Monday, August 10, 2009

കവിയും പ്രേയസിയും

ധ്യാനലീനനായ്
നടക്കുന്നൂകവി
ചുവടുകള്‍ വെച്ചു
നടപ്പൂപ്രേയസി
ഇരുവരുമൊത്ത് നടക്കുവോളവും
പ്രണയതാളങ്ങളുയരുന്നൂ നെഞ്ചില്‍.
കടക്കരെ, ശംഖ് സുലഭമാണെന്നാല്‍
അതിലെസംഗീതം അറിയാതെ കവി
അകത്തളത്തിലെ
നിറഞ്ഞ വാഗര്‍ത്ഥ
രാഗാനുരാഗലയങ്ങളില്‍മുങ്ങി
കവിനടക്കുന്നൂ,
മഹായാനപാത്രം
തകര്‍ന്ന ദു:ഖവുംവഹിച്ച് ദുര്‍ബ്ബലം.

ചതുഷ്പദികളിലഭിനിവേശമി-
ല്ലുറങ്ങിപ്പോവാത്തപ്രണയഗീതകം.
അഭിനിവേശവും പ്രണയവും ചേര്‍ന്ന
കടല്‍കട, ന്നവന്‍ കവി നടക്കുന്നൂ.
കയങ്ങളില്‍ ജീവസുഗന്ധവാഹിനി
തുഴഞ്ഞു നീങ്ങുന്നു,
അരയന്നങ്ങളെ പകുത്തു നീങ്ങുന്നൂ
പ്രണയസംശയം തലയുയര്‍ത്തുന്നൂ.

നിറഞ്ഞൊരീ നീലത്തടാകവും,
അതില്‍ പുളയും മത്സ്യവും
വാനില്‍ പറക്കും പക്ഷിയും
മരങ്ങളും പൂത്തചെടികളുമെല്ലാം
പ്രപഞ്ചറാണി, നിന്‍
മൃദുസ്മിതങ്ങളോ?

കവിയുടെ വഴി ദുരൂഹം,
പഴയതീരങ്ങള്‍
പുതുമതന്‍വസ്ത്രമണിഞ്ഞുനില്ക്കുന്നൂ.

ഹൃദയമെന്നൊരാ
ചഷകം കൊണ്ടൊരാള്‍
ഒരായിരം സൂര്യന്നെരിഞ്ഞുനിന്നുപോല്
‍വെളിച്ചമീലോകം പകുത്തെടുത്തുപോല്‍

2 comments: