തെളിയുമോരോ നഭസ്സിലും
നക്ഷത്രമകലുന്നു
മുകിലുകള്‍ വിളയുന്നു
ഗോവുകളാടുകള്‍ കൂട്ടമായ് നീങ്ങുന്നു
പറ്റമായ് ചേര്‍ന്നു നടക്കുന്നു
കടലിലൊരു കാറ്റ് പിറക്കുന്നു
ദുഗ്‌ദ്ധം ചുരത്തുവാന്‍വെമ്പിനീങ്ങം മൃഗ-
വൃന്ദം പതുക്കെ പരക്കുന്നു ചായമായ്
വരവിന്‍ പെരുമ്പറ മുഴങ്ങുന്നു
വെട്ടം ജ്വലിക്കുന്നു.
നിറയുമോരോ മിഴിയിലും
സ്‌മരണകള്‍ മറയുന്നു
നീലത്തടാകം മുനിയുന്നു
അവിടെയാത്മാവുകള്‍
മുങ്ങിക്കിടക്കുന്നു
കരയിലാരോ ചിരിക്കുന്നു
ചിരിയിലിത്തിരി-
ക്കണ്ണീരുമായ് വീശു-
മിലകളില്‍ കൂടി-
ക്കലമ്പുന്നുപക്ഷികള്‍
വൃക്ഷമേതോ ഗതമര്‍മ്മരങ്ങളാ-
ലര്‍ത്ഥിപ്പു ഗരിമയുടെയുയരങ്ങള്‍.
ദൂരെയുയരും പഹാഡിയിലുച്ചിയില്‍
പാടിയുയരുന്ന മഹാനാദരാശിയില്
പൊട്ടിയൊഴുകുന്നൂ തടാകവും മറവിയും
ഞെട്ടി വീശിച്ചുഴലുന്നു കാറ്റുകള്
പൊഴിയുമോരോരോ തുള്ളിയും
ഭൂമിയുടെ മിഴികളില്‍ വീഴുന്നു
അഗ്നി നിറച്ചവ,
അമ്പ് തറച്ചവ
ഉരുകന്ന ഹൃദയമവയേറ്റുവാങ്ങുന്നൂ
തന്തികളവസാനരാഗങ്ങള്‍ പാടുന്നൂ;
ചോരയിലൊഴുകുന്നസ്വരിതതാളങ്ങളില്
ചോലതേടിനടക്കുന്ന
കാലുകള്‍നഷ്ടമാവുന്നൂ,
കാടുകള്‍നഷ്ടമായ്,
നാടുകള്‍നഷ്ടമായ്,
കാലവും സ്വപ്‌നവും നഷ്ടമായ്
കാതില്‍ പതിഞ്ഞസ്വരങ്ങളും നഷ്ടമായ്
കാലം വരച്ചവരകളും നഷ്ടമായ്.
മൊഴിയുമോരോവചസ്സും
നിരര്‍ത്ഥകശബ്ദമായ്‌ത്തീരുന്നു
മൊഴികളില്‍ മൊഴികളില്‍
പൊരുളായ് ചിറകാര്‍ന്നു
പാറിയുയര്‍ന്നുതളര്‍ന്നൂ കുരലുകള്
പുസ്‌തകങ്ങളില്‍ പുകളായ് പടര്‍ന്നവ,
കല്‌പനകളില്‍ പൂവായ് വിടര്‍ന്നവ,
ഓംകാരമല്ലാഹുഅക്‌ബര്‍ ഉതിര്‍ത്തവ,
കുരിശിന്നിടയിലും പൂക്കള്‍വരച്ചവ,
ഉരിയാടുമൊച്ചയില്‍ചുമയായ് വളര്‍ന്നവ,
ചുമയുടെ തുടലില്‍ കിടന്നുമരിച്ചവ.
ചിതറുൂമോരോരുറക്കിലും
സ്വപ്‌നങ്ങളകലുന്നു
സത്യങ്ങള്‍തെളിയുന്നു
ചിമ്മിയിറുകെയടഞ്ഞ മിഴികളില്‍
നിറയാതെകവിതകള്‍ പോവുന്നു
വാഴ് വിലോ, കത്തും മണല്‍ക്കാട് വിങ്ങുന്നു;
മൃഗതൃഷ്‌ണകണ്ടോടി നീങ്ങുന്ന
ചുവടുകള്‍തളരുന്നു,
പതിയെനിശ്ചലമായികാലുകള്
ശ്വസനങ്ങള്‍ തളരുന്നു
നെഞ്ചില്‍ കുറുകും
പിറാവിന്റെചിറകിലെ
ചോരക്കറകണ്ടു ഞെട്ടുന്നു.
എരിയുമോരോ വപുസ്സിലും
യുദ്ധങ്ങള്‍ നിറയുന്നു
അന്യോന്യമല്ലാത്ത ശത്രുതയ്‌ക്കെത്രപേര്
കൊന്നുകൂട്ടുന്നൂ നിനവുകള്‍
മോഹങ്ങള്‍തിന്നു തീര്‍ക്കുന്നൂ
ശകാരവും ശാപവും?
സത്യ, മിതത്രേ ചരിത്രം!
മാവ് വേണ്ട,
ചിതവേണ്ട,
മയ്യത്ത് കട്ടില്‍വേണ്ട,
സ്‌മൃതിപേടകങ്ങളും!
ഇവിടെ കവിതകള്‍, കമന്റുകള്‍ സ്വീകരിക്കപ്പെടുന്നു. ആര്‍ദ്രമായ ഒരു മനസ്്സ കവിതയുടെ അത്യാവശ്യകതയാണെന്ന് കരുതുന്ന ഒരുപത്രാധിപരാണ് ഇത് നിയന്ത്രിക്കുന്നത്. കവിതയില്‍ വൃത്തപ്രാസനിയമങ്ങളൊന്നുമില്ല. പക്ഷേ , കവിത കേവലമായ ഒരു ലഘുവിവരണമാവുമ്പോള് അസ്വീകാര്യമാവുന്നു.
Saturday, July 18, 2009
കവിതകള്‍, ചിറകുകള്‍
കവിതകള്‍ക്ക്‌ചിറകില്ലെന്ന്
ആരോ എഴുതിവെച്ചു.
