന്നെയാണുള്ളത്. ദ്രവ്യം- ഭൂതം- നിലനില്ക്കുമെന്ന ദാര്‍ശനികാടിത്തറയിലാണ് ഭൗതികവാദം പടുത്തുയര്‍ത്തിയിട്ടുള്ളത്- ലേഖകന്‍).? ഭൂമിയില്‍ നിറയെ ദു:ഖങ്ങളാണ്. ദു:ഖാനുഭവങ്ങളാണ് നമുക്ക് ചുറ്റും. യുദ്ധങ്ങള്‍ , മഹാമാരികള്‍ ഒക്കെ... എങ്ങിനെയാണ് അവയ്ക്കിടയില്‍നിന്ന് ചിരിക്കാന്‍ കഴിയുന്നത്?

ബഷീര്‍- എനിക്ക് ദു:ഖമില്ല.

? സമയത്തെപ്പറ്റി പറയുമ്പോഴൊക്കെ, സമയം അല്ലാഹുവിന്റെ കൈകളിലാണെന്ന് പറയാറുണ്ടല്ലോ. എന്താ ഇത്ര ഉറപ്പ്? നേരില്‍ കണ്ടിട്ടുണ്ടോ?

ബഷീര്‍- കണ്ടിട്ടില്ല. കാണാനൊക്കുകില്ല. നേരില്‍ ബന്ധപ്പെടാന്‍ കഴിയില്ല. നോക്കൂ, ആയിരത്തിലധികം മതങ്ങളുണ്ട് ലോക ത്തില്‍. അത്രയും ദൈവസങ്കല്പങ്ങളും. ഹിന്ദുമതത്തില്‍ തന്നെ പലേ സങ്കല്പങ്ങളുമുണ്ട്. താഴ്ന്ന ഹിന്ദുക്കള്‍ക്ക് സഗുണദൈവങ്ങള്‍; വിഷ്ണു , ശിവന്‍, അങ്ങനെ അങ്ങനെ... ആദി ബ്രഹ്മമാണ് ഹിന്ദുമതത്തിന്റെ ഭാവൗന്നത്യം. ഇസ്ലാമിലും രൂപരഹിതവും അനാദിയും അനന്തവുമായ ദൈവത്തെപപ്പറ്റിയുള്ള സങ്കല്പമാണുള്ളത്. കോടാനുകോടി പ്രകാശഗോളങ്ങളും, ഗ്രഹസഞ്ചയങ്ങളും ഉള്ള അത്ഭുതമാണ് ഈ മഹാപ്രപഞ്ചം. ഭൂമി കറങ്ങുന്ന ഒരുരുള. സൂര്യനും കറങ്ങുന്നു. രണ്ടിനുമിടയില്‍ ആകാശം. ഗാലക്‌സികള്‍ , കോടാനുകോടി സൂര്യനക്ഷത്രങ്ങള്‍, ഗോള ങ്ങള്‍.... ആകാശങ്ങള്‍...... ഖുറ് ആന്‍ പറയുന്നു, അല്ലാഹുനൂറുസ്സമാവാത്തി വല്‍ അര്‍ളി. അനന്തകോടി ആകാശങ്ങ ളുടെ ചൈതന്യവും വെളിചച്ചവുമാണ് ദൈവം. നാം തൊടുന്നതൊക്കെ ദൈവമെന്ന് സന്ന്യാസിവര്യന്മാര്‍. സൂഫികള്‍ അത് തന്നെപറയുന്നു. അനല്‍ ഹഖ്.

? പ്രവചനശേഷി ഉണ്ടോ? ഉള്ളതായി മുമ്പെഴുതിയിട്ടുണ്ടല്ലോ.

ബഷീര്‍- ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം. ഒരു തോന്നല്‍... ഒരു സംഭവം മാന്ത്രികപ്പൂച്ചയില്‍ കൊടുത്തിട്ടുണ്ട്. ഫാബി, കുഞ്ഞ്, പരമു(ശോഭനാപരമേശ്വരന്‍ നായര്‍), ഞാന്‍...... പരമൂന്റെ വീട്ടിലേക്ക് പോവ്വാ... വെള്ളപ്പൊക്കം. വഞ്ചി, ആറ്. കയറിട്ടവ ഞ്ചി.... എനിക്ക് തോന്നി, വേണ്ടെന്ന്.. ഫാബിയോട് പറഞ്ഞു ഇറങ്ങാന്‍... എല്ലാവരും ഇറങ്ങി. ബോടട്ട് കുറെ അപ്പുറം ചെന്നപ്പോള്‍ അപകടപ്പെട്ടു. എപ്പോഴുമില്ല ഈ തോന്നല്‍.... ചിലപ്പോള്‍... ചിലതെല്ലാം ശരിയാണ്.

? ഒരു പാട് കലഹങ്ങളുണ്ട്. ഇറാക്കില്‍ യുദ്ധസന്നാഹങ്ങള്‍... ഇന്ത്യയില്‍ വര്‍ഗ്ഗീയവിഘടനകലാപങ്ങള്‍.. കേരളതത്#ി ലുമുണ്ട്. അവ അവസാനിക്കാന്‍, വരട്ടുചൊറിയല്ലാതെ വഴിയൊന്നുമില്ലേ?

ബഷീര്‍- രണ്ടാം ലോകമാഹായുദ്ധം അവസാനത്തെ യുദ്ധമാണെന്ന് അക്കാലത്ത് ഒരാള്‍ എന്നോട് പറഞ്ഞു. ആള്‍ ഉഗ്രന്‍... കമ്യൂണിസ്റ്റ്. ആരായാലും തിരുമണ്ടത്തരം. ഈ കുഴപ്പങ്ങള്‍ പണ്ടുപണ്ടേ ഉണ്ട്. ഇനിയുമുണ്ടാവും. കാമക്രോധമദമാ ത്സര്യാദികള്‍ എല്ലാ ജീവികള്‍ക്കുമുണ്ട്. എക്കാലത്തുമുണ്ട്. കാഴ്ചപ്പാടുകള്‍ ഏറ്റുമുട്ടും. നിങ്ങളുടെ കാഴ്ചയല്ല എന്റെ കാഴ്ച. നിങ്ങളുടെകേള്‍വിയല്ല എന്റെ കേള്‍വി. ഥീൗ മൃല വേല മൗവേീൃശ്യേ ീള ്യീൗൃലെഹള.

? കേരളതത്തില്‍ വര്‍ഗ്ഗീയത സുപ്തമായിക്കിടകക്കുകയായിരുന്നുവെന്നും സമയം വന്നപ്പോള്‍ ഉണര്‍ന്നെണീറ്റതാ ണെന്നും ചിലര്‍ പറയുന്നുണ്ടല്ലോ. എന്താണഭിപ്രായം?

