Thursday, May 18, 2017

റീഷ്സ്റ്റാഗ് തീവയ്പ്- ഒരുചരിത്രപാഠം 

.
 നാസി ജര്‍മ്മനിയുടെ നിര്‍മിതിയില്‍ അതിപ്രധാനമായ സ്ഥാനമാണ് റീഷ്സ്റ്റാഗ് തീപ്പിടുത്തത്തിനുള്ളത്. ഒരുവെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ ഒരുചെയ്തികൊണ്ട് രണ്ടു നേട്ടങ്ങളുണ്ടാക്കുകയായിരുന്നു ഇതുവഴി ഹിറ്റ്‌ലറും അയാളുടെ മന്ത്രിയായ ഗോറിങ്ങും ലക്ഷ്യമാക്കിയിരുന്നത്. ജര്‍മന്‍ കമ്യൂണിസ്റ്റ് പാ ര്‍ട്ടിയേ നശിപ്പിക്കുകയും ഇതരജനാധിപത്യപ്രസ്ഥാനങ്ങളെ പേടിപ്പിക്കുകയുമായിരുന്നു ആദ്യലക്ഷ്യം. ജര്‍മ്മനിയിലെ നാമമാത്രജനാധിപത്യത്തിന്റെ ഏകസ്ഥാപനമായ റീഷ്സ്റ്റാഗിനെ നാമാവശേഷമാക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം.  ജനജീവിതത്തിന്റെ പ്രശ്‌നങ്ങളേറ്റെടുത്ത് പോരാട്ടം നടത്തുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ നാസിസം എന്നജര്ഡമന്‍ഫാസിസം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇനിയുമൊരു സോവിയറ്റ് യൂണിയന്‍ ലോകമുതലാളിത്തത്തിനു താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ജര്‍മ്മനിയും ഇറ്റലിയുമുള്‍പ്പെടുന്ന ഫാസിസ്റ്റ് രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്പിലെയും ഏഷ്യയിലെയും മുതലാളിത്തരാജ്യങ്ങളും അമേരിക്കയും നാസിജര്‍മ്മനിയുടെ നടപടികളില്‍ ആഹ്ലാദം പൂണ്ടു. ഈ മുതലാളിത്ത രാജ്യങ്ങള്‍, വി്ശിഷ്യ ഇംഗ്ലണ്ട,  ഫ്രാന്‍സ്, അമേരിക്ക മുതലായവ വലിയ ജനാധിപത്യമേനി നടിച്ചുകൊണ്ടിരുന്നു. ഈ നാട്യത്തോടെ  ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളാവുകയും കോളണിജനതയുടെ അവകാശങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ടിരുന്നു, അവ. നാസിസമായാലുിം ഫാസിസമായാലും ദേശീയവിമോചനത്തിനും ജനാധിപത്യത്തിനും അദ്ധ്വാനിക്കുന്ന ജനങ്ങളുടെ വിമോചനത്തിനും എതിരാണെങ്കില്‍ ഹായ്, സുഖം, നടക്കട്ടെ എന്നതായിരുന്നു മുതലാളിത്ത മനോഭാവം.

 1933 ഫെബ്രുവരി 27ന്നാണ് റീഷ്സ്റ്റാഗിന് അഗ്നിബാധയുണ്ടായത്.  ജര്‍മ്ന്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീൂപ്പിടിച്ചത് 'ഒരു കമ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന്' ് കണ്ടെത്താന്‍ നാസി ഭരണകൂടത്തിന് അധികസമയം വേണ്ടിവന്നില്ല. ഡച്ചുകാരനായ വാന്‍ ദെര്‍ല്യൂബന്‍ എന്നൊരാളെ റീഷ്‌സ്‌ര്‌റാഗിനടുത്തുവച്ച് അറസ്‌ര്‌റ് ചെയ്തു. അഡോള്‍ഫ് ഹിറ്റ്‌ലര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണങ്ങള്‍ക്കെതിരെ അടിയന്തരാവസ്ഥപഖ്രേ്യാപിക്കാന്‍ പ്രസിഡണ്ടിനോടാവശ്യപ്പെട്ടു. ഹിറ്റ്‌ലറുടെ പാവയായി മാറിക്കഴിഞ്ഞിരുന്ന പ്രസിഡണ്ട് ഹിന്റണ്‍ബര്‍ഗ് അടിയന്തരാവസ്ഥപ്രഖ്യാപിക്കുകയും പൗരാവകാശങ്ങള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. വീമര്‍ഭരണഘടനയുടെ 48ാം അനുഛേദമുപയോഗിച്ച് ഒരു റീഷ്‌സ്റ്റാഗ് അഗ്നിബാധാവിളംബരം പ്രസിഡണ്ട് പ്രഖ്യാപിച്ചു. വന്‍തോതിലുള്ള കമ്യൂണിസ്റ്റ്് വേട്ടയാരംഭിച്ചു. പാര്‍ലമെന്റിലെകമ്യൂണിസ്റ്റംഗങ്ങളെ മുഴുവന്‍ തടവിലിടുകയും അവരുടെ സ്ഥാനം നഷ്ടമായതായിപ്പരഖ്യാപിക്കുകയും ചെയ്തു. അവരുടെ  സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടന്നതിനാല്‍ ബലപ്രയോഗം വഴി  നാസി പാര്‍ട്ടിക്ക് ഭൂരിപക്ഷമായി നടിക്കാന്‍ കഴിഞ്ഞു. ഭൂരിപക്ഷമില്ലാത്ത നാസി പാര്‍ട്ടി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത് അധികാരം പിടിച്ചെടുക്കുകയായിരുന്നു് ചെയ്തത്.  അങ്ങിനെയാണ് ഹിറ്റ്‌ലര്‍ തന്റെഅധികാരം ദൃഢീകരിച്ചത്. എല്ലാ ഏകാധിപതികളും ഇതുപോലുള്ള കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെയാണ് അധികാരം ഉറപ്പിക്കുന്നത്.
  റീഷ്റ്റാഗ് വിളംബരം വഴി എല്ലാ പൗരാവകാശങ്ങളും സസ്‌പെന്റ് ചെയ്യപ്പെട്ടു. നാസികള്‍ക്കനുകൂലമല്ലാത്ത എല്ലാ പ്രസിദ്ധീകരണങ്ങളും തടഞ്ഞു. തീവയ്പ് കമ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന പിറ്റ്‌ലര്‍സിദ്ധാന്തത്തിന് പത്രങ്ങള്‍വ്യാപകവും വിപുലവുമായ പ്രചാരം നല്കി. പലപ്പോഴും ഫാസിസം അധികാരമുറപ്പിക്കുന്നത് പത്രങ്ങളിലൂടെയാണ്. അഗ്നിബാധയെ തുടര്‍ന്നുള്ളദിനങ്ങളില്‍ ആയിരക്കണക്കില്‍കമ്യൂണിസ്റ്റുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പപ്രചാരവേലയില്‍ കമ്യൂണിസ്റ്റ് സാന്നിധ്യം ഫലത്തില്‍ഇല്ലാതായി. നാസി പാര്‍ട്ടിയുടെ വോട്ട് ശതമാനം വര്‍ദ്ധിച്ചു. എന്നാല്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം കിട്ടിയില്ല. സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെം അംഗങ്ങളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പാര്‍ലമെന്റില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടചാണ് ഹിര്‌റ്‌ലറും നാസികളും 1933 മാര്‍ച്ച് 23ന് എനാബിളിങ്ങ് ആക്റ്റ് പാര്‍ലമെന്റിനെ ക്കൊണ്ട് അംഗീകരിപ്പിച്ചത്.  മഹത്തായ ജനാധിപത്യമാര്‍ഗ്ഗംതന്നെ!

 അഗ്നിബാധയെതുടര്‍ന്നുള്ള നാളുകള്‍ നിരന്തരമായ നായാട്ടിന്റേതായിരുന്നു. വന്‍തോതിലുള്ള കൂട്ട അറസ്റ്റുകള്‍ ഉണ്ടായി. അറസ്റ്റ് ചെയ്യപ്പെടേണ്ട നേതാക്കളുടേയും കാഡര്‍മാരുടേയും പട്ടിക ശ്രദ്ധാപൂര്‍വ്വം ത.യ്യാറാക്കി. സോഷ്യല്‍ഡെമോക്രാറ്റുകളേയും ലിബറലുകളേയും അറസ്റ്റ് ചെയ്തു. അഗ്നിബാധയുടെ ആദ്യരാത്രിയ.ില്‍ തന്നെ നാലായിരത്തോളം പേരെ തടവിലാക്കി.  അവരില്‍ ഇടതുപക്ഷ ബുദ്ധിജീവികളും ട്രേഡ് യൂണിയന്‍ നേതാക്കളുമെല്ലാമുണ്ടായിരുന്നു. അവരെ സാധാരണ ജയിലുകളിലേക്കല്ല കൊണ്ടുപോയത്, മറിച്ച് എസ്സേ ബാരക്കുകളിലേക്കായിരുന്നു. നാസികള്‍ മാത്രമടങ്ങുന്ന പ്രത്യേക സൈനികസംഘമായിരുന്നു എസ്സേ സംഘം. വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനുള്ളസ്വാതന്ത്ര്യവും കൂട്ടം ചേരാനുള്ളസ്വാതന്ത്ര്യവും നിയമം വഴി എടുത്തുകളഞ്ഞു. ഇതിനായി പ്രത്യേകം വിളംബരം പ്രഖ്യാപിച്ചു. എന്നിട്ടും 1933മാര്‍ച്ച് 5ന് നടന്ന തെരഞ്ഞെടുപ്പില്‍ നാസികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ല.

 അഗ്നിബാധയെ പറ്റി അന്വേഷണം നടന്നു. എങ്ങിനെയെങ്കിലും കമ്യൂണിസ്റ്റുകാരെ കുറ്റവാളികളാക്കണമെന്ന് നാസികള്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു. എല്ലാകമ്യൂണിസ്റ്റേതര എഴുത്തുകാരും ഇതംഗീകരിക്കുന്നുണ്ട്, നാസികളൊഴികെ. കമന്യൂണിസ്റ്റ് ഇന്റര്‍നാഷനലാണ് റീഷ്സ്റ്റാഗിനു തീവയ്ക്കാന്‍നിര്‍ദ്ദേശിച്ചത് എന്നു വരുത്തണായിരുന്നു ഹിറ്റ്‌ലര്‍ക്ക്. 1933 മാര്‍ച്ച് മാസം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരും ബള്‍ഗേറിയക്കാരായിരുന്നു: ജോര്‍ജി ദിമിത്രോവ്, വാസില്‍ താനേവ്, ബ്ലാഗോയ് പോപോവ്. പ്രഷ്യന്‍പോലീസിന്റെ വ്യഖ്യാനമനുസരിച്ച് ഇവര്‍മൂവരും കോമിന്റേണിന്റെ വളരെ സീനിയറായ ആളുകളായിരുന്നു.
അഗ്നിബാധയ്ക്കുമുമ്പ് തന്നെ പാര്‍ലമെന്റ് പിരിച്ചുവിടാനും പുതകിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും ഹിറ്റ്‌ലര്‍ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് എതിര്‍പ്പിനെ അതിജീവിക്കുന്നതിന്നായി നാസി ഭൂരിപക്ഷം നിര്‍മ്മിക്കുകയായിരുന്നു ഹിറ്റ്‌ലറിന്റെ ലക്ഷ്യം. ജനാധിപത്യത്തിന്റേയും നിയമവിധേയത്വത്തിന്റേയും മുഖം മൂടിയണിഞ്ഞ് ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നു നാസികളുടേയും ഹിറ്റ്‌ലറിന്റേയും പരിപാടി. അതിനുവേണ്ടി പുതിയൊരുനിയമം പാസാക്കണമായിരുന്നു.  എനാബിളിങ്ങ് ആക്റ്റ് എന്നായിരുന്നു ഇതിന്റെ പേര്. ഈ നിയമമനുസരിച്ച് ചാന്‍സലര്‍ക്ക് വിളംബരം വഴി ഭരണം നടത്താന്‍ കഴിയുമായിരുന്നു. ജര്‍മ്മനിയിലെ വീമര്‍ഭരണഘടനപ്രകാരം പ്രസിഡണ്ടിനായിരുന്നു ഈ അധികാരം. എനാബിളിങ്ങ് ആക്റ്റ് അത്യധികം പ്രതിസന്ധിയുള്ള ഘട്ടങ്ങളിലേക്കാണ് ഭരണഘടന വിഭാവനം ചെയ്തിരുന്നത്. മുമ്പ് ഒരു തവണ മാത്രമേ ഈ നിയമം ഉപയോഗിച്ചിരുന്നുള്ളൂ. ഈ നിയമം പാസാവാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണ്ടിയിരുന്നു. നാസികള്‍ക്കാകാവട്ടെ പാര്‍ലമെന്റില്‍ 32ശതമാനം സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ.
 ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നത്. പ്രചാരണവേളയില്‍ ഹിറ്റ് ലര്‍ആസന്നമായ കമ്യൂണിസ്റ്റ് വിപത്തിനെ പറ്റിയാണ് പ്രധാനമായും പറഞ്ഞത്. അത് തടയാനുള്ള ഏകമാര്‍ഗ്ഗം എനാബിളിങ്ങ് നിയമം പാസാക്കിയെടുക്കലാണ്. അതിനു നാസി പാര്‍ട്ടി ജയിക്കണം. ഈ കരിനിയമം പാസാക്കിയെടുക്കുന്നതിനുവേണ്ടി കമ്യ.ൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിക്കാന്‍ഹിറ്റ്‌ലര്‍ നിശ്ചയിച്ചിരുന്നു. റീഷ്‌സ്റ്റാഗിലെ അഗ്നിബാധ ഈ നിശ്ചയത്തിന്റെ നിര്‍വ്വഹണം ത്വരിതപ്പെടുത്തി.

 അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സമയം ഹിറ്റ്്‌ലര്‍ബെര്‍ലിനില്‍ ജോസഫ് ഗീബല്‍സിന്റെ ഭവനത്തില്‍ അയാളോടൊപ്പം ഡിന്നര്‍ കഴിക്കുകയായിരുന്നു. ഹിറ്റ്‌ലറും പരിവാരവും ഉടന്‍ റീഷ്‌സ്‌റ്േറാഗിലേക്ക് പാഞ് ഞു. അവിടെ ഗോറിങ്ങ് അവരെ സ്വീകരിച്ചു. ഗോറിങ്ങ് പറഞ്ഞു: 'ഇത് കമ്യൂണിസ്റ്റക്രമമാണ്. ഒരു ചുവപ്പന്‍കുറ്റവാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു' ഹിറ്റ്‌ലര്‍ ഇത് ദൈവികമായ അടയാളമാണെന്ന് പറഞ്ഞു. പിറ്റേന്ന് പ്രഷ്യന്‍ പത്രങ്ങള്‍ ( അന്ന് ചാനലുകളുണ്ടായിരുന്നില്ല) റിപ്പോര്‍ട്ട് ചെയ്തു:'ബാള്‍ഷവിസം ജര്‍മനിയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനമാണത്. രാജ്യവും ഭരണവും വലിയൊരു ഭീഷണിനേരിടുകതയാണ്.'
 

വിചാരണ
 ഈ കേസിന്റെവിചാരണ വിചിത്രമായിരുന്നു. 1933 സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ  വിചാരണ നീണ്ടുനിന്നു. ലീപ്‌സിഗ് വിചാരണ എന്നാണിതറിയപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളായിനടന്ന വിചാരപണയുടെ ഒരു ഘട്ടത്തിലും നാസികള്‍ക്ക് തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ മൂടി വയ്ക്കാന്‍കഴിഞ്ഞില്ല. കേസില്‍ അഞ്ചുപ്രതികളാണുണ്ടായിരുന്നത്. മാറിനസ് വാന്‍ ദെര്‍ ല്യൂബ്, ഏണസ്റ്റ് ടോര്‍ഗ്ലര്‍, ജോര്‍ജി ദിമിത്രോവ്, ബ്ലോഗോയ് പോപോവ്, വാസില്‍  താനേവ്. ഡച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നു മാറിനസ്. ഈ തീവയ്പ് സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മാറിനസിനാണെന്ന് കരുതപ്പെട്ടു. 1934ല്‍ അദ്ദേഹം വധശിക്ഷയ്ക്ക് വിധേയനായി. പിന്നീട് ജര്‍മ്മനിയില്‍ കമ്യണിസ്റ്റ് ഭരണകാലത്തും പിന്നീടും  അദ്ദേഹം കുറ്റവാളിയല്ലെന്ന് മരണാനന്തരം വിധിക്കപ്പെട്ടു. രീഷ്സ്റ്റാഗിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു ഏണസ്റ്റ് ടോര്‍ഗ്ലര്‍.


