Wednesday, July 4, 2012

ആകാശത്തിന്റേയും ഭൂമിയുടേയും പ്രകാശം

( ഈ അഭിമുഖം നടന്നത1992 സപ്തംബറ#ിലായിരുന്നു).

കാലുകള്‍ തൊട്ടു വന്ദിച്ച് പടികളിറങ്ങി ഞങ്ങളെല്ലാവരും വലിയാലില്‍ ഭവനത്തിന്റെ മുറ്റത്തെത്തി, തിരിഞ്ഞു നിന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: “മരണത്തെപ്പറ്റി ഭയമോ ഭയമില്ലായ്മയോ ഇല്ല എനിക്ക്. അത് അനിവാര്യമാണ്. ക േശ െമ ാൗേെ.എല്ലാ ആത്മാവുകളും മരണത്തിന്റെ രുചി അറിയണം.”

ഞങ്ങളോടുള്ള ഭാഷണം ആരംഭിച്ചതും മരണത്തില്‍ നിന്നായിരുന്നു. അവശനായി, ഇരുത്തിയിലിരുന്ന് വായിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമം വിശേഷാല്‍ പതിപ്പ്. അതിലെ മുകുന്ദന്റെ കഥ. “വൈക്കം മുഹമ്മദ് ബഷീര്‍.”

ഇരിക്കാന്‍ കണ്ണുകള്‍ കൊണ്ട് നിര്‍ദ്ദേശിച്ചു. കടുത്ത ശ്വാസം മുട്ടലനുഭവിക്കുകയാണദ്ദേഹം. വലിവ്. ലോകാലോകങ്ങളുടെ സ്രഷ്ടാവേ, ഈ മഹാപ്രതിഭയെ ഈ വലിവില്‍ നിന്ന് മുക്തനാക്കേണമേ. അണ്ഡകടാഹങ്ങളുടെ നാഥനായുള്ളോനേ, അനന്തകോടി നക്ഷത്രങ്ങളേ, ആകാശങ്ങളുടെ ചൈതന്യങ്ങളേ, പ്രകാശങ്ങളേ, അദ്ദേഹത്തെ ഈ വലിവില്‍ നിന്ന് രക്ഷപ്പെടുത്തണമേ. എണ്‍പത്തിമൂന്ന് വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ ഭാരവും, ആസ്ത് മയും. അദ്ദേഹം പറഞ്ഞു: “ശ്വാസം മുട്ടലാണ്, ഭയങ്കരന്‍. മരണത്തിന് കടന്നുവരാനൊരുന്യായം. എന്തിനും വേണമല്ലോ ഒരു ന്യായം. ”

തുടര്‍ന്ന് വലിവ്. “ഇങ്ങനെയിരുന്നാല്‍ അല്പം സുഖം. നടന്നാല്‍ പിന്നെ കാല്‍ മിനുട്ട് , അര മിനുട്ട് ശ്വാസം നിലച്ച മട്ടാണ്.”
ഞങ്ങള്‍ ശ്വാസം പിടിച്ചിരുന്നു. അപ്പോഴാണ് ചോദിച്ചത്, ആരാ, എന്തുവേണം?


വെറുതെ കാണാന്‍, ഞങ്ങള്‍ പരിചയപ്പെടുത്തി. അഞ്ചു പേരുണ്ടായിരുന്നു, ഞങ്ങള്‍: ആര്‍.കെ. രവിവര്‍മ്മ, രാജന്‍തിരുവോത്ത്, ഡയാനാ രാഘവന്‍, സലിം, ഞാന്‍. രാവിലെ 11.30ന് ഞങ്ങള്‍ വലിയാലില്‍ എത്തിയപ്പോള്‍ അദ്ദേഹം ഉറങ്ങുകയാണ്. ശാന്തമോഹനമായ നിദ്ര. മകന്‍ അനീസ് ബഷീര്‍ പുറത്തുവന്നു. രണ്ടു ണണിയോടടുത്തു വരണമെന്ന് ഞങ്ങളോടപേക്ഷിച്ചു. രണ്ടു മണിക്കൂറോളം ഞങ്ങള്‍ ബേപ്പൂര്‍കടപ്പുറത്ത് ചെലവഴിച്ചു. ചരിത്രമിരമ്പുന്ന കറുത്ത മണല്‍തത്തരികളിലിരുന്ന്, വെയിലില്‍, കാറ്റില്‍ ഞങ്ങള്‍ കടല്‍ക്കിളികളെപ്പോലെ ചിലച്ചു. കക്കത്തോടുകള്‍ കോരിയെടുക്കുന്ന കടല്‍പ്പെണണുങ്ങളുടെ ചലനങ്ങള്‍ നോക്കിയിരുന്നു. പരുന്തുകള്‍ വട്ടമിട്ടു പറന്നു. കല്ലട്ടികളില്‍ ധ്യാനിച്ചിരിക്കുന്ന ചൂണ്ടക്കാരെ നോക്കിയിരുന്നു. ഊര്‍മ്മിയായി വിടര്‍ന്ന്, തരംഗമായുലഞ്ഞ് പടര്‍ന്ന്, ഭംഗമായി ചിതറുന്ന കടല്‍ വെള്ളത്തില്‍ കണ്ണുനട്ടിരുന്നു. സഹസ്രാബ്ദങ്ങളായി തുടരുന്ന പ്രകൃതികര്‍മ്മം.

പിന്നെ ഞങ്ങളുണര്‍ന്നു. സമയമായി, അവടെ എത്താനുള്ള സമയമായി. എന്തുകൊണ്ടോ എനിക്ക് സ്വാസ്ഥ്യത്തിന്റെ ദിനമല്ല, ഇന്ന്. ഒരു കവിതവിരിയുമ്പോഴുള്ള അസ്വാസ്ഥ്യം ഇന്ന് പുലരി മുതല്‍ എന്നെ പിടി കൂടിയിരിക്കുന്നു. സമയമായി; തിരമാലകളേ വിട. ഒന്നേ മുക്കാല്‍ മണിക്ക് ഞങ്ങള്‍ വലിയാലില്‍ എത്തി.

