ഇവിടെ കവിതകള്‍, കമന്റുകള്‍ സ്വീകരിക്കപ്പെടുന്നു. ആര്‍ദ്രമായ ഒരു മനസ്്സ കവിതയുടെ അത്യാവശ്യകതയാണെന്ന് കരുതുന്ന ഒരുപത്രാധിപരാണ് ഇത് നിയന്ത്രിക്കുന്നത്. കവിതയില്‍ വൃത്തപ്രാസനിയമങ്ങളൊന്നുമില്ല. പക്ഷേ , കവിത കേവലമായ ഒരു ലഘുവിവരണമാവുമ്പോള് അസ്വീകാര്യമാവുന്നു.
Friday, September 11, 2009
രാത്രി
നിറഞ്ഞതാണുപോല്‍ ഒരിക്കലെന്റെയീ
പഴയ പാത്രവുമസംഗചിത്തവും.
അവിടെയറ്റുപോയെനിക്കുഞാനായി
നിറയുവാനുള്ള മൃണാള നാളികള്‍.
പ്രണയമുണ്ടായ ദിനങ്ങളില്‍ നമ്മള്‍
പ്രളയമാണെന്നു ഭയന്നുപോയതും
നിനച്ചുകൊണ്ടു ഞാന്‍ കഴിയുന്നൂ, പക്ഷേ,
നിനക്കതൊക്കെയും പറയണോ വീണ്ടും?
ചിരിക്കേണ്ട, നിന്നെയുറക്കുവാനൊരു
പഴയ താരാട്ടില്‍ പൊതിയാം ഞാനിനി.
കരയേണ്ട നിന്നെയുണര്‍ത്തുവാനൊരു
കറുത്ത കാക്കയായ് കുറുകാം ഞാനിനി.
പതിയെ നീയെന്റെ കരം പിടിക്കുക
പടിക്കുമേല്‍ നിന്റെ പദമുയര്‍ത്തുക
വിളക്കിലെണ്ണയുണ്ടതു ഭയന്നിനി
വെറുതെ നിന്മിഴിയടച്ചിടേണ്ട, നീ
ഒരിക്കലും കൂടി പുണരാം രാവിതി-
ന്നിനിയുമെത്രയോ സമയമുണ്ടല്ലോ.
Subscribe to:
Posts (Atom)