 വിചാരണാവേളയില്‍ ദജിമിത്രോവ് സവിശേഷമായി ഉയര്‍ത്തിപ്പിടിച്ച സന്ദേശം ഇതായിരുന്നു: ' എന്റെ കമ്യൂണിസ്റ്റ് ബോധ്യം ഞീന്‍ നിഷേധിക്കുന്നില്ല. പക്ഷേ, അക്കാരണം കൊണ്ടുതന്നെ ഞാന്‍ വ്യക്തിഭീകരതയ്‌ക്കെതിരാണ്. ' ഈ വാദം വക്കീല്‍ മുഖേന ഉന്നയിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ നാസി സര്‍ക്കാര്‍ നിയോഗിച്ച വക്കീലിനെ വിശ്വസിക്കുന്നില്ലെന്നും തനിക്കുവേണ്ടി താന്‍ തന്നെ വാദിക്കുമെന്നും ദിമിത്രോവ് പറഞ്ഞു. തന്റെവാദത്തിനിടയില്‍ തീവയ്പ് കേസിന്റെ രാഷ്ട്രീയം വിശദീകരിക്കുകയാണ് ദിമിത്രോവ് ചെയ്തത്. സാക്ഷികളായിവന്ന ഗോറിങ്ങിനേയും ഗീബല്‍സിനേയും അദ്ദേഹം പൂര്‍ണമായി തൊലിയുരിച്ചുകാണിച്ചു. അവരുടെ അഹങ്കാരപൂര്‍ണമായ വാക്കുകള്‍ എത്രമാത്രം പൊള്ളയാണെന്നും എങ്ങിനെ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരിതേച്ചു കാണിക്കുന്നതിനുവേണ്ടി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ ജനറല്‍സെക്രട്ടറിയായ താനുള്‍പ്പെടെയുള്ള സഖാക്കളെ വ്യാജകേസില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം കോടതിയില്‍ വിശദീകരിച്ചു. രാഷ്ട്രീയപ്രചാരണത്തിനുവേണ്ടി കോടതിയെ ഉപയോഗിക്കുന്നതിനുള്ളശിക്ഷയായി പലപ്പോഴും ദിമിത്രോവിനെ കോടതിമുറിയില്‍നിന്ന് പുറത്തിരുത്തി.
  സര്‍ക്കാര്‍സാക്ഷിയായ പ്രധാനമന്ത്രി ഗോറിങ്ങിനെ സ. ജോര്‍ജി ദിമിത്രോവ് തന്നെ ക്രോസ് വിസ്താരം നടത്തി. വിസ്താരത്തിന്റെ ഒരു മാതൃക ഇതാ:
ദിമിത്രോവ്- അറസ്റ്റ് ചെയ്യുമ്പോള്‍ ഡച്ച് കമ്യൂണിസ്റ്റ് വാന്‍ല്യൂബന്റെ കൈയില്‍നിന്ന് പാസ്‌പോര്‍ട്ടും കമ്യൂണിസ്റ്റ്പാര്‍ട്ടി കാര്‍ഡും പിടിച്ചെടുത്തുവെന്ന് പ്രധാനമന്ത്രി പ്രസതാവിച്ചു. ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്?
ഗോറിങ്ങ്- പോലീസ് എല്ലാ കുറ്റവാളികളേയ.ും പരിശോധിക്കുന്നു. അതിന്റെ വിവരം എന്നെ അറിയിക്കുന്നു.
ദിമിത്രോവ്- വാന്‍ല്യൂബിനെ പരിശോധിച്ച മൂന്നുദ്യോഗസ്ഥന്മാരും പറയുന്നുണ്ട്, അദ്ദേഹത്തില്‍നിന്ന് പാര്‍ട്ടി കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന്. അപ്പോള്‍ അങ്ങിനെയൊരു കാര്‍ഡ് ലഭിച്ചുവെന്ന വിവരം എവിടുന്ന് കിട്ടിയെന്ന് എനിക്കറിയണം.
ഗോറിങ്ങ്- എന്നോട് ഒരുദ്യോഗസ്ഥന്‍ പറഞ്ഞതാണ്. തീപ്പിടുത്തത്തിന്റെ അന്നു രാത്രി എന്നോട് റിപ്പോര്‍ട്ട് ചെയ്തതാണ്. അതൊന്നും പരിശോധിക്കാനോ തെളിയിക്കാനോ കഴിയില്ല. ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥന്‍ പറഞ്ഞതാണത്. അത് ഞാന്‍ മുഖവിലയ്ക്ക് സ്വീകരിച്ചു. അത് പരിശോധിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ വസ്തുതയായി അംഗീകരിച്ചു. അപ്രകാരം പ്രസിദ്ധപ്പെടുത്തി. അഗ്നിബാധ നടന്നതിന്റെ പിറ്റേന്ന് ഞാന്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ വാന്‍ല്യൂബിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചിരുന്നില്ല. പക്ഷേ, അതിലെന്താ പരാതിപ്പെടാന്‍. അയാളുടെ കൈയില്‍ പാര്‍ട്ടി കാര്‍ഡുണ്ടായിരുന്നില്ലെന്ന് ഈ വിചാരണയില്‍  തെളിഞ്ഞു.
ദിമിത്രോവ്- വാന്‍ല്യൂബിന്റെ ചലനങ്ങള്‍, അയാളുടെ കൂട്ടാളികള്‍ , അയാളുടെ വാസം തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ചുവോ- ഇതൊക്കെ അറിയണം.
ഗോറിങ്ങ്- ഞാനൊരുദ്യോഗസ്ഥനല്ല. ഉത്തരവാദപ്പെട്ട മന്ത്രിയാണ്. ഇത്തരം നിസ്സാരകാര്യങ്ങളൊന്മനും ഞാനറിയേണ്ടതില്ല. പാര്‍ട്ടിയെ( കമ്യൂണിസ്റ്റ് പാര്‍ട്ടി- സി. പി) തുറന്നുകാണിക്കുയായിരുന്നു എന്റെ ലക്ഷ്യം. അവരുടെ മനോഭാവം പുറത്തുകരൊണ്ടുവരികയാണെന്റെ ലക്ഷ്യം.
ദിമിത്രോവ്- ആദരണീയനായ മന്ത്രിക്കറിയാമോ, അദ്ദേഹം പഴിക്കുന്ന ഈ പ്രസ്ഥാനത്തില്‍പെട്ടവര്‍ ഇന്ന് ലോകത്തില്‍ ആറിലൊന്നിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുകയാണെന്ന്? സോവിയറ്റ് യൂണിയന്റെ?
ഗോറിങ്ങ്- റഷ്യയിലെന്തുനടക്കുന്നുവെന്ന് ഞാന്‍ ഗൗനിക്കുന്നില്ല. അവരെങ്ങനെ ബില്ലടക്കുന്നുവെന്നതൊന്നും എന്റെ പ്രശ്‌നമല്ല, ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്റെ പ്രശ്‌നം. റീഷ്സ്റ്റാഗിനു തീവയ്ക്കാന്‍ വന്ന വട്ടന്മാരാണെന്റെ പ്രശ്‌നം.
ദിമിത്രോവ്- ഈ ക്രിമിനല്‍ മനോഭാവമാണ് സോവിയറ്റ് യൂണിയനെ ഭരിക്കുന്നത്. ലോകത്തിലെ ഏറ്റവുംമഹത്തായ രാജ്യത്തെ, ഏറ്റവും നല്ല രാജ്യത്തെ. ആദരണീയമന്ത്രിക്കതറിയാമോ?
ഗോറിങ്ങ്- ജര്‍മന്‍ജനതയ്ക്കറിയാവുന്ന കാര്യം പറയാം. നിങ്ങള്‍ വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ ജര്‍മനിയിലേക്കു നുഴഞ്ഞതുടങ്ങിയ കയറിയകമ്യൂണിസ്റ്റ് വട്ടനാണെന്നുമവര്‍ക്കറിയാം. നിങ്ങള്‍ റീഷ്സ്ര്േറാഗിനു തീവച്ചുവെന്നുമവര്‍ക്കറിയാം. എന്റെ കണ്ണില്‍ നിങ്ങള്‍ വെറുമൊരു തെമ്മാടിയാണ്. ഒരു ഭ്രാന്തനാണ്. നിങ്ങളുടെ സ്ഥാനം കഴുമരമാണ്.

 ലീപ്‌സിഗ് വിചാരണ ലോകശ്രദ്ധപിടിച്ചുപറ്റി. കോടതി എല്ലാ കമ്യൂണിസ്റ്റ്ുകാരേയും ശിക്ഷിക്കുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്.പക്ഷേ, വിധി പ്രഖ്യാപിച്ചപ്പോള്‍ വാന്‍ ദെര്‍ ല്യൂബിനെ മാത്രമേ ശിക്ഷിച്ചുള്ളൂ. മറ്റുനാലുപേരും കുറ്റക്കാരല്ലെന്നു വിധിയുണ്ടായി. ഈ വിധി ഹിറ്റ്‌ലറെ ക്രുദ്ധനാക്കി. ഇനിമുതല്‍ രാജ്യദ്രോഹമുള്‍പ്പെടുന്ന എല്ലാ കേസുകളും ജനകീയകോടതിയെന്ന പുതിയകോടതിയാണ് വിചാരണചെയ്യുകയെന്ന് അയാള്‍പ്രഖ്യാപിച്ചു. അതനുസരിച്ച് ഉത്തരവുണ്ടായി. ഈ കോടതി നാസി വിശ്വസ്തന്മാരടങ്ങുന്ന കോടതിയായിരുന്നു. 1944ലെ ഹിറ്റ്‌ലര്‍ വധഗൂഢാലോചനയുള്‍പ്പെടെ അനേകം കേസുകളില്‍ ഈ കോടതി ആയിരക്കണക്കില്‍ വധശിക്ഷവിധിച്ചു.
 ല്യൂബിനെ 1934ല്‍ ശിരഛേദം ചെയ്തു. പക്ഷേ 1967ല്‍ അദ്ദേഹത്തിന്റെ ശിക്ഷ എട്ടുവര്‍ഷത്തെ തടവായി മരണാനന്തരം വിധിക്കപ്പെട്ടു. 1981ല്‍ പശ്ചിമജര്‍മ്മന്‍കോടതി ല്യൂബ് കുറ്റവാളിയല്ലെന്ന് കണ്ടെത്തി. അഗ്നിബാധയുടെ സമയത്ത് അദ്ദേഹത്തിന് ബുദ്ധിസ്ഥിരതയില്ലെന്നകാരണമാണ് ഇതിനു പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന് മാപ്പ് നല്കുന്ന ഒരു വിധിയുണ്ടായി.  വാന്‍ല്യൂബിനെ ശിക്ഷിക്കുന്നതിനു അടിസ്ഥാനമായ നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമായതിനാലായിരുന്നു ഇത്.
 ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു നാസികളുടെ മോഹം. ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അവഹേളിക്കുകഎന്നതും അവരുടെ താല്പര്യമായിരുന്നു. അതിനനുസൃതമായ ഒരു സംഭവം അവര്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് നിഷ്പക്ഷമതികളായ എല്ലാവരും സമ്മതിക്കുന്നുണ്ട്. 1943ല്‍ ഹിറ്റ്‌ലറിന്റെ ജന്മദിനാഘോഷവേളയില്‍ നടന്ന ഒരു സംഭാഷണം The Rise and Fall of the Third Reich   എന്നഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭാഷണം ക്രമേണ റീഷ്സ്റ്റാഗ്‌സംഭവത്തിലേക്ക് തിരിഞ്ഞു. റീഷ്സ്റ്റാഗ്മന്ദിരത്തിന്റെ കലാമൂല്യവും അവിടെ സംഭാഷണവിഷയമായി. ആ സംഭാഷണത്തില്‍നിന്ന് ജനറല്‍ ഫ്രാസ് ഹാല്‍ഡര്‍ രേഖപ്പെടുത്തുന്നു:ഞാന്‍ സ്വന്തം ചെവികൊണ്ട് കേട്ടു, ഗോറിങ്ങ് പറയുന്നത്, റീഷ്സ്റ്റാഗ് മന്ദിരത്തെ കുറച്ചറിയുന്ന ഒരാളേയുള്ളൂ, ഈ ഞാന്‍, ഞാനതിനു തീകൊടുത്തു. ഇതുപറഞ്ഞ് അയാള്‍ സ്വന്തം തുടകളിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു( വില്യം ഷെറര്‍- The Rise and Fall of the Third Reich )
(കേസിനെ സംബന്ധിച്ചവിശദമായ പഠനത്തിന് വില്യം ഷെററുടെ  The Rise and Fall of the Third Reich എന്നഗ്രന്ഥവും ജോണ്‍മേജും മൈക്കല്‍. ഇ. തിഗാറും ചേര്‍ന്നെഴുതിയ The Reichstag Fire Trial, 1933–2008: The Production of Law and History എന്നമോണോഗ്രാമും വായിക്കുക).

ജനങ്ങളുടെ ഉദാസീനത
 1934ന് ശേഷം ഹിറ്റ്്‌ലര്‍ ദീര്‍ഘകാലം ജര്‍മ്മന്‍ഏകാധിപതിയായി തുടര്‍ന്നു. ആദ്യനാളുകളില്‍ അയാളെ അംഗീകരിച്ചവരും പിന്നീട് കമ്യൂണിസ്റ്റുകാരുടെ വാദമംഗീകരിക്കേണ്ടിവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ നാലും അഞ്ചും ദശാബ്ദങ്ങളില്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങള്‍ ജര്‍മനിയിലെ നാസി ഭരണകൂടം ചെയ്തുകൂട്ടി. ജനങ്ങളുടെ രാഷ്ട്രീയ അശ്രദ്ധയായിരുന്നു ഇതിന് കാരണം. ധൈഷണികമായ അനേകം കാരണങ്ങള്‍ പറയാനുണ്ടാവാം. പ്രബുദ്ധതയുടെ മൂല്യങ്ങള്‍ ജര്‍മന്‍  ആര്യമേല്‍ക്കോയ്മാ കാല്പനികത നിരസിച്ചുവെന്നും നിയമവ്യവസ്ഥ തകിടം മറിക്കപ്പെട്ടുവെന്നുമെല്ലാം പറയാം. പക്ഷേ ജനങ്ങളുടെ ഉദാസീനത അവര്‍ക്കു നഷ്ടപ്പെടുത്തിയത് സ്വാതന്ത്ര്യവും ജീവിതവുമായിരുന്നു. ഗോറിങ്ങിന്റെ ഈ പ്രസ്താവം അക്ഷരാര്‍ത്ഥത്തില്‍ നടപ്പായി: 
പോലീസുകാരന്റെ തോക്കില്‍നിന്നുതിരുന്ന ബുള്ളറ്റാണ് എന്റെ ബുള്ളറ്റ്. അത് കൊലപാതകമാണെന്ന് നിങ്ങള്‍ പറയുന്നുവോ? ശരി, അതൊരുകൊലപാതകം തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നു. ഞാനാണ് ആ കൊലയാളി. ... എനിക്ക് രണ്ടുതരം നിയമമറിയാം. കാരണം എനിക്ക് രണ്ടുതരം മനുഷ്യരെ അറിയാം, ഞങ്ങളുടെ കൂടെ നില്ക്കുന്നവര്‍, ഞങ്ങളുടെ കൂടെയല്ലാത്തവര്‍.
സന്ദേശം  വളരെ വ്യക്തമായിരുന്നു. കടുത്ത ഉദാസീനത പ്രകടിപ്പിച്ചജര്‍മന്‍ജനത ശപിക്കപ്പെട്ട അനേകം ദുരന്തങ്ങള്‍ക്ക് കാരണക്കാരായി- കമ്യൂണിസ്റ്റു വേട്ട, ജൂതവേട്ട, ഇതരന്യൂനപക്ഷങ്ങളുടെ വേട്ട, ബുദ്ധിജീവിഭാഗങ്ങളുടെ വേട്ട, രണ്ടാം ലോകമഹായുദ്ധം.
 

ആദ്യം അവര്‍ കമ്യൂണിസ്റ്റുകള്‍ക്കായി വന്നു
മാര്‍ട്ടിന്‍ നിയോമുള്ളറെന്ന പാതിരി എഴുതി:
' ആദ്യം അവര്‍
കമ്യൂണിസ്റ്റുകള്‍ക്കായി വന്നു
ഞാന്‍ ശബ്ദിച്ചില്ല
കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ലല്ലോ
പിന്നീടവര്‍
ട്രേഡ് യൂണിയന്‍പ്രവര്‍ത്തകര്‍ക്കായി വന്നു
ഞാന്‍ ശബ്ദിച്ചില്ല
കാരണം ഞാനൊരു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നില്ലല്ലോ
പിന്നീടവര്‍ ജൂതന്മാര്‍ക്കായിവന്നു
ഞാന്‍ ശബ്ദിച്ചില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ലല്ലോ
അവസാനം അവര്‍
എനിക്കായി വന്നു
അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല.
 തുടക്കത്തില്‍കമ്യൂണിസ്റ്റ് വിരുദ്ധനും ഹിറ്റ്‌ലര്‍ അനുഭാവിയുമായ ഒരു ലൂഥറന്‍പുരോഹിതനായിരുന്നു മാര്‍ട്ടിന്‍നിയോമുള്ളര്‍. ഹിറ്റ്‌ലര്‍ക്ക് മതത്തിലുമുപരി തന്റെ ഭരണസംവിധ്‌നമായിരുന്നു പ്രധാനം. ഈ തിരിച്ചറിവില്‍ മുള്ളര്‍ ഒരു പ്രതിരോധഗ്രൂപ്പ് സംഘടിപ്പുിച്ചു. 1937ല്‍ അറസ്റ്റ് വരിക്കുകയും 1945 വരെ ജയില്‍വാസമനുഭവിക്കുകയും ചെയ്തു. രാഷ്ട്രീയമായ അനാസ്ഥക്കെതിരായ വലിയമുന്നറിയിപ്പാണ് മുള്ളറുടെ ചെറിയ കവിത. ഇപ്പോള്‍ ഏകാധിപതി ലക്ഷ്യം വയ്ക്കുന്നത് നിങ്ങളെതിര്‍ക്കുന്ന ഒരാളെയാവാം, ഒരു വിഭാഗത്തെയാവാം, പക്ഷേ പതുക്കെ ഏകാധിപതിയുടെ കുരുക്കുകള്‍ നിങ്ങളുടെ കഴുത്തിലേക്ക് നീങ്ങുകയാണ്.
 ചരിത്രത്തില്‍ ഇതിനു സമാന്തരമായ മറ്റൊരുദാഹരണമുണ്ട്. നാലാം നൂറ്റാണ്ടിലെ റീഷ്സ്റ്റാഗ് അഗ്നിബാധ എന്നാണിതറിയപ്പെടുന്നത്. റോമാചക്രവര്‍ത്തി ഡയോക്ലീഷ്യ.ന്റെ കൊട്ടാരം കത്തിച്ചുവെന്ന് നവക്രൈസ്തവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണമാണത്. പുതുവിശ്വാസികള്‍ക്കെതിരെ പരമാവധി പീഡനങ്ങള്‍ നല്കുന്നതിനുള്ളന്യായീകരണമായി കൊട്ടാരത്തിനു തീ കൊടുക്കാന്‍ ചക്രവര്‍ത്തി തന്നെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ഇതുവഴി പുതുക്രൈസ്തവരെ പൊതുജനശത്രുക്കളായി ചിത്രീകരിച്ചു.പക്ഷേ, ക്രൈസ്തവമതം ആ പീഡനത്തെ അതിജീവിച്ചു. ഈ അതിജീവനസമരത്തിനിടയില്‍ നൂറുകണക്കില്‍ രക്തസാക്ഷികളുണ്ടായി.അതുകൊണ്ടാണ് രക്തസാക്ഷിയുടെ ചോരയിലാണ് ക്രൈസ്തവമതം ഉറപ്പിച്ചിരിക്കുന്നത് എന്ന് പറയുന്നത്.


 

Tuesday, May 16, 2017

ശുനകങ്ങള്‍



പുലര്‍ച്ചെ നടക്കുമ്പോള്‍
തൊടിയിലൊരുനായ
പതുക്കെനടക്കുു-
ണ്ടെന്തുകാണുവാനാവോ!
എ െനോക്കുവതെന്തു
കാണുവാന്‍ നായേ,   നീയാ-
പിിലെകാലുംപൊക്കി-
നില്പതെന്തനങ്ങാതെ?
ഇലെരാവില്‍കൊച്ചു-
കാറ്റുമായ് നടാെരാ
മന്ദ്രസല്ലാപത്തിന്റെ-
യോര്‍മ്മകള്‍പുരണ്ടെന്റെ
മുറ്റത്തുകൊഴിഞ്ഞൊരീ
ചെമ്പകമലരുകള്‍
ചെറ്റുകൗതുകത്തോടെ
കാണ്മോളം നി െനോക്കി
നടൂ സുഹൃത്തേനിന്‍
സൗഹൃദമൊരിക്കലും
തേടാത്ത പഥികന്‍ ഞാ-
നെന്‍ വാഴ്‌വിലെല്ലായ്‌പോഴും.