ധ്യാനനിരതമായ വായനയാണ്, വലിവും. പരിചയപ്പെട്ട് സംഭാഷണം ആരംഭിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു;“ഒത്തിരി കാലമായി മോഷണത്തിന്റെ ആരോപണം കേട്ടു സഹിക്കുകയാണ്. ഇപ്പോള്‍ കലാകൗമുദിയില്‍ കൃഷ്ണന്‍ നായര്‍ എന്നെ കുറ്റവിമുക്തനാക്കി. കൃഷ്ണന്‍ നായര്‍ മുമ്പ് മോഷ്ടാവായി ചിത്രീകരിച്ച് എഴുതിയിരുന്നത് വേറെ കേസ്. സംഗതി അല്പം വര്‍ഗ്ഗീയമാണ്. ബാല്യകാലസഖി ആദ്യം അച്ചടിപ്പിച്ചത് അഞ്ഞൂറ് കോപ്പി.ചന്തുമേനോന്റെ ശാരദയ്ക്ക് ശേഷം മലയാളഭാഷയിലുണ്ടായ ഏറ്റവും മനോജ്ഞമായ കൃതിയായി എം.പി. പോള്‍ ബാല്യകാലസഖിയെ വാഴ്ത്തി. തിരുവനന്തപുരത്തെ സാഹിത്യയജമാനന്മാര്‍ക്ക് അത് സഹിച്ചില്ല. ണവശുെലൃശിഴ ഇമാുമശഴി.ചന്തുമേനോന്റെ ശാരദയ്ക്കും ബഷീറിന്റെബാല്യകാലസഖിക്കും ഇടയില്‍ എത്രയെത്ര നോവലുകള്‍ പിറന്നുവീണില്ല! എന്നിട്ടും ഇവിടെ സാഹിത്യതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒരു സാഹിത്യനിരൂപകന്‍, എം.പി. പോള്‍ ശാരദയുടെ പിന്തുടര്‍ച്ചാവകാശം ബാല്യകാലസഖിക്ക്, ചന്തുമേനോന്റെ അനന്തരാവകാശം ബഷീറിന് വെച്ചു നീട്ടിയിരിക്കുന്നു. നായര്‍വിശന്നുവലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ലെന്ന് കണ്ടാറെ, വീട്ടിനു ചുറ്റും മണ്ടി നടക്കാന്‍ തുടങ്ങി, പലരും.... ”.

നമ്മുടെ സ്വന്തക്കാരെപ്പറ്റി പറഞ്ഞില്ലല്ലോ, സ്വരം താഴ്ത്തി, അവര്‍ പരാതിപ്പെട്ടു.

പിന്നെ പോള്‍ മരിച്ചു. പവിത്രമായ ആ ആത്മാവ് മരണത്തിന്റെരുചിയറിഞ്ഞു. പൂച്ചചത്തപ്പോള്‍ ക്ഷുദ്രമൂഷികങ്ങള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങി. നോര്‍വ്വീജിയന്‍ എഴുത്തുകാരനായ നട് ഹാന്‍സന്റെ കൃതിയില്‍നിന്നുള്ള മോഷണമത്രേ ബാല്യകാലസഖി! നമ്മുടെ കൃഷ്ണന്‍ നായര്‍ കൗമുദിമുഖേന പ്രഖ്യാപിച്ചു. സുഖം, സന്തോഷം. ബഷീര്‍ ആപുസ്തകം വരുത്തി, അബുധാബിയിലെ സുഹൃത്ത് മുഖേന അമേരികക്കയില്‍ നിന്ന് വരുത്തി. സന്തോഷം, ബാല്യകാലസഖിയുമായി അതിനൊരു ബന്ധവുമില്ല.


ഇപ്പോള്‍ കൃഷ്ണന്‍ നായര്‍ ബഷീറിനെ കുറ്റ വിമുക്തനാക്കിയിരിക്കുന്നു. ഗലീലിയോവിന്റെ കഥ ഓര്‍ത്തുപോയി. ഭൂഗോളഭ്രമണ-പരിക്രമണങ്ങളെക്കുറിഛ്ഛള്ള കോപ്പര്‍നിക്കന്‍ സങ്കല്പങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയനായ ഗലീലിയോ, മരിച്ച്, മൂന്നരനൂറ്റാണ്ടുകള്‍ക്ക് ശേഷം, കുറ്റവിമുക്തനാക്കപ്പെടുകയുണ്ടായി. ഭാഗ്യം! ബഷീറിനെ കൃഷ്ണന്‍നായര്‍തന്നെ കുറ്റവിമുക്തനാക്കിയല്ലോ. അപ്പോഴാണ് മലമുകളില്‍നിന്ന് അബ്ദുള്ളയുടെ ശബ്ദം: ബാല്യകാലസഖി അത്രമെച്ചപ്പെട്ട കൃതിയൊന്നുമല്ല. ഒ.വി.വിജയനെ ഇനാബ്‌സന്‍ഷ്യാ മാപ്പുസാക്ഷിയാക്കിക്കൊണ്ട്, നമ്മുടെ സര്‍ജ്ജന്‍ സാഹിത്യമീമാംസകനായി മാറി. കന്യാവനങ്ങളില്‍ ടാഗോറിന്റെ ഖണ്ഡികകള്‍ ഉള്‍ക്കൊള്ളിച്ചത് ഒരു തെറ്റാവുന്നില്ലെന്ന് വിശ്വസിക്കുന്ന ഈ ലേഖകന്‍ പോലും, വൈദ്യവിപത്തിന്റെ സാഹിത്യമീമാംസത്തില്‍ ലജ്ജിച്ചുപോയി. വിദേശകഥകള്‍ വായിക്കുമ്പോള്‍, ഓ, ഇത് കുഞ്ഞബ്ദുള്ളയുടെ കഥപോലിരിക്കുന്നുവെന്ന് മനം ചുളിഞ്ഞിരുന്നുപോ#േയ അനുഭവതിക്തങ്ങള്‍ തിന്നവരും ഉണ്ടാവാം. ലോറന്‍സ് ഡ്യുറലും കാള്‍ കോപ്പെക്കും ഗ്രഹാം ഗ്രീനും എന്നിഹ്ങനെ അനേകം വിദേശഎഴുത്തുകാര്‍ പകര്‍പ്പവകാശലംഘനത്തിന് നമ്മുടെ സുഹൃത്തുക്കള്‍ക്കെതചിരെ നിയമയുദ്ധം നടത്തേണ്ടി വരുന്ന അവസ്ഥ. അന്നയും കാറലും എന്ന ജര്‍മ്മന്‍ നോവലിന്റെ അപഹരണം, അപഹരണം എന്ന പേരില്‍തന്നെ പ്രസിദ്ധംചെയ്യുവാന്‍ യാതൊരു മടിയുമില്ലാത്ത അഹിംസാവാദികളുടെ നാടാണ് നമ്മുടേത്. മലമുകളില്‍ നിന്ന് മയ്യഴിപ്പുഴയുടെ തീരത്തെ പഴയ ലഹരിനിലയങ്ങള്‍ ആരോപണം ഏറ്റുവാങ്ങി. ദുര്‍ഗ്ഗന്ധപൂര്‍ണമായ ഛര്‍ദ്ദികളില്‍ നിന്ന് നാം മുക്തരായിത്തുടങ്ങിയിരിക്കുന്നുവോ?