ബഷീര്‍- കേരളത്തിന്റെ സ്ഥായീഭാവത്തില്‍ പെടട്ടതല്ല വര്‍ഗഗ്ഗീയത. ചുരുക്കം ചിലരുടെ സൃഷ്ടിയാണത്. എല്ലാ മതവിഭാഗങ്ങ ളിലുമുണ്ട് അവര്‍. ഒരു ദിവസം ഡോക്ടര്‍സുകുമാര്‍ അഴീക്കോട് ഇവിടെയുണ്ട്. നാല് ഹിന്ദുപ്പെണ്ണുങ്ങള്‍ കുളിച്ച്,

ഈറന്‍മാറി, ഇതിലേ പോവുന്നു. അതെങ്ങനെയാണെന്നാണ് സുകുമാറിന്റെ അത്ഭുതം. അവരുടെ വീട്ടില്‍ കിണറില്ല, ഇവിടെയുണ്ട്. കുളിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. സൗമിനി തീണ്ടാരി കിടക്കുന്നതിവിടെയാ. അവളുടെ മകള്‍ പുഷ്പ പതിനാല് പത്ിനഞ്ച് വര്‍ഷമായി ഇവിടെ. ഇപ്പൊ അവള്‍ക്ക് ഇരുപത് വയസ്സ്. .......... ഒരിക്കല്‍ ഗഫൂര്‍മാ സ്റ്റര്‍്, നമ്മുടെ ബി. എം. ഗഫൂറല്ല.....വേറെ ഗഫൂര്‍.... സ്‌ക്കൂളിലേക്ക് സ്ഥലം മാറിവന്നു. ഡ്രോയിങ്ങ് മാസ്റ്റര്‍. എഴുതും വരയ്ക്കും. ഒരു വാട് വാടകയ്‌ക്കെടുത്തു. കിണറില്ല. അടുത്ത വീട്ടില്‍നിന്നെടുക്കാമല്ലോ. കുടുംബമായി വന്നു. പക്ഷേ, അടുത്ത വീട്ടുകാര്‍ വെള്ളമെടുക്കാന്‍സമ്മതിച്ചില്ല. കിണറ് മുസ്ലിം തൊട്ടാല്‍ അശുദ്ധമാവും. ഞാന്‍ വിദ്യാഭ്യാ സമന്ത്രിയെക്കണ്ട് ഗഫൂറിന് ഒരു ഇന്‌റര്‍കോണ്ടിനെന്റല്‍ ട്രാന്‍സ്ഫര്‍ വാങ്ങിക്കൊടുത്തു. .................. ഒരു പട്ടിയു ണ്ടായിരുന്നു നാട്ടില്‍.... നമ്മെയൊക്കെ സ്‌നേഹിച്ചും ദ്രോഹിച്ചും കഴിയുന്ന ഒരു പട്ടി. ഒരു ദുവസം ടിയാനെ കാണാ നില്ല. പിന്നെ അവന്‍ പൊന്തിയത് കിണറ്റില്‍.... ലോകാലോകങ്ങളുടെ ദുര്‍ഗ്ഗന്ധം. എടുത്തു...... ശരിയായ ശുചീക രണം നടന്നോ? ആ വെള്ളം കുടിക്കുന്നു, മനുഷ്യര്‍...... മുസ്ലിം തൊട്ടാല്‍ അശുദ്ധം..... പടട്ടിവീണ് ചത്തുനാറിയ വെള്ളംകുടിച്ചാല്‍ ഒന്നുമില്ല. ഇത് ഞാന്‍ ഒരു കഥയാക്കിയാല്‍ എന്തു സംഭവിക്കും?

? അങ്ങ് പലതവണ വ്യാകരണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരിടത്തും ഒരു വ്യാകരണത്തെറ്റും വരുത്തിയിട്ടില്ല.

ബഷീര്‍- എനിക്ക് വ്യാകരണമറിയില്ലെന്ന് പറയുന്നത് ശരി. അറിയുന്നതേ എഴുതൂ. സംശയമുള്ളത് എഴുതുകയില്ല. ചോദിച്ചു മനസ്സിലാക്കും. മലയാളത്തില്‍ ഒരു പാട് അനാവശ്യമായ അക്ഷരങ്ങളുണ്ട്. എന്തിനാണ് ന്തയും ന്ഥയും വെവ്വേറെ? ണ്ടയും ണ്ഠയും വേറെ വേറെ നില്‌ക്കേണ്ട ആവശ്യമുണ്ടോ? തമാശയൊന്നുമല്ല, കാര്യമായിട്ട് പറയുന്നതാണ്. ഋ തുട ങ്ങിയ അക്ഷരങ്ങള്‍ ആവശ്യം വന്നപ്പോള്‍ ആരോ പഠിപ്പിച്ചു. പിന്നെയും മറക്കും. ഭാര്യയെ വിളിച്ചു ചോദിക്കും, അതൊരു രഹസ്യം. പരീക്ഷപോലെയാണ് ചോദിക്കുക. ഇത് നിനക്കെഴുതാമോന്ന. അങ്ങനെ രക്ഷപ്പെടും. ഒരു കാര്യം ഉറപ്പാണ്, അനുഭവമുള്ളതേ എഴുതൂ. പരിചയമുള്ളതേ എഴുതൂ. എന്നാലും കുറെ സംസ്‌കൃതം വാക്കുകളൊക്കെ എനിക്കുമറിയാം.

? കഥാപാത്രങ്ങളുടെ കഥാപാത്രങ്ങള്‍ എന്നു വിളിക്കുന്ന....?

ബഷീര്‍- അതെ, ഉമ്മ, അനുജന്മാര്‍ , ഭാര്യ, കുട്ടികള്‍, കോഴി.......

? കഥാപാത്രങ്ങളെപ്പറ്റി പറയുമ്പോള്‍, ഷാഡോ വാസുവെന്ന രചന ഓര്‍മ്മിക്കുകയാണ്. അതില്‍ പറയുന്നുണ്ടെന്ന് തോന്നുന്നു, വൈക്കം മുഹമ്മദ് ബഷീര്‍ എന്നാല്‍ ഈലോകത്തിലെ എലല്ലാ സ്ത്രീകളുമാണെന്ന്. എന്തുകൊണ്ടാണ് സ്ത്രീകഥാപാത്രങ്ങലുമായി ഈ സാത്മീകരണം?

ബഷീര്‍- ആണ്‍ കഥാപാത്രങ്ങലുടെ കാര്യതത്തില്‍ അധികം ശ്രദ്ധിക്കേണ്ടതില്ലല്ലോ. അതലല്ല, പെണ്ണുങ്ങളുടെ സ്ഥിതി. ഞാന്‍ വളരെ സൂക്ഷിച്ചാണ് അവരെ ചിത്രീകരിക്കുന്നത്. അതുകൊണ്ടാവണം.

? അപവാദങ്ങള്‍ പോയി തുലയട്ടെ. എങ്കിലും അങ്ങയെ സ്വാധീനിച്ച ഏതെങ്കിലും എഴുത്തുകാരനുണ്ടോ?

