നുമ്മ പെണങ്ങ്യാ പെണങ്ങീതാ.
അയിന് പെണങ്ങീറ്റില്ലല്ലോ.
അനിയന്റെ മോളെ കല്യാണം
റാഹത്തായി കയിഞ്ഞി.
സ്രിദനമൊന്നും ബേണ്ടേയ്.
സൊര്‍ണം മേണം.
കൊടുത്ത് .
മരിച്ചവര്‍ മാലാഖമാരായിത്തീരുന്നു.
പിന്നെ ശത്രുതയില്ല.
പ്രതികാരമില്ല.
മഞ്ഞിന്റെയും
ഈതറിേെന്റയും
പടലങ്ങളില്‍
അവരങ്ങനെ പറന്നുനടക്കുന്നു.
അവരെ നുമ്മ
റൂഹെന്ന് ബിളിക്കണ്.
ചെലര് ആത്മാവെന്നും.
അനിയന്‍
ആകാശങ്ങളില്‍നിന്ന്,
ചിറകുകളുമായി
വട്ടം കറങ്ങുന്നത്
നുമ്മ മനസ്സില് കണ്ടു.
മുന്നില് ഒരു റെയില്‍ പാളമുള്ള
ചെറിയ വീടാണ്.
അയിന്റെ കോലായില്,
ബെലിയ ഇക്കാക്കയായി
നുമ്മ ഇരുന്നു.
സ്വതസിദ്‌ധമായ ലജ്ജാലുതയോടെ
അവന്‍ വിളിച്ചു:ഇക്കാക്കാ.
ഞാന്‍ ചുറ്റുപാടും നോക്കി.
മോള്, അവന്റെ മോള് വന്ന് പറഞ്ഞി,
മൂത്താപ്പാ, ഉപ്പബിളിച്ചി.,അഫീലാന്ന്.
കണ്ണുനിറഞ്ഞു.
അവന്‍ നാണം കുണുങ്ങിയായിരുന്നു
സ്‌ക്കൂളില്‍പോയില്ല.
വയലുകളേയും തോടുകളോയും സ്‌നേഹിച്ചു.
ജന്മനാ സൂഫിയായിരുന്നു അവന്‍.
ആദ്യം ചിലകുഴപ്പങ്ങളുണ്ടായി.
പിന്നെ അവന്‍ ആരുമറിയാതെ,
അവന്റേതായ സൂഫിസം നടപ്പാക്കി.
ഭക്തിഗാനങ്ങല്‍ പാടി.
പാടിക്കൊണ്ടിരി്‌കകുമ്പോഴാവണം,
അവനെ ആരോ വിളിച്ചു.
അവന്‍പോയി.
ഒരു ചെറിയ പനി.
കാരണമിെേല്ലന്ന് ഡോക്ടര്‍.
കാരണമെന്തിന്? അവനെ വിളിച്ചു.
അവന്‍പോയി.
അവന്റെ മുളങ്കൂട്ടത്തിലേക്ക്
അവന്‍ തിരിച്ചുപോയി.
No comments:
Post a Comment