ബഷീറിന്റെ കുഴിയാനകളെപ്പറ്റി ഗവേഷണം നടത്തി പുസ്തകം പ്രസിദ്ധം ചെയ്ത രഘുനാഥന്‍ നായരും, എം. കെ.മേനോനും, ഗുപ്തന്‍ നായരുമെല്ലാം ഒരു കാര്യം മറന്നുപോയിരുന്നു. ഭൂമിയുടെ അവകാശികള്‍ എന്ന ബഷീര്‍ക്കഥ രണഅടോ മുന്നോ പുറമേയുള്ളൂ. അവകാശികള്‍ എന്ന പേരില്‍ ആറായിരം പുറമുള്ള ഒരു നോവല്‍ ബുക്ക് ഉണ്ട് മലയാളത്തില്‍. കോഴിയും മൂര്‍ഖനും എലിയുമെല്ലാം അടങ്ങിയ ഭൂമിയുടെ അവകാശികള്‍ എന്ന ആ കൊച്ചുകഥ, പതിനായിരം പുറങ്ങളിലൊതുങ്ങാത്ത പഠനങ്ങള്‍ അര്‍ഹിക്കുന്നു. പതിനായിരം പഠനങ്ങള്‍ ബഷീര്‍ക്കഥകളെപ്പറ്റി വരാനിരിക്കുകയാണ്. പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്ക#ുന്ന യേശുഭഗവാനെപ്പറ്റി ഏതാനും മഹനീയമായ, ഗഹനമായ കൃതി ഏതെന്ന് ചോദിച്ചാല്‍, ഞാനതിന് നല്കുന്ന ഉത്തരം ഒരു ചെറിയ വാക്യം മാത്രമായിരിക്കും: ണമലേൃ മെം ശെേ ഘീൃറ മിറ യഹൗവെലറ. ഇംഗ്ലീഷ് സാഹിത്യത്തിലെ മുത്തുമണികളില്‍ ഒന്നത്രേ ആ വാക്യം. സാഹ്ത്യത്തിന്റെ സര്‍ഗ്ഗാത്മകത, ദുര്‍മ്മേദസ്സിലല്ല, സൂക്ഷ്മതയില്‍, സംക്ഷിപ്തതയില്‍ ആണ് കാണാനാവുക. ചെറിയ, സൂക്ഷ്മമായരചനകളിലൂടെ, സ്വര്‍ഗ്ഗനരകങ്ങളിലും ഭൂമിയിലും അണ്ഡകടാഹത്തിലുടനീളവും, പറക്കുന്ന ഐരാവതങ്ങളെ സൃഷ്ടിച്ച പ്രതിഭയാണ് ബഷീറിന്റേത്.


പിന്നെ മതിലുകള്‍. അതാ വരുന്നു, പരാതി, ആര്‍തര്‍കൊയ്സ്ലരുടെ നട്ടുച്ചയ്‌ക്കൊരു കൂരിരുട്ട് എന്ന കൃതിയില്‍നിന്നെടുത്തതാണ് മതിലുകള്‍! എന്താ കാരണം? അതില്‍ പോലീസുണ്ട്, ജയിലുണ്ട്, കോടതിയുണ്ട്. എല്ലാം, തികഞ്ഞ മര്‍ദ്ദനോപകരണങ്ങള്‍! എല്ലാടത്തും എക്കാലത്തും ഒരേധര്‍മ്മം തന്നെ അവയ്ക്ക്. വേഷത്തില്‍ മാറ്റമുണ്ടാവാം, ഭാഷയിലും. ഇടയ്ക്ക് ചില അനിയന്‍ ജയിലര്‍മാര്‍ എവിടെയുമുണ്ട്. കുശാണ്ടം വാര്‍ഡര്‍മാരും എല്ലാടത്തുമുണ്ട്. മതിലുകളെപ്പറ്റി ബഷീറിന് വലിയ മതിപ്പുണ്ട്. ന്യായമായ മതിപ്പാണത്.

“ലോകസാഹിത്യത്തില്‍ അത്തരം ഒരു കഥയില്ല. അത് കൊണ്ട് മതിലുകളെപ്പറ്റി പരാതി വരണം”. നമ്മുടെ നല്ല സാഹിത്യരചനകളെല്ലാം കളവ്മുതലായിട്ടേ, അല്പവിഭവന്മാര്‍ക്ക്, സാഹിത്.യദരിദ്രന്മാര്‍ക്ക് തോന്നുന്നുള്ളൂ.

“സുഖമില്ല. ഉറക്ക് ഗുളിക കഴിച്ച് മയങ്ങിക്കിടക്കുകാണ്. അപ്പോള്‍ ഫാബി വന്നു പറഞ്ഞു, മനോരമയില്‍നിന്ന് ആള് വന്നിട്ടുണ്ടെന്ന്. മനോരമ! നമ്മുടെ ഫ്രന്റാണല്ലോ. പിന്നെ ചോദ്യവര്‍ഷങ്ങളാണ്. ”.


“എന്തിനാണ് മതിലുകള്‍ എഴുതിയത്?”.

“ഉമൃസില ൈമ േചീീി വായിച്ചിട്ടുണ്ടോ?”.

“ആര്‍തര്‍കൊയ്സ്ലരെപ്പറ്റി അറിയാമോ?”.

പിന്നെ ചോദ്യങ്ങള്‍ പ്രകോപനത്തിലേക്ക് നീങ്ങി. അവ അപവാദവര്‍ഷങ്ങളായിത്തീര്‍ന്നു. എന്തിന്? എനിക്കറിയില്ല. ഇത്തരം അപവാദങ്ങള്‍ എത്രകുട്ടികളെ കൊന്നുകളഞ്ഞിട്ടുണ്ടെന്നോ?

സാഹിത്യത്തില്‍ കവിടി നിരത്തി ജ്യോത്സ്യമെഴുതി, പുത്തന്‍ നാമ്പുകള്‍ പറിച്ചെറിഞ്ഞുകളയുന്ന അച്ചി മക്കള്‍ സാഹിത്യമീമാംസകരെപ്പറ്റി ഓര്‍ത്തുപോയി.

“കടുത്ത മനോവേദനയാണവര്‍ സര്‍ഗഗ്ഗധനന്മാര്‍ക്ക് നല്കുന്നത്.അവരോടൊപ്പം കുഞ്ഞബ്ദുല്ല ചേര്‍ന്നു, മുകുന്ദന്‍ ചേര്‍ന്നു. ?”.

പിന്നെ ദീര്‍ഘമായ ഒരു ചുമയാണ്.