ബഷീര്‍- അങ്ങനെ ചോദിച്ചാല്‍, ങ്ആ, ഉണ്ട്, രണ്ടു പേര്‍. ദ സ്റ്റോറി സാന്‍ മിഷേല്‍ എവുതിയ അക്‌സല്‍ മുണ്ടേ. വാസൂനോട്

് (എം.ടി.) ഞാന്‍ അതിനെപ്പറ്റി പറഞ്ഞു. കൂട്ടത്തില്‍ ചോദിക്കട്ടേ, കുഞ്ഞബ്ദുല്ലയുടെ മരുന്ന് സാന്‍ മിഷേലില്‍നി ന്നാണോ വരുന്നത്? പിന്നെ റൊമെയ്ന്‍ റോളണ്ട്. ജീന്‍ക്രിസ്‌തോഫിന്റെ മഹാനായ എഴുത്തുകാരന്‍. അത് ഞാന്‍ കുറച്ചേ വായിച്ചിട്ടുള്ളൂ. വല്ലാതെ സ്വാധീനിച്ചു. അതേ പോലെ എഴുതണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എങ്കിലും അതെപ്പോഴും മനസ്സിലുണ്ട്, ഉണ്ടാവും, അദൃശ്യസ്വാധീനമായി. ചിലസംഭവങ്ങളും അങ്ങനെയാണ്. നിലാവില്‍ കണ്ട മായാമോഹിനി എന്ന കഥ (മാദ്ധ്യമം വിശേഷാല്‍ പതിപ്പ് 1992). അത്തരത്തിലൊരു സംഭവമാണ്. ദശാബ്ദങ്ങ ളായി എന്റെ മനസ്സിലുണ്ടത്. മൂന്ന് കുട്ടികള്‍- ഹിന്ദുക്കുട്ടി, മുസ്ലിംകുട്ടി, ക്രിസ്റ്റ്യന്‍ കുട്ടി... ഞായറാഴ്ചകളില്‍ അവര്‍മു ട്ടനായിനെ മോഷ്ടിക്കുന്നു, തിന്നുന്നു. മുസ്ലിം കുട്ടി എന്റെ ബന്ധുവാണ്. ആ ഇറച്ചി ഞാന്‍ തിന്നിട്ടുണ്ട്. മൂവാറ്റുപുഴ യില്‍ ഒരു മലയുണ്ട്, എല്ലുകളുടെ മല. ആ സംഭവം ഇപ്പോള്‍ എഴുതി.


(നാല്)


സമയംപോവുന്നതറിയുന്നുണ്ടായിരുന്നില്ല. ഇനിയും കേള്‍ക്കാനുണ്ടായിരുന്നു, ഏറെ പറയാന്‍ അദ്ദേഹം സന്നദ്ധനുമായിരുന്നു. ഇടയ്ക്ക് ഫോട്ടോ എടുത്തപ്പോള്‍ പറഞ്ഞു, നല്ലതാണെങ്കില്‍ അയച്ചുതരിക.്യൂഞാന്‍ മരിച്ചുപോയാല്‍ഭാര്യക്കയച്ചുകൊടുക്കുക.ഇല്ല, ഇനി അധികമില്ല. മരണത്തെപ്പറ്റി ഭയമോ ഭയമില്ലായ്മയോ ഇല്ല എനിക്ക്. അത് അനിവാര്യമാണ്. ക േശ െമ ാൗേെ.എല്ലാ ആത്മാവുകളും മരണത്തിന്റെ രുചി അറിയണം.നന്നായിരിക്കട്ടെ. ”

മറ്റുള്ളവരുടെ മുന്നില്‍ വിതുമ്പാനാവാത്തതിനാല്‍, നെഞ്ചിലൊരു പിറാവ് കുറുകുകയായിരുന്നു.എന്റെ ഒരു പഴയ ഡയറിയിലെ കുറിപ്പുകള്‍ ഞാനവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ എഴുതിക്കൊണ്ടാണ്.

“ഇന്നലെ രാത്രി ഒരു സ്വപ്നം.കൈയിലൊരു ഗ്വിറ്റാറുമായി ഞാനലയുകയായിരുന്നു. ഒരു സംഘം നിയമപാലകര്‍ എന്നെ തടഞ്ഞു. ”

“എന്താണിത്? ”,അവര്‍ ചോദിച്ചു.

“ഒരു സംഗീതോപകരണം ”

ഗ്വിറ്റാര്‍, തോക്ക്, പേന..... അവര്‍ അവയില്‍നിന്ന് ഗ്വിററാര്‍ മാറ്റിവെച്ചു.

“ഈ തോക്ക്, ഈ പേന? ”,അവര്‍ചോദിച്ചു.

എന്റെ തുണിസഞ്ചിയില്‍ തോക്കും പേനയുമുണ്ടായിരന്നുവെന്ന് എനക്കറിുയില്ലായിരുന്നു.അവര്‍ക്ക് തോക്കിനെ ഭയമായിരുന്നു, തോകക്കിനേക്കാള്‍ പേനയെ, വാക്കിനെ. പൊടുന്നനെ ഞാന്‍ ഉണര്‍ന്നുപോയി. പേനയില്ല, തോക്കില്ല, ഗ്വിറ്റാറില്ല, പോലീസുമില്ല. ഈ സ്വപ്നത്തെക്കുറിച്ചുള്ള ഈ കുറിപ്പും, ബഷീറുമായുള്ള സംഭാഷണവും ഒരേ ഡയറിയിലായത് യാദൃഛികമാവാം.

പക്ഷേ, ഭാവി ഒരു കാര്യം തീര്‍ച്ചയായും അറിയും, ഇവിടെ ഭൂമിയുടെ ഈ ഭാഗത്ത്, ബഷീര്‍ എന്നൊരു മനുഷ്യന്‍

ജീവിച്ചിരുന്നു. ഈ കൊച്ചു ഗ്രാമത്തില്‍. അയാളുടെ പേനയ്ക്ക് തോകക്കിനേക്കാളും വാളിനേക്കാളും മൂര്‍ച്ചയുണ്ടായിരുന്നു. എന്നിട്ടും മലയാളിക്ക് എന്തേ ഒരു നോബല്‍സമ്മാനം ലഭിച്ചില്ല? ഞങ്ങളഞ്ച് പേരും ദു: ഖിക്കുകയായിരുന്നു. ഇതെഴുതുന്ന ദിവസം കൃഷ്ണാഷ്ടമിയായിരുന്നു. ദൈവികമായ എല്ലാ ആഘോഷങ്ങളും പ്രദര്‍ശനമായി മാറുന്ന വൃത്തിഹീനമായ കാലത്തിന്റെ രേണുക്കളായി ഞങ്ങള്‍ നീങ്ങുകയായിരുന്നു.

