ഇവിടെ കവിതകള്‍, കമന്റുകള്‍ സ്വീകരിക്കപ്പെടുന്നു. ആര്‍ദ്രമായ ഒരു മനസ്്സ കവിതയുടെ അത്യാവശ്യകതയാണെന്ന് കരുതുന്ന ഒരുപത്രാധിപരാണ് ഇത് നിയന്ത്രിക്കുന്നത്. കവിതയില്‍ വൃത്തപ്രാസനിയമങ്ങളൊന്നുമില്ല. പക്ഷേ , കവിത കേവലമായ ഒരു ലഘുവിവരണമാവുമ്പോള് അസ്വീകാര്യമാവുന്നു.
Friday, September 11, 2009
രാത്രി
നിറഞ്ഞതാണുപോല്‍ ഒരിക്കലെന്റെയീ
പഴയ പാത്രവുമസംഗചിത്തവും.
അവിടെയറ്റുപോയെനിക്കുഞാനായി
നിറയുവാനുള്ള മൃണാള നാളികള്‍.
പ്രണയമുണ്ടായ ദിനങ്ങളില്‍ നമ്മള്
പ്രളയമാണെന്നു ഭയന്നുപോയതും
നിനച്ചുകൊണ്ടു ഞാന്‍ കഴിയുന്നൂ, പക്ഷേ,
നിനക്കതൊക്കെയും പറയണോ വീണ്ടും?
ചിരിക്കേണ്ട, നിന്നെയുറക്കുവാനൊരു
പഴയ താരാട്ടില്‍ പൊതിയാം ഞാനിനി.
കരയേണ്ട നിന്നെയുണര്‍ത്തുവാനൊരു
കറുത്ത കാക്കയായ് കുറുകാം ഞാനിനി.
പതിയെ നീയെന്റെ കരം പിടിക്കുക
പടിക്കുമേല്‍ നിന്റെ പദമുയര്‍ത്തുക
വിളക്കിലെണ്ണയുണ്ടതു ഭയന്നിനി
വെറുതെ നിന്മിഴിയടച്ചിടേണ്ട, നീ
ഒരിക്കലും കൂടി പുണരാം രാവിതി-
ന്നിനിയുമെത്രയോ സമയമുണ്ടല്ലോ.
Tuesday, August 25, 2009
പന്നികളിറങ്ങിയ രാത്രിയില്‍
പന്നികളിറങ്ങിയരാത്രിയിലാണ്ഞങ്ങള്‍
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍പടര്‍പ്പുകളിലൂടെഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍
ആരോകാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍
അലിഞ്ഞുപോയശബ്ദങ്ങല്‍
ആരും കേട്ടില്ല.
വനപുഷ്പങ്ങളും
മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം
കലര്‍ന്ന്ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്
ധൂസരമായഅസ്ഥികള്‍
വരുന്നത്അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്സംശയം
തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്‍
കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെതാളം തെറ്റുകയും
ചെയ്തരാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന് മാറുന്നകാഴ്കളില്‍
അവര്ക്ക്ക
നര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്പൂച്ചയ്ക്ക്
മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെകടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍പടര്‍പ്പുകളിലൂടെഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍
ആരോകാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍
അലിഞ്ഞുപോയശബ്ദങ്ങല്‍
ആരും കേട്ടില്ല.
വനപുഷ്പങ്ങളും
മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം
കലര്‍ന്ന്ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്
ധൂസരമായഅസ്ഥികള്‍
വരുന്നത്അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്സംശയം
തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്‍
കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെതാളം തെറ്റുകയും
ചെയ്തരാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന് മാറുന്നകാഴ്കളില്‍
അവര്ക്ക്ക
നര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്പൂച്ചയ്ക്ക്
മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെകടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.
Monday, August 10, 2009
കവിയും പ്രേയസിയും
ധ്യാനലീനനായ്
നടക്കുന്നൂകവി
ചുവടുകള്‍ വെച്ചു
നടപ്പൂപ്രേയസി
ഇരുവരുമൊത്ത് നടക്കുവോളവും
പ്രണയതാളങ്ങളുയരുന്നൂ നെഞ്ചില്‍.
കടക്കരെ, ശംഖ് സുലഭമാണെന്നാല്‍
അതിലെസംഗീതം അറിയാതെ കവി
അകത്തളത്തിലെ
നിറഞ്ഞ വാഗര്‍ത്ഥ
രാഗാനുരാഗലയങ്ങളില്‍മുങ്ങി
കവിനടക്കുന്നൂ,
മഹായാനപാത്രം
തകര്‍ന്ന ദു:ഖവുംവഹിച്ച് ദുര്‍ബ്ബലം.
ചതുഷ്പദികളിലഭിനിവേശമി-
ല്ലുറങ്ങിപ്പോവാത്തപ്രണയഗീതകം.
അഭിനിവേശവും പ്രണയവും ചേര്‍ന്ന
കടല്‍കട, ന്നവന്‍ കവി നടക്കുന്നൂ.
കയങ്ങളില്‍ ജീവസുഗന്ധവാഹിനി
തുഴഞ്ഞു നീങ്ങുന്നു,
അരയന്നങ്ങളെ പകുത്തു നീങ്ങുന്നൂ
പ്രണയസംശയം തലയുയര്‍ത്തുന്നൂ.
നിറഞ്ഞൊരീ നീലത്തടാകവും,
അതില്‍ പുളയും മത്സ്യവും
വാനില്‍ പറക്കും പക്ഷിയും
മരങ്ങളും പൂത്തചെടികളുമെല്ലാം
പ്രപഞ്ചറാണി, നിന്
മൃദുസ്മിതങ്ങളോ?