ഇന്നലെ എന്റെ കിളിക്കൂടില്‍
രണ്ടുകവിതകള്‍വിരുന്നുവന്നിരുന്നു
അവിടെയുണ്ടായിരുന്ന
എന്റെ സ്വന്തം കിളിക്കുഞ്ഞുങ്ങള്‍
ചത്തുമലച്ചിരുന്നു
മുറ്റത്തിനപ്പുറം ഒരുക്കിയ
ചെറിയ ഉദ്യാനത്തില്‍
ഞങ്ങള്‍ കവികള്‍
പറഞ്ഞും കൊറിച്ചും
ഇരിക്കയായിരുന്നു
അതിനിടയില്‍
ചിറകുള്ള കവിതകള്‍പറന്നെത്തുകയും
സ്വന്തം കവിതകള്‍പിടഞ്ഞുമരിക്കുകയും................................
കവിതകള്‍ക്ക്‌ചിറകില്ലെന്ന്
ആരോ എഴുതിവെച്ചു.
ഇന്നലെ എന്റെ കിളിക്കൂടില്‍
രണ്ടുകവിതകള്‍വിരുന്നുവന്നിരുന്നു
അവിടെയുണ്ടായിരുന്ന
എന്റെ സ്വന്തം കിളിക്കുഞ്ഞുങ്ങള്‍
ചത്തുമലച്ചിരുന്നു
മുറ്റത്തിനപ്പുറം ഒരുക്കിയ
ചെറിയ ഉദ്യാനത്തില്‍
ഞങ്ങള്‍ കവികള്‍
പറഞ്ഞും കൊറിച്ചും
ഇരിക്കയായിരുന്നു
അതിനിടയില്‍
ചിറകുള്ള കവിതകള്‍പറന്നെത്തുകയും
സ്വന്തം കവിതകള്‍പിടഞ്ഞുമരിക്കുകയും................................
Friday, July 17, 2009
കവിതയും കണ്ണീരും വേണ്ടാത്തൊരാള്‍
എത്ര നാളായി
ഞാനീ കൂടിനുള്ളിലാണെന്ന്
നീയറിയുന്നുണ്ടോ?
എത്രനാളായി
ഞാനീ കടല്‍ച്ചൊരുക്കിലാണെന്ന്
ഹേ, നാവിക, നീയറിയുന്നുണ്ടോ?
കടലിലേക്കൊഴുകിയ
ആറ്റു വഞ്ചിമരത്തില്‍
ആരുമറിയാതെ
നീ കിടന്നുറങ്ങുകയായിരുന്നു.
ഇനി നീ ഉണര്‍ന്നുകഴിഞ്ഞു,
ഇനി രക്ഷയില്ലാത്ത കയങ്ങള്‍ പേടിച്ച്,
മറുകര കാണാതെ പരപ്പുകള്‍ പേടിച്ച്,
തുഴയില്ലാതെ
ആറ്റു വഞ്ചിത്തടിയില്‍ പറ്റിപ്പിടിച്ച്
നീ വിലപിച്ചുകൊണ്ടിരിക്കും.
നിന്റെ വിലാപങ്ങളില്‍
പവിഴക്കാടുകള്‍ വിജൃംഭിതമാവും
മീന്‍കൂട്ടങ്ങള്‍നിശ്ചലമാവും
കടലിന്‍ ഹ്രദങ്ങള്‍ വീണ്ടും ആഴ്‌ന്നുപോവും
കവിതയില്‍നിന്ന് രക്ഷയില്ലാത്തത്
കവിക്ക് മാത്രമാണ്.
ഞാന്‍ ഇനിയും ഈ കൂട്ടിനുള്ളില്‍
നിന്നെയോര്‍ത്ത് പരിഹാസത്തോടെ
സുഖവാസം നടത്തും.
മദാലസമായ ഗാനങ്ങള്‍
ലയവിന്യാസങ്ങള്‍
നീയില്ലാത്ത രാവുകള്‍ പകലുകള്‍
നക്ഷത്രഖചിതമായ വാനങ്ങ
ള്‍തിത്തിരിപ്പക്ഷികള്‍ പാറുന്നവേലിപ്പടര്‍പ്പുകള്‍
ശലഭങ്ങള്‍സ്‌പര്‍ശിക്കാത്ത പൂവുകള്‍
എനിക്ക് ഞാന്‍ മാത്രം മതി
കണ്ണീര്‍വേണ്ടകവിതയുംവേണ്ട
ഞാനീ കൂടിനുള്ളിലാണെന്ന്
നീയറിയുന്നുണ്ടോ?
എത്രനാളായി
ഞാനീ കടല്‍ച്ചൊരുക്കിലാണെന്ന്
ഹേ, നാവിക, നീയറിയുന്നുണ്ടോ?
കടലിലേക്കൊഴുകിയ
ആറ്റു വഞ്ചിമരത്തില്‍
ആരുമറിയാതെ
നീ കിടന്നുറങ്ങുകയായിരുന്നു.
ഇനി നീ ഉണര്‍ന്നുകഴിഞ്ഞു,
ഇനി രക്ഷയില്ലാത്ത കയങ്ങള്‍ പേടിച്ച്,
മറുകര കാണാതെ പരപ്പുകള്‍ പേടിച്ച്,
തുഴയില്ലാതെ
ആറ്റു വഞ്ചിത്തടിയില്‍ പറ്റിപ്പിടിച്ച്
നീ വിലപിച്ചുകൊണ്ടിരിക്കും.
നിന്റെ വിലാപങ്ങളില്‍
പവിഴക്കാടുകള്‍ വിജൃംഭിതമാവും
മീന്‍കൂട്ടങ്ങള്‍നിശ്ചലമാവും
കടലിന്‍ ഹ്രദങ്ങള്‍ വീണ്ടും ആഴ്‌ന്നുപോവും
കവിതയില്‍നിന്ന് രക്ഷയില്ലാത്തത്
കവിക്ക് മാത്രമാണ്.
ഞാന്‍ ഇനിയും ഈ കൂട്ടിനുള്ളില്‍
നിന്നെയോര്‍ത്ത് പരിഹാസത്തോടെ
സുഖവാസം നടത്തും.