Tuesday, July 3, 2012

ബഷീറിന്റെ നോവുകള്‍


 എഴുത്തുകാരനെന്നനിലയില്‍ അതുല്യമായ ഒരു സുല്‍ത്താനത്ത് സ്വയം സ്ഥാപിക്കുകയും അത് സുല്‍ത്താനത്താണെന്ന് സ്വയം പറയാതെ മറ്റുള്ളവരെ ക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തുവെന്നതാണ് കേവലം വൈക്കം മുഹമ്മദ് ബഷീറായിരുന്ന ബഷീറിനെ ബേപ്പൂര്‍സുല്‍ത്താനായി വാഴിച്ചതിലെ യുക്തി. ഈ സുല്‍ത്താനത്ത് ഇല്ലായ്മചെയ്യാന്‍ പലമിടുക്കന്മാരും കഠിനയത്‌നം ചെയ്തിരുന്നു. അവരില്‍ചിലര്‍ സഹഎഴുത്തുകാരായിരുന്നു. ചിലര്‍ ആരാധകവേഷം ധരിച്ചവരായിരുന്നു. സ്വന്തമായി ഒരു പാട് പകര്‍ത്തിയെഴുത്തുകള്‍നടത്തിയവാരായിരുന്നു ഇവരില്‍ പലരും.  മോഷണം എന്ന വാക്ക് ബോധപൂര്‍വ്വം ഉപേക്ഷിക്കുകയാണ്. മരണപത്രത്തില്‍ ഭാഗികമായി പേരുപറഞ്ഞും കന്യാവനങ്ങളില്‍പേരുവെയ്ക്കാതെയും പുനത്തില്‍കുഞ്ഞബ്ദുള്ള നടത്തിയ പകര്‍ത്തിയെഴുത്തുകള്‍ക്ക് സമാനമായി വേറെന്തെങ്കിലുമുണ്ടോ?  പരീക്ഷയെഴുതുന്നവദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ ഒരു പിഴയും രണ്ടുകൊല്ലം നഷ്ടവും സംഭവിക്കാവുന്നതരത്തിലുള്ളപകര്‍ത്തിയെഴുത്താണ് ഇവരണ്ടും.

ചന്തുമേനോന്റെ പിന്‍ഗാമിയായി ബഷീറിനെ വാഴിച്ചത് എം. പി. പോളായിരുന്നു. ചന്തുമേനോന്റെ രണ്ടാമത്തെകൃതിയായ ശാരദയ്ക്കും ബഷീറിന്റെ ബാല്യകാലസഖിക്കുമിടയില്‍ എത്രയെത്ര നോവലുകള്‍വന്നില്ല? എന്തുകൊണ്ട് അവയുടെ രചയിതാക്കളെ എം. പി. പോള്‍ ചന്തുമേനോന്റെ പിന്‍ഗാമിയായി വിലയിരുത്തിയില്ല? വളരെ ലളിതമാണതിന്റെ ഉത്തരം. വക്കില്‍ ചോരപുരണ്ട ഒരേയൊരു കൃതി അതിനുശേഷം ബാല്യകാലസഖിയായിരുന്നു. ജീവിതത്തിന്റെ നനവുകളും വരള്‍ച്ചയും ചിനപ്പും പഴുപ്പും നിറഞ്ഞരചന ബാല്യകാലസഖിയായിരുന്നു.

എം. പി. പോളിന്റെ മരണത്തെ  തുടര്‍ന്ന് എം. കൃഷ്ണന്‍നായര്‍പ്രഖ്യാപിച്ചു, ബാല്യകാലസഖി നട് ഹാംസന്റെ ഒരു കൃതിയുടെ അനുകരണമാണ്.വികലാനുകരണമാണ്. രക്തത്തിന്റെ പിറുപിറുക്കലും മജ്ജയുടെ വിലാപവും വിവരിക്കുകയാണ് സാഹിത്യകാരന്‍ ചെയ്യേണ്ടതെന്ന് വിധിച്ച എഴുത്തുകാരനായിരുന്നു ഹാംസന്‍. പക്ഷേ, ബഷീറിനെ സ്വാതന്ത്ര്യദാഹിയായ ഒരുകവിയെ ഫാസിസത്തിന്റെ വക്താവായ നട് ഹാംസനോട് താരതമ്യം ചെയ്തവര്‍ക്ക് ബഷീറിേെനയും ഹാംസനേയും ഒപരുപോലെ അറിയില്ലായിരുന്നു. അപ്പോഴും എച്ച്. ജി. വില്‍സണെതപോലുള്ളവര്‍ ഹാംസന്റെ പ്രണയകഥനങ്ങളിഷ്ടപ്പെട്ടിരുന്നു. ഈ പ്രകരണത്തിലാവണം ഹാംസനെ വായിക്കാത്തവര്‍ ബാല്യകാലസഖി ഹാംസന്റെ അനുകരണമാണെന്ന് പറഞ്ഞത്.  അനേകം കൃതികള്‍ സാഹിത്യകാരന്മാര്‍ എഴുതിയില്ലായിരുന്നെങ്കില്‍ സാഹിത്യത്തില്‍ ജര്‍ണലിസം എന്നൊരു പ്രസ്ഥാനം ഉണ്ടാവുകയില്ലായിരുന്നു. എം. കൃഷ്ണന്‍നായര്‍ എന്ന ഒരെഴുത്തുകാരനുണ്ടാവുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ പവിത്രമായ ആത്മാവ് പൊറുക്കട്ടെ. എങ്കിലും മഹാന്മാരായ എഴുത്തുകാരോടുള്ള അസൂയയുടേയും കന്നായ്മകളുടേയും സമാഹാരങ്ങളായിരുന്നുവല്ലോ അദ്ദേഹത്തിന്റെ രചനകളില്‍ മഹാഭൂരിഭാഗവും. പക്ഷേ, ഏറെ കഴിഞ്ഞ് ആ കൃഷ്ണന്‍ നായര്‍ ബഷീറിനെ കുറ്റവിമുക്തനാക്കി.
 ഒരെഴുത്തുകാരന് സഹിക്കാവുന്നതിലപ്പുറമാണ് അയാളുടെ മാസ്റ്റര്‍പീസ് മോഷണമാണെന്ന ആരോപണം.

പക്ഷേ ബഷീര്‍ ഒരു മാസ്റ്റര്‍പീസ് കൊണ്ട് നിര്‍ത്തിയ എഴുത്തുകാരനായിരുന്നില്ല. എഴുതിയതെല്ലാം മാസ്റ്റര്‍പീസുകളായിരുന്നു, അദ്ദേഹത്തിന്റേത്. അവയ്ക്ക് കള്ളികള്‍വേണ്ടായിരുന്നു. ഏത് ഗ്രന്ഥാലയത്തിലും, എച്ച്. ജി. വെല്‍സിന്റെ ഭാഷയില്‍ അശോകചക്രവര്‍ത്തിയെ പോലെ, ബഷീര്‍ സ്വയം ഒരു നക്ഷത്രമായി , ഏകാകിയായി ജ്വലിച്ചുനില്ക്കുന്നുണ്ട് ഇന്നും. മതിലുകള്‌ലലേ മാസ്റ്റര്‍പീസ്? അപ്പോള്‍ പാത്തുമ്മയുടെ ആടോ? കുഞ്ഞുതാച്ചുമ്മാ കടന്ന് വന്ന് നമ്മളോട് ചോദിക്കും അതെന്താ കൂട്ടരേ നുമ്മടെ കഥയ്ക്ക് എന്താ ഒരു തകരാറ്? ്ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നേയ്. മാന്ത്രികപ്പൂച്ചയോ? താരസ്‌പെഷ്യല്‍സോ? ഭൂമിുടെ അവകാശികളോ? ജന്മദിനമോ? വിശ്വവിഖ്യാതമായ മൂക്കോ? എഴുതിയതെല്ലാം ക്ലാസിക്കുകളായിരുന്നുവല്ലോ. ഭഗവദ്ഗീതയും കുറെ മുലകളും അനേകം ക്ലാസിക്കുകളുടെ സംഘാതമാണല്ലോ.