നി െഞാന്‍ കാണുേരം
സ്‌നേഹിതാ,  ചെറുപ്പത്തില്‍
നിങ്ങളിലൊരാളെെ
യോടിച്ചുമറിച്ചതും
പിെന്റെ തുണിവി'
ചന്തിയില്‍ നിശിതമാം
ദന്തങ്ങളാഴ്ത്തി, ചോര-
യൊഴുക്കിക്കടിച്ചതും
ഇുമോര്‍ക്കുൂ, നമ്മ-
ളന്യോന്യം സ്‌നേഹിക്കാത്ത
കൂ'രോണൊേ, മുഗ്ദ്ധ-
ദമ്പതികളെപ്പോലെ-
യന്യോന്യം മുനകോര്‍ക്കും
സംഘമാണൊേ, പക്ഷേ
കേള്‍വിയങ്ങിനെയല്ല.
ധര്‍മപുത്രരെയനു-
യാത്രചെയ്തതും, ശ്രേഷ്ഠ-
രിന്ദ്രന്മാര്‍ മഹായാത്ര
ചെയ്യവേയകമ്പടി-
യാവതും ഭവാന്മാരാ-
ണെന്തുവൈരുദ്ധ്യം! മമ-
ജീവിതത്തിന്റെ നിത്യ-
ഭീതിയാണല്ലോ നിങ്ങള്‍!

ഇങ്ങനെയാലോചിച്ചു-
മന്ദമായ്  നടത്ത, മെന്‍
സംഗതിയിതാണെു-
മോരോ് ചിന്തിച്ചെന്റെ-
യാരോഗ്യനടത്തത്തി-
റുതി പെ'ൊവു-
മലറിക്കൊണ്ടെന്‍ ധര്‍മ്മ-
പത്‌നിയുമരങ്ങേറും.
വെറുതെ ശുനകത്തെ
നോക്കണോനടക്കുമ്പോള്‍
നടാല്‍പോരേ, മുന്‍ പിന്‍
നോക്കാതെ കൈകള്‍നീ'ി?

ശരിയാണതു മാത്രം
ചെയ്തതാണെനിക്കെന്റെ
ശരിതെറ്ററിയുവാന്‍
കൂ'ൊരാളിനെകി'ി!

വഴിയേ നടക്കുമ്പോ-
ളെത്രപേര്‍ശുനകങ്ങ-
ളുണ്ടിരുപാര്‍ശ്വങ്ങളില്‍്
വ്യര്‍ത്ഥജീവിതങ്ങളായ്?
പൊഴിഞ്ഞരോമങ്ങളില്‍
പൊതിയാന്‍ കഴിയാത്തൊ-
രുടലും, നാവില്‍നി്
പുറത്തേക്കുയരു
കിതപ്പും, വാലിറ്റം
മടക്കാന്‍ കഴിയാത്ത
പാരവശ്യവുമായി
പലജാതികള്‍ കാണ്മൂ.
അല്പാല്പമംകാകി-
ലപ്പോഴേ വാലും നീ'ി
ഒപ്പമോടിടുവര്‍
കുരയ്ക്കുവര്‍നീളേ.

ഇത്തിരി, ലോകത്തെയും
ഒത്തിരിയെെയുംചേര്‍-
ത്തിത്രമേല്‍ചിന്തിച്ചെന്റെ
ദിവസംതുടങ്ങുൂ.
നായകള്‍ കുരച്ചാകി-
ലല്ലയോനമുക്കെല്ലാം
ദിവസങ്ങളിലേക്കു
കടക്കാന്‍ കഴിയാവൂ.




Monday, May 15, 2017

ഞണ്ട്



ഉര്‍വ്വരമായിരുന്ന
വാഴ്‌വിലേക്ക്
ഒരു ഞണ്ട്
പതിയെ കടന്നുവന്നു
ഹൃദയം കാര്‍ന്നു കാര്‍ന്ന്
കൊറുക്കകള്‍ നീട്ടി
നടന്നു നീങ്ങി
അന്നനാളത്തിലും
ശ്വാസകോശത്തിലും
ഞണ്ട് കടന്നു കയറി.
കവിതയുടെഗംഗോത്രിയിലും
പ്രണയത്തിന്റെ
രാഗരശ്മിയിലും
അതു പോറലുകളുണ്ടാക്കി
പതിയെ
ഉള്ളില്‍മരിച്ചുവീണ
ഞണ്ടിന്റെമാളങ്ങള്‍
തേടിനടക്കുകയാണ് ഞാന്‍
നനമണലിലെല്ലാം
ഞണ്ടുകാലുകള്‍
മാഞ്ഞുപോകുന്ന
ചിത്രം വരയ്ക്കുന്നു
ഓരോചിത്രത്തിലും
ആലപിക്കപ്പെടാത്ത
സ്വരങ്ങള്‍ രേഖപ്പെട്ടിരുന്നു
വായിക്കാനാകാത്ത
പുസ്തകങ്ങളായി
അവ അകന്നുപോയി
കടലിരമ്പത്തിനൊപ്പം
നിറഞ്ഞുനില്ക്കുന്നു
മനസ്സ്.

വാക്കുകള്‍ക്കപ്പുറം



കവിതയില്‍ എഴുതിയ
സമുദ്രത്തേക്കാള്‍
കയമുണ്ടായിരുന്നു
അവളുടെ കണ്ണുകള്‍ക്ക്
അവയില്‍ പവിഴപ്പുറ്റുകളും
പേരറിയാത്ത മത്സ്യങ്ങളും
മഹാപര്‍വ്വതങ്ങളും തിമിംഗലങ്ങളും
ഉണ്ടായിരുന്നു.
അത്രയൊക്കെ കാണാന്‍ കഴിയുന്ന ഭാവന
എനിക്കില്ലായിരുന്നു.
അതുകൊണ്ട് പിന്നെ
സമുദ്രത്തെ പറ്റി എഴുതിയില്ല.

ചുംബിക്കാനായി കുനിയുന്‌പോഴാണ്
കാട്ടുപൂവിനെ തഴുകിവന്ന തെന്നല്‍
മുടിച്ചുരൂളുകള്‍ തഴുകി
അവളുടെ ചുണ്ടുകളില്‍ വിശ്രമിച്ചത്
തുടുത്ത മുഖവുമായി
അവള്‍ അത് ഏറ്റുവാങ്ങി
അതുകൊണ്ട് പിന്നെ
അവളെ ചുംബിക്കാന്‍ ശ്രമിച്ചില്ല

പതിയെ അവളുടെ കാതുകളിലേക്ക്
പ്രണയം മൊഴിഞ്ഞുതൂവിയപ്പോള്‍
അവളുടെ കേള്‍വി മാലാഖമാരുടെ കൈകളിലാണെന്നും
വചനം കാട്ടാറിന്റേതാണെന്നും
നക്ഷത്രങ്ങള്‍ പറഞ്ഞു.
അവളുമായി സല്ലപിക്കാവുന്നതല്ല പ്രണയം
വാക്കുകളുമല്ല
അവളിലേക്കുള്ള വഴി..

അവസാനം സുഗന്ധമായിച്ചെന്ന്
ശിപാര്‍ശ പറയുവാന്‍
പൂക്കളോടും കാറ്റിനോടും
കെഞ്ചി.
പ്രണയമറിയിക്കാനാവാതെ
അലഞ്ഞു.
വെയിലിനെ നിലാവെന്നും
തെരുവിന്റെ ബഹളത്തെ സംഗീതമെന്നും
കുതിച്ചെത്തുന്ന തീവണ്ടിയെ
പാടിവരുന്ന കോറസ്സെന്നും
കരുതി.........

ധനുസ്സിലന്‍പുപോല്‍



കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക
കുരലുപോലെന്തോ
കുരുങ്ങിനില്പുണ്ടെന്‍
ഗളത്തിലെന്തിനോ
നിറച്ചുകൊാെള്ളുക

നിലത്തുവീണൊരു
നറുമുല്ലപ്പൂവിന്‍
കരുത്തുതാവുന്ന
കവിതയില്‍കൂടി
കടന്നുപോകുന്ന
പൊഴുതിലെന്നിലെ
മനുഷ്യനെന്തിനോ
തളര്‍ന്നു നില്ക്കുന്നു
പദങ്ങളപ്പോഴും
തളിര്‍ത്തുനില്ക്കുന്നു

അവള്‍ക്കു രണ്ടുണ്ട്
കഴലുകള്‍ രണ്ടു
മിഴികളും രണ്ടു
ചെവിയും കൈകളും
എനിക്കും രണ്ടുണ്ട്
കരങ്ങളും കാലും
ഇതൊക്കെയെന്തിനി-
ന്നരിച്ചുചേറുന്നു?
അവള്‍ക്കുജീവന്റെ
മധുരഗന്ധമു-
ണ്ടെനിക്കുമുണ്ടല്ലോ
നിനക്കുമുണ്ടല്ലോ

ലതകളില്‍വിടര്‍-
ന്നുപഹസിക്കുന്ന
മലരിനുമുണ്ട്
വനങ്ങളിലോടും
മൃഗങ്ങള്‍ക്കും വാനില്‍
പറന്നുപോവുന്ന
കിളികള്‍ക്കും, ക്ഷണ-
ശലഭജീവിതം
വിരിഞ്ഞുനില്ക്കുമീ
ഹരിതഭൂമിക്കും

സമുദ്രരാശിയില്‍
പുളഞ്ഞുനീന്തുന്ന
തിമിംഗലത്തിനും
മഹാദ്രികള്‍ക്കുമേല്‍
നടന്നുനീങ്ങുന്ന
ചമരിമാനിനും
ധ്രുവങ്ങളില്‍മഞ്ഞു
തളങ്ങളില്‍പോലും
പൊരുളുപോലെന്തോ
തുടിച്ചുനില്പുണ്ട്,
കവിതയോ, മന-
സ്സുരുകുവാന്‍പോന്ന
മമതയോ, പുല്ലില്‍
പുഴുവിലും കൂടി
നിറഞ്ഞജീവന്റെ
കണമോ, വാക്കിന്റെ
സ്രവമോ സൂര്യന്റെ
നനുത്തസ്പര്‍ശത്തില്‍
മഴയായ് കാറ്റായി
വരുന്ന ജീവന്റെ
യുറവോ, പാതിരാ
ക്കിനാവിലൂറുന്ന
മധുരസംഗീതം
നുകര്‍ന്നുനില്കട്ടെ

ധനുസ്സിലന്‍പുപോല്‍
ചുറഞ്ഞുനില്കുമീ
തുടിപ്പുമായ് നമു-
ക്കിവിടെ ജീവിക്കാം
കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

(രണ്ട്)
ധനുസ്സിലന്‍പുപോല്‍
ചരിത്രമേ നിന്നില്‍
തൊടുത്തു നില്പിതാ
മഹായശസ്വികള്‍
കുരിശിലേറിയോര്‍,
മഹാധരിത്രിയെ
ഭരിച്ചവര്‍ കൊല
ക്കയറില്‍ തൂക്കിയോര്‍,
അഹിംസയെപ്പണ്ടു
വരിച്ചമാറിലേ
ക്കയച്ചതീയുണ്ട
ജപിച്ചുകൈയേറ്റോര്‍.
അപരജീവിതം
തളിര്‍ക്കുവാന്‍വേണ്ടി
രുധിരമേകിയോര്‍
നിറഞ്ഞ മണ്ണിത്
മനുഷ്യരാശിക്കു
വിനാശമില്ലായ്‌വാന്‍
ഉയിരുനല്കിയോര്‍
നിറഞ്ഞ ഭൂവിത്

കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

തീയാലുള്ള ചോദ്യചിഹ്നങ്ങള്‍



കത്തിപ്പോയ അക്ഷരങ്ങളില്‍ നിന്നാണ്
കവിത പിറക്കുന്നത്.
കവിതയില്‍
ഓരോ അക്ഷരവും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോവുന്ന കവിതകളില്‍ നിന്നാണ്
ഇതിഹാസങ്ങളുണ്ടാവുന്നത്
അവ പുതിയ മഹാഭാരതം രചിക്കും
ഓരോ പര്‍വ്വവും
അടിച്ചമര്‍ത്തപ്പെട്ടമനുഷ്യരുടെ
ഹൃദയനാദമായിരിക്കും
കണ്ണില്‍ പടരുന്ന തീനാളമായിരിക്കും.
പ്രണയങ്ങളിലും സ്വപ്‌നങ്ങളിലും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോയ താളുകള്‍ ചേര്‍ന്നാണ്
വിമോചനത്തിന്റെ
പുസ്തകങ്ങളുണ്ടാവുന്നത്
അവ പുതിയ ക്ലാസിക്കുകള്‍ രചിക്കും
ഹ്യൂഗോവും ടോള്‍സ്‌റ്റോയിയും ഗോര്‍ക്കിയും
അവയെനോക്കി തലകുലുക്കും
ചെറുകാ ട് ചുവന്നുകൊണ്ട്
അവയെ താലോലിക്കും
ഉറൂബ്
സുന്ദരിമാരെയും സുന്ദരന്മാരെയും
അണിനിരത്തും
ബഷീര്‍ ശബ്ദങ്ങളുമായി മന്ദഹസിക്കും
നാവുമരങ്ങളില്‍
സച്ചിദാനന്ദന്‍ പൂത്തുനില്ക്കും
ഓരോപുസ്തകവും നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കത്തിപ്പോയപുസ്തകങ്ങള്‍ ചേര്‍ന്നാണ്
വായനപ്പുരകളുണ്ടാവുന്നത്
പുസ്തകപ്പുരകള്‍ നിറയെ
പുതിയ ആശയങ്ങളുണ്ടാവും
പട്ടിണികിടക്കുന്ന മനുഷ്യര്‍
പുസ്തകങ്ങള്‍ക്കായി
നിരന്നു നില്ക്കും
പുസ്തകപ്പുരകളില്‍
ആത്മാവിനും ശരീരത്തിനും
പൊള്ളലേറ്റ മനുഷ്യര്‍
സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി
കാത്തുനില്ക്കും.
പുസ്തകപ്പുരകളിലെ ഷെല്‍ഫുകള്‍ നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കേള്‍ക്കുക, വിജനത്തില്‍


(ഒന്ന്)
കേള്‍ക്കുക, 
വിജനത്തില്‍ പാടുന്നു
മുളംകൂട്ടം, കുയില്‍ , നിര്‍ഝരി
പിന്നെ
നിശ്ശബ്ദം നിരര്‍ത്ഥകം
കവിത
ചങ്കില്‍ നെഞ്ചില്‍
ചോരയായ്
നോവിക്കുന്നു മമത
പൊറുക്കുക
(രണ്ട്)
എന്റെ നെറ്റിയില്‍ വീണ
കല്ലിനെ പൂവാക്കി ഞാന്‍
നിന്റെ നെറ്റിയില്‍ മൃദു
ലോഷ്മളം തടവട്ടെ.
എന്റെ വാക്കിലെയഗ്‌നി
നാളത്തെ തണുപ്പിച്ച്
നിന്റെ നോക്കിലെ വെന്ത
നോവില്‍ ഞാന്‍ തളിക്കട്ടെ.
(മൂന്ന്)
മേഘമടക്കുകളില്‍
കുടുങ്ങിയിരിക്കുന്നു ജലം
ഉരുള്‍ പൊട്ടുന്‌പോഴാണ്
പ്രളയം രൂപപ്പെടുന്നത്
പിന്നെ അദ്വൈതമാണ്
മലയും താഴ്‌വാരവുമില്ല
ആകാശവും ഭൂമിയുമില്ല
ശങ്കരനും നാരായണനുമില്ല
(നാല്)
കടുകിനോര്‍മ്മതന്‍
കയമിതെങ്കിലും
കൊടിയദു:ഖത്തിന്‍
തുരുത്തിടയ്ക്കിടെ
(അഞ്ച്)
ഇന്നു പാടുവതെന്തേ
ചോദിപ്പു മന്ദാകിനി
ഇന്നലെനീ പാടിയ
സാഗരസംഗീതമോ?
ഓര്‍ക്കനീയതുവെറു
മിരമ്പല്‍ എനിക്കിനി
കടലില്‍ ഒഴുകേണ്ട
ചെറുകുമ്പിളു മതി.
അതിലേ നിറയൂ ഞാന്‍
കടലില്‍ഞാനെന്നൊരു
ഭാവമേ കാണാനില്ല,
കടലെന്നഭാവമാം.
(ആറ്)
റെയിലില്‍ വിളയുന്നു
മരണം, കാണെക്കാണെ
വെയിലില്‍ വിളയുന്നു
വസന്തം വര്‍ണ്ണാഭമായ്
മഴയോ കവിയുടെ
പേരുതുപ്പുന്നൂ, പിഴ!
വഴിയിലിരുന്പാണി
യേറ്റുനില്ക്കുന്നൂ കാവ്യം.
(ഏഴ്)
മഴയായ് കണ്ണില്‍വന്നു
നിറയുന്നതോ, മണ്ണിന്‍
മിഴിയായ് നിറഞ്ഞൊന്നു
കരയുന്നതോ സുഖം?

Friday, July 29, 2016

കൂട്



ഒരു കൂട്ടില്‍
ഒരു കിളിയുണ്ടായിരുന്നു
പലചില്ലകളില്‍ നിന്ന്
അവസാനം 
ഒരു കൂടു തേടി
അവളെത്തി
അവിടെ രാഗമോ താളമോ ഇല്ലായിരുന്നു
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന
സംഗീതമായിരുന്നു
ആ കിളിയുടെ മനസ്സില്‍
ചെമപ്പിനെയും പ്രഭാതത്തെയും
ആ കിളിക്കിഷ്ടമായിരുന്നു
മഞ്ഞില്‍ കുതിര്‍ന്ന പുല്‍ത്തുമ്പുകളില്‍
പ്രപഞ്ചം ചുരുങ്ങിനില്ക്കുന്നത്, 
പുല്‍ക്കൊടിയുടെ ഹരിതശോഭ
പ്രകൃതിയായി പരന്നു നില്ക്കുന്നത്, 
ഉണരുന്ന പക്ഷിയുടെ കണ്ണുകളില്‍
ഇന്ദ്രനീലം തിളങ്ങുന്നത്, 
ചാളയ്ക്കുള്ളില്‍ ഇടുങ്ങിനിന്ന
പ്രണയത്തില്‍ നിന്ന്
പുറത്താക്കപ്പെട്ടപ്പോള്‍
വൈക്കോലും കരിയിലയും ചേര്‍ന്ന്
ഒരു കൂടായി പരിണമിച്ചത്.....

സത്യത്തില്‍
ഓരോ കൂട്ടിന്നുള്ളിലും
ഒരു ചരിത്രമുണ്ട്
അത് പ്രപഞ്ചം തന്നെ
ഒരു നീഢമായി മാറുന്നതിന്റെ കഥ
ചുരുങ്ങിച്ചുരുങ്ങി
ചുളിഞ്ഞുപോവുമ്പോള്‍
കാലം ഒരു കൂട്ടിനുള്ളിലേക്ക് 
കടന്നു കയറുന്നു


പ്രണയത്തിലും മരണത്തിലും
ഒരു കൂട് നിലനില്ക്കുന്നുണ്ട്



Friday, August 23, 2013

കടലേ.



കല്ക്കറ്റ് സര്‍വകലാശാല നിരോധിച്ച An Ode To The Sea യുടെവിവര്‍ത്തനം.