മദാലസമായ ഗാനങ്ങള്‍
ലയവിന്യാസങ്ങള്‍
നീയില്ലാത്ത രാവുകള്‍ പകലുകള്‍
നക്ഷത്രഖചിതമായ വാനങ്ങ
ള്‍തിത്തിരിപ്പക്ഷികള്‍ പാറുന്നവേലിപ്പടര്‍പ്പുകള്‍
ശലഭങ്ങള്‍സ്‌പര്‍ശിക്കാത്ത പൂവുകള്‍
എനിക്ക് ഞാന്‍ മാത്രം മതി
കണ്ണീര്‍വേണ്ടകവിതയുംവേണ്ട
സമാന്തരങ്ങള്‍
നമ്മുടെ നിലയങ്ങളില്‍
കവിതകള്‍മാത്രമാണ്
ഇടം കിട്ടാത്തവര്‍
നമുക്ക് തമ്മില്‍
കവിതയുടെ മതിലുകള്‍വേണ്ട.
പറയുന്നവന്റെ ദൈന്യവും
കേള്‍ക്കുന്നവന്റെ ഉപഹാസവും
മാത്രം മതി.
നക്ഷത്രങ്ങളില്
ചിറക് വെന്തപറവകളില്
കിനാവുകളൊന്നും
അവശേഷിക്കുകയില്ല.
അവസാനംനമ്മുടെ
രാപ്പാടികള്‍മറ്റെങ്ങോ
ചേക്കേറുമ്പോഴേക്കും
നീയോ ഞാനോ അവശേഷി്‌ക്കുകയില്ല.
ഒടുവില്‍ സത്യം പുറത്തുവന്നപ്പോള്‍
ഉള്ളിന്റെയുള്ളില്‍
വിരിഞ്ഞ മൃദുഹാസത്തില്
സ്വര്‍ണ്ണത്തിന്റെ തിളക്കം.
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം.
കാരണം നമ്മള്‍ സമാന്തരങ്ങള്‍മാത്രമാണ്
കവിതകള്‍മാത്രമാണ്
ഇടം കിട്ടാത്തവര്‍
നമുക്ക് തമ്മില്‍
കവിതയുടെ മതിലുകള്‍വേണ്ട.
പറയുന്നവന്റെ ദൈന്യവും
കേള്‍ക്കുന്നവന്റെ ഉപഹാസവും
മാത്രം മതി.
നക്ഷത്രങ്ങളില്
ചിറക് വെന്തപറവകളില്
കിനാവുകളൊന്നും
അവശേഷിക്കുകയില്ല.
അവസാനംനമ്മുടെ
രാപ്പാടികള്‍മറ്റെങ്ങോ
ചേക്കേറുമ്പോഴേക്കും
നീയോ ഞാനോ അവശേഷി്‌ക്കുകയില്ല.
ഒടുവില്‍ സത്യം പുറത്തുവന്നപ്പോള്‍
ഉള്ളിന്റെയുള്ളില്‍
വിരിഞ്ഞ മൃദുഹാസത്തില്
സ്വര്‍ണ്ണത്തിന്റെ തിളക്കം.
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം.
കാരണം നമ്മള്‍ സമാന്തരങ്ങള്‍മാത്രമാണ്
ബസ്റ്റാന്റ്
(ഒന്ന്)സ്വതന്ത്രരുടെ പാളയത്തില്
ചിത്രശലഭങ്ങള്‍ പൂക്കുകയും
പൂവുകള്‍ പറക്കുകയും ചെയ്യുന്നു
ആരവങ്ങളിലെല്ലാം സംഗീതം
ഹിന്ദുസ്ഥാനി കര്‍ണാട്ടിക്ക്‌സോപാനം കഥകളി മുദ്രാ വാക്യം
തെറിതെറിവിളികളില്‍ ഒഴുകിവരും കാറ്റ്
സംഗീതക്കടകളിലെ കാസറ്റ്
പഴച്ചാറുകള്‍ സി.ഡി.കള്‍
പവിഴനൊമ്പരങ്ങള്‍ നീലപ്പടങ്ങള്‍മ
ധുരനൊമ്പരക്കാറ്റ്
മൊബൈല്‍ ഫോണുകള്‍ക്ക്
ജീവന്‍ വെയ്‌ക്കുന്ന ഉള്‍ നാടന്‍ ബസ്റ്റാന്റ്.
(രണ്ട്)
ഹോട്ടലുകളില്‍ ശാന്തിയുണ്ടണ്ട്
ദുര്‍ഗ്ഗന്ധങ്ങളുണ്ട്
ദൈവങ്ങളുടെ പടങ്ങളില്‍ കരിപുരണ്ടിട്ടുണ്ട്
ഗന്ധകമുരുകുന്ന വേനല്‍ക്കടകളില്‍അ
കത്തും പുറത്തും
കറുപ്പും മഞ്ഞയും നിറഞ്ഞ
സ്‌ഫടികപാത്രങ്ങള്‍ചീ
ഞ്ഞ പഴങ്ങളുടെ
സൗന്ദര്യശാസ്‌ത്രമറിയുന്ന
മിക്‌സര്
മിക്‌സറിന്റേയും ബസ്സിന്റേയും
ആരവങ്ങള്‍
വര്‍ണ്ണങ്ങള്‍ കലങ്ങി മറിയുന്ന തിരക്ക്
തിരക്കില്‍ പെട്ട് മരണം വരിക്കുന്ന സ്വപ്‌നങ്ങള്‍
(മൂന്ന്)
ചുറ്റും കെട്ടിടങ്ങള്
വെയ്‌പ് പല്ലുകള്‍ നിരന്നു തുടങ്ങി
ഇളകിയാടുന്ന പഴയ പല്ലുകള്‍
ഉള്‍ നാടന്‍ പട്ടണത്തിന്
പല്ലു വേദനവായില്
നിറയെ ചോരയുമായി യക്ഷികള്
ദേവാലയങ്ങള്‍ക്ക് കോമ്പല്ലുകളുടെഭംഗി
പലതരം ബാങ്ക് വിളികള്
പ്രസംഗങ്ങള്‍ നിലയ്‌ക്കുന്നു
ദൈവവുമായി സംവദിക്കുന്നവ
അധികാരത്തിന്റെ വാളൂരിയവ
ആത്മവിശ്വാസം അടര്‍ന്നുപോയവ
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍നനുത്തുപോയവ
വാലന്‍മൂട്ടകള്‍ മൃതിയടഞ്ഞവ
(നാല്)
മൗനം തളര്‍ന്നുനില്‌ക്കുന്ന
വഴിയോരങ്ങളില്‍ നിന്ന്
വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്
വാര്‍ത്തകള്‍ പറന്നെത്തുന്നുണ്ട്.
