Monday, November 23, 2009

അകന്നുപോയവന്‍

അകന്നുപോയവന്‍

ഇനി നമ്മുടെ കൂടെയില്ല

കരയരുത്,

അവന്‍ ജീവിച്ചിരിക്കുമ്പോള്‍

അതിഷ്ടപ്പെടുമായിരുന്നില്ല

എനിക്കറിയില്ല അവനെ.

അറിയുന്നവരില്‍

സ്‌നേഹം വിതച്ചു

കവിതയെഴുതി

ഇതിലപ്പുറം ഒന്നും വേണ്ട.

മരണം വെറുതെ കടന്നുവരികയാണ്

മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍

മരണത്തിനു ശേഷിയില്ല.

സുഹൃത്തുക്കള്‍

ഹൃദയങ്ങളിലാണ് ജീവിക്കുന്നത്.

ചിതാഗ്നികള്‍ക്ക്

ഖബറിടങ്ങള്‍ക്ക്

അവരെ നശിപ്പിക്കാനാവുന്നില്ല

3 comments:

  1. ചിത്തം

    ചിതലരിക്കാത്തത്
    ചിതയിലെരിയാത്തത്

    ReplyDelete
  2. സി.പി.ജി
    ഇന്നാണ് താങ്കളെ കണ്ടത് പെരുത്ത് സന്തോഷം.....

    ReplyDelete
  3. ഖബറിടങ്ങളെ നശിപ്പിക്കാന് ഓര്മകള്ക്കാവുമോ

    ReplyDelete