Tuesday, May 16, 2017

ശുനകങ്ങള്‍



പുലര്‍ച്ചെ നടക്കുമ്പോള്‍
തൊടിയിലൊരുനായ
പതുക്കെനടക്കുു-
ണ്ടെന്തുകാണുവാനാവോ!
എ െനോക്കുവതെന്തു
കാണുവാന്‍ നായേ,   നീയാ-
പിിലെകാലുംപൊക്കി-
നില്പതെന്തനങ്ങാതെ?
ഇലെരാവില്‍കൊച്ചു-
കാറ്റുമായ് നടാെരാ
മന്ദ്രസല്ലാപത്തിന്റെ-
യോര്‍മ്മകള്‍പുരണ്ടെന്റെ
മുറ്റത്തുകൊഴിഞ്ഞൊരീ
ചെമ്പകമലരുകള്‍
ചെറ്റുകൗതുകത്തോടെ
കാണ്മോളം നി െനോക്കി
നടൂ സുഹൃത്തേനിന്‍
സൗഹൃദമൊരിക്കലും
തേടാത്ത പഥികന്‍ ഞാ-
നെന്‍ വാഴ്‌വിലെല്ലായ്‌പോഴും.

നി െഞാന്‍ കാണുേരം
സ്‌നേഹിതാ,  ചെറുപ്പത്തില്‍
നിങ്ങളിലൊരാളെെ
യോടിച്ചുമറിച്ചതും
പിെന്റെ തുണിവി'
ചന്തിയില്‍ നിശിതമാം
ദന്തങ്ങളാഴ്ത്തി, ചോര-
യൊഴുക്കിക്കടിച്ചതും
ഇുമോര്‍ക്കുൂ, നമ്മ-
ളന്യോന്യം സ്‌നേഹിക്കാത്ത
കൂ'രോണൊേ, മുഗ്ദ്ധ-
ദമ്പതികളെപ്പോലെ-
യന്യോന്യം മുനകോര്‍ക്കും
സംഘമാണൊേ, പക്ഷേ
കേള്‍വിയങ്ങിനെയല്ല.
ധര്‍മപുത്രരെയനു-
യാത്രചെയ്തതും, ശ്രേഷ്ഠ-
രിന്ദ്രന്മാര്‍ മഹായാത്ര
ചെയ്യവേയകമ്പടി-
യാവതും ഭവാന്മാരാ-
ണെന്തുവൈരുദ്ധ്യം! മമ-
ജീവിതത്തിന്റെ നിത്യ-
ഭീതിയാണല്ലോ നിങ്ങള്‍!

ഇങ്ങനെയാലോചിച്ചു-
മന്ദമായ്  നടത്ത, മെന്‍
സംഗതിയിതാണെു-
മോരോ് ചിന്തിച്ചെന്റെ-
യാരോഗ്യനടത്തത്തി-
റുതി പെ'ൊവു-
മലറിക്കൊണ്ടെന്‍ ധര്‍മ്മ-
പത്‌നിയുമരങ്ങേറും.
വെറുതെ ശുനകത്തെ
നോക്കണോനടക്കുമ്പോള്‍
നടാല്‍പോരേ, മുന്‍ പിന്‍
നോക്കാതെ കൈകള്‍നീ'ി?

ശരിയാണതു മാത്രം
ചെയ്തതാണെനിക്കെന്റെ
ശരിതെറ്ററിയുവാന്‍
കൂ'ൊരാളിനെകി'ി!

വഴിയേ നടക്കുമ്പോ-
ളെത്രപേര്‍ശുനകങ്ങ-
ളുണ്ടിരുപാര്‍ശ്വങ്ങളില്‍്
വ്യര്‍ത്ഥജീവിതങ്ങളായ്?
പൊഴിഞ്ഞരോമങ്ങളില്‍
പൊതിയാന്‍ കഴിയാത്തൊ-
രുടലും, നാവില്‍നി്
പുറത്തേക്കുയരു
കിതപ്പും, വാലിറ്റം
മടക്കാന്‍ കഴിയാത്ത
പാരവശ്യവുമായി
പലജാതികള്‍ കാണ്മൂ.
അല്പാല്പമംകാകി-
ലപ്പോഴേ വാലും നീ'ി
ഒപ്പമോടിടുവര്‍
കുരയ്ക്കുവര്‍നീളേ.