പോര്‍ട്ടര്‍മാരുടെ കിരീടങ്ങള്‍ക്കുള്ളില്‍
നീലയും ചുവപ്പുംകിരീടങ്ങളുണ്ട്‌ണ്ട്
കാവിക്കിരീടങ്ങളുമായി സന്ന്യാസിമാര്‍ നടക്കുന്നുണ്ട്
രാജാവിനെ രാജകുമാരനെ ഒരു മന്ത്രിയെ ഒരു തേരാളിയെ------
കിരീടങ്ങള്‍ അനാഥമാവുന്ന നാല്‌ക്കവലയുണ്ടണ്ട്.
അപ്പുറത്ത് ഒരു കനാല്‍ ഒഴുകുന്നുണ്ട്
കനാലില്‍ വാര്‍ത്തകള്‍ ഒഴുകുന്നുണ്ട്
വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്
കനവുകളും നിനവുകളുമുണ്ട്
കദനങ്ങളും കവിതകളുമുണ്ട്
നിറവുകളുണ്ട്
നിലയങ്ങളുണ്ട്
നിലവറകളും കലവറകളുമുണ്ട്.
അഴുക്ക് പടലങ്ങളുണ്ട്
വാര്‍ത്തകള്‍
വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്
കമലാക്ഷിയുടെ ആത്മഹത്യയില്
ഓട്ടോറിക്ഷയിലും ബസ്സിലും
മാറിമാറി ജോലിനോക്കുന്നപത്മലോചനന്‍
ചാരായം മോന്തിപോല്‍!
(രഹസ്യം, സ്‌പിരിറ്റ് കടത്തിയതിന്‌എക്‌സൈസുകാര്‍
ചാര്‍ലിമുഹമ്മദിനെ തെരയുന്നുണ്ട്)
കടലവറുക്കുന്ന കറുമ്പിയുടെ കണ്ണുകളില്‍
എപ്പോഴും രോഷമാണെന്ന്
എലുമ്പന്‍ പോര്‍ട്ടര്‍ക്ക് ഒരുപ്രേമവുമുണ്ടെണ്ടന്ന്
പോസ്റ്റ് ബോക്‌സിന്റെ അടിഭാഗം
അടര്‍ന്നുപോയെന്ന്
സങ്കടക്കാരുടെയും എലുമ്പന്‍ പോര്‍ട്ടറുടെയും കത്തുകള്‍
ബസ്റ്റാന്റില്‍ പാറിനടപ്പുണ്ടെന്ന്
(അഞ്ച്)
ആര്‍ക്കും കയറിയിറങ്ങാവുന്ന
ബസ്സുകളില്‍ദൈവമേ,
നീയൊരു കിളിയായി മാറുന്നു
നിനക്ക് സ്‌തോത്രം
പ്രസവത്തില്‍ ബസ്സിന്‌കിളി
ഒരു സൂതികര്‍മ്മിണിയാവുന്നു
പിന്നെ വസന്തവും പൂക്കളും വിരിയുമ്പോള്
ബസ്സിനെ ഗര്‍ഭിണിയാക്കുന്ന കാമുകന്‍അ
യല്‌ക്കാരന്റെ ബസ്സുകള്‍ക്ക് ജാരന്
സ്വാതന്ത്ര്യം തന്നെയാണ് കിളി
മടുപ്പില്ലാതെ എന്നും പറക്കുന്ന കിളി
എല്ലാം അറിയുന്നവന്‍
കിളിഅറിയാത്ത ലക്ഷ്യങ്ങളിലേക്ക്
ബസ്സിലിരിക്കുന്നവര്‍
നില്‌ക്കുന്നവര്‍തള്ളുന്നവര്‍ ഉരസുന്നവര്‍പി
ന്‍വശം മാത്രംകാണുന്നവര്‍
(ആറ്)
ബസ്റ്റാന്റിനടുത്ത് മരങ്ങളുണ്ട്
മരച്ചോട്ടില്‍ കളിയുണ്ടണ്ട്
കച്ചവടമുണ്ട്
പകിടയും ചീട്ടുമുണ്ട്
കൊമ്പന്‍ മീശക്കാരുണ്ട്
പിമ്പുണ്ട് പിടക്കോഴിയുണ്ട്
പകുതിയൊഴിഞ്ഞകുപ്പിയുണ്ട്
പാത്രങ്ങളില്‍ പഴങ്കഞ്ഞിയുണ്ട്
ബെയ്‌ക്കറിയില്‍ വേറിട്ടുനില്‌ക്കുന്ന ചെറിപ്പഴങ്ങള്‍പ
ഞ്ചസാരയും പാവും വര്‍ണവും ചാലിച്ച്
അരമതില്‍ച്ചാരുകളില്
കെട്ടിടത്തണലുകളില്
കൊച്ചുകൊച്ചു ചെറികള്
ഇലകൊഴിയുമ്പോള്‍ കാറ്റ് വീശുന്നു
കാറ്റടിക്കുമ്പോള്‍
ആകാശം മേഘാവൃതമാവുന്നു
മേഘവാനങ്ങളാണ്
സ്വര്‍ണനാളങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നത്
കൊറ്റികള്‍ മേയുന്ന
വാനങ്ങളിലൂടെനിരത്തുകള്‍
ബസ്റ്റാന്റിലേക്ക് ഇഴയുന്നു
(ഏഴ്)
വര്‍ക്ക് ഷാപ്പിന്റെ ഒരു ചീള്
ബസ്റ്റാന്റില്‍ നിന്ന് കാണാം
മുളച്ചുയരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍
ഒരു വെള്ളക്കീറ്‌ചീറിയടിക്കുന്ന വെള്ളം
അലറാന്‍ മറക്കുന്ന എഞ്ചിന്
സോപ്പ് കുമിളകള്
ബസ്റ്റാന്റിന്ന് മുകളില്‍
തണല്‍ പരത്തുന്ന മാവ്
ചരിത്രങ്ങളുടെ സാക്ഷി
രക്തസാക്ഷിയായവനെ ലാളിച്ച്
പോരാടിയവന് മധുരമേകി
അവസാനവിറകായി
കാത്തിരിക്കുന്ന മാവ്
ഓയിലും വെള്ളവും കലര്‍ന്നമണ്ണില്‍
ഉറച്ചു നില്‌ക്കുന്ന മാവ്
(എട്ട്)
