ഇവിടെ കവിതകള്‍, കമന്റുകള്‍ സ്വീകരിക്കപ്പെടുന്നു. ആര്‍ദ്രമായ ഒരു മനസ്്സ കവിതയുടെ അത്യാവശ്യകതയാണെന്ന് കരുതുന്ന ഒരുപത്രാധിപരാണ് ഇത് നിയന്ത്രിക്കുന്നത്. കവിതയില്‍ വൃത്തപ്രാസനിയമങ്ങളൊന്നുമില്ല. പക്ഷേ , കവിത കേവലമായ ഒരു ലഘുവിവരണമാവുമ്പോള് അസ്വീകാര്യമാവുന്നു.
Tuesday, August 25, 2009
പന്നികളിറങ്ങിയ രാത്രിയില്
പന്നികളിറങ്ങിയരാത്രിയിലാണ്ഞങ്ങള്‍
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍പടര്‍പ്പുകളിലൂടെഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍
ആരോകാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍
അലിഞ്ഞുപോയശബ്ദങ്ങല്‍
ആരും കേട്ടില്ല.
വനപുഷ്പങ്ങളും
മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം
കലര്‍ന്ന്ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്‍
ധൂസരമായഅസ്ഥികള്‍
വരുന്നത്അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്സംശയം
തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്
കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെതാളം തെറ്റുകയും
ചെയ്തരാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന്‍ മാറുന്നകാഴ്കളില്‍
അവര്‍ക്ക്ക
നര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്പൂച്ചയ്ക്ക്
മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെകടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍പടര്‍പ്പുകളിലൂടെഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍
ആരോകാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍
അലിഞ്ഞുപോയശബ്ദങ്ങല്‍
ആരും കേട്ടില്ല.
വനപുഷ്പങ്ങളും
മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം
കലര്‍ന്ന്ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്‍
ധൂസരമായഅസ്ഥികള്‍
വരുന്നത്അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്സംശയം
തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്
കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെതാളം തെറ്റുകയും
ചെയ്തരാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന്‍ മാറുന്നകാഴ്കളില്‍
അവര്‍ക്ക്ക
നര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്പൂച്ചയ്ക്ക്
മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെകടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.
Subscribe to:
Posts (Atom)