ഏകാന്തതയില്‍എന്നെ
അവള്‍കാത്തിരിക്കുന്നു,
എന്റെ വീട്.
ഞാന്‍ വൈകുമ്പോ
ള്‍അവളില്‍ മ്ലാനത
എത്തിച്ചേരുമ്പോള്
അവള്‍ പുഷ്‌പിക്കുന്നു
നെടുവീര്‍പ്പിടുന്നു.
പൂട്ടുകളില്‍ താക്കോല്‍ ചുംബിക്കേ
അവള്‍ നെഞ്ചകം തുറക്കുന്നു
തണുത്ത തറ
ഊഷ്‌മളമായ മേല്‌ക്കൂര
ഇളകിയാടുന്ന ജാലകത്തിരശ്ശീലകള്‍
മനസ്സിന്റെ അറകളിലേക്ക് പ്രവേശകവാടങ്ങള്
സ്‌നേഹത്തിന്റെ ശയ്യകള്
കാമത്തിന്റെ കമ്പിളികള്
വാത്സല്യത്തിന്റെ തൊട്ടില്‍
ഉള്‍ക്കാഴ്‌ചയുടെ കണ്ണാടി
ദുശ്ശാഠ്യത്തിന്റെ അമ്മിക്കല്ല്
ദുരന്തബോധത്തിന്റെ ഹാങ്ങറുകള്
ഈ ബെഡ്‌റൂമില്‍സ്‌നേഹത്തിന്റെ,
അടുക്കളയില്‍സുഖജീവിതത്തിന്റെ,
ഈറ്റില്ലത്തില്‍സാക്ഷാത്‌ക്കാരത്തിന്റെ,
പുസ്‌തകമുറിയില്‍ ദാഹത്തിന്റെ,
ടോയ്‌ലറ്റില്‍മോക്ഷത്തിന്റെ
പ്രകാശവലയം.
മുന്‍വശത്തെ പുല്‍ത്തകിടിക്ക്‌കളിചിരികളുടെ,
പോര്‍ച്ചിന്‌പ്രവേഗത്തിന്റെ,
നടപ്പാതയ്‌ക്ക്‌ഗതയാത്രകളുടെ
ഗന്ധം.
ഷെല്‍ഫുകളില്‍ഗ്രന്ഥങ്ങള്
റാക്കുകളില്‍കളിപ്പാട്ടങ്ങള്
വിജയമുദ്രകള്
ഗോവണിയുടെ പാര്‍ശ്വങ്ങളില്
സാലഭഞ്‌ജികകള്
വാതില്‌പാളികളില്
കൊത്തിയെടുത്തസ്വപ്‌നങ്ങള്‍
അവള്‍ എന്നെസ്വര്‍ഗമൗനത്തില്‍ഒഴുക്കുന്നു,
ഓര്‍മ്മകളുടെ സംഗീതം
മുഖരമാവുന്ന മൗനം
അവള്‍ എന്നെ
ഭീതിയുടെ തണുത്തനിശ്ശബ്‌ദതകളില്‍ നിന്ന്
സംരക്ഷിക്കുന്നു
ആര്‍ത്തിയും ദുരയും
ആര്‍ത്തുറയുന്ന നിശ്ശബ്‌ദത.
കൊടുങ്കാറ്റൂതുന്ന രാത്രികളില്‍
ജനവാതിലുകള്‍ സ്വയം അടയുന്നു
സൂര്യപ്രകാശത്തില്
നിലാവില്‍
സ്വയം തുറക്കുന്നുചുമരുകള്‍
അഭിലാഷങ്ങളില്‍
ഇഴഞ്ഞുകയറുന്നു
പെയിന്റിങ്ങുകള്‍
സ്വന്തം രഹസ്യങ്ങള്‍മൊഴിയുന്നു
കൊളാഷുകളില്
നൊമ്പരം പൊതിയുന്നു
ഫോട്ടോ ഗ്രാഫുകള്‍ക്ക്
കൃത്യമായ നിമിഷങ്ങള്‍.
പന്തവും പടവാളുമായി
ഓടിയടുക്കുന്നവരില്‍ നിന്ന്
എന്നെ പൊതിഞ്ഞു വയ്‌ക്കുന്ന
മറുപിള്ള,
എന്റെ വീട്.
ഏകാന്തതയുടെ
മുനിഞ്ഞ വാക്കുകളില്‍
ഉറക്കമായിറങ്ങിയെത്തുന്നു,ഇരുട്ട്.
ഉയരുമ്പോഴും താഴ്‌ന്നു പോവുന്നു
കാവ്യാലാപനങ്ങള്‍
No comments:
Post a Comment