ഇത്തിരി, ലോകത്തെയും
ഒത്തിരിയെെയുംചേര്‍-
ത്തിത്രമേല്‍ചിന്തിച്ചെന്റെ
ദിവസംതുടങ്ങുൂ.
നായകള്‍ കുരച്ചാകി-
ലല്ലയോനമുക്കെല്ലാം
ദിവസങ്ങളിലേക്കു
കടക്കാന്‍ കഴിയാവൂ.




Monday, May 15, 2017

ഞണ്ട്



ഉര്‍വ്വരമായിരുന്ന
വാഴ്‌വിലേക്ക്
ഒരു ഞണ്ട്
പതിയെ കടന്നുവന്നു
ഹൃദയം കാര്‍ന്നു കാര്‍ന്ന്
കൊറുക്കകള്‍ നീട്ടി
നടന്നു നീങ്ങി
അന്നനാളത്തിലും
ശ്വാസകോശത്തിലും
ഞണ്ട് കടന്നു കയറി.
കവിതയുടെഗംഗോത്രിയിലും
പ്രണയത്തിന്റെ
രാഗരശ്മിയിലും
അതു പോറലുകളുണ്ടാക്കി
പതിയെ
ഉള്ളില്‍മരിച്ചുവീണ
ഞണ്ടിന്റെമാളങ്ങള്‍
തേടിനടക്കുകയാണ് ഞാന്‍
നനമണലിലെല്ലാം
ഞണ്ടുകാലുകള്‍
മാഞ്ഞുപോകുന്ന
ചിത്രം വരയ്ക്കുന്നു
ഓരോചിത്രത്തിലും
ആലപിക്കപ്പെടാത്ത
സ്വരങ്ങള്‍ രേഖപ്പെട്ടിരുന്നു
വായിക്കാനാകാത്ത
പുസ്തകങ്ങളായി
അവ അകന്നുപോയി
കടലിരമ്പത്തിനൊപ്പം
നിറഞ്ഞുനില്ക്കുന്നു
മനസ്സ്.

വാക്കുകള്‍ക്കപ്പുറം



കവിതയില്‍ എഴുതിയ
സമുദ്രത്തേക്കാള്‍
കയമുണ്ടായിരുന്നു
അവളുടെ കണ്ണുകള്‍ക്ക്
അവയില്‍ പവിഴപ്പുറ്റുകളും
പേരറിയാത്ത മത്സ്യങ്ങളും
മഹാപര്‍വ്വതങ്ങളും തിമിംഗലങ്ങളും
ഉണ്ടായിരുന്നു.
അത്രയൊക്കെ കാണാന്‍ കഴിയുന്ന ഭാവന
എനിക്കില്ലായിരുന്നു.
അതുകൊണ്ട് പിന്നെ
സമുദ്രത്തെ പറ്റി എഴുതിയില്ല.

ചുംബിക്കാനായി കുനിയുന്‌പോഴാണ്
കാട്ടുപൂവിനെ തഴുകിവന്ന തെന്നല്‍
മുടിച്ചുരൂളുകള്‍ തഴുകി
അവളുടെ ചുണ്ടുകളില്‍ വിശ്രമിച്ചത്
തുടുത്ത മുഖവുമായി
അവള്‍ അത് ഏറ്റുവാങ്ങി
അതുകൊണ്ട് പിന്നെ
അവളെ ചുംബിക്കാന്‍ ശ്രമിച്ചില്ല

പതിയെ അവളുടെ കാതുകളിലേക്ക്
പ്രണയം മൊഴിഞ്ഞുതൂവിയപ്പോള്‍
അവളുടെ കേള്‍വി മാലാഖമാരുടെ കൈകളിലാണെന്നും
വചനം കാട്ടാറിന്റേതാണെന്നും
നക്ഷത്രങ്ങള്‍ പറഞ്ഞു.
അവളുമായി സല്ലപിക്കാവുന്നതല്ല പ്രണയം
വാക്കുകളുമല്ല
അവളിലേക്കുള്ള വഴി..