ബസ്റ്റാന്‍റിന് രാഷ്‌ട്രീയമുണ്ട്
രാഷ്‌ട്രീയഫലകമുണ്ട്
ബസ്റ്റാന്റ് പാര്‍ട്ടിയെന്ന്
ചിലര്‍ക്ക് വിളിപ്പേരുണ്ട്
പടിഞ്ഞാറ് ഗത്താണ് പാര്‍ട്ടയാപ്പീസ്
ഉയര്‍ത്തിക്കെട്ടിയ ചെങ്കൊടി
പാര്‍ട്ടിയാപ്പീസിലേക്ക്
വിവരങ്ങളുമായി വരുന്നവരില്
സാക്ഷാത്‌കരിക്കപ്പെടാത്തമോഹങ്ങളുണ്ട്
ഇതള്‍ വിരിയാത്ത പൂവുകളുണ്ട്
പരാതികള്‍ വിഹ്വലതകള്‍
പ്രണയങ്ങള്‍ വിവാഹങ്ങള്‍
വിവാഹമോചനങ്ങള്
സംഘട്ടനങ്ങള്‍ മന്ത്രവാദങ്ങള്‍
മന്ദ്രവാതങ്ങള്‍ആത്മഹത്യകള്‍
ചതിക്കുഴികള്
കണ്ണില്‍ തിളങ്ങുന്ന ശുഭവിശ്വാസങ്ങള്
പാര്‍ട്ടിയാപ്പീസ്
ഉയര്‍ന്നുപറക്കുന്ന കൊടി
അറിയപ്പെടാത്തമനുഷ്യരുമായി സാഹോദര്യം
മനസ്സിന് കരുത്ത്
പാര്‍ട്ടിയാപ്പീസിന് മുന്നില്
നീണ്ടു നീണ്ടു ഹരിതാഭമായിരസലവനങ്ങള്‍
മഴചാറുമ്പോള്‍ തബല വായിക്കുന്ന വാഴയിലകള്‍
(ഒമ്പത്)
മൂത്രപ്പുരയില്‍ രണ്ട് കാവല്‌ക്കാരുണ്ട്
രണ്ടും നടത്തി ആരും കടന്നുകളയരുത്
ചിത്രശലഭങ്ങള്‍ പൂക്കുകയും
പൂവുകള്‍ പറക്കുകയും ചെയ്യുന്നു
ആരവങ്ങളിലെല്ലാം സംഗീതം
ഹിന്ദുസ്ഥാനി കര്‍ണാട്ടിക്ക്‌സോപാനം കഥകളി മുദ്രാ വാക്യം
തെറിതെറിവിളികളില്‍ ഒഴുകിവരും കാറ്റ്
സംഗീതക്കടകളിലെ കാസറ്റ്
പഴച്ചാറുകള്‍ സി.ഡി.കള്‍
പവിഴനൊമ്പരങ്ങള്‍ നീലപ്പടങ്ങള്‍മ
ധുരനൊമ്പരക്കാറ്റ്
മൊബൈല്‍ ഫോണുകള്‍ക്ക്
ജീവന്‍ വെയ്‌ക്കുന്ന ഉള്‍ നാടന്‍ ബസ്റ്റാന്റ്.
(രണ്ട്)
ഹോട്ടലുകളില്‍ ശാന്തിയുണ്ടണ്ട്
ദുര്‍ഗ്ഗന്ധങ്ങളുണ്ട്
ദൈവങ്ങളുടെ പടങ്ങളില്‍ കരിപുരണ്ടിട്ടുണ്ട്
ഗന്ധകമുരുകുന്ന വേനല്‍ക്കടകളില്‍അ
കത്തും പുറത്തും
കറുപ്പും മഞ്ഞയും നിറഞ്ഞ
സ്‌ഫടികപാത്രങ്ങള്‍ചീ
ഞ്ഞ പഴങ്ങളുടെ
സൗന്ദര്യശാസ്‌ത്രമറിയുന്ന
മിക്‌സര്
മിക്‌സറിന്റേയും ബസ്സിന്റേയും
ആരവങ്ങള്‍
വര്‍ണ്ണങ്ങള്‍ കലങ്ങി മറിയുന്ന തിരക്ക്
തിരക്കില്‍ പെട്ട് മരണം വരിക്കുന്ന സ്വപ്‌നങ്ങള്‍
(മൂന്ന്)
ചുറ്റും കെട്ടിടങ്ങള്
വെയ്‌പ് പല്ലുകള്‍ നിരന്നു തുടങ്ങി
ഇളകിയാടുന്ന പഴയ പല്ലുകള്‍
ഉള്‍ നാടന്‍ പട്ടണത്തിന്
പല്ലു വേദനവായില്
നിറയെ ചോരയുമായി യക്ഷികള്
ദേവാലയങ്ങള്‍ക്ക് കോമ്പല്ലുകളുടെഭംഗി
പലതരം ബാങ്ക് വിളികള്
പ്രസംഗങ്ങള്‍ നിലയ്‌ക്കുന്നു
ദൈവവുമായി സംവദിക്കുന്നവ
അധികാരത്തിന്റെ വാളൂരിയവ
ആത്മവിശ്വാസം അടര്‍ന്നുപോയവ
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍നനുത്തുപോയവ
വാലന്‍മൂട്ടകള്‍ മൃതിയടഞ്ഞവ
(നാല്)
മൗനം തളര്‍ന്നുനില്‌ക്കുന്ന
വഴിയോരങ്ങളില്‍ നിന്ന്
വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്
വാര്‍ത്തകള്‍ പറന്നെത്തുന്നുണ്ട്.
പോര്‍ട്ടര്‍മാരുടെ കിരീടങ്ങള്‍ക്കുള്ളില്‍
നീലയും ചുവപ്പുംകിരീടങ്ങളുണ്ട്‌ണ്ട്
കാവിക്കിരീടങ്ങളുമായി സന്ന്യാസിമാര്‍ നടക്കുന്നുണ്ട്
രാജാവിനെ രാജകുമാരനെ ഒരു മന്ത്രിയെ ഒരു തേരാളിയെ------
കിരീടങ്ങള്‍ അനാഥമാവുന്ന നാല്‌ക്കവലയുണ്ടണ്ട്.
അപ്പുറത്ത് ഒരു കനാല്‍ ഒഴുകുന്നുണ്ട്
കനാലില്‍ വാര്‍ത്തകള്‍ ഒഴുകുന്നുണ്ട്
വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്
കനവുകളും നിനവുകളുമുണ്ട്
കദനങ്ങളും കവിതകളുമുണ്ട്
നിറവുകളുണ്ട്
നിലയങ്ങളുണ്ട്
നിലവറകളും കലവറകളുമുണ്ട്.
