Friday, October 9, 2009

കാല്പനികം

നിങ്ങളിലാരാണെന്റെ

സങ്കടങ്ങളെപ്പറ്റി നോവുക?

പറയുക

നിങ്ങളിലാരാണെന്റെതുഷ്ടികള്‍

നിലാച്ചീളില്‍ ലയിക്കുന്നതുകണ്ടു

തൃപ്തരാവുക?

കാലം ഹൃല്ലീനജന്മാന്തര-

സൗഹൃദങ്ങളും താണ്ടി വരുമ്പോള്‍

സ്വക്ഷേത്രത്തിലാഹതികളെക്കണ്ടു ഞടുങ്ങേ,

നിമിത്തങ്ങള്‍

കവിയെത്തേടിയെത്തുന്നൂ.

നാനാര്‍ത്ഥങ്ങള്‍

കവിയെ വരികളില്‍

തിരക്കിപ്പറക്കുന്നൂ,

അക്ഷരങ്ങളില്‍ ഞങ്ങള്‍

വിലയം പ്രാപിക്കുന്നൂ,

അക്ഷതമല്ലോ മര്‍ത്ത്യ-

ഹൃത്തിലെ ദുരന്തങ്ങള്‍.



എപ്പൊഴുമപരനെത്തേടുന്നൂ,

മനസ്സിതിലെമ്പാടും

നിറകയാണവന്റെ പ്രമാദങ്ങള്‍

എന്തിലുമകന്മഷ-

യോഗ്യതയെന്റേതെന്ന

മുജ്ജന്മവിചാരത്തി-

ലെപ്പൊഴും രമിക്കുന്നൂ

5 comments:

  1. നന്നായിട്ടുണ്ട്.

    ReplyDelete
  2. ഹൃദയസ്പര്‍ശിയായ കവിത..........കവിത വായിച്ചു നമ്മള്‍ ചിന്തിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു..കവിയുടെ നൊമ്പരങ്ങള്‍ ആരറിയാന്‍..?!!

    ReplyDelete
  3. നന്നായിരിക്കുന്നു..... ആശംസകള്‍..........

    ReplyDelete
  4. valareyere ishtappettu ee kavitha.................


    congrats cp sir

    ReplyDelete