അവസാനം സുഗന്ധമായിച്ചെന്ന്
ശിപാര്‍ശ പറയുവാന്‍
പൂക്കളോടും കാറ്റിനോടും
കെഞ്ചി.
പ്രണയമറിയിക്കാനാവാതെ
അലഞ്ഞു.
വെയിലിനെ നിലാവെന്നും
തെരുവിന്റെ ബഹളത്തെ സംഗീതമെന്നും
കുതിച്ചെത്തുന്ന തീവണ്ടിയെ
പാടിവരുന്ന കോറസ്സെന്നും
കരുതി.........

ധനുസ്സിലന്‍പുപോല്‍



കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക
കുരലുപോലെന്തോ
കുരുങ്ങിനില്പുണ്ടെന്‍
ഗളത്തിലെന്തിനോ
നിറച്ചുകൊാെള്ളുക

നിലത്തുവീണൊരു
നറുമുല്ലപ്പൂവിന്‍
കരുത്തുതാവുന്ന
കവിതയില്‍കൂടി
കടന്നുപോകുന്ന
പൊഴുതിലെന്നിലെ
മനുഷ്യനെന്തിനോ
തളര്‍ന്നു നില്ക്കുന്നു
പദങ്ങളപ്പോഴും
തളിര്‍ത്തുനില്ക്കുന്നു

അവള്‍ക്കു രണ്ടുണ്ട്
കഴലുകള്‍ രണ്ടു
മിഴികളും രണ്ടു
ചെവിയും കൈകളും
എനിക്കും രണ്ടുണ്ട്
കരങ്ങളും കാലും
ഇതൊക്കെയെന്തിനി-
ന്നരിച്ചുചേറുന്നു?
അവള്‍ക്കുജീവന്റെ
മധുരഗന്ധമു-
ണ്ടെനിക്കുമുണ്ടല്ലോ
നിനക്കുമുണ്ടല്ലോ

ലതകളില്‍വിടര്‍-
ന്നുപഹസിക്കുന്ന
മലരിനുമുണ്ട്
വനങ്ങളിലോടും
മൃഗങ്ങള്‍ക്കും വാനില്‍
പറന്നുപോവുന്ന
കിളികള്‍ക്കും, ക്ഷണ-
ശലഭജീവിതം
വിരിഞ്ഞുനില്ക്കുമീ
ഹരിതഭൂമിക്കും

സമുദ്രരാശിയില്‍
പുളഞ്ഞുനീന്തുന്ന
തിമിംഗലത്തിനും
മഹാദ്രികള്‍ക്കുമേല്‍
നടന്നുനീങ്ങുന്ന
ചമരിമാനിനും
ധ്രുവങ്ങളില്‍മഞ്ഞു
തളങ്ങളില്‍പോലും
പൊരുളുപോലെന്തോ
തുടിച്ചുനില്പുണ്ട്,
കവിതയോ, മന-
സ്സുരുകുവാന്‍പോന്ന
മമതയോ, പുല്ലില്‍
പുഴുവിലും കൂടി
നിറഞ്ഞജീവന്റെ
കണമോ, വാക്കിന്റെ
സ്രവമോ സൂര്യന്റെ
നനുത്തസ്പര്‍ശത്തില്‍
മഴയായ് കാറ്റായി
വരുന്ന ജീവന്റെ
യുറവോ, പാതിരാ
ക്കിനാവിലൂറുന്ന
മധുരസംഗീതം
നുകര്‍ന്നുനില്കട്ടെ

ധനുസ്സിലന്‍പുപോല്‍
ചുറഞ്ഞുനില്കുമീ
തുടിപ്പുമായ് നമു-
ക്കിവിടെ ജീവിക്കാം
കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

(രണ്ട്)
ധനുസ്സിലന്‍പുപോല്‍
ചരിത്രമേ നിന്നില്‍
തൊടുത്തു നില്പിതാ
മഹായശസ്വികള്‍
കുരിശിലേറിയോര്‍,
മഹാധരിത്രിയെ
ഭരിച്ചവര്‍ കൊല
ക്കയറില്‍ തൂക്കിയോര്‍,
അഹിംസയെപ്പണ്ടു
വരിച്ചമാറിലേ
ക്കയച്ചതീയുണ്ട
ജപിച്ചുകൈയേറ്റോര്‍.
അപരജീവിതം
തളിര്‍ക്കുവാന്‍വേണ്ടി
രുധിരമേകിയോര്‍
നിറഞ്ഞ മണ്ണിത്
മനുഷ്യരാശിക്കു
വിനാശമില്ലായ്‌വാന്‍
ഉയിരുനല്കിയോര്‍
നിറഞ്ഞ ഭൂവിത്