അഴുക്ക് പടലങ്ങളുണ്ട്
വാര്‍ത്തകള്‍
വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്
കമലാക്ഷിയുടെ ആത്മഹത്യയില്
ഓട്ടോറിക്ഷയിലും ബസ്സിലും
മാറിമാറി ജോലിനോക്കുന്നപത്മലോചനന്‍
ചാരായം മോന്തിപോല്‍!
(രഹസ്യം, സ്‌പിരിറ്റ് കടത്തിയതിന്‌എക്‌സൈസുകാര്‍
ചാര്‍ലിമുഹമ്മദിനെ തെരയുന്നുണ്ട്)
കടലവറുക്കുന്ന കറുമ്പിയുടെ കണ്ണുകളില്‍
എപ്പോഴും രോഷമാണെന്ന്
എലുമ്പന്‍ പോര്‍ട്ടര്‍ക്ക് ഒരുപ്രേമവുമുണ്ടെണ്ടന്ന്
പോസ്റ്റ് ബോക്‌സിന്റെ അടിഭാഗം
അടര്‍ന്നുപോയെന്ന്
സങ്കടക്കാരുടെയും എലുമ്പന്‍ പോര്‍ട്ടറുടെയും കത്തുകള്‍
ബസ്റ്റാന്റില്‍ പാറിനടപ്പുണ്ടെന്ന്
(അഞ്ച്)
ആര്‍ക്കും കയറിയിറങ്ങാവുന്ന
ബസ്സുകളില്‍ദൈവമേ,
നീയൊരു കിളിയായി മാറുന്നു
നിനക്ക് സ്‌തോത്രം
പ്രസവത്തില്‍ ബസ്സിന്‌കിളി
ഒരു സൂതികര്‍മ്മിണിയാവുന്നു
പിന്നെ വസന്തവും പൂക്കളും വിരിയുമ്പോള്
ബസ്സിനെ ഗര്‍ഭിണിയാക്കുന്ന കാമുകന്‍അ
യല്‌ക്കാരന്റെ ബസ്സുകള്‍ക്ക് ജാരന്
സ്വാതന്ത്ര്യം തന്നെയാണ് കിളി
മടുപ്പില്ലാതെ എന്നും പറക്കുന്ന കിളി
എല്ലാം അറിയുന്നവന്‍
കിളിഅറിയാത്ത ലക്ഷ്യങ്ങളിലേക്ക്
ബസ്സിലിരിക്കുന്നവര്‍
നില്‌ക്കുന്നവര്‍തള്ളുന്നവര്‍ ഉരസുന്നവര്‍പി
ന്‍വശം മാത്രംകാണുന്നവര്‍
(ആറ്)
ബസ്റ്റാന്റിനടുത്ത് മരങ്ങളുണ്ട്
മരച്ചോട്ടില്‍ കളിയുണ്ടണ്ട്
കച്ചവടമുണ്ട്
പകിടയും ചീട്ടുമുണ്ട്
കൊമ്പന്‍ മീശക്കാരുണ്ട്
പിമ്പുണ്ട് പിടക്കോഴിയുണ്ട്
പകുതിയൊഴിഞ്ഞകുപ്പിയുണ്ട്
പാത്രങ്ങളില്‍ പഴങ്കഞ്ഞിയുണ്ട്
ബെയ്‌ക്കറിയില്‍ വേറിട്ടുനില്‌ക്കുന്ന ചെറിപ്പഴങ്ങള്‍പ
ഞ്ചസാരയും പാവും വര്‍ണവും ചാലിച്ച്
അരമതില്‍ച്ചാരുകളില്
കെട്ടിടത്തണലുകളില്
കൊച്ചുകൊച്ചു ചെറികള്
ഇലകൊഴിയുമ്പോള്‍ കാറ്റ് വീശുന്നു
കാറ്റടിക്കുമ്പോള്‍
ആകാശം മേഘാവൃതമാവുന്നു
മേഘവാനങ്ങളാണ്
സ്വര്‍ണനാളങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നത്
കൊറ്റികള്‍ മേയുന്ന
വാനങ്ങളിലൂടെനിരത്തുകള്‍
ബസ്റ്റാന്റിലേക്ക് ഇഴയുന്നു
(ഏഴ്)
വര്‍ക്ക് ഷാപ്പിന്റെ ഒരു ചീള്
ബസ്റ്റാന്റില്‍ നിന്ന് കാണാം
മുളച്ചുയരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍
ഒരു വെള്ളക്കീറ്‌ചീറിയടിക്കുന്ന വെള്ളം
അലറാന്‍ മറക്കുന്ന എഞ്ചിന്
സോപ്പ് കുമിളകള്
ബസ്റ്റാന്റിന്ന് മുകളില്‍
തണല്‍ പരത്തുന്ന മാവ്
ചരിത്രങ്ങളുടെ സാക്ഷി
രക്തസാക്ഷിയായവനെ ലാളിച്ച്
പോരാടിയവന് മധുരമേകി
അവസാനവിറകായി
കാത്തിരിക്കുന്ന മാവ്
ഓയിലും വെള്ളവും കലര്‍ന്നമണ്ണില്‍
ഉറച്ചു നില്‌ക്കുന്ന മാവ്
(എട്ട്)
ബസ്റ്റാന്‍റിന് രാഷ്‌ട്രീയമുണ്ട്
രാഷ്‌ട്രീയഫലകമുണ്ട്
ബസ്റ്റാന്റ് പാര്‍ട്ടിയെന്ന്
ചിലര്‍ക്ക് വിളിപ്പേരുണ്ട്
പടിഞ്ഞാറ് ഗത്താണ് പാര്‍ട്ടയാപ്പീസ്
ഉയര്‍ത്തിക്കെട്ടിയ ചെങ്കൊടി
പാര്‍ട്ടിയാപ്പീസിലേക്ക്
വിവരങ്ങളുമായി വരുന്നവരില്
സാക്ഷാത്‌കരിക്കപ്പെടാത്തമോഹങ്ങളുണ്ട്
ഇതള്‍ വിരിയാത്ത പൂവുകളുണ്ട്
പരാതികള്‍ വിഹ്വലതകള്‍
പ്രണയങ്ങള്‍ വിവാഹങ്ങള്‍
വിവാഹമോചനങ്ങള്
സംഘട്ടനങ്ങള്‍ മന്ത്രവാദങ്ങള്‍
മന്ദ്രവാതങ്ങള്‍ആത്മഹത്യകള്‍
ചതിക്കുഴികള്
കണ്ണില്‍ തിളങ്ങുന്ന ശുഭവിശ്വാസങ്ങള്
പാര്‍ട്ടിയാപ്പീസ്
ഉയര്‍ന്നുപറക്കുന്ന കൊടി
അറിയപ്പെടാത്തമനുഷ്യരുമായി സാഹോദര്യം
മനസ്സിന് കരുത്ത്
പാര്‍ട്ടിയാപ്പീസിന് മുന്നില്
നീണ്ടു നീണ്ടു ഹരിതാഭമായിരസലവനങ്ങള്‍
മഴചാറുമ്പോള്‍ തബല വായിക്കുന്ന വാഴയിലകള്‍
(ഒമ്പത്)
മൂത്രപ്പുരയില്‍ രണ്ട് കാവല്‌ക്കാരുണ്ട്
രണ്ടും നടത്തി ആരും കടന്നുകളയരുത്
അഹമദ്
നുമ്മ പെണങ്ങ്യാ പെണങ്ങീതാ.