“നിറയെ കഫമാണ് ഈ ശരീരം. ഇനി അധികനാളില്ല. ഓരോ ദിവസവും കിടക്കുമ്പോള്‍ വിചാരിക്കും, ഇത് അവസാനം എന്ന്. പുലരുമ്പോള്‍ പ്രപഞ്ചനാഥന് നന്ദി, വീണ്ടും ഒരു ദിനംകൂടി നല്കിയതിന് ?”.

“ബാല്യകാലസഖി ഇരുപത്തേഴ് പതിപ്പുകള്‍ ഇറങ്ങി. ഇനിയും ഇറങ്ങും. എന്നെയും സാഹിത്യത്തേയും ഇഷ്ടപ്പെടുന്ന ഒരു പാട് ഹിന്ദുക്കളുണ്ട്, മുസ്ലിംകളുണ്ട്, കൃസ്ത്യാനികളുമുണ്ട്. അവരത് വാങ്ങും”.


(രണ്ട്).


ഒരു സൂഫി വിപ്ലവകാരിയാണ് ബഷീറെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അനര്‍ഘനിമിഷം, ശബ്ദങ്ങള്‍ തുടങ്ങിയ എല്ലാ മികച്ച രചനകളും ആദിബ്രഹ്മവുമായുള്ള വിലയനത്തിന്റേയും അതോടൊപ്പം കടുത്ത ചോദ്യം ചെയ്യലിന്റേയും മാതൃകകളാണല്ലോ. അനല്‍ ഹഖും സന്ധ്യാപ്രണാമവും ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.“ഞാന്‍ ഒരൊന്നാം നമ്പര്‍ ഹിന്ദുവാ. ഇസ്ലാം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഹിന്ദുവാകുമായിരുന്നു. രണ്ടിന്റേയും ആത്യന്തികസമീപനങ്ങള്‍ ഒന്നുതന്നെയാണ്. ആദി ഭഗവാന്റെ, ആദി ബ്രഹ്മത്തിന്റെ സങ്കല്പമാണ് ഹിന്ദു മതത്തിന്റെ അത്യുന്നതഭാവം. അഹം ബ്രഹ്മാസ്മി എന്ന ഉപനിഷത് വാക്യം ഈ ഭാവത്തിന്റെ പവിത്രമായ അവതരണം. അനല്‍ ഹഖ് എന്ന സൂഫി വിചാരമാണ് ഇസ്ലാമികചിന്തയുടെ ഔന്നത്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ മുഴുവന്‍ മനോബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണ് രണ്ടും.“ദിഗാംബരന്മാരായ- പൂര്‍ണദിഗാംബരന്മാരായ മറ്റേ കൂട്ടരല്ല(ജൈനര്‍- ലേഖകന്‍)- ഹിന്ദു സന്ന്യാസിമാരുടെ കൂടെ ഞാന്‍ മൂന്ന് കൊല്ലം ജീവിച്ചു. അവര്‍ ആദ്യം കാമത്തെ കൊള്ളുന്നു. ലിംഗം ഉടച്ച് പരുവമാക്കുന്നു. ഞരമ്പുകള്‍ പരിക്ഷീണമാക്കുന്നു. പിന്നെ മൂത്രം ഒഴികക്കാനേ അത് പറ്റൂ. സൂഫികളുടെ കൂടെയും ഞാന്‍ ജീവിച്ചിടട്ടുണ്ട്. അജ്മീറില്‍ കഴിയുന്ന കാലം. ഹിന്ദു വായിട്ടാണ് ജീവിതം. സൂട്ടും കാല്‍സരായിയുമൊക്കെയിട്ട് അങ്ങനെ സ്റ്റൈലായി.... ങ്ആ, ഒരിക്കല്‍ ഒരു യാത്ര. എട്ടു നാഴിക അപ്പുറത്താണ് പുഷ്‌കരസാഗര്‍... അങ്ങോട്ട് പോവുകയാണ്. വിശുദ്ധമത്സ്യങ്ങളുള്ള കുളങ്ങളുണ്ടവിടെ. നമ്മുടെ ഹനുമാന്‍ പര്‍വ്വതമെടുത്തുപോവുമ്പോള്‍ അടര്‍ന്നു വീണതാണവയൊക്കെ. മരുഭഊമിയുടെ ഒരു മൂലയില്‍ കൂടിയാണ് യാത്ര. നടന്ന്, നടന്ന് തളര്‍ന്നു, ഷൂസിനകത്ത് മണല്‍ കയറി. ... ചുട്ടപഴുപ്പില്‍നിന്നുള്ള കൊടും തണുപ്പ്. ബോധം മറഞ്ഞു. പിന്നെ കാണുന്നത് ഒരു കരിക്കട്ടയാണ്.തമോ പിണ്ഡം. കരക്കട്ടയ്ക്കുള്ളില്‍ ഒരു ചുവന്ന വെളിച്ചം. അല്ലാഹു, ആദിബ്രഹ്മം! പിന്നെ കാറ്റ് കൊണ്ട് വെള്ളം തളിക്കുന്നു. വെള്ളം കുടിപ്പിക്കുന്നു... പിയോ, പിയോ എന്ന് പറയുന്നു.... അതെ, സന്ന്യാസിമാര്‍”.സാന്ധ്യപ്രണാമത്തില്‍ താന്‍ ചോദ്യം ചെയ്യുന്നത്, ദൈവത്തെയാണ്. അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവായ, കോടാനുകോടി ആകാശങ്ങളുടെ ചൈതന്യവും, പ്രകശവുമായ അല്ലാഹുവിനെ. എങ്കിലും വിളിച്ച് ചോദ്യം ചെയ്യുകയാണ് , കടുത്ത ഭാഷയില്‍ തന്നെ. ശബ്ദങ്ങളും മറ്റും വളരെ വിപ്ലവകരമാണ്. സൂഫിവിപ്ലവകാരിയെന്ന വിശേഷണം അദ്ദേഹം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല.

(മൂന്ന്)


ബഷീറിനെയാണ് കാണാന്‍ പോവുന്നത്. നമ്മുടെ വിശ്വസാഹിത്യകാരനെ. മതിലുകളും പാത്തുമ്മയുടെ ആടും അനര്‍ഘനിമിഷവും രചിച്ച പ്രതിഭാശാലിയെ മറ്റെന്തുപേരിലാണ് വിശേഷിപ്പിക്കുക? ശബ്ദങ്ങളും പാവപപ്പെട്ടവരുടെ വേശ്യയും എഴുതിയ മഹാകവിയെ കേരളത്തിന്റെ ചുറ്റുവടട്ടത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്താനോ? ഋതുകക്കളുടേയും ഭൂഖണ്ഡങ്ങളുടേയും ആകാശങ്ങളുടേയും ആധിപത്യമുള്ള പ്രതിഭയാണ് ബഷീറിന്റേത്. മലയാളിയുടെ ശരിയായ ജ്ഞാനപീഠം ഇതാ ബേപ്പൂരിലുണ്ട്. ബേപ്പൂരിലെ മണല്‍ നനഞ്ഞ ഇടവഴികളിലൂടെ നമുക്കവിടയെത്താം. എത്തിയാല്‍നമുക്ക് സഭാകമ്പമായി, പിന്നെ. അതുകൊണ്ട് ഞങ്ങള്‍ കുറെ ചോദ്യങ്ങള്‍ കുറിച്ചുവെച്ചിരുന്നു. എന്റെ പഴയ ദിനസരിപുസ്തകത്തിന്റെ എഴുതാപ്പുറങ്ങളില്‍ അവ പിടഞ്ഞുനിന്നു. ഒടുവില്‍ ഒരു ചോദ്യം തലയുയര്‍ത്തിനിന്നു. സൂഫി റവല്യൂഷണറിയാണെന്ന് പറഞ്ഞാല്‍ ശരിയാവുമോ?പിന്നെ ധൈര്യമായി. ചോദിക്കാമെന്നായി. ചോദ്യങ്ങളുടെ സാംഗത്യമെന്തെന്ന് ഞങ്ങള്‍ക്കറിയില്ല. ഔപചാരികമായ ഒരു ചോദ്യോത്തരപംക്തിയായിരുന്നില്ല അത്. ഒരു വിത്ത് മുളയ്ക്കുന്നത് പോലെ, പൂ വിരിയുന്നതു പോലെ, തിരയടിക്കുന്നതുപോലെ സ്വാഭാവികമായ ഒരന്തരീക്ഷം സംജാതമായിക്കഴിഞ്ഞിരുന്നു. സംസാരിക്കാനദ്ദേഹം സന്നദ്ധനായിക്കഴിഞ്ഞിരുന്നു.

ശ്വാസം മുട്ടല്‍...ചുമ...ഹോ! ്യൂഞങ്ങള്‍ ചോദ്യങ്ങള്‍, സംശയങ്ങള്‍ ഉന്നയിച്ചു. തടിനി തടവറ്റൊഴുകി.
? ഏകാന്തതയുടെ മഹാതീരത്തുനിന്നാണല്ലോ അങ്ങ് ലോകത്തെ അഭിസംബോധനചെയ്യുന്നത്. ഇപ്പോഴും ഏകാന്തത അനുഭവ പ്പെടുന്നുണ്ടോ?


ബഷീര്‍- ഏകാന്തതയാണെനിക്കിഷ്ടം. ഏകാന്തതയിലേ എഴുതാന്‍ കഴിയൂ. ചിന്ത ഏകാന്തതയില്‍നിന്നാണ് വരുന്നത്, ഭാവന യും.

? സംഘര്‍ഷപൂരിതമായ ഈ ലോകത്ത്, ഈ ശബ്ദായമാനതയില്‍ എങ്ങിനെ ഏകാന്തത ലഭിക്കുന്നു?

ബഷീര്‍- ഏകാന്തത എവിടെയും ഉണ്ട്. അത് കണ്ടെത്തണമെന്നേയുള്ളൂ. നോക്കൂ ഓരോ നിമിഷവും അനേകകോടി ജീവന്‍ കൊല്ലപ്പെടുകയാണ്. നാമതറിയുന്നുണ്ടോ? നാം സ്വന്തം തുരുത്തിലാണ്. നാം മരണരോദനം കേള്‍ക്കുന്നില്ല. നാമോ രോരുത്തരും മഹാപ്രപഞ്ചങ്ങളാണ്. നിങ്ങളും ഞാനുമൊക്കെ. ഓരോ ശരീരത്തിലുമുണ്ട് കോടാനുകോടി ജീവികള്‍. അതെ, മഹാപ്രപഞ്ചങ്ങള്‍! അങ്ങനെ കോടാനുകോടി മനുഷ്യര്‍. അണ്ഡകടാഹങ്ങള്‍, ആകാശങ്ങള്‍, സൂര്യനക്ഷത്ര ങ്ങള്‍, ഗാലക്‌സികള്‍.................. അവയിലൊരുവന്‍ ഞാന്‍............... ഏകാകി. നോക്കൂ , അഹിംസ എവിടെയുമില്ല, എവിടയും ഹിംസയാണുള്ളത്. ഹിംസ മാത്രം.

? വല്ലാത്ത ഒരു പരിസ്ഥിതി ബോധം കഥകളിലെല്ലാമുണ്ട്. ഇന്നത്തെപ്പോലെ പരിസ്ഥിതിസംവാദം ഇല്ലാതിരുന്ന കാല ത്താണ് ഭൂമിയുടെ അവകാശികള്‍ രചിക്കുന്നത്.

ബഷീര്‍- ഞാന്‍ പറഞ്ഞില്ലേ, മഹാപ്രപഞ്ചങ്ങള്‍, അത്ഭുതസമസ്യ! ഓര്‍മ്മയുടെ അറകളില്‍ ഭൂമിയുടെ മരണത്തെപ്പറ്റി ഞാന്‍ പറ യുന്നുണ്ട്. മനുഷ്യന് മാത്രമുള്ളതല്ല ഈ ഭൂമി. ഇത് മരിക്കുന്നു.

? എന്ന് വെച്ചാല്‍ ഭൂമി അവസാനിക്കും, ഖിയാമം നാള്‍ വരും. അതില്‍ വിശ്വാസം ഉണ്ടോ?

ബഷീര്‍- ഉണ്ട്, ഖിയാമം നാള്‍ വരും.

? ഈ പ്രപഞ്ചം, യൂണിവേഴ്‌സ് മരിക്കുമെന്നാണോ?

ബഷീര്‍- ചീ. അല്ല. ഡിശ്‌ലൃലെ ശ െലലേൃിമഹ. ഭൂമിനശിക്കും, സൂര്യചന്ദ്രന്മാര്‍ നശിക്കും. എന്നാല്‍ ഡിശ്‌ലൃലെ നിലനില്ക്കും.(കടുത്ത ഭൗതികവാദിക്കും ഏറെക്കുറെ ഇതേ നിലപാട് തന്നെയാണുള്ളത്. ദ്രവ്യം- ഭൂതം- നിലനില്ക്കുമെന്ന ദാര്‍ശനികാടിത്തറയിലാണ് ഭൗതികവാദം പടുത്തുയര്‍ത്തിയിട്ടുള്ളത്- ലേഖകന്‍).? ഭൂമിയില്‍ നിറയെ ദു:ഖങ്ങളാണ്. ദു:ഖാനുഭവങ്ങളാണ് നമുക്ക് ചുറ്റും. യുദ്ധങ്ങള്‍ , മഹാമാരികള്‍ ഒക്കെ... എങ്ങിനെയാണ് അവയ്ക്കിടയില്‍നിന്ന് ചിരിക്കാന്‍ കഴിയുന്നത്?

ബഷീര്‍- എനിക്ക് ദു:ഖമില്ല.

? സമയത്തെപ്പറ്റി പറയുമ്പോഴൊക്കെ, സമയം അല്ലാഹുവിന്റെ കൈകളിലാണെന്ന് പറയാറുണ്ടല്ലോ. എന്താ ഇത്ര ഉറപ്പ്? നേരില്‍ കണ്ടിട്ടുണ്ടോ?

ബഷീര്‍- കണ്ടിട്ടില്ല. കാണാനൊക്കുകില്ല. നേരില്‍ ബന്ധപ്പെടാന്‍ കഴിയില്ല. നോക്കൂ, ആയിരത്തിലധികം മതങ്ങളുണ്ട് ലോക ത്തില്‍. അത്രയും ദൈവസങ്കല്പങ്ങളും. ഹിന്ദുമതത്തില്‍ തന്നെ പലേ സങ്കല്പങ്ങളുമുണ്ട്. താഴ്ന്ന ഹിന്ദുക്കള്‍ക്ക് സഗുണദൈവങ്ങള്‍; വിഷ്ണു , ശിവന്‍, അങ്ങനെ അങ്ങനെ... ആദി ബ്രഹ്മമാണ് ഹിന്ദുമതത്തിന്റെ ഭാവൗന്നത്യം. ഇസ്ലാമിലും രൂപരഹിതവും അനാദിയും അനന്തവുമായ ദൈവത്തെപപ്പറ്റിയുള്ള സങ്കല്പമാണുള്ളത്. കോടാനുകോടി പ്രകാശഗോളങ്ങളും, ഗ്രഹസഞ്ചയങ്ങളും ഉള്ള അത്ഭുതമാണ് ഈ മഹാപ്രപഞ്ചം. ഭൂമി കറങ്ങുന്ന ഒരുരുള. സൂര്യനും കറങ്ങുന്നു. രണ്ടിനുമിടയില്‍ ആകാശം. ഗാലക്‌സികള്‍ , കോടാനുകോടി സൂര്യനക്ഷത്രങ്ങള്‍, ഗോള ങ്ങള്‍.... ആകാശങ്ങള്‍...... ഖുറ് ആന്‍ പറയുന്നു, അല്ലാഹുനൂറുസ്സമാവാത്തി വല്‍ അര്‍ളി. അനന്തകോടി ആകാശങ്ങ ളുടെ ചൈതന്യവും വെളിചച്ചവുമാണ് ദൈവം. നാം തൊടുന്നതൊക്കെ ദൈവമെന്ന് സന്ന്യാസിവര്യന്മാര്‍. സൂഫികള്‍ അത് തന്നെപറയുന്നു. അനല്‍ ഹഖ്.

? പ്രവചനശേഷി ഉണ്ടോ? ഉള്ളതായി മുമ്പെഴുതിയിട്ടുണ്ടല്ലോ.

ബഷീര്‍- ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം. ഒരു തോന്നല്‍... ഒരു സംഭവം മാന്ത്രികപ്പൂച്ചയില്‍ കൊടുത്തിട്ടുണ്ട്. ഫാബി, കുഞ്ഞ്, പരമു(ശോഭനാപരമേശ്വരന്‍ നായര്‍), ഞാന്‍...... പരമൂന്റെ വീട്ടിലേക്ക് പോവ്വാ... വെള്ളപ്പൊക്കം. വഞ്ചി, ആറ്. കയറിട്ടവ ഞ്ചി.... എനിക്ക് തോന്നി, വേണ്ടെന്ന്.. ഫാബിയോട് പറഞ്ഞു ഇറങ്ങാന്‍... എല്ലാവരും ഇറങ്ങി. ബോടട്ട് കുറെ അപ്പുറം ചെന്നപ്പോള്‍ അപകടപ്പെട്ടു. എപ്പോഴുമില്ല ഈ തോന്നല്‍.... ചിലപ്പോള്‍... ചിലതെല്ലാം ശരിയാണ്.

? ഒരു പാട് കലഹങ്ങളുണ്ട്. ഇറാക്കില്‍ യുദ്ധസന്നാഹങ്ങള്‍... ഇന്ത്യയില്‍ വര്‍ഗ്ഗീയവിഘടനകലാപങ്ങള്‍.. കേരളതത്#ി ലുമുണ്ട്. അവ അവസാനിക്കാന്‍, വരട്ടുചൊറിയല്ലാതെ വഴിയൊന്നുമില്ലേ?

ബഷീര്‍- രണ്ടാം ലോകമാഹായുദ്ധം അവസാനത്തെ യുദ്ധമാണെന്ന് അക്കാലത്ത് ഒരാള്‍ എന്നോട് പറഞ്ഞു. ആള്‍ ഉഗ്രന്‍... കമ്യൂണിസ്റ്റ്. ആരായാലും തിരുമണ്ടത്തരം. ഈ കുഴപ്പങ്ങള്‍ പണ്ടുപണ്ടേ ഉണ്ട്. ഇനിയുമുണ്ടാവും. കാമക്രോധമദമാ ത്സര്യാദികള്‍ എല്ലാ ജീവികള്‍ക്കുമുണ്ട്. എക്കാലത്തുമുണ്ട്. കാഴ്ചപ്പാടുകള്‍ ഏറ്റുമുട്ടും. നിങ്ങളുടെ കാഴ്ചയല്ല എന്റെ കാഴ്ച. നിങ്ങളുടെകേള്‍വിയല്ല എന്റെ കേള്‍വി. ഥീൗ മൃല വേല മൗവേീൃശ്യേ ീള ്യീൗൃലെഹള.

? കേരളതത്തില്‍ വര്‍ഗ്ഗീയത സുപ്തമായിക്കിടകക്കുകയായിരുന്നുവെന്നും സമയം വന്നപ്പോള്‍ ഉണര്‍ന്നെണീറ്റതാ ണെന്നും ചിലര്‍ പറയുന്നുണ്ടല്ലോ. എന്താണഭിപ്രായം?

