Wednesday, July 22, 2009

പൂക്കള്‍

വിടരുമ്പോള്
‍പൂക്കള്‍ മൊഴിയുന്നത്‌
സ്വന്തം ഹൃദയത്തോട്‌

വിടര്‍ന്നുകഴിഞ്ഞാല്
‍സംസാരിക്കുന്നത്‌
കാറ്റിനോട്‌

പ്രസരിക്കുന്ന ഗന്ധത്തിനു
അനുരാഗിണിയായ
കന്യകയുടെ ശ്വാസം
അതിപാവനം

നിദ്രകളില്‍
ഒരു കിന്നരന്
‍പൂവിന്റെ ഗന്ധം തളിക്കുന്നത്‌
കണ്ണുകളില്

‍മൗനം പൂവിനെ
ധ്യാനത്തിലേക്കും
പന്നെ നിശ്ചലതയിലേക്കും
കൊണ്ടുപോവുന്നു

പൊഴിഞ്ഞവീഴുമ്പോള്‍
ഇതളുകള്‍ സംസാരിക്കുന്നത്‌
‌മനസ്സാക്ഷിയോട്‌

വീണപൂവി്‌നെപ്പറ്റി
കവിതയെഴുതാത്തകവികളോട്‌
‌മുകുളങ്ങള്‍വഴി
ന്നും അത്‌
നന്ദി പ്രകാശിപ്പിക്കുന്നു.