Monday, May 15, 2017

ഞണ്ട്ഉര്‍വ്വരമായിരുന്ന
വാഴ്‌വിലേക്ക്
ഒരു ഞണ്ട്
പതിയെ കടന്നുവന്നു
ഹൃദയം കാര്‍ന്നു കാര്‍ന്ന്
കൊറുക്കകള്‍ നീട്ടി
നടന്നു നീങ്ങി
അന്നനാളത്തിലും
ശ്വാസകോശത്തിലും
ഞണ്ട് കടന്നു കയറി.
കവിതയുടെഗംഗോത്രിയിലും
പ്രണയത്തിന്റെ
രാഗരശ്മിയിലും
അതു പോറലുകളുണ്ടാക്കി
പതിയെ
ഉള്ളില്‍മരിച്ചുവീണ
ഞണ്ടിന്റെമാളങ്ങള്‍
തേടിനടക്കുകയാണ് ഞാന്‍
നനമണലിലെല്ലാം
ഞണ്ടുകാലുകള്‍
മാഞ്ഞുപോകുന്ന
ചിത്രം വരയ്ക്കുന്നു
ഓരോചിത്രത്തിലും
ആലപിക്കപ്പെടാത്ത
സ്വരങ്ങള്‍ രേഖപ്പെട്ടിരുന്നു
വായിക്കാനാകാത്ത
പുസ്തകങ്ങളായി
അവ അകന്നുപോയി
കടലിരമ്പത്തിനൊപ്പം
നിറഞ്ഞുനില്ക്കുന്നു
മനസ്സ്.

No comments:

Post a Comment