മതിലുകള്‍ വന്നപ്പോള്‍ ആര്‍തര്‍കൊയിസ്ലരുടെ Darkness at Noon.ആണെന്ന് പറഞ്ഞു, ചിലര്‍. പതിയെയായിരുന്നുതുടക്കം. മതിലുകളുടെ വര്‍ഷം എനിക്കറിയാം. വായനയുടെ യൗവനവുമായി കഴിഞ്ഞുകൂടുന്ന കാലമായിരുന്നു അത്. ബഷീറിന്റെ മതിലുകള്‍, കെ. ബാലകൃഷ്ണന്റെ മഞ്ഞജലം, വയലാറിന്റെ പ്രൊക്രൂസ്റ്റസ്, തിരുനെല്ലൂരിന്റെ പനിനീര്‍പൂവിന്റെ ദു:ഖം എന്നിങ്ങനെ അപൂര്‍വ്വരചനകള്‍ സമൃദ്ധമായിരുന്ന ഒരു കൗമുദീ വിശേഷാല്‍പ്പതിപ്പായിരുന്നു അത്. പണിക്കോട്ടി ഐക്യകേരള കലാസമിതിയുടെ പാര്‍ശ്വങ്ങളിലിരുന്ന് ഞാനും ഗോപിയും വിജയനുമെല്ലാം മതിലുകള്‍ എത്രപ്രാവശ്യം വായിച്ചുവെന്നോര്‍മ്മയില്ല. പി. ടി. അബ്ദുറഹ്മാന്റെ ശിഷ്യനായി, എസ്. വി. ഉസ്മാന്റെ സുഹൃത്തായി മതിലുകളിലെ സ്വാരസ്യം വായിച്ചൂറ്റിയെടുത്തിരുന്നു അന്ന് ഞാന്‍. സത്യമായും ജീവിതത്തിന്റെ ഏറ്റവും സമ്മോഹനമ്ായ നിമിഷങ്ങളിലൂടെയായിരുന്നു അന്ന് ഞങ്ങള്‍  കടന്നുപോയ്‌ക്കൊണ്ടിരുന്നത്. മതിലുകള്‍പേര്‍ത്തും പേര്‍ത്തും വായിച്ചുകൊണ്ടിരുന്നു അന്നത്തെ യൊവനം. അറിയാതെ ഹൃദയം നിറയെ സ്വാതന്ത്ര്യത്തിന്റെ പനിനീര്‍പ്പൂക്കള്‍ വിരിഞ്ഞുവരവെ, ബുളുങ്കോസ് ഡു എന്നമട്ടില്‍ ബഷീര്‍ചോദിക്കുകയാണ്, why should I be free? Who wants freedom?ഒരിക്കലും അത് ഒരു വെറും ചോദ്യമായി എനിക്കനുഭവപ്പെട്ടിരുന്നില്ല. എന്തിനാണ് സ്വാതന്ത്ര്യം എന്ന മൗലികമായ ചോദ്യമാണത്. സ്വഛന്ദമായി സഞ്ചരിക്കാന്‍, ശുദ്ധവായു ശ്വസിക്കാന്‍, ഭക്ഷണം കഴിക്കാന്‍, പുഴയിലൂടെ ഒഴുകിപ്പോവുന്ന വാഴക്കുലകള്‍ ചൂണ്ടയിട്ട് കട്ടെടുക്കാന്‍, ഇഷ്ടപ്പെട്ടപുരുഷന് ആരും കാണാതെ കോഴിമുട്ട പുഴുങ്ങിയത് വെച്ചുകൊടുക്കാന്‍, മതിലിനപ്പുറത്തുള്ള നാരായണിയുടെ മധുരമാദകഗന്ധം നിത്യമായി നുകരാന്‍, അതിനെ പറ്റി നിനച്ചിരിക്കാന്‍...... ഇതനൊന്നുമല്ലെങ്കില്‍ പിന്നെന്തിനാ ഈസ്വാതന്ത്ര്യം? നാരായണിയെ കാണാന്‍ ആശുത്രിയിലേക്ക്‌പോവാനിരിക്കെയാണ് നശിച്ചസ്വാതന്ത്ര്യ വന്നുകയറിയത്. സ്വാതന്ത്ര്യസമരസേനാനിക്ക് സ്വാതന്ത്ര്യം അത്രമേല്‍ദുസ്സഹമായി മാറിയ ആ അവസ്ഥ വിശ്വനോവലുകളില്‍ എവിടെയാണുള്ളത്?
 
അങ്ങനെ പതിയെ മതിലുകള്‍ മോഷണമാണെന്ന പരാതികള്‍ വന്നുതുടങ്ങി. പിന്നെ പിന്നെ മതിലുകളും ബാല്യകാലസഖിയും മാത്രമല്ല, ബഷീറിന്റെ എല്ലാ കൃതികളും മോഷണമോ മോശമോ ആണെന്ന പഴിയുണ്ടായി.'ബഷീറിന്റെ കുഴിയാനകള്‍'പ്രത്യക്ഷമായി.  ' അവകാശിക'ളോ ' ഭൂമിയുടെ അവകാശിക' ളോ ഏതാണ് കേമം എന്ന ചര്‍ച്ചവന്നു. 'ചങ്കിരാന്തി'യറിയാതെ കാട്ടുകോഴികള്‍ പറന്നുനടന്നു. ഉപ്പുമാങ്ങയോ കുന്തമോ ഏതാണ് ഭേദം എന്ന് ചോദ്യങ്ങളുയര്‍ന്നു. മൂന്നാലു പുറം മാത്രം വരുന്ന  ഭൂമിയുടെ അവകാശികള്‍ എന്ന കൃതി അതിന്റെ ആര്‍ദ്രമായ സ്‌നേഹവായ്പിനാലും സാര്‍വ്വജനീനതയാലും ഇന്നും പ്രസക്തമായി നിലനില്ക്കുന്നു. വിശ്വമാനവന്റെ കഥകളാണ് ബഷീര്‍ എപ്പോഴും പറഞ്ഞത്.