കവിതപോലെന്തോ
ചുറഞ്ഞുനില്പുണ്ടെന്‍
കരളിലെന്തിനോ
കരഞ്ഞുകൊള്ളുക

തീയാലുള്ള ചോദ്യചിഹ്നങ്ങള്‍



കത്തിപ്പോയ അക്ഷരങ്ങളില്‍ നിന്നാണ്
കവിത പിറക്കുന്നത്.
കവിതയില്‍
ഓരോ അക്ഷരവും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോവുന്ന കവിതകളില്‍ നിന്നാണ്
ഇതിഹാസങ്ങളുണ്ടാവുന്നത്
അവ പുതിയ മഹാഭാരതം രചിക്കും
ഓരോ പര്‍വ്വവും
അടിച്ചമര്‍ത്തപ്പെട്ടമനുഷ്യരുടെ
ഹൃദയനാദമായിരിക്കും
കണ്ണില്‍ പടരുന്ന തീനാളമായിരിക്കും.
പ്രണയങ്ങളിലും സ്വപ്‌നങ്ങളിലും
തീയാലുള്ള ചോദ്യചിഹ്നമായിരിക്കും.

കത്തിപ്പോയ താളുകള്‍ ചേര്‍ന്നാണ്
വിമോചനത്തിന്റെ
പുസ്തകങ്ങളുണ്ടാവുന്നത്
അവ പുതിയ ക്ലാസിക്കുകള്‍ രചിക്കും
ഹ്യൂഗോവും ടോള്‍സ്‌റ്റോയിയും ഗോര്‍ക്കിയും
അവയെനോക്കി തലകുലുക്കും
ചെറുകാ ട് ചുവന്നുകൊണ്ട്
അവയെ താലോലിക്കും
ഉറൂബ്
സുന്ദരിമാരെയും സുന്ദരന്മാരെയും
അണിനിരത്തും
ബഷീര്‍ ശബ്ദങ്ങളുമായി മന്ദഹസിക്കും
നാവുമരങ്ങളില്‍
സച്ചിദാനന്ദന്‍ പൂത്തുനില്ക്കും
ഓരോപുസ്തകവും നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കത്തിപ്പോയപുസ്തകങ്ങള്‍ ചേര്‍ന്നാണ്
വായനപ്പുരകളുണ്ടാവുന്നത്
പുസ്തകപ്പുരകള്‍ നിറയെ
പുതിയ ആശയങ്ങളുണ്ടാവും
പട്ടിണികിടക്കുന്ന മനുഷ്യര്‍
പുസ്തകങ്ങള്‍ക്കായി
നിരന്നു നില്ക്കും
പുസ്തകപ്പുരകളില്‍
ആത്മാവിനും ശരീരത്തിനും
പൊള്ളലേറ്റ മനുഷ്യര്‍
സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി
കാത്തുനില്ക്കും.
പുസ്തകപ്പുരകളിലെ ഷെല്‍ഫുകള്‍ നിറയെ
തീയാലുള്ള ചോദ്യചിഹ്നങ്ങളായിരിക്കും