കടലേ പറയുകെന്‍
പ്രിയരെപ്പറ്റി, ഞാനീ
നെറികേടണിയിച്ച
തുടലില്‍ പെട്ടില്ലെങ്കില്‍,
നിന്നിലൂടെത്തും പ്രിയ-
ഗൃഹത്തി, ലല്ലെന്നാകില്‍
നിന്‍മാറില്‍ മുങ്ങിത്താഴും.
കടലേ നിന്‍തീരങ്ങള്‍
ദു:ഖമാ, ണൊടുങ്ങാത്ത
പീഢയാ, ണണയാത്ത
നോവുമാ, ണനീതിയും.
നിന്റെയാകടുപ്പത്തി-
ലുരുകുന്നതെന്‍ക്ഷമാ-
ശീലവും, കടലേനിന്‍
ശാന്തത മൃതിതുല്യം,
നിന്നുടെതരംഗങ്ങ-
ളെത്രമേലതിശയം!
നിന്റെയാഴത്തില്‍നിന്നു-
മുയരും നിശ്ശബ്ദത
നിറയെ ദൗഷ്ട്യത്തിന്റെ
മൗനമാണല്ലോ, നിന്റെ
നിശ്ചലനില്പില്‍ കാപ്റ്റന്‍
വധിക്കപ്പെടുമല്ലോ ,
നിന്‍തിരകളില്‍ കടല്‍-
യാത്രികര്‍മുങ്ങിപ്പോവും,
മൃദുവായ്, ബധിരമായ്,
നിഷ്‌ക്രിയത്വമായ്, രോഷ-
വാതമായ് കടലേനീ
നിന്നിലാവഹിക്കുന്നൂ
ചുടലത്തളങ്ങളെ.

കാറ്റത്തു കോപിഷ്ടനീ
നിന്നനീതികള്‍ വ്യക്തം,
കാറ്റില്‍നീ യടങ്ങുകി-
ലിളനീരൊഴുക്കുനീ.
ഈ തുടലുകള്‍നിന്നെ
നൊമ്പരപ്പെടുത്തിയോ?
നിന്നിലേക്കണയുവാന്‍
നിര്‍ബ്ബന്ധിതര്‍ ഞങ്ങള്‍.

നീയറിയുമോ ഞങ്ങള്‍
ചെയ്തപാപങ്ങള്‍? ഞങ്ങ-
ളീയവസ്ഥയില്‍ വന്നു
പെട്ടവരാണെന്നതും?
ഞങ്ങടെ വിലങ്ങിനെ
നീയപഹസിക്കുന്നൂ
ശതച്രുപക്ഷത്തേനിന്നു
കാക്കുന്നു നീ ഞങ്ങളെ

പാറകള്‍ ചൊന്നോ നിന്നോ-
ടവയ്ക്കിടയില്‍നടക്കുന്ന
ക്രൂരമാം പൈശാചിക
വൃത്തികള്‍? പരാജിത
ക്യൂബ, തന്‍ദു:ഖാര്‍ദ്രമാം
കഥകള്‍നിനക്കായി
ട്ടൊരുക്കിത്തന്നിട്ടില്ലേ?
മൂന്നു വര്‍ഷമായ് നിന്റെ-
യരികില്‍ ഞങ്ങള്‍, നിന-
ക്കെന്തുനേടുവാനായി?
വള്ളം നിറയെ കവിതയോ,
കത്തുന്ന ഹൃദയത്തില്‍-
ലടക്കം ചെയ്യപ്പെട്ടൊ-
രുജ്വലവികാരമോ?
കവിവാക്കുകള്‍ നമു-
ക്കൂര്‍ജ്ജത്തിനുറവിടം
നൊമ്പരങ്ങളിലാര്‍ദ്രം
പുരട്ടും ദിവ്യൗഷധം.

ഒരു ശങ്കാകേക



ഒരുകാഴ്ചയില്‍ രാത്രി
കറുപ്പാണെന്നും പിന്നെ
മറുകാഴ്ചയിലതു
വെളുപ്പാണെന്നും തോന്നി.
ചിലകാഴ്ചകള്‍ മങ്ങി-
പ്പോയതുകൊണ്ടാം നിഴ-
ലിരുളും വെളിച്ചവു-
മായൊരുകളിയായി.
ഒരുപൂവിലോമഞ്ഞ-
യെത്രമേല്‍ സുരഭിലം
കരളില്‍പിത്തംവന്നു
കാമിലയാവോളവും.
നമുക്കീവെളിച്ചത്തെ
പഴിക്കാം ചിലനേരം;
ഹമുക്കേ, യിരുട്ടേ, നീ
മുണ്ടാതെയിരിക്കുക
കത്തുന്ന പെട്രോമാക്‌സിന്‍
വെളിച്ചം മറയാക്കി
മുത്തുന്ന കരങ്ങളില്‍
മന്ദമായ് തലോടുക.
കാതുനല്കുന്നോരവര്‍
സചിവരീനാടിന്റെ
കാര്യങ്ങളുരുവിടും
സരിത്തില്‍ കുളിക്കുന്നൂ.

കെട്ടുപോം വിളക്കുകള്‍
നിശ്ചയ, മതുവരെ
മന്ദഗാമിനിയായി-
ട്ടലയൂതമസ്സേനീ
നിന്നവസരംവന്നാ-
ലേതുചിത്തിലും ചെന്നു
പൈശാചലാസ്യം ചാര്‍ത്തി
നീയിനീ പുളയുക

പ്രണയം നിറയുന്ന
പ്രേയസിക്കകത്തേറി
സംശയകീടങ്ങളെ-
യിഴയാന്‍വിട്ടേക്കുക
മക്കളില്‍ നിരാര്‍ദ്രമാം
ഭാവങ്ങള്‍ ചമയ്ക്കുക
ചക്കുപാലത്തില്‍ കേറി
ചക്കരതീറ്റിക്കുക.
അന്യോന്യസന്ദേഹത്താല്‍
സൗഹൃദങ്ങളിലെല്ലാം
അന്വഹം പകയുടെ
ഹിമപിണ്ഡകംചേര്‍ക്ക.

ചിങ്ങത്തിനെത്രവയസ്സായി



ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം ചോദിപ്പൂ നങ്ങേലി
കന്നിക്ക് കേറിക്കിടക്കാനോ
ചിന്നം മഴയുടെ കൂടാരം?
തന്നോട് ചോദിപ്പുനങ്ങേലി
പിന്നെയും നില്ക്കുന്നു നങ്ങേലി

ആയിരം കൊല്ലം കഴിഞ്ഞല്ലോ
ചിങ്ങം പതിവാണിവിടൊക്കെ.
കാളകയറൂരി വന്നാറെ
മിഥുനം നടത്താന്‍ തുനിഞ്ഞാറേ
ഞണ്ടിന്നിറുക്കുകള്‍ കിട്ടീട്ട്
കാളപതുക്കെയകന്നാറേ
കാനനച്ചോലക്കടുത്തുനിന്നോ
കാന്തിനിറഞ്ഞൊരു കുന്നില്‍നിന്നോ
ഏതുഗുഹയില്‍നിന്നെത്തിയാവോ
ചിങ്ങം ഗമയില്‍ കടന്നുവന്നൂ

ചിങ്ങത്തിനെന്തൊക്കെ വേണമെന്നോ
മാനിലിളതൊന്നും പിന്നെേേയതോ
കന്നിക്കരുവാത്തി കാട്ടാടും
കാട്ടാടിന്‍പിന്നിലൊളിച്ചുവന്ന
കാട്ടിലെവേടനും വേണമല്ലോ.
പിന്നെ മഹാബലിത്തമ്പുരാന്റെ
പൊന്നുതലയില്‍ ചവിട്ടേണം
പാതാളരാജന്റെ വട്ടളത്തില്‍
പാതിരാനേരത്തു ചെല്ലേണം
പാതിരാനേരത്തെമണ്ണട്ട
കണ്ടുകരയുന്നനേരത്ത്
ചിങ്ങമൊളിച്ചല്ലോ പോകുന്നൂ
സംഗതിയെന്തെന്നറിവീല

ചിങ്ങത്തിലേക്കൊരു നേന്ത്രക്കുല
കാത്തുകഴിയുകയാണല്ലോ
ഓരോപഴത്തിനുമോരോരോ
പൊന്നുതരേണം മാളോരേ
പൊന്നു വിളയുന്നനാടേത്
നാട്ടിലേക്കാരുണ്ട് പോരുന്നൂ?
നാടുവിട്ടോടി, കാടുകണ്ടോടി
കാട്ടാറും കല്ലേറും കണ്ടോടി

പിന്നെനാം കണ്ടൊരാ ചെമ്പരത്തി
കുത്തിനിറുത്തും കിരീടവുമായ്
പണ്ടെന്നോ പോയ്‌പോയ ചക്രവര്‍ത്തി
കൊണ്ടുവരുന്നുണ്ട് പൊന്നോണം
ചോദിച്ച ചോറരികിട്ടാനും
നേദിച്ചപായസമുണ്ണാനും
കോശസ്ഥിതി പാടെ മോശമല്ലോ
കേശമുഴിഞ്ഞുനടക്കട്ടെ.

മൂക്കത്തുകൈവെച്ചുനങ്ങേലി
നാക്കൊന്നുനീട്ടുന്നു നങ്ങേലി
കാക്കക്കറുമ്പിയാം നങ്ങേലി
കുയിലൊത്തുപാടുന്ന നങ്ങേലി
ചിങ്ങത്തിനെത്രവയസ്സായി
പൊങ്ങച്ചം പാടുന്നു നങ്ങേലി




Wednesday, August 29, 2012

മെഹ്ദി ഹസന്








(അന്തരിച്ച ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന് പ്രണാമം) ദേവദാരുക്കള്‍ പൂത്ത



ഹിമവല്‍തടങ്ങളില്‍



ഹേമനാദങ്ങള്‍ വാര്‍ന്നൊ-



രുറവില്‍ നിറവാര്‍ന്ന



നിനവായ് കനവായും



പാടുന്നുനീ ദ്രുപദം;



വാനവും ഹേ, ഗായക,



രോമാഞ്ചമണിയുന്നൂ.







ഏതുറവാകാം നിന്റെ



ഗംഗോത്രി? യതോര്‍ത്തുഞാന്‍



ധൂമിലചരിത്രത്തിന്‍



താളുകള്‍ മറിക്കവേ,



നിന്‍ഗസല്‍പ്പടലങ്ങ-



ളുയര്‍ന്നൂ പ്രശാന്തിയായ്



ജനനമരണങ്ങള്‍-



ക്കെന്റെ വാഴ്‌വിനും പ്രഭോ.



ശിലകള്‍ സമ്മോഹന-



ധാരയായ്, വേനല്‍പ്പാളി-



യാര്‍ദ്രമോഹനമായ



താലവൃന്ദമായ് മാറി



സാലപത്രത്തില്‍ മഞ്ഞു



വീഴുമ്പോള്‍ തബലയി-



ലേതുതാളമായെന്റെ



നെഞ്ചകം തുടിക്കുന്നൂ?







രസലവനങ്ങളി-



ലിളമാരുതന്‍ വന്നു



കുസുമദലങ്ങളില്‍



തേന്‍കണങ്ങളില്‍തട്ടി



ചന്ദനസുരഭില-



കാനനങ്ങളിലെല്ലാം



മന്ദഗാമിനിയായി



മന്ദ്രവാദിനിയായി



ചന്ദ്രരശ്മികള്‍ചേര്‍ന്നു



നിന്‍പദമൊഴുകുമ്പോള്‍



കുന്ദകുഡ്മളങ്ങളായ്



വാക്കുകള്‍ കിളിര്‍ക്കുന്നു.



നീസുഗന്ധമായ് രാഗ-



ബന്ധുരസംഗീതമായ്



രാപ്പകലറിയാതെ



ഞങ്ങളിലുണരുന്നൂ.







വിശ്വഗായക, വിട,



പോക നീ, യദൃശ്യമാം



ദ്യോവിന്റെ തടങ്ങളില്‍



തീര്‍ത്ഥമാവുക, വിഭോ.



ആവിലമെന്‍ലോകത്തി-



ന്നാകുലികളെ നിന്റെ



വീണയിലോരോന്നായി-



പ്പാടു നീയവിടെയും.



ഭൂവിലെ പ്രണയവും



സ്‌നേഹവും പ്രശാന്തിയും



തെരുവില്‍ നുരിയുന്ന



മൗനവേദനകളുംhttp://www.thanalonline.com/



ഗലിയിലമരുന്ന



നിശ്ശബ്ദവിലാപവും



ദ്യോവിലും നിനക്കാര്‍ദ്ര-



രാഗമാലികയാട്ടേ.







കണ്ണീരായൊഴുകട്ടെ



ഞാനുമെന്‍കവിതയും



ഭാവഗായക, നിന്റെ



നിത്യമാം സ്മരണയില്‍

Friday, August 10, 2012

ഭ്രാന്താലയത്തില്‍നിന്നുള്ള കത്തുകള്‍

    പെറി 

( ഡോക്ടര്‍ രതി സാക്‌സേനയുടെ www.kritya.in എന്ന വെബ് മാസികയില്‍നിന്ന് ലഭിച്ചതാണ് ഈ രചന.
സാക്‌സേന എഴുതുന്നു:
“ഡോക്ടര്‍മാര്‍ തടഞ്ഞിട്ടും പെറിക്ക് കടലാസും പേനയും നല്കിയ നല്ലവളായ ഒരു നഴ്‌സാണ് എനിക്ക് ഭ്രാന്താലയത്തില്‍നിന്നുള്ള ഈ കത്തുകള്‍ അയച്ചുതന്നത്. സ്‌നേഹത്തിനും കവിതയ്ക്കും കൂട്ടിനും വേണ്ടി ദാഹിക്കുന്ന വിശുദ്ധമായ ഒരാത്മാവിന്റെ വിശുദ്ധമായ വാക്കുകളാണ് ഇവയില്‍ തുടിക്കുന്നത്.  ഇവകേവലം വൈകാരികപ്രലപനങ്ങളല്ല.    ഈ കത്തുകളില്‍ സാമൂഹ്യാചാരങ്ങളും പ്രകൃതിനിയമങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മാനത്തിലാണ് പ്രത്യക്ഷമാകുന്നത്.  ഒരു പക്ഷേ, നാം വായിച്ച ഏറ്റവും ദു:ഖാര്‍ദ്രമായ കത്തുകളാണിവ.  വിഭിന്ന സാഹചര്യങ്ങളിലെ ഒരു സ്ത്രീയും ഒരു പുരുഷനും.  അവര്‍ക്കിടയിലെ പാലം കവിത, കവിതമാത്രം.  ദുരന്തമിതായിരുന്നു, അവളുടെ വിശ്വസ്തതയില്ലാത്ത കമിതാവ് ഈ മനോഹരമായ പാലം തകര്‍ത്തുകളഞ്ഞു; അയാള്‍ എന്നെന്നേക്കുമായി പോയ്ക്കളഞ്ഞു.  പെറി എന്നത് അവളുടെ ശരിയായ പേരല്ല. ഒറ്റപ്പെടലിലും ഉന്മാദത്തിലും നൈരാശ്യത്തിലും പെട്ട , ജീവിതത്തിനും, പ്രണയത്തിനും, സ്വാതന്ത്ര്യത്തിനും അനശ്വരത കൈവരുത്തുന്ന ആത്മാര്‍ത്ഥതയുടെ തനതായ ആവിഷ്‌കാരമാണ് ഈ കത്തുകളിലുള്ളത്.'
വിവര്‍ത്തനം- സി.പി. അബൂബക്കര്‍

അവര്‍ പറയുന്നു, ഞാന്‍ എന്റെ ശിരസ്സ് മതിലില്‍ ഇടിച്ചു കൊണ്ടിരുന്നാല്‍, അവര്‍ എന്നെ കട്ടില്‍ക്കാലുകളില്‍ കെട്ടിയിടുമെന്ന്. അവര്‍ മതിലുകളെ സ്‌നേഹിക്കുന്നു. കാറ്റിന് കടന്നു വരാവുന്ന, തുറന്ന ജാലകങ്ങളില്ലാത്ത, അഞ്ച് മതിലുകളുള്ള തണുത്ത് വെളുത്ത ഒരു മുറിയില്‍ അടച്ചിരിക്കുകയാണ് എന്നെ.
അവര്‍ ജാലകങ്ങളെ വെറുക്കുന്നു.

ഒറ്റപ്പെട്ട ഒരിലമാത്രമാണ് ഞാന്‍, ഭംഗിയുള്ള ഒരു പച്ചയില. മറ്റിലകളെപ്പോലെ എനിക്കും വേണം ശുദ്ധവായു. എന്നിലെ ഹരിതകത്തെ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പോട്ടെ; ഭ്രാന്തിക്കും ആഗ്രഹമുണ്ട്, തന്റെ മുടിയില്‍തലോടാന്‍, കാറ്റിന്റെ പുരുഷഹസ്തങ്ങള്‍ വേണമെന്ന്. ഇതവര്‍ ഓര്‍ക്കണം. അവര്‍ പറയുന്നു പരാഗണവാതം എന്ന്, ജാരനെന്ന്. ഈ മുറിയുടെ അഞ്ചാമത്തെ മതില്‍ എന്റെ മോന്തായമാണ്.
ചലിക്കുന്ന മതിലാണത്. അതിന്റെ ഭാരം മുഴുവന്‍ എന്റെ ചുമലിലാണ്. എന്റെ ഹൃദയത്തില്‍നിന്ന് അതിലേക്കുള്ള അകലം എപ്പോഴും നഷ്ടമാവുന്നു, ഓരോ നിമിഷവും. പക്ഷേ, അതൊരിക്കലും തകര്‍ന്നുവീഴുന്നില്ല.

അവരോ, നക്ഷത്രഖചിതമായ ആകാശങ്ങള്‍ക്ക് കീഴെ ജീവിക്കുന്നു. എനിക്കവര്‍സിഗരറ്റ് തരുമത്രേ, അവര്‍പറയുന്നു! ഞാന്‍ ഒരു നല്ല കുട്ടിയാവുകില്‍ മാത്രം, ഞാന്‍ കിടക്കയ്ക്കടിയിലിരുന്ന് എന്റെ ഞരമ്പുകള്‍ ഇറുമ്പുകയില്ലെങ്കില്‍ മാത്രം.

ഷോക്ക് ചികിത്സകള്‍ക്ക് മുമ്പേ, അവര്‍ എനിക്കായി ഗുളികകള്‍നിറച്ച താലങ്ങള്‍ കൊണ്ടുവരുന്നു.
ങ്ആ, നുണകള്‍ അവര്‍ക്ക് സ്വഭാവമായിരിക്കുന്നു! അവര്‍ എന്റെ മസ്തിഷ്‌കത്തില്‍നിന്ന്‌സംഗീതവും,
ശരീരത്തില്‍നിന്ന്‌നൃത്തവും കവര്‍ന്നെടുത്തിരിക്കുന്നു. പക്ഷേ, അവര്‍ക്കാവില്ലല്ലോ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള പ്രേമം, നിന്റെ സ്മരണ, നിന്റെ കവിതകള്‍ എന്റെ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള എന്റെ അഭിലാഷം കവര്‍ന്നെടുക്കാന്‍! ങ്ആ, എന്നെ കൊല്ലുന്നത് അവര്‍ക്ക് സ്വഭാവമായിരിക്കുന്നു!