അയിന് പെണങ്ങീറ്റില്ലല്ലോ.
അനിയന്റെ മോളെ കല്യാണം
റാഹത്തായി കയിഞ്ഞി.
സ്രിദനമൊന്നും ബേണ്ടേയ്.
സൊര്‍ണം മേണം.
കൊടുത്ത് .
മരിച്ചവര്‍ മാലാഖമാരായിത്തീരുന്നു.
പിന്നെ ശത്രുതയില്ല.
പ്രതികാരമില്ല.
മഞ്ഞിന്റെയും
ഈതറിേെന്റയും
പടലങ്ങളില്‍
അവരങ്ങനെ പറന്നുനടക്കുന്നു.
അവരെ നുമ്മ
റൂഹെന്ന് ബിളിക്കണ്.
ചെലര് ആത്മാവെന്നും.
അനിയന്‍
ആകാശങ്ങളില്‍നിന്ന്,
ചിറകുകളുമായി
വട്ടം കറങ്ങുന്നത്
നുമ്മ മനസ്സില് കണ്ടു.
മുന്നില് ഒരു റെയില്‍ പാളമുള്ള
ചെറിയ വീടാണ്.
അയിന്റെ കോലായില്,
ബെലിയ ഇക്കാക്കയായി
നുമ്മ ഇരുന്നു.
സ്വതസിദ്‌ധമായ ലജ്ജാലുതയോടെ
അവന്‍ വിളിച്ചു:ഇക്കാക്കാ.
ഞാന്‍ ചുറ്റുപാടും നോക്കി.
മോള്, അവന്റെ മോള് വന്ന് പറഞ്ഞി,
മൂത്താപ്പാ, ഉപ്പബിളിച്ചി.,അഫീലാന്ന്.
കണ്ണുനിറഞ്ഞു.
അവന്‍ നാണം കുണുങ്ങിയായിരുന്നു
സ്‌ക്കൂളില്‍പോയില്ല.
വയലുകളേയും തോടുകളോയും സ്‌നേഹിച്ചു.
ജന്മനാ സൂഫിയായിരുന്നു അവന്‍.
ആദ്യം ചിലകുഴപ്പങ്ങളുണ്ടായി.
പിന്നെ അവന്‍ ആരുമറിയാതെ,
അവന്റേതായ സൂഫിസം നടപ്പാക്കി.
ഭക്തിഗാനങ്ങല്‍ പാടി.
പാടിക്കൊണ്ടിരി്‌കകുമ്പോഴാവണം,
അവനെ ആരോ വിളിച്ചു.
അവന്‍പോയി.
ഒരു ചെറിയ പനി.
കാരണമിെേല്ലന്ന് ഡോക്ടര്‍.
കാരണമെന്തിന്? അവനെ വിളിച്ചു.
അവന്‍പോയി.
അവന്റെ മുളങ്കൂട്ടത്തിലേക്ക്
അവന്‍ തിരിച്ചുപോയി.
അയിന് പെണങ്ങീറ്റില്ലല്ലോ.
അനിയന്റെ മോളെ കല്യാണം
റാഹത്തായി കയിഞ്ഞി.
സ്രിദനമൊന്നും ബേണ്ടേയ്.
സൊര്‍ണം മേണം.
കൊടുത്ത് .
മരിച്ചവര്‍ മാലാഖമാരായിത്തീരുന്നു.
പിന്നെ ശത്രുതയില്ല.
പ്രതികാരമില്ല.
മഞ്ഞിന്റെയും
ഈതറിേെന്റയും
പടലങ്ങളില്‍
അവരങ്ങനെ പറന്നുനടക്കുന്നു.
അവരെ നുമ്മ
റൂഹെന്ന് ബിളിക്കണ്.
ചെലര് ആത്മാവെന്നും.
അനിയന്‍
ആകാശങ്ങളില്‍നിന്ന്,
ചിറകുകളുമായി
വട്ടം കറങ്ങുന്നത്
നുമ്മ മനസ്സില് കണ്ടു.
മുന്നില് ഒരു റെയില്‍ പാളമുള്ള
ചെറിയ വീടാണ്.
അയിന്റെ കോലായില്,
ബെലിയ ഇക്കാക്കയായി
നുമ്മ ഇരുന്നു.
സ്വതസിദ്‌ധമായ ലജ്ജാലുതയോടെ
അവന്‍ വിളിച്ചു:ഇക്കാക്കാ.
ഞാന്‍ ചുറ്റുപാടും നോക്കി.
മോള്, അവന്റെ മോള് വന്ന് പറഞ്ഞി,
മൂത്താപ്പാ, ഉപ്പബിളിച്ചി.,അഫീലാന്ന്.
കണ്ണുനിറഞ്ഞു.
അവന്‍ നാണം കുണുങ്ങിയായിരുന്നു
സ്‌ക്കൂളില്‍പോയില്ല.
വയലുകളേയും തോടുകളോയും സ്‌നേഹിച്ചു.
ജന്മനാ സൂഫിയായിരുന്നു അവന്‍.
ആദ്യം ചിലകുഴപ്പങ്ങളുണ്ടായി.
പിന്നെ അവന്‍ ആരുമറിയാതെ,
അവന്റേതായ സൂഫിസം നടപ്പാക്കി.
