ഹേമന്തത്തിലെ തണുത്തപുലരികള്
വള്ളുവര്‍കോട്ടത്തെപാര്‍ക്ക് മരങ്ങളില്‍
പക്ഷികളായി പുതച്ചുറങ്ങി.
നടപ്പുകാരുടെവര്‍ത്തുളവൃത്തങ്ങളില്‍
കളിമയില്‍പ്പീലികള്‍ വിടര്‍ന്നകണ്ണുമായി കറങ്ങി.
കവിതയുടെ അഞ്‌ജനത്തില്‍
ഷഡ്‌ജത്തിന്റെമൃദുലമായ തുടക്കം.
തണുത്ത മഹാ വനങ്ങളില്‍
മയിലും മ്ലാവും മുളങ്കൂട്ടവും;
യാത്രയാവുക,
വീഥികള്‍ മുറിച്ചുകടക്കാന്
കാട്ടാനകള്‍ എത്തും മുമ്പ്,
യാത്രയാവുക.
രാജധാനികള്‍ കാത്തിരിപ്പുണ്ട്,
വഴിയോരനഗരങ്ങളിലൂടെ
ചൂരും ചൊരുക്കും ഇഴഞ്ഞെത്തുന്നുണ്ട്,
പൂട്ട്‌കണ്ടങ്ങളില്‍ചെളിനുരയുന്നുണ്ട്
,സൂര്യകാന്തിച്ചെടികള്‍പുഷ്‌പിച്ചുതുടങ്ങുന്നുണ്ട്,
പീഠഭൂമിയുടെ
ഉയര്‍ന്ന മുലകള്‍ ചുരന്ന
ദു:ഖങ്ങളില്‍മുങ്ങിപ്പോവാതെ
യാത്രയാവുക.
ജനുവരി ഒരു തുടക്കം മാത്രമാണ്
ഒരുഭ്രമണത്തിന്റെ,
സമയത്തിന്റെ,
ചരിത്രത്തിന്റെ,
അവസാനത്തിന്റെയും.......
പടയോട്ടങ്ങളില്‍അരഞ്ഞുപോയ
ഔഷധച്ചെടികളുടെ സ്രവങ്ങള്‍പ
ര്‍വ്വതച്ചെരിവുകളിലൂടെ
അവസാനം നിന്നിലേക്ക്,
മഹാസമുദ്രമേ,
നിന്നിലേക്ക്‌്.......
വീണ്ടും ഇഴയുന്നഋതുക്കള്‍...
ഒടുവില്‍,
ഹേമന്തം ഫണം വിടര്‍ത്താടുന്ന
ക്രിസ്‌തുമസ് മരങ്ങള്‍,
പിന്നെ ജനുവരിത്തുടക്കം......
വീണ്ടും വള്ളുവര്‍ കോട്ടത്തെപാര്‍ക്കുമരങ്ങള്‍
No comments:
Post a Comment