(രണ്ട്)

എനിക്ക് സിഗരറ്റ് വേണ്ടാ, സൂര്യപ്രകാശം വേണ്ടാ, സ്വാതന്ത്ര്യവും വേണ്ടാ. അവരോട് പറയൂ എനിക്ക് പേനയും കടലാസും തരാന്‍; എനിക്ക് എന്നോട്തന്നെ സംസാരിക്കാമല്ലോ. നോക്കൂ, ഇവിടെ, ഡാക്ടര്‍മാരും നഴ്‌സുമാരും എല്ലാവരും ശിരസ്സറ്റ ശരീരങ്ങള്‍മാത്രം! അവരോട് ഞാന്‍ ഈ മുറിയുടെ താക്കോലിന് ഒരിക്കലും ചോദിക്കുകയില്ല, സ്വയം അടച്ചിരുന്ന് ഏകാന്തതയുടെ സ്വാതന്ത്ര്യം തൊട്ടറിയാന്‍! അവരോട് പുണ്യഗ്രന്ഥത്തിനായി ഞാന്‍ ഒരിക്കലും ആവശ്യപ്പെടുകയില്ല; കുമ്പസാരം നടത്തി അവരില്‍ നിന്ന് ശക്തി നേടാന്‍! തുറന്ന ആകാശങ്ങളില്‍ ദൈവം പോലും അടയ്ക്കാത്ത വാതിലുള്ള
ഒരു മുറിയിലെ ഭ്രാന്തിയെപ്പോലെ ആരും ഇത്രമേല്‍ ഏകാകിയല്ല. അവരോട് പറയൂ, എനിക്കൊരു പേനയും കടലാസും മാത്രം തരാന്‍.
പ്രണയം നിറഞ്ഞ ആത്മാവില്‍ന്ിന്ന്, ഊഷ്മളമായ ഒരു പ്രേമകവിത ഞാന്‍ നെയ്‌തെടുക്കട്ടെ. തണുപ്പുകാലം വരികയായി, തണുപ്പുകാലം വരികയായി.

(മൂന്ന്)

എന്താണ് ഈമതിലുകള്‍ ഇത്ര നഗ്നമായിരിക്കുന്നത്? ആള്‍ക്കണ്ണാടിയില്ല, ചിത്രങ്ങളില്ല, പാടുകളൊന്നുമില്ല, കുഞ്ഞുകൈകളുടെ അടയാളമില്ല. ഭീതിദമായ ഈ വെളുപ്പ് മാത്രം, ഭീതിദമായ ഈ വെളുപ്പ് മാത്രം.
എന്തുകൊണ്ടാണ് ഘടികാരം എന്റെ ഹൃദയത്തിലൊളിച്ചിരിക്കുന്നത്? എവിടെയെന്റെ പൂച്ച? വാക്വം ക്ലീനര്‍? കഴുകാത്ത പാത്രങ്ങളുടേയും അലക്കാത്ത വസ്ത്രങ്ങളുടെയും പര്‍വ്വതങ്ങള്‍ എവിടെ?
ഭീതിദമായ ഈ വെളുപ്പ് ലോകാവസാനത്തിന്റെ അടയാളമാണോ? ഇവിടെ എല്ലാ ദിവസങ്ങളും
ഇന്നലെയെപ്പോലെതന്നെ, നാളെയില്ല, ആള്‍ക്കണ്ണാടിയില്ല, ഘടികാരസൂചികളില്ല. കെട്ടുപോയമെഴുതിരിപോലെ മതിലില്‍ ഒരു സ്ത്രീയുടെ നിഴല്‍മാത്രം. ഈ ലോകത്തില്‍ആരെങ്കിലും കെട്ടുപോയ മെഴുതിരിയെ ഓര്‍മ്മിക്കുമോ?

(നാല്)
സ്ത്രീകള്‍ക്ക് വിശ്രമമില്ല, ഭ്രാന്തികള്‍ക്ക്‌പോലും; പാതിരാത്രികളില്‍ ശിറസ്സറ്റ മനുഷ്യന്‍, വെള്ള മേലങ്കിയണിഞ്ഞ് ഈ മുറിയിലെത്തുന്നു. അയാളുടെ വെളുത്ത ശബ്ദം പറയുന്നു: നീ ഇപ്പോഴും സുന്ദരിയാണ്. ശബ്ദം അവകാശപ്പെടുന്നു: ഞാന്‍ നിന്റെ കാന്തനാണ്. അയാള്‍ നുണ പറയുകയാണ്, എനിക്കറിയാം; എങ്കിലും എന്റെ ഭര്‍ത്താവിനെപ്പോലെ അയാളും ഒരു ചുംബനം പോലുമില്ലാതെ ആരംഭിക്കുന്നു.
എന്റെ ഭര്‍ത്താവിനെപ്പോലെ അയാള്‍ക്കും അറിയില്ല പ്രണയവും ലൈംഗികവൃത്തിയും തമ്മിലുള്ള അന്തരം.

എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ, എനിക്ക് ഷോക്ക് തരൂ
എനിക്ക് ഷോക്ക് തരൂ. നേരം വെളുത്താല്‍ സുന്ദരിയായ ഒരു നഴ്‌സിനോടൊപ്പം അയാള്‍ വരുന്നു.
“എങ്ങിനെയുണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍?” ഞാന്‍ ചോദിക്കുന്നു. രോമാവൃതമായ വലിയകൈത്തലങ്ങള്‍ കൊണ്ട് അയാള്‍ ചിരിക്കുന്നു. പിന്നെ അയാള്‍ പറയുന്നു,
“എനിക്കറിയില്ല, ഞാന്‍നിന്റെ ഭര്‍ത്താവല്ല”,
വീണ്ടും അയാള്‍ പറയുന്നു,
“എങ്ങിനെയുണ്ട് ഇന്ന്?
ഇന്നലെ രാത്രി നീ എന്തെങ്കിലും ദുസ്വപ്നം കണ്ടുവോ?”

(അഞ്ച്)
എന്താണ് ഞാന്‍ ഇവിടെ?  ഒരിക്കലും കണ്ടുമുട്ടാത്ത ഒരാളുമായി പ്രണയത്തിലായത്‌കൊണ്ടോ? എനിക്കും എന്റെ പ്രണയത്തിനുമിടയില്‍ കവിതയല്ലാതെ ദൃശ്യമായ പാലമൊന്നുമില്ലെന്നത് കൊണ്ടോ?
ഏറ്റവും നിറവാര്‍ന്ന സ്വപ്നങ്ങള്‍ നെയ്യുന്ന, ഏറ്റവും സൈ്വരിണിയായവള്‍ ഞാനാണെന്നതോ?
സ്വപ്നങ്ങള്‍ എനിക്കുമാത്രം ദൃശ്യമാണെന്നതോ? ഹൃദയത്തിന്റെ വന്യമായ മിടിപ്പുകളെ മതത്തിനും സദാചാരത്തിനുമായി എന്നെ ഇണക്കിയെടുക്കുന്ന ചുവന്ന ഈ ഗുളികയല്ലാതെ മറ്റൊന്നും എന്നെ വിശ്വസിക്കുന്നില്ലെന്നതോ?

എന്താണ് ഞാന്‍ ഇവിടെ? എന്തുകൊണ്ടാണ് എന്റെ കണ്ണുകള്‍ നനയാത്തത്? എന്താണ് എന്നെ കാണാന്‍ പ്രേതങ്ങളല്ലാതെ മറ്റാരും വരാത്തത്? എന്തുകൊണ്ടാണ് എനിക്ക് കുടുംബാംഗങ്ങളുടെ, കുഞ്ഞുങ്ങളുടെ സന്ദര്‍ശനം അനുവദിക്കാത്തത്?
“നമ്മുടെ മകളെ ആരും വേള്‍ക്കുകയില്ല, അവളുടെ അമ്മ ഭ്രാന്താശുപത്രിയിലാണ്”.
കഴിഞ്ഞ തവണ വന്നപ്പോള്‍ എന്റെ ഭര്‍ത്താവ് പറഞ്ഞു. നല്ല വാക്ക്, നല്ല പ്രവൃത്തി, നല്ല ചിന്ത.
അത് കൊണ്ടാണ് ഞാന്‍ എന്റെ ഭര്‍ത്താവിനെ കൊല്ലാന്‍തുനിഞ്ഞത്; ആര്‍ക്കുമായല്ല, നന്മനിറഞ്ഞ ദൈവത്തിന് വേണ്ടി!


(ആറ്)
ആരുമായിനി പങ്കുവെയ്ക്കും എന്റെയേകാന്തത? ഈ ഉറുമ്പ് ചത്തുപോയല്ലോ. നഴ്‌സ് എന്നെ ശകാരിക്കുന്നു,
“നാണമില്ലേ നിനക്ക്? ഒരുറുമ്പിന് വേണ്ടി കരയാന്‍? ലോകം മുഴുവന്‍ നിഷ്‌കളങ്കരായ മനുഷ്യര്‍ ബോംബ് വര്‍ഷത്തില്‍ മരിക്കുന്നു!”

മറ്റുള്ളവരെ പ്പറ്റി ആലോചിക്കാന്‍ എനിക്ക് കഴിയുന്നില്ല, ഞാന്‍ പരിക്ഷീണയാണ്. ഹോ, എന്റെ നിഷ്‌കളങ്കമായ സമാധാനം കെടുത്തുന്നതിനാണ് ഇവരൊക്കെ മരിച്ചുവീഴുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍നിലനിലനില്ക്കുന്നുണ്ടോ? യഥാര്‍ത്ഥത്തില്‍ അവര്‍മരിക്കുന്നുണ്ടോ? എനിക്കൊന്നിലും വിശ്വാസമില്ല, യുദ്ധത്തില്‍ എന്റെ കുഞ്ഞ് വെന്തുമരിച്ചതുപോലും കാവ്യാത്മകമായ ഒരു കളവാണ്. ബോംബുകള്‍ കുഞ്ഞുങ്ങളെ കൊല്ലേണ്ടതില്ല, അവയുടെ ലക്ഷ്യം ശത്രുനിരകളാണ്.

ഞാന്‍ മൃതിയടഞ്ഞ ഈ ഉറുമ്പിനെപ്പറ്റി ചിന്തിച്ചാല്‍മതി. മാദ്ധ്യമങ്ങളൊന്നും ഈ മരണം കണ്ടതായിപ്പോലും നടിക്കുന്നില്ല. ഉറുമ്പ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്നില്ല, മതനേതാവായിരുന്നില്ല, അത് ഈ ലോകത്തെ അവസാന ഉറുമ്പ്‌പോലുമായിരുന്നില്ല. അതിന്റെ ജനിമൃതികള്‍ തികച്ചും അപ്രധാനം.
അടിച്ചമര്‍ത്തപ്പെട്ട വനിതകളുടെ കവിതകള്‍ കാരുണ്യപൂര്‍വ്വം പ്രസിദ്ധം ചെയ്യുന്ന ആ കവിതാമാസികയുടെ പത്രാധിപയ്ക്ക് പോലും ഈ ഉറുമ്പ് കേവലം ഒരുറുമ്പ് മാത്രം! ഒരു നഴ്‌സിന്റെ കാലടികളില്‍
ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട പാവം ഉറുമ്പ്. ഇപ്പോള്‍ നഴ്‌സ് മുറിയില്‍നിന്ന് പോയിരിക്കുന്നു: ഞാന്‍ എന്നോട് തന്നെ ചോദിക്കട്ടെ:

എന്തുകൊണ്ടാണ് ഈ ഉറുമ്പിന്റെ മരണം ഒരു ഭ്രാന്താശുപത്രിയിലായത്? എന്തായിരുന്നു  ദെവത്തിന്റെ സന്ദേശം? ഗുളികയും ആമ്പ്യൂളും നിരത്തിയ താലത്തിന് പകരം അവര്‍ ഒരു പാത്രം നല്കിയിരുന്നെ
ങ്കില്‍ ഈ ഉറുമ്പിന്റെ നിഷ്‌കളങ്കഗാത്രം ഞാന്‍ അതില്‍ അടക്കം ചെയ്യുമായിരുന്നു. അതിന്റെ രഹസ്യം പൂവിന്റെ ചെമന്നദളങ്ങളായി മാറുമായിരുന്നു.

(ഏഴ്)
മറവിയുടെ കഴുകന്നായി ഞാന്‍ ഹൃദയം തുറന്നുകൊടുത്തു, നിങ്ങളുടെ ഓര്‍മ്മകള്‍ വിഴുങ്ങാന്‍,
എന്നിട്ട് നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കാന്‍; പക്ഷേ, നിങ്ങള്‍ അത്് തരണം ചെയ്തു.

ഉന്മാദത്തിന്റെ അനന്തമായ മരുഭൂമിയില്‍ ഞാന്‍ അഭയം തേടി, നിങ്ങളാരുമില്ലാത്ത ഒരു ലോകത്തിനായി. പക്ഷേ, എക്കാലത്തേയും ഏറ്റവും വിവേകപൂര്‍ണമായ വാക്കുകള്‍ എന്നിലഭയം തേടി, നിങ്ങളെ ഓര്‍മ്മിക്കാന്‍,  എന്റെ മനസ്സിലും ഹൃദയത്തിലുമുള്ള ഒന്നുകൊണ്ടും നിങ്ങളുടെ സ്ഥാനം നേടാനാവില്ലെന്ന് കുമ്പസാരിക്കാന്‍. അവര്‍ എനിക്ക് ഗുളികയും ആമ്പ്യൂളുകളും തന്നുകൊണ്ടേയിരിക്കുന്നു,
വെളുത്ത് തണുത്ത ഈ മുറിയില്‍. ഇവിടെ ഞാന്‍ ഭൂമിയുടെ അവസാന കഴുകനായി ജീവിക്കുന്നു,
നഷ്ടപ്പെട്ട പ്രണയാകാശങ്ങള്‍ ഓര്‍മ്മിക്കുവാന്‍.

(എട്ട്)
കാന്തനോടൊത്ത് കിടന്നുറങ്ങുമ്പോള്‍, എന്താണ് എന്റെ അമ്മ മറ്റൊന്നും ആലോചിക്കാത്തത്?
എന്തിന്, കിഴങ്ങിന്റെ തൊലി പൊളിക്കുമ്പോള്‍ പോലും? ആലോചനകള്‍ എപ്പോഴും  എന്റെ ശരീരത്തെ വഞ്ചിക്കുന്നു. മഴയില്‍നനയുമ്പോള്‍ എന്താണ് അമ്മ തരിമ്പുമറിയാത്തത്? എന്താണ് അമ്മയ്ക്ക് ഒരിക്കലും പേനയും കടലാസും വേണ്ടാത്തത്? ആലോചനകള്‍ എപ്പോഴും എന്റെ ശരീരത്തെ വഞ്ചിക്കുന്നു. എന്തുകൊണ്ടാണ് അമ്മയ്ക്ക് ഭ്രാന്താലയങ്ങള്‍ ഭ്രാന്തരുടെ മാത്രം ഇടമായി തോന്നുന്നത്?
ഈ കൈയറ്റ ശരീരങ്ങള്‍ എനിക്ക്‌നേരെ നടന്നു നീങ്ങുമ്പോള്‍ എന്താണ് ഞാന്‍ അനന്തമായ ചോദ്യങ്ങള്‍ മറന്നുപോവുന്നത്?

(ഒമ്പത്)
പ്രിയനേ, ഞാന്‍ നിന്നില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നതിന് സാക്ഷി ഈ ഭ്രാന്താലയത്തിലെ
ഈ മുറിയുടെ തണുപ്പും വെളുപ്പുമാണ്. പണം വേണ്ട, മുദ്രാമോതിരം വേണ്ട, മാടപ്പിറാവിന്റെ നിഴല് പോലും എനിക്ക് വേണ്ട;
നീയെന്റെ വാക്കുകള്‍ കേള്‍ക്കണമെന്ന്, എന്റെ കാഴ്ചകള്‍ നീയും പങ്ക് വെയ്ക്കണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.
“കള്ളി, വഞ്ചകി”,
എന്നെ അധിക്ഷേപിച്ചുകൊണ്ട് നീ യാത്രയായി. എനിക്ക് കള്ളം പറയാനാവില്ലെന്നതിന്, എന്നാലും എന്റെ ചുണ്ടുകളില്‍നിന്ന് സത്യം, ഞാന്‍ അമ്മയെ വെറുക്കുന്ന സത്യം, മരണമെന്ന സത്യം, ആരും ശ്രവിച്ചിട്ടില്ലെന്നതിന് ഈ ഭ്രാന്താലയത്തിലെ ഈ മുറിയുടെ തണുപ്പും വെളുപ്പും മാത്രമാണ് സാക്ഷി.

(പത്ത്)
നിന്നിലനുരക്തയാവുമ്പോള്‍ എനിക്ക് നല്ലവനായ ഒരു ഭര്‍ത്താവുണ്ടായിരുന്നു, നാല് മുറിയുള്ള പാര്‍പ്പിടം എനിക്ക് നല്കിയ ഭര്‍ത്താവ്. നിന്നിലനുരക്തയാവുമ്പോള്‍ എനിക്ക് സുമുഖനുംഊര്‍ജസ്വലനുമായ ഒരു പുത്രനുണ്ടായിരുന്നു, സുന്ദരിയായ, മാധുര്യമൂറുന്ന പുത്രിയുണ്ടായിരുന്നു. നിന്നിലനുരക്തയാവുമ്പോള്‍ എനിക്കിതൊന്നും വേണ്ടായിരുന്നു, എന്റെ ശരീരസ്‌തോഭം മാത്രം മതിയായിരുന്നു.

പ്രേമഗാനങ്ങളാല്‍, പ്രണയലേഖനങ്ങളാല്‍ നീ എന്റെ ഹൃദയം നിറച്ചു. എന്നെ സ്വീകരിക്കുക, എന്നെ മാത്രം; ലോകത്തില്‍ സ്‌നേഹത്തിന്റെ അന്ത്യപ്രവാചകന്‍ ഞാന്‍.

നീയെന്റെ ഭര്‍ത്താവിന് എഴുതി, അദ്ദേഹത്തെ ശല്യം ചെയ്തു.
“അവളെ സ്വതന്ത്രയാക്കൂ, നശിച്ച കീടമേ”.
വിശാലമായ ആ താഴ് വാരത്തിന്റെ അറ്റത്ത് നിന്റെ കൈകളിലേക്ക് ഞാന്‍ പറക്കുകയായിരുന്നു.
സ്വപ്നങ്ങളില്‍മാത്രം മിഴിയടച്ച്, ചിറകുകളില്ലാതെ; നീ കേണപേക്ഷിച്ചു,
“ദൈവത്തെ സ്വീകരിച്ചാലും, ദൈവത്തെമാത്രം”.
“ഞാന്‍ ഭാര്യയ്ക്ക് വാക്ക് നല്കിയിരിക്കുന്നു, നിനക്കെഴുതുകയില്ലെന്ന്, മകന്ന് വേണ്ടി നല്ല അച്ഛനാവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു”.
നിന്നിലനുരക്തയാവുന്നതിന്മുമ്പ് ഘടികാരത്തിന് രണ്ട് സൂചികളുണ്ടായിരുന്നു, ഭ്രാന്താലയത്തിലെ മുറിയായിരുന്നില്ല എന്റെ ഗൃഹം.