ബഷീര്‍ കഥകള്‍ക്ക് വലിയ നേറ്റിവിറ്റിയൊക്കെതോന്നും. കഥാപാത്രങ്ങല്‍ അത്രമേല്‍ നേറ്റീവാണ്. മുച്ചീട്ടുകളിക്കാരന്‍, ഉണ്ടക്കണ്ണന്‍ പക്രു, എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശുതോമാ....നോക്കൂ, ഇത്രമാത്രം തദ്ദേശീയമായ കഥാപാത്രങ്ങള്‍ എവിടെയാണുണ്ടാവുക? ബഷീറിന്റെ ഉമ്മാ പ്രാദേശികം മാത്രമല്ല ഗാര്‍ഹികമായ കഥാപാത്രമാണ്. അബ്ദുള്‍ഖാദറും കുഞ്ഞാമിനയും ഹനീഫയുമെല്ലാം ഗാര്‍ഹികകഥാപാത്രങ്ങള്‍. ആടുപോലും തികച്ചും ഗാര്‍ഹികം. പക്ഷേ, നോക്കൂ, അവരുടെ ഹൃദയങ്ങളിലേക്ക് നോക്കൂ, വിശ്വമാനവികതയുടെ വക്താക്കളായി അവര്‍ ഓരോരുത്തരായി നമ്മുടെ മുന്നില്‍ നിരന്നുവരികയാണ്.

വിശ്വം മുഴുവന്‍ ഒരുകിളിക്കൂടായി ഈ തലയോലപ്പറമ്പുകാരന്റെ, ബേപ്പൂര്‍പ്രവാസിയുടെ ഹൃദയത്തിലേക്ക് ഒളിച്ചിറങ്ങിയിരിക്കുകയാണ്. അവിടെ അരിപ്പിറാവുകള്‍കുറുകുന്നു. പുരാണസൂരികളായ   എല്ലാ മനുഷ്യരുടേയും പരമ്പരയില്‍ നിന്നുകൊണ്ട് ഒരു മനുഷ്യന്‍ ചോദിക്കുകയാണ്,  why should I be free? Who wants freedom?

മലയാളിക്ക് നല്ല കഥയെഴുതാനാവില്ല, നല്ല ചിന്ത ചിന്തിക്കാനാവില്ല, നല്ലകവിതയെഴുതാനാവില്ല, മലയാളികേവലമൊരു മൂക്കണാഞ്ചിയെഴുത്തുകാരനാണ് എന്ന സങ്കല്പത്തെ എന്‍.വി.യുടെ നേതൃത്വത്തില്‍ പണ്ട് വിജയകരമായി ചോദ്യം ചെയ്തിരുന്നുവല്ലോ. ചുരുങ്ങിയത് മലയാളി മറ്റിടങ്ങളിലെ പ്രവാസിയാവേണ്ടതുണ്ട്, എങ്കിലേ നല്ല സാഹിത്യമോ കലയോ ഉണ്ടാവൂ എന്നായിരുന്നുവല്ലോ പ്രമാണം. ഈപ്രമാണങ്ങളെല്ലാം പ്രമാണിച്ചുകൊണ്ടിരിക്കെ തന്നെ ബഷീറിന്റെ കൃതികള്‍ ജനങ്ങള്‍ വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. ബഷീറിന് നിത്യമായ നോവുകള്‍സമ്മാനിച്ചുകൊണ്ട് പഴികള്‍എക്കാലവും തുടര്‍ന്നു. അതിനെ പറ്റി ഒരഭിമുഖത്തില്‍ ബഷീര്‍ പറയുന്നുണ്ട്.
' കടുത്ത മനോവേദനയാണവര്‍ സര്‍ഗ്ഗധനന്മാര്‍ക്ക് നല്കുന്നത്'.
 ബഷീറിന്റെ കൃതികള്‍ സാമാന്യമായി ആസ്തികമാണ്. ദൈവമുണ്ടെന്നുതന്നെ ബഷീര്‍വിശ്വസിക്കുന്നു. ദൈവം പക്ഷേ ഇത്രമാത്രം ക്രൂരമായി മനുഷ്യജീവികളോട് പെരുമാറുന്നതെന്തിനാണെന്ന് സന്ധ്യാപ്രണാമം കുടങ്ങിയ അനേകം രചനകളിലൂടെ ബഷീര്‍ ചോദിക്കുന്നുണ്ട്. സാന്ധ്യപ്രണാമത്തില്‍  ചോദ്യം ചെയ്യുന്നത്, ദൈവത്തെയാണ്. അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവായ, കോടാനുകോടി ആകാശങ്ങളുടെ ചൈതന്യവും, പ്രകാശവുമായ അല്ലാഹുവിനെ.  എങ്കിലും വിളിച്ച് ചോദ്യം ചെയ്യുകയാണ് , കടുത്ത ഭാഷയില്‍ തന്നെ.   ക്രൂരകൃത്യങ്ങലൊന്ും ദൈവം ചെയ്യുകയില്ലെന്ന് വിശ്വസിക്കനാണ് ബഷീറിനിഷ്ടമെങ്കിലും ഈ ചെറിയ ഭൂമിയിലെ വലിയ സങ്കടങ്ങള്‍ കാണുമ്പോള്‍ സാധാരണ മനുഷ്യനെ പോലെ, തന്റെ കൂട്ടുകാരനായ രക്ഷിതാവിനോടെന്നപോലെ ബഷീര്‍ ചിലചോദ്യങ്ങള്‍ ചോദിച്ചുപോവുകയാണ്. തന്റെ തികച്ചം നിഷ്‌കളങ്കമായ മാനവികവേദനകളുടെ ഭാരമഴിച്ചുവെയ്ക്കുകമാത്രമല്ല, ലോകത്തിന്റെ വേദനകളെല്ലാം സ്വയമേറ്റെടുക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.


ഇത് ബഷീര്‍ കഥകളിലെ രസതന്ത്രമാണ്. മറ്റുള്ളവരുടെ വേദനകള്‍ഏറ്റെടുക്കുകയാണ് ബഷീര്‍. സുഹറ മുത്തം വെയ്ക്കുന്ന ആ പരു മജീദിന്റെ ദു:ഖമാണ്. ആ ദു:ഖം മുത്തിയെടുക്കുകയാണ്. പശിമാറ്റാന്‍ മുണ്ടഴിക്കുന്ന സ്ത്രീ സ്വന്തം കുഞ്ഞിനുവേണ്ടി ഇതാണ് ചെയ്യുന്നത്.

ഈ ലോകം നിറച്ച് വഴിഞ്ഞൊഴുകുന്ന മലിനക്കടല്‍ കുടിച്ചുവറ്റേിക്കുകയാണ്. ഏത് വലിയ പുരുഷാരത്തിലും ഏാകന്തത അനുഭവിക്കുന്ന അനേകം മനുഷ്യര്‍ ബഷീറിനോടൊപ്പം ഉണ്ട്. 'ഏകാന്തത എവിടെയും ഉണ്ട്.  അത് കണ്ടെത്തണമെന്നേയുള്ളൂ. 