കേള്‍ക്കുക, വിജനത്തില്‍


(ഒന്ന്)
കേള്‍ക്കുക, 
വിജനത്തില്‍ പാടുന്നു
മുളംകൂട്ടം, കുയില്‍ , നിര്‍ഝരി
പിന്നെ
നിശ്ശബ്ദം നിരര്‍ത്ഥകം
കവിത
ചങ്കില്‍ നെഞ്ചില്‍
ചോരയായ്
നോവിക്കുന്നു മമത
പൊറുക്കുക
(രണ്ട്)
എന്റെ നെറ്റിയില്‍ വീണ
കല്ലിനെ പൂവാക്കി ഞാന്‍
നിന്റെ നെറ്റിയില്‍ മൃദു
ലോഷ്മളം തടവട്ടെ.
എന്റെ വാക്കിലെയഗ്‌നി
നാളത്തെ തണുപ്പിച്ച്
നിന്റെ നോക്കിലെ വെന്ത
നോവില്‍ ഞാന്‍ തളിക്കട്ടെ.
(മൂന്ന്)
മേഘമടക്കുകളില്‍
കുടുങ്ങിയിരിക്കുന്നു ജലം
ഉരുള്‍ പൊട്ടുന്‌പോഴാണ്
പ്രളയം രൂപപ്പെടുന്നത്
പിന്നെ അദ്വൈതമാണ്
മലയും താഴ്‌വാരവുമില്ല
ആകാശവും ഭൂമിയുമില്ല
ശങ്കരനും നാരായണനുമില്ല
(നാല്)
കടുകിനോര്‍മ്മതന്‍
കയമിതെങ്കിലും
കൊടിയദു:ഖത്തിന്‍
തുരുത്തിടയ്ക്കിടെ
(അഞ്ച്)
ഇന്നു പാടുവതെന്തേ
ചോദിപ്പു മന്ദാകിനി
ഇന്നലെനീ പാടിയ
സാഗരസംഗീതമോ?
ഓര്‍ക്കനീയതുവെറു
മിരമ്പല്‍ എനിക്കിനി
കടലില്‍ ഒഴുകേണ്ട
ചെറുകുമ്പിളു മതി.
അതിലേ നിറയൂ ഞാന്‍
കടലില്‍ഞാനെന്നൊരു
ഭാവമേ കാണാനില്ല,
കടലെന്നഭാവമാം.
(ആറ്)
റെയിലില്‍ വിളയുന്നു
മരണം, കാണെക്കാണെ
വെയിലില്‍ വിളയുന്നു
വസന്തം വര്‍ണ്ണാഭമായ്
മഴയോ കവിയുടെ
പേരുതുപ്പുന്നൂ, പിഴ!
വഴിയിലിരുന്പാണി
യേറ്റുനില്ക്കുന്നൂ കാവ്യം.
(ഏഴ്)
മഴയായ് കണ്ണില്‍വന്നു
നിറയുന്നതോ, മണ്ണിന്‍
മിഴിയായ് നിറഞ്ഞൊന്നു
കരയുന്നതോ സുഖം?

Friday, July 29, 2016

കൂട്



ഒരു കൂട്ടില്‍
ഒരു കിളിയുണ്ടായിരുന്നു
പലചില്ലകളില്‍ നിന്ന്
അവസാനം 
ഒരു കൂടു തേടി
അവളെത്തി
അവിടെ രാഗമോ താളമോ ഇല്ലായിരുന്നു
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മുന്ന
സംഗീതമായിരുന്നു
ആ കിളിയുടെ മനസ്സില്‍
ചെമപ്പിനെയും പ്രഭാതത്തെയും
ആ കിളിക്കിഷ്ടമായിരുന്നു
മഞ്ഞില്‍ കുതിര്‍ന്ന പുല്‍ത്തുമ്പുകളില്‍
പ്രപഞ്ചം ചുരുങ്ങിനില്ക്കുന്നത്, 
പുല്‍ക്കൊടിയുടെ ഹരിതശോഭ
പ്രകൃതിയായി പരന്നു നില്ക്കുന്നത്, 
ഉണരുന്ന പക്ഷിയുടെ കണ്ണുകളില്‍
ഇന്ദ്രനീലം തിളങ്ങുന്നത്, 
ചാളയ്ക്കുള്ളില്‍ ഇടുങ്ങിനിന്ന
പ്രണയത്തില്‍ നിന്ന്
പുറത്താക്കപ്പെട്ടപ്പോള്‍
വൈക്കോലും കരിയിലയും ചേര്‍ന്ന്
ഒരു കൂടായി പരിണമിച്ചത്.....

സത്യത്തില്‍
ഓരോ കൂട്ടിന്നുള്ളിലും
ഒരു ചരിത്രമുണ്ട്
അത് പ്രപഞ്ചം തന്നെ
ഒരു നീഢമായി മാറുന്നതിന്റെ കഥ
ചുരുങ്ങിച്ചുരുങ്ങി
ചുളിഞ്ഞുപോവുമ്പോള്‍
കാലം ഒരു കൂട്ടിനുള്ളിലേക്ക് 
കടന്നു കയറുന്നു


പ്രണയത്തിലും മരണത്തിലും
ഒരു കൂട് നിലനില്ക്കുന്നുണ്ട്