(പതിനൊന്ന്)
ദൈവമേ, നീ മറ്റുള്ളവരെ ജീവിക്കാനായി സൃഷ്ടിച്ചു. എനിക്ക് നീ വിധിച്ചത് കവിതയായിരുന്നു,
ഏകാന്തത, ഉന്മാദം! മറ്റുള്ളവര്‍ക്കെല്ലാം നാല് ഋതുക്കളുണ്ട്; ഭൂമിയില്‍നടക്കാന്‍ രണ്ട് കാലുകള്‍.
എന്നാല്‍ ഭൂമി എന്റെ മഞ്ഞു ചിറകുകളില്‍ വിശ്രമിക്കുന്നു, അതിന്റെ എല്ലാ സൈനികപാളയങ്ങളോടും
അനാഥാലയങ്ങളോടും സ്മാരകശിലകളോടും കൂടി.

മറ്റുള്ളവര്‍ അവരുടെ മരണദിനം മാത്രം മരിക്കുന്നു; ഞാനോ? ഓരോ ദിവസവും മരിക്കുന്നു. ഒമ്പതാം വയസ്സില്‍ എനിക്ക് ദര്‍ശനങ്ങള്‍ ഉണ്ടായി, ആര്‍ക്കും എന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അര്‍ത്ഥരഹിതമായ വാക്കുകള്‍! വാക്കുകള്‍ എന്നെ ദൈവമില്ലാത്ത, വിശ്വാസികളില്ലാത്ത, ചിറകുകളില്‍നിന്ന്  മോചിപ്പിച്ച്, യഥാര്‍ത്ഥലോകത്തിലേക്ക് തിരികെവരാന്‍ ഒരു കുരിശു പോലുമില്ലാത്ത പ്രവാചികയാക്കി.
പാദുകങ്ങള്‍ക്കായി സ്വന്തം ചിറകുകള്‍ കൈമാറിയ മാലാഖയെപ്പോലെ.

(പന്ത്രണ്ട്)
ജലം എന്റെ ശയ്യയിലേക്ക് ഉയരുകയാണ്, എന്റെ ഹൃദയത്തിലേക്ക്, അഞ്ചാം മതിലിലേക്ക്, ആര്‍ക്കും ഒന്നുമില്ല! ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം മത്സ്യങ്ങളോ കക്കകളോ ആയി ജനിച്ചതാവണം.
വെള്ളമില്ലാതെ ആരും ഒരു ഭ്രാന്തിയുടെ തലമുടിയില്‍ ഇങ്ങിനെ തലോടുകയില്ല. വെള്ളമില്ലാതെ ആരും ഒരു ഭ്രാന്തിയുടെ കണ്ണീര്‍തുടയ്ക്കുകയില്ല

പ്രണയമേ എവിടെയാണ് നീ? എവിടെയാണ് ?



(പതിമ ുന്ന് )   

നിന്റെ കണ്‍കളില്‍ അത് ഒരുവള്‍ മാത്രമാണ്, ഒരു പെണ്ണ്, ഒരിക്കല്‍ ആ പെണ്ണിനെ നീ സ്‌നേഹിച്ചു.
വേറൊരു നാള്‍  അവളെ നീ മറന്നു. എന്നാല്‍അവളിലെ കവിയെ നീകണ്ടില്ല, നിന്റെ കവിതകളില്‍ ലഹരി പൂണ്ട കവിയെ. എന്നും എപ്പോഴും നിന്നില്‍ ലഹരി പൂണ്ടപക്ഷിയെ നീ കണ്ടില്ല.  അതു കൊണ്ടാണ് ഒരു ധൂളീപടലം പോലെ നിന്റെ വാക്കുകള്‍ വായുവില്‍ തൂങ്ങിക്കിടന്നത്. നിനക്ക് ഞാന്‍ പ്രണയവും സ്വാതന്ത്ര്യവും  ആദരവും നല്കാം; മറ്റുപുരുഷന്മാര്‍ക്ക് വേണ്ടത് നിന്റെ ശരീരവും അടിമത്തവും മാത്രം.

എനിക്ക് നീ പുരുഷന്‍, മനുഷ്യന്‍, കവി. എന്റെ സങ്കല്പനങ്ങള്‍, എന്റെ നീഢം, എന്റെ കവിത, ഞാന്‍ നീയുമായി പങ്ക് വെച്ചു. അത് കൊണ്ടാണ് നീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്, ഇതര സ്ത്രീകളെ പ്രണയിക്കാനുള്ളകെല്‌പോടെ. സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു വരാനാവാതെ, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും കാണാനാവാതെ ഞാന്‍  എന്റെ മാതൃഭാഷയിലേക്ക് നിന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് ഈ ഭ്രാന്താലയത്തില്‍ കഴിയുകയാണ്. നീഅപ്പോഴും നിന്റെ കാവ്യമാസികയുടെ പത്രാധിപരായി കഴിയുന്നു.

മരണസര്‍ട്ടിഫിക്കറ്റ്
അവന്‍ അവളെ മറന്നപ്പോള്‍ അവള്‍ക്കും സ്വയം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഒരു മയക്കത്തിലേക്ക് ഇമ ചിമ്മിയതോടെ അവള്‍ മരിച്ചുപോയത്. അവള്‍ ആത്മഹത്യചെയ്തുവെന്ന് കരുതേണ്ട, ജലം ലഭിക്കാതെ പൊഴിഞ്ഞുപോയ ഒരു പൂവ് പോലെ അവള്‍ വെറുതെ മരിച്ചുപോയി.





















Wednesday, July 4, 2012

ആകാശത്തിന്റേയും ഭൂമിയുടേയും പ്രകാശം





( ഈ അഭിമുഖം നടന്നത1992 സപ്തംബറ#ിലായിരുന്നു).

കാലുകള്‍ തൊട്ടു വന്ദിച്ച് പടികളിറങ്ങി ഞങ്ങളെല്ലാവരും വലിയാലില്‍ ഭവനത്തിന്റെ മുറ്റത്തെത്തി, തിരിഞ്ഞു നിന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: “മരണത്തെപ്പറ്റി ഭയമോ ഭയമില്ലായ്മയോ ഇല്ല എനിക്ക്. അത് അനിവാര്യമാണ്. ക േശ െമ ാൗേെ.എല്ലാ ആത്മാവുകളും മരണത്തിന്റെ രുചി അറിയണം.”

ഞങ്ങളോടുള്ള ഭാഷണം ആരംഭിച്ചതും മരണത്തില്‍ നിന്നായിരുന്നു. അവശനായി, ഇരുത്തിയിലിരുന്ന് വായിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമം വിശേഷാല്‍ പതിപ്പ്. അതിലെ മുകുന്ദന്റെ കഥ. “വൈക്കം മുഹമ്മദ് ബഷീര്‍.”

ഇരിക്കാന്‍ കണ്ണുകള്‍ കൊണ്ട് നിര്‍ദ്ദേശിച്ചു. കടുത്ത ശ്വാസം മുട്ടലനുഭവിക്കുകയാണദ്ദേഹം. വലിവ്. ലോകാലോകങ്ങളുടെ സ്രഷ്ടാവേ, ഈ മഹാപ്രതിഭയെ ഈ വലിവില്‍ നിന്ന് മുക്തനാക്കേണമേ. അണ്ഡകടാഹങ്ങളുടെ നാഥനായുള്ളോനേ, അനന്തകോടി നക്ഷത്രങ്ങളേ, ആകാശങ്ങളുടെ ചൈതന്യങ്ങളേ, പ്രകാശങ്ങളേ, അദ്ദേഹത്തെ ഈ വലിവില്‍ നിന്ന് രക്ഷപ്പെടുത്തണമേ. എണ്‍പത്തിമൂന്ന് വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ ഭാരവും, ആസ്ത് മയും. അദ്ദേഹം പറഞ്ഞു: “ശ്വാസം മുട്ടലാണ്, ഭയങ്കരന്‍. മരണത്തിന് കടന്നുവരാനൊരുന്യായം. എന്തിനും വേണമല്ലോ ഒരു ന്യായം. ”

തുടര്‍ന്ന് വലിവ്. “ഇങ്ങനെയിരുന്നാല്‍ അല്പം സുഖം. നടന്നാല്‍ പിന്നെ കാല്‍ മിനുട്ട് , അര മിനുട്ട് ശ്വാസം നിലച്ച മട്ടാണ്.”
ഞങ്ങള്‍ ശ്വാസം പിടിച്ചിരുന്നു. അപ്പോഴാണ് ചോദിച്ചത്, ആരാ, എന്തുവേണം?


വെറുതെ കാണാന്‍, ഞങ്ങള്‍ പരിചയപ്പെടുത്തി. അഞ്ചു പേരുണ്ടായിരുന്നു, ഞങ്ങള്‍: ആര്‍.കെ. രവിവര്‍മ്മ, രാജന്‍തിരുവോത്ത്, ഡയാനാ രാഘവന്‍, സലിം, ഞാന്‍. രാവിലെ 11.30ന് ഞങ്ങള്‍ വലിയാലില്‍ എത്തിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണ്. ശാന്തമോഹനമായ നിദ്ര. മകന്‍ അനീസ് ബഷീര്‍ പുറത്തുവന്നു. രണ്ടു ണണിയോടടുത്തു വരണമെന്ന് ഞങ്ങളോടപേക്ഷിച്ചു. രണ്ടു മണിക്കൂറോളം ഞങ്ങള്‍ ബേപ്പൂര്‍കടപ്പുറത്ത് ചെലവഴിച്ചു. ചരിത്രമിരമ്പുന്ന കറുത്ത മണല്‍തത്തരികളിലിരുന്ന്, വെയിലില്‍, കാറ്റില്‍ ഞങ്ങള്‍ കടല്‍ക്കിളികളെപ്പോലെ ചിലച്ചു. കക്കത്തോടുകള്‍ കോരിയെടുക്കുന്ന കടല്‍പ്പെണണുങ്ങളുടെ ചലനങ്ങള്‍ നോക്കിയിരുന്നു. പരുന്തുകള്‍ വട്ടമിട്ടു പറന്നു. കല്ലട്ടികളില്‍ ധ്യാനിച്ചിരിക്കുന്ന ചൂണ്ടക്കാരെ നോക്കിയിരുന്നു. ഊര്‍മ്മിയായി വിടര്‍ന്ന്, തരംഗമായുലഞ്ഞ് പടര്‍ന്ന്, ഭംഗമായി ചിതറുന്ന കടല്‍ വെള്ളത്തില്‍ കണ്ണുനട്ടിരുന്നു. സഹസ്രാബ്ദങ്ങളായി തുടരുന്ന പ്രകൃതികര്‍മ്മം.

പിന്നെ ഞങ്ങളുണര്‍ന്നു. സമയമായി, അവടെ എത്താനുള്ള സമയമായി. എന്തുകൊണ്ടോ എനിക്ക് സ്വാസ്ഥ്യത്തിന്റെ ദിനമല്ല, ഇന്ന്. ഒരു കവിതവിരിയുമ്പോഴുള്ള അസ്വാസ്ഥ്യം ഇന്ന് പുലരി മുതല്‍ എന്നെ പിടി കൂടിയിരിക്കുന്നു. സമയമായി; തിരമാലകളേ വിട. ഒന്നേ മുക്കാല്‍ മണിക്ക് ഞങ്ങള്‍ വലിയാലില്‍ എത്തി.

ധ്യാനനിരതമായ വായനയാണ്, വലിവും. പരിചയപ്പെട്ട് സംഭാഷണം ആരംഭിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു;



“ഒത്തിരി കാലമായി മോഷണത്തിന്റെ ആരോപണം കേട്ടു സഹിക്കുകയാണ്. ഇപ്പോള്‍ കലാകൗമുദിയില്‍ കൃഷ്ണന്‍ നായര്‍ എന്നെ കുറ്റവിമുക്തനാക്കി. കൃഷ്ണന്‍ നായര്‍ മുമ്പ് മോഷ്ടാവായി ചിത്രീകരിച്ച് എഴുതിയിരുന്നത് വേറെ കേസ്. സംഗതി അല്പം വര്‍ഗ്ഗീയമാണ്. ബാല്യകാലസഖി ആദ്യം അച്ചടിപ്പിച്ചത് അഞ്ഞൂറ് കോപ്പി.ചന്തുമേനോന്റെ ശാരദയ്ക്ക് ശേഷം മലയാളഭാഷയിലുണ്ടായ ഏറ്റവും മനോജ്ഞമായ കൃതിയായി എം.പി. പോള്‍ ബാല്യകാലസഖിയെ വാഴ്ത്തി. തിരുവനന്തപുരത്തെ സാഹിത്യയജമാനന്മാര്‍ക്ക് അത് സഹിച്ചില്ല. ണവശുെലൃശിഴ ഇമാുമശഴി.ചന്തുമേനോന്റെ ശാരദയ്ക്കും ബഷീറിന്റെബാല്യകാലസഖിക്കും ഇടയില്‍ എത്രയെത്ര നോവലുകള്‍ പിറന്നുവീണില്ല! എന്നിട്ടും ഇവിടെ സാഹിത്യതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരു സാഹിത്യനിരൂപകന്‍, എം.പി. പോള്‍ ശാരദയുടെ പിന്തുടര്‍ച്ചാവകാശം ബാല്യകാലസഖിക്ക്, ചന്തുമേനോന്റെ അനന്തരാവകാശം ബഷീറിന് വെച്ചു നീട്ടിയിരിക്കുന്നു. നായര്‍വിശന്നുവലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ലെന്ന് കണ്ടാറെ, വീട്ടിനു ചുറ്റും മണ്ടി നടക്കാന്‍ തുടങ്ങി, പലരും.... ”.

നമ്മുടെ സ്വന്തക്കാരെപ്പറ്റി പറഞ്ഞില്ലല്ലോ, സ്വരം താഴ്ത്തി, അവര്‍ പരാതിപ്പെട്ടു.

പിന്നെ പോള്‍ മരിച്ചു. പവിത്രമായ ആ ആത്മാവ് മരണത്തിന്റെരുചിയറിഞ്ഞു. പൂച്ചചത്തപ്പോള്‍ ക്ഷുദ്രമൂഷികങ്ങള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങി. നോര്‍വ്വീജിയന്‍ എഴുത്തുകാരനായ നട് ഹാന്‍സന്റെ കൃതിയില്‍നിന്നുള്ള മോഷണമത്രേ ബാല്യകാലസഖി! നമ്മുടെ കൃഷ്ണന്‍ നായര്‍ കൗമുദിമുഖേന പ്രഖ്യാപിച്ചു. സുഖം, സന്തോഷം. ബഷീര്‍ ആപുസ്തകം വരുത്തി, അബുധാബിയിലെ സുഹൃത്ത് മുഖേന അമേരികക്കയില്‍ നിന്ന് വരുത്തി. സന്തോഷം, ബാല്യകാലസഖിയുമായി അതിനൊരു ബന്ധവുമില്ല.


ഇപ്പോള്‍ കൃഷ്ണന്‍ നായര്‍ ബഷീറിനെ കുറ്റ വിമുക്തനാക്കിയിരിക്കുന്നു. ഗലീലിയോവിന്റെ കഥ ഓര്‍ത്തുപോയി. ഭൂഗോളഭ്രമണ-പരിക്രമണങ്ങളെക്കുറിഛ്ഛള്ള കോപ്പര്‍നിക്കന്‍ സങ്കല്പങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയനായ ഗലീലിയോ, മരിച്ച്, മൂന്നരനൂറ്റാണ്ടുകള്‍ക്ക് ശേഷം, കുറ്റവിമുക്തനാക്കപ്പെടുകയുണ്ടായി. ഭാഗ്യം! ബഷീറിനെ കൃഷ്ണന്‍നായര്‍തന്നെ കുറ്റവിമുക്തനാക്കിയല്ലോ. അപ്പോഴാണ് മലമുകളില്‍നിന്ന് അബ്ദുള്ളയുടെ ശബ്ദം: ബാല്യകാലസഖി അത്രമെച്ചപ്പെട്ട കൃതിയൊന്നുമല്ല. ഒ.വി.വിജയനെ ഇനാബ്‌സന്‍ഷ്യാ മാപ്പുസാക്ഷിയാക്കിക്കൊണ്ട്, നമ്മുടെ സര്‍ജ്ജന്‍ സാഹിത്യമീമാംസകനായി മാറി. കന്യാവനങ്ങളില്‍ ടാഗോറിന്റെ ഖണ്ഡികകള്‍ ഉള്‍ക്കൊള്ളിച്ചത് ഒരു തെറ്റാവുന്നില്ലെന്ന് വിശ്വസിക്കുന്ന ഈ ലേഖകന്‍ പോലും, വൈദ്യവിപത്തിന്റെ സാഹിത്യമീമാംസത്തില്‍ ലജ്ജിച്ചുപോയി. വിദേശകഥകള്‍ വായിക്കുമ്പോള്‍, ഓ, ഇത് കുഞ്ഞബ്ദുള്ളയുടെ കഥപോലിരിക്കുന്നുവെന്ന് മനം ചുളിഞ്ഞിരുന്നുപോ#േയ അനുഭവതിക്തങ്ങള്‍ തിന്നവരും ഉണ്ടാവാം. ലോറന്‍സ് ഡ്യുറലും കാള്‍ കോപ്പെക്കും ഗ്രഹാം ഗ്രീനും എന്നിഹ്ങനെ അനേകം വിദേശഎഴുത്തുകാര്‍ പകര്‍പ്പവകാശലംഘനത്തിന് നമ്മുടെ സുഹൃത്തുക്കള്‍ക്കെതചിരെ നിയമയുദ്ധം നടത്തേണ്ടി വരുന്ന അവസ്ഥ. അന്നയും കാറലും എന്ന ജര്‍മ്മന്‍ നോവലിന്റെ അപഹരണം, അപഹരണം എന്ന പേരില്‍തന്നെ പ്രസിദ്ധംചെയ്യുവാന്‍ യാതൊരു മടിയുമില്ലാത്ത അഹിംസാവാദികളുടെ നാടാണ് നമ്മുടേത്. മലമുകളില്‍ നിന്ന് മയ്യഴിപ്പുഴയുടെ തീരത്തെ പഴയ ലഹരിനിലയങ്ങള്‍ ആരോപണം ഏറ്റുവാങ്ങി. ദുര്‍ഗ്ഗന്ധപൂര്‍ണമായ ഛര്‍ദ്ദികളില്‍ നിന്ന് നാം മുക്തരായിത്തുടങ്ങിയിരിക്കുന്നുവോ?