നോക്കൂ ഓരോ നിമിഷവും അനേകകോടി ജീവന്‍ കൊല്ലപ്പെടുകയാണ്. നാമതറിയുന്നുണ്ടോ? നാം സ്വന്തം തുരുത്തിലാണ്.  നാം മരണരോദനം കേള്‍ക്കുന്നില്ല.  നാമോരോരുത്തരും മഹാപ്രപഞ്ചങ്ങളാണ്.   നിങ്ങളും ഞാനുമൊക്കെ.  ഓരോ ശരീരത്തിലുമുണ്ട് കോടാനുകോടി ജീവികള്‍.  അതെ, മഹാപ്രപഞ്ചങ്ങള്‍! അങ്ങനെ കോടാനുകോടി മനുഷ്യര്‍.  അണ്ഡകടാഹങ്ങള്‍, ആകാശങ്ങള്‍, സൂര്യനക്ഷത്ര ങ്ങള്‍,  ഗാലക്‌സികള്‍.................. അവയിലൊരുവന്‍ ഞാന്‍............... ഏകാകി. നോക്കൂ , അഹിംസ എവിടെയുമില്ല, എവിടയും ഹിംസയാണുള്ളത്. ഹിംസ മാത്രം.  '.

ഈ വിലാപം മനുഷ്യനുവേണ്ടിയുള്ളതാണ്. തനിക്കുവേണ്ടിയുള്ളതല്ല. അടിസ്ഥാനപരമായി സാഹിത്യകാരനായ ബഷീര്‍ ദേശസ്‌നേഹം മുഴുത്ത് സ്വാതന്ത്ര്യസമരത്തിന്റെ രക്തഭൂമികയിലേക്ക് നീന്തുകയാണ്. തനിക്കുവേണ്ടിയല്ലാതെ ജീവിക്കുകയെന്ന രാഷ്ട്രീയധര്‍മ്മമാണ് ഇവിടെ നിറവേറ്റുന്നത്. പിന്നെയുണ്ടായ നിരന്തരയാത്രകളുടെ വ്യസനപര്‍വ്വങ്ങളില്‍, ജീവിതത്തിന്റെ അധിത്യകകളിലും ഉപത്യകകളിലും പൊള്ളിയും തണുത്തുമറിഞ്ഞ മഹാജീവിതമാണ് ബഷീറിലെ എഴുത്തുകാരനിലൂടെ പുറത്തുവന്നത്. അതിനു ചിലപ്പോള്‍കേവലമായ ഗൃഹാന്തരീക്ഷമേയുള്ളുവെന്നുവരാം. ഗ്രാമത്തിലെ കപ്പേളയുടെ മുകളിലെ കുരിശ് നോക്കി തോമാ ചോദിക്കുന്നസത്യം ദിഗന്തങ്ങളിലാണ് മുഴങ്ങുന്നത്. ഈശോമിശിഹായെ തറച്ചത് മരക്കുരിശിലാ, പിന്നിവിടെന്തചിനാ പൊന്‍കുരിശ്?


സൂഫിവിപ്ലവകാരിയെന്ന സങ്കല്പനം വികലമാണോ? അല്ല. സ്വയം നഷ്ടമായി, ലോകമുക്തിക്കായി സമര്‍പ്പിക്കുന്നവരാണ് സൂഫികള്‍. ഒരു സൂഫി വിപ്ലവകാരിയാണ് ബഷീറെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.  അനര്‍ഘനിമിഷം, ശബ്ദങ്ങള്‍ തുടങ്ങിയ എല്ലാ മികച്ച രചനകളും ആദിബ്രഹ്മവുമായുള്ള വിലയനത്തിന്റേയും അതോടൊപ്പം കടുത്ത ചോദ്യം ചെയ്യലിന്റേയും മാതൃകകളാണല്ലോ.  അനല്‍ ഹഖും സന്ധ്യാപ്രണാമവും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.''ഞാന്‍ ഒരൊന്നാം നമ്പര്‍ ഹിന്ദുവാ. ഇസ്ലാം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഹിന്ദുവാകുമായിരുന്നു. രണ്ടിന്റേയും ആത്യന്തികസമീപനങ്ങള്‍ ഒന്നുതന്നെയാണ്.  ആദി ഭഗവാന്റെ, ആദി ബ്രഹ്മത്തിന്റെ സങ്കല്പമാണ് ഹിന്ദു മതത്തിന്റെ അത്യുന്നതഭാവം.  അഹം ബ്രഹ്മാസ്മി എന്ന ഉപനിഷത് വാക്യം ഈ ഭാവത്തിന്റെ പവിത്രമായ അവതരണം.  അനല്‍ ഹഖ് എന്ന സൂഫി വിചാരമാണ് ഇസ്ലാമികചിന്തയുടെ ഔന്നത്യം.  പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ മനോബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണ് രണ്ടും.'ഫരീദുദ്ദീന്‍ അത്താറിനെ പറ്റിയുള്‌ല കുറിപ്പും സമാനമായ ഇതരരചനകളും ബഷീറിലെ സൂഫിയേയും ശബ്ദങ്ങളും ന്റുപ്പാപ്പായും ബഷീറിലെ വിപ്ലവകാരിയേയും ഒരുപോലെ പുറത്തുകൊണ്ടുവരുന്നുണ്ട്. പക്ഷികളുടെ സമ്മേളനം രചിച്ചവിഖ്യാതനായ ഫരീദുദ്ദീന്‍ ആത്മവിസ്മൃതിയുടെ പരമോന്നതാവസ്ഥയില്‍സ്വന്തം ശരീരവും ജീവിതവും എല്ലാം മറന്നുപോയിരുന്നു. സമാനമായ ജീവിതജീവിതാനുഭവങ്ങള്‍ ബഷീറിനും ഉണ്ടായിട്ടുണ്ട്. യാത്രകളുടെ വേളയില്‍ എവിടെ മതം, എവിടെ വിശ്വാസം, എവിടെ ജീവിതചര്യകള്‍?

ജീവിതത്തിന്റെ ആല്‍ക്കെമിയറിഞ്ഞുകൊണ്ടുള്ള നിതാന്തസഞ്ചാരത്തിന്റെ വേളകളിലാണ് ബഷീര്‍ ജീവിതം പഠിച്ചത്. ആ പഠനത്തിലെ കാതലായ പാഠം മനുഷ്യന്‍ ഒറ്റയായി എത്രനിസ്സാരനാണെന്നതത്രേ. അനന്തകോടി ആകാശങ്ങളുടയും ഭൂമിയുടേയും പ്രകാശം ഈ മഹാപ്രപഞ്ചത്തിനുണ്ട്.
 ഈകുറിപ്പ് ചുമ്മാനീട്ടിക്കൊണ്ടുപോവേണ്ടതില്ല. ബഷീര്‍ കാഷ്വലായി ഒന്നും എഴുതുന്നില്ല. ഷാഡോ വാസു എന്ന കഥപോലും ഗരിമയുടെ മഹാപര്‍വ്വതത്തിലെവിടെയോ ഇരുന്നാണദ്ദേഹം രചിക്കുവന്നത്. അവിടെ ഉള്ളത് കേവലം ഒരു മാങ്കോസ്റ്റിന്‍ മരമാവാം. അയലത്തെ പുഷ്പതീണ്ടാരിയായിഅപ്പുറത്ത് ഇരിക്കുന്നുണ്ടാവാം. മാന്ത്രികപ്പൂച്ചയിലെ സന്ന്യാസിയോ ഉണ്ടക്കണ്ണന്‍പോക്കറോ നമുക്കിടയിലെ ആരെങ്കിലുമാവാം. ഒരു റെയില്‍പ്പാലത്തിനുചുവട്ടില്‍ ആശ്രമം നിര്‍മ്മിക്കാനാവുന്ന കലാവിദ്യ ബഷീറിനേ അറിയൂ.