ഭക്തിഗാനങ്ങല്‍ പാടി.
പാടിക്കൊണ്ടിരി്‌കകുമ്പോഴാവണം,
അവനെ ആരോ വിളിച്ചു.
അവന്‍പോയി.
ഒരു ചെറിയ പനി.
കാരണമിെേല്ലന്ന് ഡോക്ടര്‍.
കാരണമെന്തിന്? അവനെ വിളിച്ചു.
അവന്‍പോയി.
അവന്റെ മുളങ്കൂട്ടത്തിലേക്ക്
അവന്‍ തിരിച്ചുപോയി.
വള്ളുവര്‍ കോട്ടത്തെപാര്‍ക്കുമരങ്ങള്‍
ഹേമന്തത്തിലെ തണുത്തപുലരികള്
വള്ളുവര്‍കോട്ടത്തെപാര്‍ക്ക് മരങ്ങളില്‍
പക്ഷികളായി പുതച്ചുറങ്ങി.
നടപ്പുകാരുടെവര്‍ത്തുളവൃത്തങ്ങളില്‍
കളിമയില്‍പ്പീലികള്‍ വിടര്‍ന്നകണ്ണുമായി കറങ്ങി.
കവിതയുടെ അഞ്‌ജനത്തില്‍
ഷഡ്‌ജത്തിന്റെമൃദുലമായ തുടക്കം.
തണുത്ത മഹാ വനങ്ങളില്‍
മയിലും മ്ലാവും മുളങ്കൂട്ടവും;
യാത്രയാവുക,
വീഥികള്‍ മുറിച്ചുകടക്കാന്
കാട്ടാനകള്‍ എത്തും മുമ്പ്,
യാത്രയാവുക.
രാജധാനികള്‍ കാത്തിരിപ്പുണ്ട്,
വഴിയോരനഗരങ്ങളിലൂടെ
ചൂരും ചൊരുക്കും ഇഴഞ്ഞെത്തുന്നുണ്ട്,
പൂട്ട്‌കണ്ടങ്ങളില്‍ചെളിനുരയുന്നുണ്ട്
,സൂര്യകാന്തിച്ചെടികള്‍പുഷ്‌പിച്ചുതുടങ്ങുന്നുണ്ട്,
പീഠഭൂമിയുടെ
ഉയര്‍ന്ന മുലകള്‍ ചുരന്ന
ദു:ഖങ്ങളില്‍മുങ്ങിപ്പോവാതെ
യാത്രയാവുക.
ജനുവരി ഒരു തുടക്കം മാത്രമാണ്
ഒരുഭ്രമണത്തിന്റെ,
സമയത്തിന്റെ,
ചരിത്രത്തിന്റെ,
അവസാനത്തിന്റെയും.......
പടയോട്ടങ്ങളില്‍അരഞ്ഞുപോയ
ഔഷധച്ചെടികളുടെ സ്രവങ്ങള്‍പ
ര്‍വ്വതച്ചെരിവുകളിലൂടെ
അവസാനം നിന്നിലേക്ക്,
മഹാസമുദ്രമേ,
നിന്നിലേക്ക്‌്.......
വീണ്ടും ഇഴയുന്നഋതുക്കള്‍...
ഒടുവില്‍,
ഹേമന്തം ഫണം വിടര്‍ത്താടുന്ന
ക്രിസ്‌തുമസ് മരങ്ങള്‍,
പിന്നെ ജനുവരിത്തുടക്കം......
വീണ്ടും വള്ളുവര്‍ കോട്ടത്തെപാര്‍ക്കുമരങ്ങള്‍
വള്ളുവര്‍കോട്ടത്തെപാര്‍ക്ക് മരങ്ങളില്‍
പക്ഷികളായി പുതച്ചുറങ്ങി.
നടപ്പുകാരുടെവര്‍ത്തുളവൃത്തങ്ങളില്‍
കളിമയില്‍പ്പീലികള്‍ വിടര്‍ന്നകണ്ണുമായി കറങ്ങി.
കവിതയുടെ അഞ്‌ജനത്തില്‍
ഷഡ്‌ജത്തിന്റെമൃദുലമായ തുടക്കം.
തണുത്ത മഹാ വനങ്ങളില്‍
മയിലും മ്ലാവും മുളങ്കൂട്ടവും;
യാത്രയാവുക,
വീഥികള്‍ മുറിച്ചുകടക്കാന്
കാട്ടാനകള്‍ എത്തും മുമ്പ്,
യാത്രയാവുക.
രാജധാനികള്‍ കാത്തിരിപ്പുണ്ട്,
വഴിയോരനഗരങ്ങളിലൂടെ
ചൂരും ചൊരുക്കും ഇഴഞ്ഞെത്തുന്നുണ്ട്,
പൂട്ട്‌കണ്ടങ്ങളില്‍ചെളിനുരയുന്നുണ്ട്
,സൂര്യകാന്തിച്ചെടികള്‍പുഷ്‌പിച്ചുതുടങ്ങുന്നുണ്ട്,
പീഠഭൂമിയുടെ
ഉയര്‍ന്ന മുലകള്‍ ചുരന്ന
ദു:ഖങ്ങളില്‍മുങ്ങിപ്പോവാതെ
യാത്രയാവുക.
ജനുവരി ഒരു തുടക്കം മാത്രമാണ്
ഒരുഭ്രമണത്തിന്റെ,
സമയത്തിന്റെ,
ചരിത്രത്തിന്റെ,
അവസാനത്തിന്റെയും.......
പടയോട്ടങ്ങളില്‍അരഞ്ഞുപോയ
ഔഷധച്ചെടികളുടെ സ്രവങ്ങള്‍പ
ര്‍വ്വതച്ചെരിവുകളിലൂടെ
അവസാനം നിന്നിലേക്ക്,
മഹാസമുദ്രമേ,
നിന്നിലേക്ക്‌്.......
വീണ്ടും ഇഴയുന്നഋതുക്കള്‍...
ഒടുവില്‍,
ഹേമന്തം ഫണം വിടര്‍ത്താടുന്ന
ക്രിസ്‌തുമസ് മരങ്ങള്‍,
പിന്നെ ജനുവരിത്തുടക്കം......
വീണ്ടും വള്ളുവര്‍ കോട്ടത്തെപാര്‍ക്കുമരങ്ങള്‍
Subscribe to:
Posts (Atom)