ബഷീറിന്റെ കുഴിയാനകളെപ്പറ്റി ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധം ചെയ്ത രഘുനാഥന്‍ നായരും, എം. കെ.മേനോനും, ഗുപ്തന്‍ നായരുമെല്ലാം ഒരു കാര്യം മറന്നുപോയിരുന്നു. ഭൂമിയുടെ അവകാശികള്‍ എന്ന ബഷീര്‍ക്കഥ രണഅടോ മുന്നോ പുറമേയുള്ളൂ. അവകാശികള്‍ എന്ന പേരില്‍ ആറായിരം പുറമുള്ള ഒരു നോവല്‍ ബുക്ക് ഉണ്ട് മലയാളത്തില്‍. കോഴിയും മൂര്‍ഖനും എലിയുമെല്ലാം അടങ്ങിയ ഭൂമിയുടെ അവകാശികള്‍ എന്ന ആ കൊച്ചുകഥ, പതിനായിരം പുറങ്ങളിലൊതുങ്ങാത്ത പഠനങ്ങള്‍ അര്‍ഹിക്കുന്നു. പതിനായിരം പഠനങ്ങള്‍ ബഷീര്‍ക്കഥകളെപ്പറ്റി വരാനിരിക്കുകയാണ്. പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്ക#ുന്ന യേശുഭഗവാനെപ്പറ്റി ഏതാനും മഹനീയമായ, ഗഹനമായ കൃതി ഏതെന്ന് ചോദിച്ചാല്‍, ഞാനതിന് നല്കുന്ന ഉത്തരം ഒരു ചെറിയ വാക്യം മാത്രമായിരിക്കും: ണമലേൃ മെം ശെേ ഘീൃറ മിറ യഹൗവെലറ. ഇംഗ്ലീഷ് സാഹിത്യത്തിലെ മുത്തുമണികളില്‍ ഒന്നത്രേ ആ വാക്യം. സാഹ്ത്യത്തിന്റെ സര്‍ഗ്ഗാത്മകത, ദുര്‍മ്മേദസ്സിലല്ല, സൂക്ഷ്മതയില്‍, സംക്ഷിപ്തതയില്‍ ആണ് കാണാനാവുക. ചെറിയ, സൂക്ഷ്മമായരചനകളിലൂടെ, സ്വര്‍ഗ്ഗനരകങ്ങളിലും ഭൂമിയിലും അണ്ഡകടാഹത്തിലുടനീളവും, പറക്കുന്ന ഐരാവതങ്ങളെ സൃഷ്ടിച്ച പ്രതിഭയാണ് ബഷീറിന്റേത്.


പിന്നെ മതിലുകള്‍. അതാ വരുന്നു, പരാതി, ആര്‍തര്‍കൊയ്സ്ലരുടെ നട്ടുച്ചയ്‌ക്കൊരു കൂരിരുട്ട് എന്ന കൃതിയില്‍നിന്നെടുത്തതാണ് മതിലുകള്‍! എന്താ കാരണം? അതില്‍ പോലീസുണ്ട്, ജയിലുണ്ട്, കോടതിയുണ്ട്. എല്ലാം, തികഞ്ഞ മര്‍ദ്ദനോപകരണങ്ങള്‍! എല്ലാടത്തും എക്കാലത്തും ഒരേധര്‍മ്മം തന്നെ അവയ്ക്ക്. വേഷത്തില്‍ മാറ്റമുണ്ടാവാം, ഭാഷയിലും. ഇടയ്ക്ക് ചില അനിയന്‍ ജയിലര്‍മാര്‍ എവിടെയുമുണ്ട്. കുശാണ്ടം വാര്‍ഡര്‍മാരും എല്ലാടത്തുമുണ്ട്. മതിലുകളെപ്പറ്റി ബഷീറിന് വലിയ മതിപ്പുണ്ട്. ന്യായമായ മതിപ്പാണത്.

“ലോകസാഹിത്യത്തില്‍ അത്തരം ഒരു കഥയില്ല. അത് കൊണ്ട് മതിലുകളെപ്പറ്റി പരാതി വരണം”. നമ്മുടെ നല്ല സാഹിത്യരചനകളെല്ലാം കളവ്മുതലായിട്ടേ, അല്പവിഭവന്മാര്‍ക്ക്, സാഹിത്.യദരിദ്രന്മാര്‍ക്ക് തോന്നുന്നുള്ളൂ.

“സുഖമില്ല. ഉറക്ക് ഗുളിക കഴിച്ച് മയങ്ങിക്കിടക്കുകാണ്. അപ്പോള്‍ ഫാബി വന്നു പറഞ്ഞു, മനോരമയില്‍നിന്ന് ആള് വന്നിട്ടുണ്ടെന്ന്. മനോരമ! നമ്മുടെ ഫ്രന്റാണല്ലോ. പിന്നെ ചോദ്യവര്‍ഷങ്ങളാണ്. ”.


“എന്തിനാണ് മതിലുകള്‍ എഴുതിയത്?”.

“ഉമൃസില ൈമ േചീീി വായിച്ചിട്ടുണ്ടോ?”.

“ആര്‍തര്‍കൊയ്സ്ലരെപ്പറ്റി അറിയാമോ?”.

പിന്നെ ചോദ്യങ്ങള്‍ പ്രകോപനത്തിലേക്ക് നീങ്ങി. അവ അപവാദവര്‍ഷങ്ങളായിത്തീര്‍ന്നു. എന്തിന്? എനിക്കറിയില്ല. ഇത്തരം അപവാദങ്ങള്‍ എത്രകുട്ടികളെ കൊന്നുകളഞ്ഞിട്ടുണ്ടെന്നോ?

സാഹിത്യത്തില്‍ കവിടി നിരത്തി ജ്യോത്സ്യമെഴുതി, പുത്തന്‍ നാമ്പുകള്‍ പറിച്ചെറിഞ്ഞുകളയുന്ന അച്ചി മക്കള്‍ സാഹിത്യമീമാംസകരെപ്പറ്റി ഓര്‍ത്തുപോയി.

“കടുത്ത മനോവേദനയാണവര്‍ സര്‍ഗഗ്ഗധനന്മാര്‍ക്ക് നല്കുന്നത്.അവരോടൊപ്പം കുഞ്ഞബ്ദുല്ല ചേര്‍ന്നു, മുകുന്ദന്‍ ചേര്‍ന്നു. ?”.

പിന്നെ ദീര്‍ഘമായ ഒരു ചുമയാണ്.

“നിറയെ കഫമാണ് ഈ ശരീരം. ഇനി അധികനാളില്ല. ഓരോ ദിവസവും കിടക്കുമ്പോള്‍ വിചാരിക്കും, ഇത് അവസാനം എന്ന്. പുലരുമ്പോള്‍ പ്രപഞ്ചനാഥന് നന്ദി, വീണ്ടും ഒരു ദിനംകൂടി നല്കിയതിന് ?”.

“ബാല്യകാലസഖി ഇരുപത്തേഴ് പതിപ്പുകള്‍ ഇറങ്ങി. ഇനിയും ഇറങ്ങും. എന്നെയും സാഹിത്യത്തേയും ഇഷ്ടപ്പെടുന്ന ഒരു പാട് ഹിന്ദുക്കളുണ്ട്, മുസ്ലിംകളുണ്ട്, കൃസ്ത്യാനികളുമുണ്ട്. അവരത് വാങ്ങും”.


(രണ്ട്).


ഒരു സൂഫി വിപ്ലവകാരിയാണ് ബഷീറെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അനര്‍ഘനിമിഷം, ശബ്ദങ്ങള്‍ തുടങ്ങിയ എല്ലാ മികച്ച രചനകളും ആദിബ്രഹ്മവുമായുള്ള വിലയനത്തിന്റേയും അതോടൊപ്പം കടുത്ത ചോദ്യം ചെയ്യലിന്റേയും മാതൃകകളാണല്ലോ. അനല്‍ ഹഖും സന്ധ്യാപ്രണാമവും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.



“ഞാന്‍ ഒരൊന്നാം നമ്പര്‍ ഹിന്ദുവാ. ഇസ്ലാം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഹിന്ദുവാകുമായിരുന്നു. രണ്ടിന്റേയും ആത്യന്തികസമീപനങ്ങള്‍ ഒന്നുതന്നെയാണ്. ആദി ഭഗവാന്റെ, ആദി ബ്രഹ്മത്തിന്റെ സങ്കല്പമാണ് ഹിന്ദു മതത്തിന്റെ അത്യുന്നതഭാവം. അഹം ബ്രഹ്മാസ്മി എന്ന ഉപനിഷത് വാക്യം ഈ ഭാവത്തിന്റെ പവിത്രമായ അവതരണം. അനല്‍ ഹഖ് എന്ന സൂഫി വിചാരമാണ് ഇസ്ലാമികചിന്തയുടെ ഔന്നത്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ മനോബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണ് രണ്ടും.



“ദിഗാംബരന്മാരായ- പൂര്‍ണദിഗാംബരന്മാരായ മറ്റേ കൂട്ടരല്ല(ജൈനര്‍- ലേഖകന്‍)- ഹിന്ദു സന്ന്യാസിമാരുടെ കൂടെ ഞാന്‍ മൂന്ന് കൊല്ലം ജീവിച്ചു. അവര്‍ ആദ്യം കാമത്തെ കൊള്ളുന്നു. ലിംഗം ഉടച്ച് പരുവമാക്കുന്നു. ഞരമ്പുകള്‍ പരിക്ഷീണമാക്കുന്നു. പിന്നെ മൂത്രം ഒഴികക്കാനേ അത് പറ്റൂ. സൂഫികളുടെ കൂടെയും ഞാന്‍ ജീവിച്ചിടട്ടുണ്ട്. അജ്മീറില്‍ കഴിയുന്ന കാലം. ഹിന്ദു വായിട്ടാണ് ജീവിതം. സൂട്ടും കാല്‍സരായിയുമൊക്കെയിട്ട് അങ്ങനെ സ്റ്റൈലായി.... ങ്ആ, ഒരിക്കല്‍ ഒരു യാത്ര. എട്ടു നാഴിക അപ്പുറത്താണ് പുഷ്‌കരസാഗര്‍... അങ്ങോട്ട് പോവുകയാണ്. വിശുദ്ധമത്സ്യങ്ങളുള്ള കുളങ്ങളുണ്ടവിടെ. നമ്മുടെ ഹനുമാന്‍ പര്‍വ്വതമെടുത്തുപോവുമ്പോള്‍ അടര്‍ന്നു വീണതാണവയൊക്കെ. മരുഭഊമിയുടെ ഒരു മൂലയില്‍ കൂടിയാണ് യാത്ര. നടന്ന്, നടന്ന് തളര്‍ന്നു, ഷൂസിനകത്ത് മണല്‍ കയറി. ... ചുട്ടപഴുപ്പില്‍നിന്നുള്ള കൊടും തണുപ്പ്. ബോധം മറഞ്ഞു. പിന്നെ കാണുന്നത് ഒരു കരിക്കട്ടയാണ്.തമോ പിണ്ഡം. കരക്കട്ടയ്ക്കുള്ളില്‍ ഒരു ചുവന്ന വെളിച്ചം. അല്ലാഹു, ആദിബ്രഹ്മം! പിന്നെ കാറ്റ് കൊണ്ട് വെള്ളം തളിക്കുന്നു. വെള്ളം കുടിപ്പിക്കുന്നു... പിയോ, പിയോ എന്ന് പറയുന്നു.... അതെ, സന്ന്യാസിമാര്‍”.



സാന്ധ്യപ്രണാമത്തില്‍ താന്‍ ചോദ്യം ചെയ്യുന്നത്, ദൈവത്തെയാണ്. അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവായ, കോടാനുകോടി ആകാശങ്ങളുടെ ചൈതന്യവും, പ്രകശവുമായ അല്ലാഹുവിനെ. എങ്കിലും വിളിച്ച് ചോദ്യം ചെയ്യുകയാണ് , കടുത്ത ഭാഷയില്‍ തന്നെ. ശബ്ദങ്ങളും മറ്റും വളരെ വിപ്ലവകരമാണ്. സൂഫിവിപ്ലവകാരിയെന്ന വിശേഷണം അദ്ദേഹം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല.

(മൂന്ന്)


ബഷീറിനെയാണ് കാണാന്‍ പോവുന്നത്. നമ്മുടെ വിശ്വസാഹിത്യകാരനെ. മതിലുകളും പാത്തുമ്മയുടെ ആടും അനര്‍ഘനിമിഷവും രചിച്ച പ്രതിഭാശാലിയെ മറ്റെന്തുപേരിലാണ് വിശേഷിപ്പിക്കുക? ശബ്ദങ്ങളും പാവപപ്പെട്ടവരുടെ വേശ്യയും എഴുതിയ മഹാകവിയെ കേരളത്തിന്റെ ചുറ്റുവടട്ടത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്താനോ? ഋതുകക്കളുടേയും ഭൂഖണ്ഡങ്ങളുടേയും ആകാശങ്ങളുടേയും ആധിപത്യമുള്ള പ്രതിഭയാണ് ബഷീറിന്റേത്. മലയാളിയുടെ ശരിയായ ജ്ഞാനപീഠം ഇതാ ബേപ്പൂരിലുണ്ട്. ബേപ്പൂരിലെ മണല്‍ നനഞ്ഞ ഇടവഴികളിലൂടെ നമുക്കവിടയെത്താം. എത്തിയാല്‍നമുക്ക് സഭാകമ്പമായി, പിന്നെ. അതുകൊണ്ട് ഞങ്ങള്‍ കുറെ ചോദ്യങ്ങള്‍ കുറിച്ചുവെച്ചിരുന്നു. എന്റെ പഴയ ദിനസരിപുസ്തകത്തിന്റെ എഴുതാപ്പുറങ്ങളില്‍ അവ പിടഞ്ഞുനിന്നു. ഒടുവില്‍ ഒരു ചോദ്യം തലയുയര്‍ത്തിനിന്നു. സൂഫി റവല്യൂഷണറിയാണെന്ന് പറഞ്ഞാല്‍ ശരിയാവുമോ?പിന്നെ ധൈര്യമായി. ചോദിക്കാമെന്നായി. ചോദ്യങ്ങളുടെ സാംഗത്യമെന്തെന്ന് ഞങ്ങള്‍ക്കറിയില്ല. ഔപചാരികമായ ഒരു ചോദ്യോത്തരപംക്തിയായിരുന്നില്ല അത്. ഒരു വിത്ത് മുളയ്ക്കുന്നത് പോലെ, പൂ വിരിയുന്നതു പോലെ, തിരയടിക്കുന്നതുപോലെ സ്വാഭാവികമായ ഒരന്തരീക്ഷം സംജാതമായിക്കഴിഞ്ഞിരുന്നു. സംസാരിക്കാനദ്ദേഹം സന്നദ്ധനായിക്കഴിഞ്ഞിരുന്നു.

ശ്വാസം മുട്ടല്‍...ചുമ...ഹോ! ്യൂഞങ്ങള്‍ ചോദ്യങ്ങള്‍, സംശയങ്ങള്‍ ഉന്നയിച്ചു. തടിനി തടവറ്റൊഴുകി.
? ഏകാന്തതയുടെ മഹാതീരത്തുനിന്നാണല്ലോ അങ്ങ് ലോകത്തെ അഭിസംബോധനചെയ്യുന്നത്. ഇപ്പോഴും ഏകാന്തത അനുഭവ പ്പെടുന്നുണ്ടോ?


ബഷീര്‍- ഏകാന്തതയാണെനിക്കിഷ്ടം. ഏകാന്തതയിലേ എഴുതാന്‍ കഴിയൂ. ചിന്ത ഏകാന്തതയില്‍നിന്നാണ് വരുന്നത്, ഭാവന യും.

? സംഘര്‍ഷപൂരിതമായ ഈ ലോകത്ത്, ഈ ശബ്ദായമാനതയില്‍ എങ്ങിനെ ഏകാന്തത ലഭിക്കുന്നു?

ബഷീര്‍- ഏകാന്തത എവിടെയും ഉണ്ട്. അത് കണ്ടെത്തണമെന്നേയുള്ളൂ. നോക്കൂ ഓരോ നിമിഷവും അനേകകോടി ജീവന്‍ കൊല്ലപ്പെടുകയാണ്. നാമതറിയുന്നുണ്ടോ? നാം സ്വന്തം തുരുത്തിലാണ്. നാം മരണരോദനം കേള്‍ക്കുന്നില്ല. നാമോ രോരുത്തരും മഹാപ്രപഞ്ചങ്ങളാണ്. നിങ്ങളും ഞാനുമൊക്കെ. ഓരോ ശരീരത്തിലുമുണ്ട് കോടാനുകോടി ജീവികള്‍. അതെ, മഹാപ്രപഞ്ചങ്ങള്‍! അങ്ങനെ കോടാനുകോടി മനുഷ്യര്‍. അണ്ഡകടാഹങ്ങള്‍, ആകാശങ്ങള്‍, സൂര്യനക്ഷത്ര ങ്ങള്‍, ഗാലക്‌സികള്‍.................. അവയിലൊരുവന്‍ ഞാന്‍............... ഏകാകി. നോക്കൂ , അഹിംസ എവിടെയുമില്ല, എവിടയും ഹിംസയാണുള്ളത്. ഹിംസ മാത്രം.

? വല്ലാത്ത ഒരു പരിസ്ഥിതി ബോധം കഥകളിലെല്ലാമുണ്ട്. ഇന്നത്തെപ്പോലെ പരിസ്ഥിതിസംവാദം ഇല്ലാതിരുന്ന കാല ത്താണ് ഭൂമിയുടെ അവകാശികള്‍ രചിക്കുന്നത്.

ബഷീര്‍- ഞാന്‍ പറഞ്ഞില്ലേ, മഹാപ്രപഞ്ചങ്ങള്‍, അത്ഭുതസമസ്യ! ഓര്‍മ്മയുടെ അറകളില്‍ ഭൂമിയുടെ മരണത്തെപ്പറ്റി ഞാന്‍ പറ യുന്നുണ്ട്. മനുഷ്യന് മാത്രമുള്ളതല്ല ഈ ഭൂമി. ഇത് മരിക്കുന്നു.

? എന്ന് വെച്ചാല്‍ ഭൂമി അവസാനിക്കും, ഖിയാമം നാള്‍ വരും. അതില്‍ വിശ്വാസം ഉണ്ടോ?

ബഷീര്‍- ഉണ്ട്, ഖിയാമം നാള്‍ വരും.

? ഈ പ്രപഞ്ചം, യൂണിവേഴ്‌സ് മരിക്കുമെന്നാണോ?

ബഷീര്‍- ചീ. അല്ല. ഡിശ്‌ലൃലെ ശ െലലേൃിമഹ. ഭൂമിനശിക്കും, സൂര്യചന്ദ്രന്മാര്‍ നശിക്കും. എന്നാല്‍ ഡിശ്‌ലൃലെ നിലനില്ക്കും.



(കടുത്ത ഭൗതികവാദിക്കും ഏറെക്കുറെ ഇതേ നിലപാട് തന്നെയാണുള്ളത്. ദ്രവ്യം- ഭൂതം- നിലനില്ക്കുമെന്ന ദാര്‍ശനികാടിത്തറയിലാണ് ഭൗതികവാദം പടുത്തുയര്‍ത്തിയിട്ടുള്ളത്- ലേഖകന്‍).



? ഭൂമിയില്‍ നിറയെ ദു:ഖങ്ങളാണ്. ദു:ഖാനുഭവങ്ങളാണ് നമുക്ക് ചുറ്റും. യുദ്ധങ്ങള്‍ , മഹാമാരികള്‍ ഒക്കെ... എങ്ങിനെയാണ് അവയ്ക്കിടയില്‍നിന്ന് ചിരിക്കാന്‍ കഴിയുന്നത്?

ബഷീര്‍- എനിക്ക് ദു:ഖമില്ല.

