പ്രഭാകരന്,
താങ്കള്‍ ഒരുതെറ്റായിരുന്നു
ചരിത്രത്തിലെ തമിഴര്‍മുഴുവന്‍തെറ്റായിരുന്നു.
യുദ്ധങ്ങളില്ലാത്ത ലോകം
എത്രമനോഹരമായിരിക്കും
പ്രഭാകരന്‍,
പക്ഷേരാജാവ്
താങ്കളെ തഥാഗതന്റെ
സത്യത്തിലൂടെപരാജയപ്പെടുത്തി.
കരുണാനിധിയായ കിഴവ
ന്
അഴഗിരിക്കും കനിമൊഴിക്കും
ഒരുപക്ഷേ ദയാനിധിക്കും
മന്ത്രി പദവി നേടിയെടുത്തു.
താങ്കള്‍ തീവ്രവാദിയായിരുന്നു
താങ്കളും കുടുംബവും
വന്യമായ
ഏതോ ഭൂമിയില്‍,
കാട്ടില്‍,
കടലോരത്ത്
രക്തസാക്ഷിയാവാന്‍ ശേഷിയില്ലാതെ
ചുവന്നു ചീഞ്ഞു കിടന്നു.
വംശവൃക്ഷത്തിന്റെശാഖകളില്‍
ഇനിയെന്നാണ് താങ്കള്‍ കായ്‌ചുലയുക?
അനാഥമായ
ദ്രാവിഡവംശത്തിന് വേണ്ടി
ഇനിയാരാണ് പോരാടുക?
അഹിംസയുടെ പ്രത്യശാസ്‌ത്രത്തില്
ഹിംസയുടെ നികുംഭിലകള്‍ഒ
ളിച്ചിരിപ്പുണ്ടെന്ന്
ഞങ്ങളും അറിയുന്നുണ്ട്.
കനിമൊഴിയില്‍കവിതയുണ്ടെന്നും
മതിവദനിയില്‍
ചോരമാത്രമേയുള്ളുവെന്നും
ഞങ്ങള്‍ വിധിയെഴുതി.
വിധിപ്രഖ്യാപനങ്ങള്‍ക്ക്
ഞങ്ങള്‍
എപ്പോഴും സന്നദ്ധരാണ് പ്രഭാകരന്‍.
താങ്കള്‍ പുലിമരത്തിലേക്ക്
നടന്നുപോയവഴിമലിനമായിരുന്നു.
യുദ്ധത്തില്‍ ഏത് വഴിയാണ് അസ്വീകാര്യം?
പ്രണയത്തില്‍ ഏത് മൊഴിയാണ് അസ്വീകാര്യം?
എന്റെ പ്രിയപ്പെട്ടചെന്നൈനഗരം ,
ദൈവമേ,
അശാന്തിയില്‍ വെന്തുപോവാതിരിക്കട്ടെ.
തിരുക്കുറളിന്റെ കുളിര്‍മയി
ല്‍പ്രശാന്തിഅവിടെ വിളഞ്ഞു കുലയ്‌ക്കട്ടെ.
No comments:
Post a Comment