ബഷീര്‍- കേരളത്തിന്റെ സ്ഥായീഭാവത്തില്‍ പെടട്ടതല്ല വര്‍ഗഗ്ഗീയത. ചുരുക്കം ചിലരുടെ സൃഷ്ടിയാണത്. എല്ലാ മതവിഭാഗങ്ങ ളിലുമുണ്ട് അവര്‍. ഒരു ദിവസം ഡോക്ടര്‍സുകുമാര്‍ അഴീക്കോട് ഇവിടെയുണ്ട്. നാല് ഹിന്ദുപ്പെണ്ണുങ്ങള്‍ കുളിച്ച്,

ഈറന്‍മാറി, ഇതിലേ പോവുന്നു. അതെങ്ങനെയാണെന്നാണ് സുകുമാറിന്റെ അത്ഭുതം. അവരുടെ വീട്ടില്‍ കിണറില്ല, ഇവിടെയുണ്ട്. കുളിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. സൗമിനി തീണ്ടാരി കിടക്കുന്നതിവിടെയാ. അവളുടെ മകള്‍ പുഷ്പ പതിനാല് പത്ിനഞ്ച് വര്‍ഷമായി ഇവിടെ. ഇപ്പൊ അവള്‍ക്ക് ഇരുപത് വയസ്സ്. .......... ഒരിക്കല്‍ ഗഫൂര്‍മാ സ്റ്റര്‍്, നമ്മുടെ ബി. എം. ഗഫൂറല്ല.....വേറെ ഗഫൂര്‍.... സ്‌ക്കൂളിലേക്ക് സ്ഥലം മാറിവന്നു. ഡ്രോയിങ്ങ് മാസ്റ്റര്‍. എഴുതും വരയ്ക്കും. ഒരു വാട് വാടകയ്‌ക്കെടുത്തു. കിണറില്ല. അടുത്ത വീട്ടില്‍നിന്നെടുക്കാമല്ലോ. കുടുംബമായി വന്നു. പക്ഷേ, അടുത്ത വീട്ടുകാര്‍ വെള്ളമെടുക്കാന്‍സമ്മതിച്ചില്ല. കിണറ് മുസ്ലിം തൊട്ടാല്‍ അശുദ്ധമാവും. ഞാന്‍ വിദ്യാഭ്യാ സമന്ത്രിയെക്കണ്ട് ഗഫൂറിന് ഒരു ഇന്‌റര്‍കോണ്ടിനെന്റല്‍ ട്രാന്‍സ്ഫര്‍ വാങ്ങിക്കൊടുത്തു. .................. ഒരു പട്ടിയു ണ്ടായിരുന്നു നാട്ടില്‍.... നമ്മെയൊക്കെ സ്‌നേഹിച്ചും ദ്രോഹിച്ചും കഴിയുന്ന ഒരു പട്ടി. ഒരു ദുവസം ടിയാനെ കാണാ നില്ല. പിന്നെ അവന്‍ പൊന്തിയത് കിണറ്റില്‍.... ലോകാലോകങ്ങളുടെ ദുര്‍ഗ്ഗന്ധം. എടുത്തു...... ശരിയായ ശുചീക രണം നടന്നോ? ആ വെള്ളം കുടിക്കുന്നു, മനുഷ്യര്‍...... മുസ്ലിം തൊട്ടാല്‍ അശുദ്ധം..... പടട്ടിവീണ് ചത്തുനാറിയ വെള്ളംകുടിച്ചാല്‍ ഒന്നുമില്ല. ഇത് ഞാന്‍ ഒരു കഥയാക്കിയാല്‍ എന്തു സംഭവിക്കും?

? അങ്ങ് പലതവണ വ്യാകരണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരിടത്തും ഒരു വ്യാകരണത്തെറ്റും വരുത്തിയിട്ടില്ല.

ബഷീര്‍- എനിക്ക് വ്യാകരണമറിയില്ലെന്ന് പറയുന്നത് ശരി. അറിയുന്നതേ എഴുതൂ. സംശയമുള്ളത് എഴുതുകയില്ല. ചോദിച്ചു മനസ്സിലാക്കും. മലയാളത്തില്‍ ഒരു പാട് അനാവശ്യമായ അക്ഷരങ്ങളുണ്ട്. എന്തിനാണ് ന്തയും ന്ഥയും വെവ്വേറെ? ണ്ടയും ണ്ഠയും വേറെ വേറെ നില്‌ക്കേണ്ട ആവശ്യമുണ്ടോ? തമാശയൊന്നുമല്ല, കാര്യമായിട്ട് പറയുന്നതാണ്. ഋ തുട ങ്ങിയ അക്ഷരങ്ങള്‍ ആവശ്യം വന്നപ്പോള്‍ ആരോ പഠിപ്പിച്ചു. പിന്നെയും മറക്കും. ഭാര്യയെ വിളിച്ചു ചോദിക്കും, അതൊരു രഹസ്യം. പരീക്ഷപോലെയാണ് ചോദിക്കുക. ഇത് നിനക്കെഴുതാമോന്ന. അങ്ങനെ രക്ഷപ്പെടും. ഒരു കാര്യം ഉറപ്പാണ്, അനുഭവമുള്ളതേ എഴുതൂ. പരിചയമുള്ളതേ എഴുതൂ. എന്നാലും കുറെ സംസ്‌കൃതം വാക്കുകളൊക്കെ എനിക്കുമറിയാം.

? കഥാപാത്രങ്ങളുടെ കഥാപാത്രങ്ങള്‍ എന്നു വിളിക്കുന്ന....?

ബഷീര്‍- അതെ, ഉമ്മ, അനുജന്മാര്‍ , ഭാര്യ, കുട്ടികള്‍, കോഴി.......

? കഥാപാത്രങ്ങളെപ്പറ്റി പറയുമ്പോള്‍, ഷാഡോ വാസുവെന്ന രചന ഓര്‍മ്മിക്കുകയാണ്. അതില്‍ പറയുന്നുണ്ടെന്ന് തോന്നുന്നു, വൈക്കം മുഹമ്മദ് ബഷീര്‍ എന്നാല്‍ ഈലോകത്തിലെ എലല്ലാ സ്ത്രീകളുമാണെന്ന്. എന്തുകൊണ്ടാണ് സ്ത്രീകഥാപാത്രങ്ങലുമായി ഈ സാത്മീകരണം?

ബഷീര്‍- ആണ്‍ കഥാപാത്രങ്ങലുടെ കാര്യതത്തില്‍ അധികം ശ്രദ്ധിക്കേണ്ടതില്ലല്ലോ. അതലല്ല, പെണ്ണുങ്ങളുടെ സ്ഥിതി. ഞാന്‍ വളരെ സൂക്ഷിച്ചാണ് അവരെ ചിത്രീകരിക്കുന്നത്. അതുകൊണ്ടാവണം.

? അപവാദങ്ങള്‍ പോയി തുലയട്ടെ. എങ്കിലും അങ്ങയെ സ്വാധീനിച്ച ഏതെങ്കിലും എഴുത്തുകാരനുണ്ടോ?