? സമയത്തെപ്പറ്റി പറയുമ്പോഴൊക്കെ, സമയം അല്ലാഹുവിന്റെ കൈകളിലാണെന്ന് പറയാറുണ്ടല്ലോ. എന്താ ഇത്ര ഉറപ്പ്? നേരില്‍ കണ്ടിട്ടുണ്ടോ?

ബഷീര്‍- കണ്ടിട്ടില്ല. കാണാനൊക്കുകില്ല. നേരില്‍ ബന്ധപ്പെടാന്‍ കഴിയില്ല. നോക്കൂ, ആയിരത്തിലധികം മതങ്ങളുണ്ട് ലോക ത്തില്‍. അത്രയും ദൈവസങ്കല്പങ്ങളും. ഹിന്ദുമതത്തില്‍ തന്നെ പലേ സങ്കല്പങ്ങളുമുണ്ട്. താഴ്ന്ന ഹിന്ദുക്കള്‍ക്ക് സഗുണദൈവങ്ങള്‍; വിഷ്ണു , ശിവന്‍, അങ്ങനെ അങ്ങനെ... ആദി ബ്രഹ്മമാണ് ഹിന്ദുമതത്തിന്റെ ഭാവൗന്നത്യം. ഇസ്ലാമിലും രൂപരഹിതവും അനാദിയും അനന്തവുമായ ദൈവത്തെപപ്പറ്റിയുള്ള സങ്കല്പമാണുള്ളത്. കോടാനുകോടി പ്രകാശഗോളങ്ങളും, ഗ്രഹസഞ്ചയങ്ങളും ഉള്ള അത്ഭുതമാണ് ഈ മഹാപ്രപഞ്ചം. ഭൂമി കറങ്ങുന്ന ഒരുരുള. സൂര്യനും കറങ്ങുന്നു. രണ്ടിനുമിടയില്‍ ആകാശം. ഗാലക്‌സികള്‍ , കോടാനുകോടി സൂര്യനക്ഷത്രങ്ങള്‍, ഗോള ങ്ങള്‍.... ആകാശങ്ങള്‍...... ഖുറ് ആന്‍ പറയുന്നു, അല്ലാഹുനൂറുസ്സമാവാത്തി വല്‍ അര്‍ളി. അനന്തകോടി ആകാശങ്ങ ളുടെ ചൈതന്യവും വെളിചച്ചവുമാണ് ദൈവം. നാം തൊടുന്നതൊക്കെ ദൈവമെന്ന് സന്ന്യാസിവര്യന്മാര്‍. സൂഫികള്‍ അത് തന്നെപറയുന്നു. അനല്‍ ഹഖ്.

? പ്രവചനശേഷി ഉണ്ടോ? ഉള്ളതായി മുമ്പെഴുതിയിട്ടുണ്ടല്ലോ.

ബഷീര്‍- ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം. ഒരു തോന്നല്‍... ഒരു സംഭവം മാന്ത്രികപ്പൂച്ചയില്‍ കൊടുത്തിട്ടുണ്ട്. ഫാബി, കുഞ്ഞ്, പരമു(ശോഭനാപരമേശ്വരന്‍ നായര്‍), ഞാന്‍...... പരമൂന്റെ വീട്ടിലേക്ക് പോവ്വാ... വെള്ളപ്പൊക്കം. വഞ്ചി, ആറ്. കയറിട്ടവ ഞ്ചി.... എനിക്ക് തോന്നി, വേണ്ടെന്ന്.. ഫാബിയോട് പറഞ്ഞു ഇറങ്ങാന്‍... എല്ലാവരും ഇറങ്ങി. ബോടട്ട് കുറെ അപ്പുറം ചെന്നപ്പോള്‍ അപകടപ്പെട്ടു. എപ്പോഴുമില്ല ഈ തോന്നല്‍.... ചിലപ്പോള്‍... ചിലതെല്ലാം ശരിയാണ്.

? ഒരു പാട് കലഹങ്ങളുണ്ട്. ഇറാക്കില്‍ യുദ്ധസന്നാഹങ്ങള്‍... ഇന്ത്യയില്‍ വര്‍ഗ്ഗീയവിഘടനകലാപങ്ങള്‍.. കേരളതത്#ി ലുമുണ്ട്. അവ അവസാനിക്കാന്‍, വരട്ടുചൊറിയല്ലാതെ വഴിയൊന്നുമില്ലേ?

ബഷീര്‍- രണ്ടാം ലോകമാഹായുദ്ധം അവസാനത്തെ യുദ്ധമാണെന്ന് അക്കാലത്ത് ഒരാള്‍ എന്നോട് പറഞ്ഞു. ആള്‍ ഉഗ്രന്‍... കമ്യൂണിസ്റ്റ്. ആരായാലും തിരുമണ്ടത്തരം. ഈ കുഴപ്പങ്ങള്‍ പണ്ടുപണ്ടേ ഉണ്ട്. ഇനിയുമുണ്ടാവും. കാമക്രോധമദമാ ത്സര്യാദികള്‍ എല്ലാ ജീവികള്‍ക്കുമുണ്ട്. എക്കാലത്തുമുണ്ട്. കാഴ്ചപ്പാടുകള്‍ ഏറ്റുമുട്ടും. നിങ്ങളുടെ കാഴ്ചയല്ല എന്റെ കാഴ്ച. നിങ്ങളുടെകേള്‍വിയല്ല എന്റെ കേള്‍വി. ഥീൗ മൃല വേല മൗവേീൃശ്യേ ീള ്യീൗൃലെഹള.

? കേരളതത്തില്‍ വര്‍ഗ്ഗീയത സുപ്തമായിക്കിടകക്കുകയായിരുന്നുവെന്നും സമയം വന്നപ്പോള്‍ ഉണര്‍ന്നെണീറ്റതാ ണെന്നും ചിലര്‍ പറയുന്നുണ്ടല്ലോ. എന്താണഭിപ്രായം?

ബഷീര്‍- കേരളത്തിന്റെ സ്ഥായീഭാവത്തില്‍ പെടട്ടതല്ല വര്‍ഗഗ്ഗീയത. ചുരുക്കം ചിലരുടെ സൃഷ്ടിയാണത്. എല്ലാ മതവിഭാഗങ്ങ ളിലുമുണ്ട് അവര്‍. ഒരു ദിവസം ഡോക്ടര്‍സുകുമാര്‍ അഴീക്കോട് ഇവിടെയുണ്ട്. നാല് ഹിന്ദുപ്പെണ്ണുങ്ങള്‍ കുളിച്ച്,

ഈറന്‍മാറി, ഇതിലേ പോവുന്നു. അതെങ്ങനെയാണെന്നാണ് സുകുമാറിന്റെ അത്ഭുതം. അവരുടെ വീട്ടില്‍ കിണറില്ല, ഇവിടെയുണ്ട്. കുളിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. സൗമിനി തീണ്ടാരി കിടക്കുന്നതിവിടെയാ. അവളുടെ മകള്‍ പുഷ്പ പതിനാല് പത്ിനഞ്ച് വര്‍ഷമായി ഇവിടെ. ഇപ്പൊ അവള്‍ക്ക് ഇരുപത് വയസ്സ്. .......... ഒരിക്കല്‍ ഗഫൂര്‍മാ സ്റ്റര്‍്, നമ്മുടെ ബി. എം. ഗഫൂറല്ല.....വേറെ ഗഫൂര്‍.... സ്‌ക്കൂളിലേക്ക് സ്ഥലം മാറിവന്നു. ഡ്രോയിങ്ങ് മാസ്റ്റര്‍. എഴുതും വരയ്ക്കും. ഒരു വാട് വാടകയ്‌ക്കെടുത്തു. കിണറില്ല. അടുത്ത വീട്ടില്‍നിന്നെടുക്കാമല്ലോ. കുടുംബമായി വന്നു. പക്ഷേ, അടുത്ത വീട്ടുകാര്‍ വെള്ളമെടുക്കാന്‍സമ്മതിച്ചില്ല. കിണറ് മുസ്ലിം തൊട്ടാല്‍ അശുദ്ധമാവും. ഞാന്‍ വിദ്യാഭ്യാ സമന്ത്രിയെക്കണ്ട് ഗഫൂറിന് ഒരു ഇന്‌റര്‍കോണ്ടിനെന്റല്‍ ട്രാന്‍സ്ഫര്‍ വാങ്ങിക്കൊടുത്തു. .................. ഒരു പട്ടിയു ണ്ടായിരുന്നു നാട്ടില്‍.... നമ്മെയൊക്കെ സ്‌നേഹിച്ചും ദ്രോഹിച്ചും കഴിയുന്ന ഒരു പട്ടി. ഒരു ദുവസം ടിയാനെ കാണാ നില്ല. പിന്നെ അവന്‍ പൊന്തിയത് കിണറ്റില്‍.... ലോകാലോകങ്ങളുടെ ദുര്‍ഗ്ഗന്ധം. എടുത്തു...... ശരിയായ ശുചീക രണം നടന്നോ? ആ വെള്ളം കുടിക്കുന്നു, മനുഷ്യര്‍...... മുസ്ലിം തൊട്ടാല്‍ അശുദ്ധം..... പടട്ടിവീണ് ചത്തുനാറിയ വെള്ളംകുടിച്ചാല്‍ ഒന്നുമില്ല. ഇത് ഞാന്‍ ഒരു കഥയാക്കിയാല്‍ എന്തു സംഭവിക്കും?

? അങ്ങ് പലതവണ വ്യാകരണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരിടത്തും ഒരു വ്യാകരണത്തെറ്റും വരുത്തിയിട്ടില്ല.

ബഷീര്‍- എനിക്ക് വ്യാകരണമറിയില്ലെന്ന് പറയുന്നത് ശരി. അറിയുന്നതേ എഴുതൂ. സംശയമുള്ളത് എഴുതുകയില്ല. ചോദിച്ചു മനസ്സിലാക്കും. മലയാളത്തില്‍ ഒരു പാട് അനാവശ്യമായ അക്ഷരങ്ങളുണ്ട്. എന്തിനാണ് ന്തയും ന്ഥയും വെവ്വേറെ? ണ്ടയും ണ്ഠയും വേറെ വേറെ നില്‌ക്കേണ്ട ആവശ്യമുണ്ടോ? തമാശയൊന്നുമല്ല, കാര്യമായിട്ട് പറയുന്നതാണ്. ഋ തുട ങ്ങിയ അക്ഷരങ്ങള്‍ ആവശ്യം വന്നപ്പോള്‍ ആരോ പഠിപ്പിച്ചു. പിന്നെയും മറക്കും. ഭാര്യയെ വിളിച്ചു ചോദിക്കും, അതൊരു രഹസ്യം. പരീക്ഷപോലെയാണ് ചോദിക്കുക. ഇത് നിനക്കെഴുതാമോന്ന. അങ്ങനെ രക്ഷപ്പെടും. ഒരു കാര്യം ഉറപ്പാണ്, അനുഭവമുള്ളതേ എഴുതൂ. പരിചയമുള്ളതേ എഴുതൂ. എന്നാലും കുറെ സംസ്‌കൃതം വാക്കുകളൊക്കെ എനിക്കുമറിയാം.

? കഥാപാത്രങ്ങളുടെ കഥാപാത്രങ്ങള്‍ എന്നു വിളിക്കുന്ന....?

ബഷീര്‍- അതെ, ഉമ്മ, അനുജന്മാര്‍ , ഭാര്യ, കുട്ടികള്‍, കോഴി.......

? കഥാപാത്രങ്ങളെപ്പറ്റി പറയുമ്പോള്‍, ഷാഡോ വാസുവെന്ന രചന ഓര്‍മ്മിക്കുകയാണ്. അതില്‍ പറയുന്നുണ്ടെന്ന് തോന്നുന്നു, വൈക്കം മുഹമ്മദ് ബഷീര്‍ എന്നാല്‍ ഈലോകത്തിലെ എലല്ലാ സ്ത്രീകളുമാണെന്ന്. എന്തുകൊണ്ടാണ് സ്ത്രീകഥാപാത്രങ്ങലുമായി ഈ സാത്മീകരണം?

ബഷീര്‍- ആണ്‍ കഥാപാത്രങ്ങലുടെ കാര്യതത്തില്‍ അധികം ശ്രദ്ധിക്കേണ്ടതില്ലല്ലോ. അതലല്ല, പെണ്ണുങ്ങളുടെ സ്ഥിതി. ഞാന്‍ വളരെ സൂക്ഷിച്ചാണ് അവരെ ചിത്രീകരിക്കുന്നത്. അതുകൊണ്ടാവണം.

? അപവാദങ്ങള്‍ പോയി തുലയട്ടെ. എങ്കിലും അങ്ങയെ സ്വാധീനിച്ച ഏതെങ്കിലും എഴുത്തുകാരനുണ്ടോ?

ബഷീര്‍- അങ്ങനെ ചോദിച്ചാല്‍, ങ്ആ, ഉണ്ട്, രണ്ടു പേര്‍. ദ സ്റ്റോറി സാന്‍ മിഷേല്‍ എവുതിയ അക്‌സല്‍ മുണ്ടേ. വാസൂനോട്

് (എം.ടി.) ഞാന്‍ അതിനെപ്പറ്റി പറഞ്ഞു. കൂട്ടത്തില്‍ ചോദിക്കട്ടേ, കുഞ്ഞബ്ദുല്ലയുടെ മരുന്ന് സാന്‍ മിഷേലില്‍നി ന്നാണോ വരുന്നത്? പിന്നെ റൊമെയ്ന്‍ റോളണ്ട്. ജീന്‍ക്രിസ്‌തോഫിന്റെ മഹാനായ എഴുത്തുകാരന്‍. അത് ഞാന്‍ കുറച്ചേ വായിച്ചിട്ടുള്ളൂ. വല്ലാതെ സ്വാധീനിച്ചു. അതേ പോലെ എഴുതണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എങ്കിലും അതെപ്പോഴും മനസ്സിലുണ്ട്, ഉണ്ടാവും, അദൃശ്യസ്വാധീനമായി. ചിലസംഭവങ്ങളും അങ്ങനെയാണ്. നിലാവില്‍ കണ്ട മായാമോഹിനി എന്ന കഥ (മാദ്ധ്യമം വിശേഷാല്‍ പതിപ്പ് 1992). അത്തരത്തിലൊരു സംഭവമാണ്. ദശാബ്ദങ്ങ ളായി എന്റെ മനസ്സിലുണ്ടത്. മൂന്ന് കുട്ടികള്‍- ഹിന്ദുക്കുട്ടി, മുസ്ലിംകുട്ടി, ക്രിസ്റ്റ്യന്‍ കുട്ടി... ഞായറാഴ്ചകളില്‍ അവര്‍മു ട്ടനായിനെ മോഷ്ടിക്കുന്നു, തിന്നുന്നു. മുസ്ലിം കുട്ടി എന്റെ ബന്ധുവാണ്. ആ ഇറച്ചി ഞാന്‍ തിന്നിട്ടുണ്ട്. മൂവാറ്റുപുഴ യില്‍ ഒരു മലയുണ്ട്, എല്ലുകളുടെ മല. ആ സംഭവം ഇപ്പോള്‍ എഴുതി.


(നാല്)


സമയംപോവുന്നതറിയുന്നുണ്ടായിരുന്നില്ല. ഇനിയും കേള്‍ക്കാനുണ്ടായിരുന്നു, ഏറെ പറയാന്‍ അദ്ദേഹം സന്നദ്ധനുമായിരുന്നു. ഇടയ്ക്ക് ഫോട്ടോ എടുത്തപ്പോള്‍ പറഞ്ഞു, നല്ലതാണെങ്കില്‍ അയച്ചുതരിക.്യൂഞാന്‍ മരിച്ചുപോയാല്‍ഭാര്യക്കയച്ചുകൊടുക്കുക.ഇല്ല, ഇനി അധികമില്ല. മരണത്തെപ്പറ്റി ഭയമോ ഭയമില്ലായ്മയോ ഇല്ല എനിക്ക്. അത് അനിവാര്യമാണ്. ക േശ െമ ാൗേെ.എല്ലാ ആത്മാവുകളും മരണത്തിന്റെ രുചി അറിയണം.നന്നായിരിക്കട്ടെ. ”

മറ്റുള്ളവരുടെ മുന്നില്‍ വിതുമ്പാനാവാത്തതിനാല്‍, നെഞ്ചിലൊരു പിറാവ് കുറുകുകയായിരുന്നു.എന്റെ ഒരു പഴയ ഡയറിയിലെ കുറിപ്പുകള്‍ ഞാനവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ എഴുതിക്കൊണ്ടാണ്.

“ഇന്നലെ രാത്രി ഒരു സ്വപ്നം.കൈയിലൊരു ഗ്വിറ്റാറുമായി ഞാനലയുകയായിരുന്നു. ഒരു സംഘം നിയമപാലകര്‍ എന്നെ തടഞ്ഞു. ”

“എന്താണിത്? ”,അവര്‍ ചോദിച്ചു.

“ഒരു സംഗീതോപകരണം ”

ഗ്വിറ്റാര്‍, തോക്ക്, പേന..... അവര്‍ അവയില്‍നിന്ന് ഗ്വിററാര്‍ മാറ്റിവെച്ചു.

“ഈ തോക്ക്, ഈ പേന? ”,അവര്‍ചോദിച്ചു.

എന്റെ തുണിസഞ്ചിയില്‍ തോക്കും പേനയുമുണ്ടായിരന്നുവെന്ന് എനക്കറിുയില്ലായിരുന്നു.അവര്‍ക്ക് തോക്കിനെ ഭയമായിരുന്നു, തോകക്കിനേക്കാള്‍ പേനയെ, വാക്കിനെ. പൊടുന്നനെ ഞാന്‍ ഉണര്‍ന്നുപോയി. പേനയില്ല, തോക്കില്ല, ഗ്വിറ്റാറില്ല, പോലീസുമില്ല. ഈ സ്വപ്നത്തെക്കുറിച്ചുള്ള ഈ കുറിപ്പും, ബഷീറുമായുള്ള സംഭാഷണവും ഒരേ ഡയറിയിലായത് യാദൃഛികമാവാം.

പക്ഷേ, ഭാവി ഒരു കാര്യം തീര്‍ച്ചയായും അറിയും, ഇവിടെ ഭൂമിയുടെ ഈ ഭാഗത്ത്, ബഷീര്‍ എന്നൊരു മനുഷ്യന്‍

ജീവിച്ചിരുന്നു. ഈ കൊച്ചു ഗ്രാമത്തില്‍. അയാളുടെ പേനയ്ക്ക് തോകക്കിനേക്കാളും വാളിനേക്കാളും മൂര്‍ച്ചയുണ്ടായിരുന്നു. എന്നിട്ടും മലയാളിക്ക് എന്തേ ഒരു നോബല്‍സമ്മാനം ലഭിച്ചില്ല? ഞങ്ങളഞ്ച് പേരും ദു: ഖിക്കുകയായിരുന്നു. ഇതെഴുതുന്ന ദിവസം കൃഷ്ണാഷ്ടമിയായിരുന്നു. ദൈവികമായ എല്ലാ ആഘോഷങ്ങളും പ്രദര്‍ശനമായി മാറുന്ന വൃത്തിഹീനമായ കാലത്തിന്റെ രേണുക്കളായി ഞങ്ങള്‍ നീങ്ങുകയായിരുന്നു.