ഷേഡോവാസുവില്‍   വിശന്നുവിവശനായ വാസു ഒടുവില്‍ ഒരുപുരയിടത്തില്‍ കയറി, മരച്ചീനി മോഷ്ടിച്ചുതിന്നുന്നുണ്ട്. ആ വാസു എം. ടി. വാസുദേവന്‍നായരാവാം, വേറെയേതൊരുവാസുവുമാകാം. കൊള്ളിക്കിഴങ്ങ് മോഷ്ടിച്ചുതി്ന്നുന്ന വാസു പിടിക്കപ്പെടുകയാണ്. പിടിക്കുന്നതാവട്ടെ ഒരു പെണ്‍കൊടിയാണ്. അവള്‍ പറയുന്നത് താന്‍ വൈക്കം മുഹമ്മദ് ബഷീറാണെന്നാണ്. അണ്ഡകടാഹത്തിലെ എല്ലാസത്രീകളും ബഷീറാണെന്നും ആ പെണ്‍ മണി പറയുന്നു. പെണ്‍ കഥാപാത്രങ്ങളുമായി വല്ലാത്ത സാത്മീകരണമാണ് ബഷീര്‍കഥകളില്‍ കാണുന്നത്. ശബ്ദങ്ങളിലെ അമ്മയും ഈ തരത്തില്‍ ബഷാര്‍ താദാത്മ്യം പ്രാപിക്കുന്നൊരുസ്ത്രീയാണ്.

  ഹക്കിം എന്നകഥയില്‍ എല്ലാവര്‍ണ്ണങ്ങളും കളവാണെന്ന് ബോര്‍ഹസ് പറയുന്നുണ്ട്. നേരെ ചൊവ്വേ പറയുന്നതാണ് , നിറം ചാലിക്കുന്നതല്ല കലയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുകയെന്നാണിതിന്റെ അര്‍ത്ഥം. ആര്‍ജ്ജവമാണ് ബഷീറിന്റെ കഥയുടെ രസതന്ത്രം. ഋജുവായി കഥപറയുകഎളുപ്പമല്ലെന്നാണ് ഷഹര്‍സാദ നമ്മെ പഠിപ്പിക്കുന്നത്. ഷഹര്‍ സാദയെപോലെ ബഷീറിനും ജീവന്മരണപ്രശ്‌നമായിരുന്നു കഥ.
http://www.facebook.com/#!/groups/nerrekha/

Thursday, June 7, 2012

തിരിച്ചറിയല്‍ മരങ്ങള്‍
(ഒന്ന്)

ഒലീവ് മരമാണ് അറബിയുടെ

തിരിച്ചറിയല്‍ മരം

ദര്‍വീഷിന്റെ മരം.

ഐഡന്റിറ്റി കാര്‍ഡിന്റെ കാലത്ത്

ഇസ്രാഈല്‍ ബാരക്കുകള്‍ക്കരികില്‍

ഫസ്തീനികളുടെ ക്യൂ

കാര്‍ഡ്പരിശോധന കഴിഞ്ഞുള്ള

തിരിച്ചുപോക്കാണവര്‍ക്കു ജീവിതം(രണ്ട്)

വയലായിരുന്നു

പഴയ തിരിച്ചറിയല്‍ കാര്‍ഡ്ഏദഹത

വലിയ പാഠശേഖരങ്ങള്‍

ഇടയ്ക്കിടെ നനുത്തനൊമ്പരങ്ങളായി

നീര്‍ച്ചാലുകള്‍

കമ്മട്ടി മരത്തിന്റെ ചുറഞ്ഞവേരുകളില്‍

കപടസന്ന്യാസവുമായി

നീലപ്പൊന്മാന്‍.

വെയില്‍ കടുക്കുന്ന കാലത്ത്

പച്ചവയിലില്‍ സ്വര്‍ണ്ണം വിളയുമ്പോള്‍

ബൈന്റിളകിയ കവിതാപുസ്തകമെടുത്ത്

അലസം നടക്കുന്ന പെണ്‍കുട്ടി

അവളെ നോക്കാന്‍ പേടിച്ച്, മടിച്ച്

ഒരാണ്‍കുട്ടി(മൂന്ന്)

ചെമന്ന മണ്ണില്‍

വെളുത്തമണലില്‍

തെങ്ങായിരുന്നു സ്വത്വമരം

ഒടുവില്‍ തെങ്ങിന്‍ പൂക്കുലകള്‍

തേങ്ങാക്കുലകളായി പരിണമിക്കുന്നു.

കൂമ്പു ചെത്തി

ചക്കരയും കള്ളുമുണ്ടാവുന്നു

ചാണകം മെഴുകി മിനുസപ്പെടുത്തിയ തറയില്‍

ഓലക്കണ്ണി വളച്ചെടുത്ത്

അതില്‍ വിളക്കിയ ചക്കര

നുണയാനേറെ ഓര്‍മ്മകള്‍

രക്തസാക്ഷിയുടെ*

സമരത്തിന്റേയും സഹനത്തിന്റേയും

നെടുവീര്‍പ്പിന്റേയും പുഞ്ചിരിയുടേയും(നാല്)

പള്ളിപ്പറമ്പിന്റെ സ്വത്വം ചന്ദനമരമാണ്

നീണ്ട ഇലകള്‍ കാറ്റിലാടുന്ന

ചെറുമരങ്ങള്‍ നിറയെ.

ഓരോ മരത്തിന്റേയും വേരുകള്‍

ആത്മാവുകള്‍ കാര്‍ന്നെടുക്കുന്നുണ്ട്

ഈ സുഗന്ധം രാത്രി വാതങ്ങളില്‍

പ്രസരിക്കുന്നുണ്ട്(അഞ്ച്)

സ്മാരകത്തിന്റെ തണലില്‍

ഒരുചോരമരം ഉയര്‍ന്നുനില്പുണ്ട്

തടവറയില്‍ ചൊരിഞ്ഞത്

രക്തസാക്ഷിയുടെ ഹൃദയം മുറിഞ്ഞത്

ഗ്രാമവൃക്ഷങ്ങള്‍ക്കെല്ലാം

ആ മരത്തിന്റെ മുഖഛായയുണ്ട്

വെയിലും റെയിലും കടക്കുമ്പോള്‍ കാണാം

ആ മരങ്ങളുടെ തണലില്‍

അജ്ഞാതരായ ചിലര്‍ കാത്തിരിപ്പുണ്ട്