കവിയുടെ വഴി ദുരൂഹം,
പഴയതീരങ്ങള്‍
പുതുമതന്‍വസ്ത്രമണിഞ്ഞുനില്ക്കുന്നൂ.
ഹൃദയമെന്നൊരാ
ചഷകം കൊണ്ടൊരാള്‍
ഒരായിരം സൂര്യന്നെരിഞ്ഞുനിന്നുപോല്
വെളിച്ചമീലോകം പകുത്തെടുത്തുപോല്‍
നടക്കുന്നൂകവി
ചുവടുകള്‍ വെച്ചു
നടപ്പൂപ്രേയസി
ഇരുവരുമൊത്ത് നടക്കുവോളവും
പ്രണയതാളങ്ങളുയരുന്നൂ നെഞ്ചില്‍.
കടക്കരെ, ശംഖ് സുലഭമാണെന്നാല്‍
അതിലെസംഗീതം അറിയാതെ കവി
അകത്തളത്തിലെ
നിറഞ്ഞ വാഗര്‍ത്ഥ
രാഗാനുരാഗലയങ്ങളില്‍മുങ്ങി
കവിനടക്കുന്നൂ,
മഹായാനപാത്രം
തകര്‍ന്ന ദു:ഖവുംവഹിച്ച് ദുര്‍ബ്ബലം.
ചതുഷ്പദികളിലഭിനിവേശമി-
ല്ലുറങ്ങിപ്പോവാത്തപ്രണയഗീതകം.
അഭിനിവേശവും പ്രണയവും ചേര്‍ന്ന
കടല്‍കട, ന്നവന്‍ കവി നടക്കുന്നൂ.
കയങ്ങളില്‍ ജീവസുഗന്ധവാഹിനി
തുഴഞ്ഞു നീങ്ങുന്നു,
അരയന്നങ്ങളെ പകുത്തു നീങ്ങുന്നൂ
പ്രണയസംശയം തലയുയര്‍ത്തുന്നൂ.
നിറഞ്ഞൊരീ നീലത്തടാകവും,
അതില്‍ പുളയും മത്സ്യവും
വാനില്‍ പറക്കും പക്ഷിയും
മരങ്ങളും പൂത്തചെടികളുമെല്ലാം
പ്രപഞ്ചറാണി, നിന്
മൃദുസ്മിതങ്ങളോ?
കവിയുടെ വഴി ദുരൂഹം,
പഴയതീരങ്ങള്‍
പുതുമതന്‍വസ്ത്രമണിഞ്ഞുനില്ക്കുന്നൂ.
ഹൃദയമെന്നൊരാ
ചഷകം കൊണ്ടൊരാള്‍
ഒരായിരം സൂര്യന്നെരിഞ്ഞുനിന്നുപോല്
വെളിച്ചമീലോകം പകുത്തെടുത്തുപോല്‍
Wednesday, July 22, 2009
പൂക്കള്‍
വിടരുമ്പോള്‍
പൂക്കള്‍ മൊഴിയുന്നത്
സ്വന്തം ഹൃദയത്തോട്
വിടര്ന്നുകഴിഞ്ഞാല്
സംസാരിക്കുന്നത്
കാറ്റിനോട്
പ്രസരിക്കുന്ന ഗന്ധത്തിനു
അനുരാഗിണിയായ
കന്യകയുടെ ശ്വാസം
അതിപാവനം
നിദ്രകളില്‍
ഒരു കിന്നരന്
പൂവിന്റെ ഗന്ധം തളിക്കുന്നത്
കണ്ണുകളില്‍
മൗനം പൂവിനെ
ധ്യാനത്തിലേക്കും
പന്നെ നിശ്ചലതയിലേക്കും
കൊണ്ടുപോവുന്നു
പൊഴിഞ്ഞവീഴുമ്പോള്‍
ഇതളുകള്‍ സംസാരിക്കുന്നത്
മനസ്സാക്ഷിയോട്
വീണപൂവി്നെപ്പറ്റി
കവിതയെഴുതാത്തകവികളോട്
മുകുളങ്ങള്‍വഴി
ന്നും അത്
നന്ദി പ്രകാശിപ്പിക്കുന്നു.
പൂക്കള്‍ മൊഴിയുന്നത്
സ്വന്തം ഹൃദയത്തോട്
വിടര്ന്നുകഴിഞ്ഞാല്
സംസാരിക്കുന്നത്
കാറ്റിനോട്
പ്രസരിക്കുന്ന ഗന്ധത്തിനു
അനുരാഗിണിയായ
കന്യകയുടെ ശ്വാസം
അതിപാവനം
നിദ്രകളില്‍
ഒരു കിന്നരന്
പൂവിന്റെ ഗന്ധം തളിക്കുന്നത്
കണ്ണുകളില്‍
മൗനം പൂവിനെ
ധ്യാനത്തിലേക്കും
പന്നെ നിശ്ചലതയിലേക്കും
കൊണ്ടുപോവുന്നു
പൊഴിഞ്ഞവീഴുമ്പോള്‍
ഇതളുകള്‍ സംസാരിക്കുന്നത്
മനസ്സാക്ഷിയോട്
വീണപൂവി്നെപ്പറ്റി
കവിതയെഴുതാത്തകവികളോട്
മുകുളങ്ങള്‍വഴി
ന്നും അത്
നന്ദി പ്രകാശിപ്പിക്കുന്നു.
Sunday, July 19, 2009
Subscribe to:
Posts (Atom)