ബഷീര്‍- അങ്ങനെ ചോദിച്ചാല്‍, ങ്ആ, ഉണ്ട്, രണ്ടു പേര്‍. ദ സ്റ്റോറി സാന്‍ മിഷേല്‍ എവുതിയ അക്‌സല്‍ മുണ്ടേ. വാസൂനോട്

് (എം.ടി.) ഞാന്‍ അതിനെപ്പറ്റി പറഞ്ഞു. കൂട്ടത്തില്‍ ചോദിക്കട്ടേ, കുഞ്ഞബ്ദുല്ലയുടെ മരുന്ന് സാന്‍ മിഷേലില്‍നി ന്നാണോ വരുന്നത്? പിന്നെ റൊമെയ്ന്‍ റോളണ്ട്. ജീന്‍ക്രിസ്‌തോഫിന്റെ മഹാനായ എഴുത്തുകാരന്‍. അത് ഞാന്‍ കുറച്ചേ വായിച്ചിട്ടുള്ളൂ. വല്ലാതെ സ്വാധീനിച്ചു. അതേ പോലെ എഴുതണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എങ്കിലും അതെപ്പോഴും മനസ്സിലുണ്ട്, ഉണ്ടാവും, അദൃശ്യസ്വാധീനമായി. ചിലസംഭവങ്ങളും അങ്ങനെയാണ്. നിലാവില്‍ കണ്ട മായാമോഹിനി എന്ന കഥ (മാദ്ധ്യമം വിശേഷാല്‍ പതിപ്പ് 1992). അത്തരത്തിലൊരു സംഭവമാണ്. ദശാബ്ദങ്ങ ളായി എന്റെ മനസ്സിലുണ്ടത്. മൂന്ന് കുട്ടികള്‍- ഹിന്ദുക്കുട്ടി, മുസ്ലിംകുട്ടി, ക്രിസ്റ്റ്യന്‍ കുട്ടി... ഞായറാഴ്ചകളില്‍ അവര്‍മു ട്ടനായിനെ മോഷ്ടിക്കുന്നു, തിന്നുന്നു. മുസ്ലിം കുട്ടി എന്റെ ബന്ധുവാണ്. ആ ഇറച്ചി ഞാന്‍ തിന്നിട്ടുണ്ട്. മൂവാറ്റുപുഴ യില്‍ ഒരു മലയുണ്ട്, എല്ലുകളുടെ മല. ആ സംഭവം ഇപ്പോള്‍ എഴുതി.


(നാല്)


സമയംപോവുന്നതറിയുന്നുണ്ടായിരുന്നില്ല. ഇനിയും കേള്‍ക്കാനുണ്ടായിരുന്നു, ഏറെ പറയാന്‍ അദ്ദേഹം സന്നദ്ധനുമായിരുന്നു. ഇടയ്ക്ക് ഫോട്ടോ എടുത്തപ്പോള്‍ പറഞ്ഞു, നല്ലതാണെങ്കില്‍ അയച്ചുതരിക.്യൂഞാന്‍ മരിച്ചുപോയാല്‍ഭാര്യക്കയച്ചുകൊടുക്കുക.ഇല്ല, ഇനി അധികമില്ല. മരണത്തെപ്പറ്റി ഭയമോ ഭയമില്ലായ്മയോ ഇല്ല എനിക്ക്. അത് അനിവാര്യമാണ്. ക േശ െമ ാൗേെ.എല്ലാ ആത്മാവുകളും മരണത്തിന്റെ രുചി അറിയണം.നന്നായിരിക്കട്ടെ. ”

മറ്റുള്ളവരുടെ മുന്നില്‍ വിതുമ്പാനാവാത്തതിനാല്‍, നെഞ്ചിലൊരു പിറാവ് കുറുകുകയായിരുന്നു.എന്റെ ഒരു പഴയ ഡയറിയിലെ കുറിപ്പുകള്‍ ഞാനവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെ എഴുതിക്കൊണ്ടാണ്.

“ഇന്നലെ രാത്രി ഒരു സ്വപ്നം.കൈയിലൊരു ഗ്വിറ്റാറുമായി ഞാനലയുകയായിരുന്നു. ഒരു സംഘം നിയമപാലകര്‍ എന്നെ തടഞ്ഞു. ”

“എന്താണിത്? ”,അവര്‍ ചോദിച്ചു.

“ഒരു സംഗീതോപകരണം ”

ഗ്വിറ്റാര്‍, തോക്ക്, പേന..... അവര്‍ അവയില്‍നിന്ന് ഗ്വിററാര്‍ മാറ്റിവെച്ചു.

“ഈ തോക്ക്, ഈ പേന? ”,അവര്‍ചോദിച്ചു.

എന്റെ തുണിസഞ്ചിയില്‍ തോക്കും പേനയുമുണ്ടായിരന്നുവെന്ന് എനക്കറിുയില്ലായിരുന്നു.അവര്‍ക്ക് തോക്കിനെ ഭയമായിരുന്നു, തോകക്കിനേക്കാള്‍ പേനയെ, വാക്കിനെ. പൊടുന്നനെ ഞാന്‍ ഉണര്‍ന്നുപോയി. പേനയില്ല, തോക്കില്ല, ഗ്വിറ്റാറില്ല, പോലീസുമില്ല. ഈ സ്വപ്നത്തെക്കുറിച്ചുള്ള ഈ കുറിപ്പും, ബഷീറുമായുള്ള സംഭാഷണവും ഒരേ ഡയറിയിലായത് യാദൃഛികമാവാം.

പക്ഷേ, ഭാവി ഒരു കാര്യം തീര്‍ച്ചയായും അറിയും, ഇവിടെ ഭൂമിയുടെ ഈ ഭാഗത്ത്, ബഷീര്‍ എന്നൊരു മനുഷ്യന്‍

ജീവിച്ചിരുന്നു. ഈ കൊച്ചു ഗ്രാമത്തില്‍. അയാളുടെ പേനയ്ക്ക് തോകക്കിനേക്കാളും വാളിനേക്കാളും മൂര്‍ച്ചയുണ്ടായിരുന്നു. എന്നിട്ടും മലയാളിക്ക് എന്തേ ഒരു നോബല്‍സമ്മാനം ലഭിച്ചില്ല? ഞങ്ങളഞ്ച് പേരും ദു: ഖിക്കുകയായിരുന്നു. ഇതെഴുതുന്ന ദിവസം കൃഷ്ണാഷ്ടമിയായിരുന്നു. ദൈവികമായ എല്ലാ ആഘോഷങ്ങളും പ്രദര്‍ശനമായി മാറുന്ന വൃത്തിഹീനമായ കാലത്തിന്റെ രേണുക്കളായി ഞങ്ങള്‍ നീങ്ങുകയായിരുന്നു.

No comments:

Post a Comment